Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുചെണ്ടൂര്‍

തിരുചെണ്ടൂര്‍: കടലോരത്തെ ക്ഷേത്രനഗരം

20

ചെറുതെങ്കിലും മനോഹരമായ ഒരു തീരദേശ പട്ടണമാണ് തിരുചെണ്ടൂര്‍. ഇവിടെയുള്ള മുരുകന്റെ ക്ഷേത്രമാണ് ഈ പട്ടണത്തെ ഇത്രയേറെ സുപരിചിതമാക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍  മന്നാര്‍ ഉള്‍ക്കടലിന്റെ തീരത്താണ് ഈ തീര്‍ത്ഥാടക കേന്ദ്രം സ്ഥിതിചെയ്യുന്നത്.

തിരുചെണ്ടൂരിനകത്തും സമീപത്തുമുള്ള ടൂറിസ്റ്റ്കേന്ദ്രങ്ങള്‍

അടിസ്ഥാനപരമായി തിരുചെണ്ടൂര്‍ ഒരു ക്ഷേത്രനഗരം തന്നെയാണ്. അറിയപ്പെടുന്നതും അല്ലാത്തതുമായ ഇവിടത്തെ നിരവധി ക്ഷേത്രങ്ങള്‍ അതിന് സാക്ഷിയാണ്. തിരുചെണ്ടൂര്‍ മുരുകന്‍ ക്ഷേത്രം, വള്ളിയുടെ ഗുഹ അഥവാ ദത്താത്രേയന്റെ ഗുഹ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്‌. എന്നിരുന്നാലും തീര്‍ത്ഥാടകരെയും വിനോദസഞ്ചാരികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളും വിനോദങ്ങളും ഇവിടെ വേറെയുണ്ട്. പഞ്ചാലംകുറിച്ചികോട്ട, മേലാപുതുക്കുടി, കുതിരമൊഴിതേരി, തൂത്തുക്കുടി, വനതിരുപതി, പുന്നൈനഗര്‍ എന്നിവ അവയില്‍  ചിലതാണ്.

തിരുചെണ്ടൂരിനെ പറ്റി ചിലതുകൂടി

വരണ്ട വനപ്രദേശങ്ങളാല്‍  വലയം ചെയ്യപ്പെട്ടതാണ് ഈ പട്ടണം. ഈ തരിശുഭൂമിയില്‍  പനയും കശുമാവും ഉഷ്ണമേഖലയില്‍  സാധാരണ കണ്ടുവരാറുള്ള വൃക്ഷങ്ങളും സമൃദ്ധമായി വളരുന്നുണ്ട്. ക്രിസ്തുവിന് മുമ്പെ തന്നെ പുരാണലിഖിതങ്ങളില്‍  ഈ പട്ടണത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. അസുരശക്തിയായ സുരപത്മനെ ശ്രീമുരുകന്‍ നിഗ്രഹിച്ചത് തിരുചെണ്ടൂരില്‍  വെച്ചായിരുന്നു എന്നാണ്  ഐതിഹ്യം. മുരുകദേവന്റെ ഏതാനും പുണ്യസങ്കേതങ്ങളില്‍  ഒന്നായിട്ടാണ് ഈ ഭൂമികയെ കരുതിപ്പോരുന്നത്.

കപടപുരം എന്നായിരുന്നു ഇതിന്റെ പ്രാചീനനാമം. പിന്നീടത് തിരുചെന്‍ചെണ്ടിലൂര്‍ എന്നായി. കാലക്രമേണ പേര് ലോപിച്ച് ഇന്നത്തെ തിരുചെണ്ടൂരായി. പഴയ സാമ്രാജ്യ ശക്തികളായ ചേരരും പാണ്ഡ്യരുമടക്കം അനവധി രാജവംശങ്ങള്‍ ഈ പ്രദേശത്തെ വരുതിയിലാക്കിയിട്ടുണ്ട്. 1649 ല്‍  പോര്‍ച്ചുഗീസുകാരില്‍  നിന്നും തൂത്തുക്കുടി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഡച്ച് സൈന്യം ഈ പട്ടണത്തെ ആക്രമിച്ചു. എന്നാല്‍  മധുരയിലെ നായക്  വംശജരുമായി ചേര്‍ന്ന് പറങ്കികള്‍ ഡച്ച്പടയെ തുരത്തി.

