Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തിരുനെല്ലാര്‍

തിരുനെല്ലാര്‍: ശനിഗ്രഹത്തിന് സമ‌‌ര്‍പ്പിച്ചിരിക്കുന്ന ഒരു ഗ്രാമം

3

പോണ്ടിച്ചേരിയിലെ കാരക്കലില്‍  സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് തിരുനെല്ലാര്‍. ശനിഗൃഹത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഗ്രാമമാണിത്. കാരക്കലില്‍ നിന്ന് ബസ് മാര്‍ഗമോ ടാക്സി വഴിയോ തിരുനെല്ലാറിലെത്താം. തൃച്ചിയില്‍ നിന്ന് തിരുവരാര്‍, കാരക്കല്‍ വഴി ഇവിടെയെത്താം. ശനി ദേവന്റെ ആരാധനാ സ്ഥലമായ ശനീശ്വര്‍  ക്ഷേത്രമാണ് ഇവിടത്തെ പ്രശസ്തമായ കേന്ദ്രം. ദര്‍ ബരാന്യേശ്വര ദേവന്റെ പ്രതിഷ്ഠയും ഇവിടെയുണ്ട്.

ശിവന്റെ അവതാരമാണ് ദേവന്‍. ശനി ഗ്രഹം ഒരു സോഡിയാക് സൈനില്‍ നിന്ന് മറ്റൊന്നിലേക്ക് മൂന്ന് വര്‍ഷത്തിലൊരിക്കലാണ് മാറുന്നത്. ഈ പ്രത്യേക ദിനത്തില്‍ ലക്ഷക്കണക്കിന് പേരാണ് ഇവിടെ ആരാധനക്കെത്തുന്നത്. തമിഴ് ഭാഷക്കും ഈ നഗരം നിരവധി സംഭാവനകള്‍ ചെയ്തിട്ടുണ്ട്. പച്ചൈ പടിഗം എന്ന് മന്ത്രശ്ലോകങ്ങളടങ്ങിയ കഥ ഈ സ്ഥലത്ത് വച്ച് എഴുതിയതാണ്.

വര്‍ഷം മുഴുവന്‍ തണുപ്പാണ് ഇവിടെ. മുനിസിപ്പല്‍ അധികൃതര്‍  നന്നായി പരിപാലിക്കുന്ന നഗരമാണിത്. ശനീശ്വരക്ഷേത്രത്തിന് സമീപത്തായി വലിയൊരു ടാങ്കുമുണ്ട്.

തിരുനെല്ലാരിന്റെ ചരിത്രം

നഗരത്തിന്റെ ചരിത്രം രസകരമാണ്. പഴയൊരു തമിഴ് ശ്ലോകസമാഹരമായ പാച്ചായി പടിഗത്തില്‍ നഗരത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ദേവന്റെ മഹിമകളും ഈ കാവ്യത്തില്‍ വിവരിക്കുന്നു. വര്‍ഷങ്ങള്‍ക്ക്  മുമ്പ് ജൈനമത സ്വാധീനത്തിലായിരുന്നു നഗരം. എന്നാല്‍ പുതിയൊരു ശൈവ സന്യാസിയുടെ നഗരത്തിലേക്കുള്ള വരവ് ഇവിടെയുള്ള ജൈനവിശ്വാസികള്ക്ക് ഇഷ്ടപ്പെട്ടില്ല. ഇവിടത്തെ രാജാവാണെങ്കില്‍ ജൈനവിശ്വാസികളെക്കൊണ്ട് പൊറുതിമുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. 

പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാന്‍ ശൈവ സന്യാസിയായ സമ്പന്താര്‍ രാജാവിനെ സഹായിക്കാമെന്നേറ്റു. അദ്ദേഹത്തിന്റെ അത്ഭുതസിദ്ധി കഥകള്‍ക്ക് രാജാവ് ജനങ്ങള്‍ക്കിടയില്‍ പ്രചാരമുണ്ടാക്കി. ഇതോടെ സന്യാസിയുടെ പ്രശസ്തി വാനോളം വര്‍ധിച്ചു. തുടര്‍ന്ന് ഈ യുവസന്യാസി ജനങ്ങളിലേക്ക് ഇറങ്ങി തന്റെ അദ്ഭുതസിദ്ധികള്‍ കൊണ്ട് ജനങ്ങളെ വിസ്മയിപ്പിച്ചു.

ഇത് ജൈനമത വിശ്വാസികളെ പരിഭ്രാന്തരാക്കി. അവര്‍ സന്യാസിയെ വെല്ലുവിളിച്ചു. വെല്ലുവിളിയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇവിടെ ശൈവ വിശ്വാസത്തിന്റെ‍ പുനസ്ഥാപനം ഉണ്ടായി. അതിനെത്തുടര്‍ന്നാണ് തിരുനെല്ലാര്‍ ക്ഷേത്രം പണിതത്.

തിരുനെല്ലാറിന് സമീപത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

ശനീശ്വര ക്ഷേത്രം, ശ്രീ ദര്‍ഭനായേശ്വരക്ഷേത്രം, ഭദ്രകാളിയമ്മക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന മൂന്ന് കേന്ദ്രങ്ങള്‍. ദര്‍ഭ നായേശ്വരക്ഷേത്രത്തിന് കീഴിലുള്ള ശനീശ്വര ക്ഷേത്രത്തില്‍ നിത്യേനെയെന്നോണം ആയിരക്കണക്കിന് ഭക്തരാണ് എത്താറ്. തെക്കന്‍ ഇന്ത്യയിലെ ഏറ്റവും അദ്ഭുതസിദ്ധിയുള്ള ക്ഷേത്രമായാണ് ഇതിനെ കണക്കാക്കുന്നത്. ഇവിടെ ഒരിക്കല്‍ സന്ദര്‍ശിച്ചവരുടെ ആഗ്രഹങ്ങള്‍

തീര്‍ച്ചയായും സാധിക്കപ്പെടുമെന്നാണ് വിശ്വാസം.

ദേവാരാധനക്ക് മുമ്പ് നളതീര്‍ഥത്തില്‍ തീര്‍ഥാടകര്‍ കുളിക്കണം. വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്ന ആചാരമാണ്. ഇവിടത്തെ ദേവന്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നതില്‍ പ്രശസ്തനാണ്. ശനീശ്വരദേവന്‍  കാര്യങ്ങള്‍ തടഞ്ഞാലും നിഷേധിക്കില്ലെന്നാണ് വിശ്വാസം.

ശിവന്റെ അമ്പലമാണ് ശ്രീ ദര്‍ഭനായേശ്വരര്‍ ക്ഷേത്രം. ഇവിടത്തെ ശിവലിംഗം സ്വയംഭൂ ആണ്. ബ്രഹ്മദേവന് ശിവന്‍ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച വിശുദ്ധ സ്ഥലമാണ് തിരുനെല്ലാര്‍. ക്ഷേത്രത്തില്‍ കാണുന്ന വിശുദ്ധ ദര്‍ഭ ഇലകള്‍ ഇതിന്‍റെ പ്രതീകമാണെത്രേ. ഇവിടെ കുറച്ച് വലിയ രണ്ട് രഥങ്ങളുമുണ്ട്. ഭക്തര്‍ കടന്നുപോകുമ്പോള്‍ ദേവന്മാരും ദേവിമാരും അവരെ ഇതിലിരുന്നാണ് കാണുന്നതെന്നാണ് വിശ്വാസം. വിശുദ്ധ ജലം സംഭരിച്ചുവച്ചിരിക്കുന്ന നിരവധി ടാങ്കുകളും അമ്പലത്തിലുണ്ട്.

അടുത്തുള്ള മറ്റു നവഗ്രഹക്ഷേത്രങ്ങള്‍

തിരുനെല്ലാരിനു സമീപത്തായാണ് മറ്റു എട്ട് നവഗ്രഹക്ഷേത്രങ്ങളും. സൂര്യനാര്‍ കോവില്‍-സൂര്യദേവന്‍, കഞ്ഞാനൂര്‍-ശുക്രഗ്രഹം, ആലങ്ങുടി –വ്യാഴഗ്രഹം, തിരുവെങ്കടു- ബുധന്‍ ഗ്രഹം, വൈദീശ്വരന്‍-ചൊവ്വാഗ്രഹം, തിരുനാഗേശ്വരം, കീഴ്പെരുമ്പള്ളം-രണ്ട് നാഗഗ്രഹങ്ങള്‍, തിങ്കളുര്‍ -ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളും സന്ദര്‍ശിക്കേണ്ടവയാണ്.

തിരുനെല്ലാര്‍ പ്രശസ്തമാക്കുന്നത്

തിരുനെല്ലാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തിരുനെല്ലാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തിരുനെല്ലാര്‍

  • റോഡ് മാര്‍ഗം
    തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളുമായി യാത്രാമാര്‍ഗങ്ങളുള്ള നഗരമാണ് കാരക്കല്‍‍. ഈ വഴിയിലൂടെ സ്വകാര്യ കാര്‍ സേവനങ്ങളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മയിലാടിതുറൈയാണ് തിരുനെല്ലാറിന് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിനുകളുണ്ട്. ഇവിടെ നിന്ന് കുറച്ച് മിനിട്ടുകള്‍ മാത്രം സഞ്ചരിച്ചാല്‍‍‍ തിരുനെല്ലറിലെത്താം. ട്രെയിന്‍ ഷെഡ്യൂളുകള്‍ നന്നായി മനസ്സിലാക്കി റെയില്‍ മാര്‍‍ഗം തെരഞ്ഞെടുക്കുക.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തിരുനെല്ലാറില്‍ എത്താന്‍‍ ഫ്ലൈറ്റ് മാര്‍ഗത്തെ ആശ്രയിക്കുന്നവര്‍ക്ക് 150 കിലോമീറ്റര്‍ അകലെയുള്ള തൃച്ചി എയര്‍ പോര്‍ട്ടിനെ ആശ്രയിക്കാം. ചെന്നൈ വിമാനത്താവളത്തില്‍‍ നിന്ന് ഇവിടേക്ക് സ്ഥിരം ഫ്ലൈറ്റുകളുണ്ട്. ഒരു മണിക്കൂറില്‍ താഴെ സമയം കൊണ്ട് ചെന്നൈയില്‍ നിന്ന് തൃച്ചിയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun