Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെന്മല » കാലാവസ്ഥ

തെന്മല കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് തെന്‍മലയിലെ വേനല്‍. ഇക്കാലത്ത് ഇവിടുത്തെ കൂടിയ താപനില 36 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 20 ഡിഗ്രി സെല്‍ഷ്യസുമാണ്. പകല്‍സമയത്ത് ചൂടല്‍പ്പം കൂടുതല്‍ തോന്നുമെങ്കിലും രാത്രികാലത്ത് ചൂട് നന്നേ കുറയും. ഇക്കാലത്ത് തെന്‍മല സന്ദര്‍ശിയ്ക്കാന്‍ തീരുമാനിയ്ക്കുകയാണെങ്കില്‍ പരുത്തിവസ്ത്രങ്ങള്‍ കരുതുന്നതാണ് നല്ലത്.

മഴക്കാലം

ആദ്യമഴയില്‍ത്തന്നെ കുളിരുന്ന സ്ഥലമാണ് തെന്‍മല. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. കനത്ത മഴ ലഭിയ്ക്കുന്ന പ്രദേശമാണ് തെന്‍മല. അതുകൊണ്ടുതന്നെ ട്രക്കിങ് പോലുള്ള വിനോദങ്ങള്‍ക്ക് ഈ സമയം അത്ര അനുയോജ്യമല്ല. തെന്‍മലയിലേയ്ക്കുള്ള റോഡുയാത്രയും മഴക്കാലത്ത് പ്രയാസമേറിയതാണ്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടുത്തെ ശീതകാലം. ഈ സമയത്ത് മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഈ കാലമാണ് തെന്‍മല സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. പ്രത്യേകിച്ചും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയസമയം ഇതാണ്. ഈ സമയത്ത് യാത്രചെയ്യുമ്പോള്‍ രാത്രികാലങ്ങളില്‍ ഉപയോഗിക്കാന്‍ തണുപ്പിനെ ചെറുക്കുന്ന വസ്ത്രങ്ങള്‍ കരുതേണ്ടതാണ്.