കാലാവസ്ഥ

തിരുചെണ്ടൂരില്‍  വര്‍ഷം മുഴുവന്‍ മിതമായ കാലാവസ്ഥയാണ്. ഒക്ടോബര്‍ മുതല്‍  മാര്‍ച്ച് വരെയുള്ള സമയമാണ് വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും അഭികാമ്യം. ക്ഷേത്രസന്ദര്‍ശനത്തിനും ഹ്രസ്വകാല സഞ്ചാരികള്‍ക്കും ജൂണ്‍ മുതല്‍  സെപ്തംബര്‍ വരെയുള്ള സമയവും ഉചിതമാണ്.

എങ്ങനെ എത്തിച്ചേരാം

വ്യക്തമായ റോഡ് വഴികള്‍ ഉള്ളതിനാല്‍  തിരുചെണ്ടൂരിലേക്കുള്ള വാഹന ഗതാഗതം വളരെ എളുപ്പമാണ്. വിമാനയാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് 27 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള തൂത്തുക്കുടിയെ ആശ്രയിക്കാം. ഇവിടെനിന്ന് തിരുനെല്‍ വേലിയിലേക്ക് ട്രെയിനുകളുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായെല്ലാം തിരുനെല്‍ വേലിക്ക് റെയില്‍  ശൃംഗലകളുണ്ട്. ചരിത്രവും പുരാണവും കെട്ടുപിണഞ്ഞ്  കിടക്കുന്ന തിരുചെണ്ടൂര്‍ വിനോദസഞ്ചാരികള്‍ കണ്ടിരിക്കേണ്ടത് തന്നെയാണ്.

തിരുചെണ്ടൂര്‍ പ്രശസ്തമാക്കുന്നത്

തിരുചെണ്ടൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുചെണ്ടൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തിരുചെണ്ടൂര്‍

  • റോഡ് മാര്‍ഗം
    ചെന്നൈ, മധുര, തിരുനെല്‍ വേലി, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നെല്ലാം തമിഴ്നാട് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (ടി.എസ്.ആര്‍.ടി.സി) വക ബസ്സുകള്‍ തിരുചെണ്ടൂരിലേക്ക് നിരന്തരം സര്‍വ്വീസ് നടത്തുന്നുണ്ട്. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സുഖമായി യാത്ര ചെയ്യാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഏകദേശം 60 കിലോമീറ്റര്‍ അകലെയുള്ള തിരുനെല്‍ വേലി റെയില്‍വേ സ്റ്റേഷനിലേക്ക് ഇവിടെ നിന്ന് ട്രെയിനുകള്‍ ലഭിക്കും. അവിടെ നിന്ന് പ്രമുഖ നഗരങ്ങളായ മധുര, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലേക്ക് പതിവ് ട്രെയിനുകളുണ്ട്. തൂത്തുക്കുടിയിലുള്ള റെയില്‍വേ സ്റ്റേഷനും ചെന്നൈ, കോയമ്പത്തൂര്‍, മൈസൂര്‍ എന്നീ നഗരങ്ങളുമായി യാത്രാ ശൃംഖലയുള്ളതാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തിരുചെണ്ടൂരില്‍ നിന്ന് ഏകദേശം 27 കിലോമീറ്റര്‍ അകലെയുള്ള തൂത്തുക്കുടി വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. തിരുചെണ്ടൂരിനോട് അടുത്ത് കിടക്കുന്ന മധുരയിലും ഒരു ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുണ്ട്. തിരുവനന്തപുരമാണ് സമീപത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ ദൂരെയാണിത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri