Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവണ്ണാമല » കാലാവസ്ഥ

തിരുവണ്ണാമല കാലാവസ്ഥ

പകല്‍ സമയത്തും സഹിക്കാവുന്ന ചൂട് അനുഭവപ്പെടാറുള്ള ശൈത്യകാലം തന്നെയാണ് തിരുവണ്ണാമല സന്ദര്‍ ശിക്കാന്‍  അനുയോജ്യമായ സമയം. പ്രസന്നമായ കാലാവസ്ഥ എന്നതോടൊപ്പം ഇവിടെയുള്ള ആഘോഷങ്ങളധികവും ശൈത്യകാലത്താണ്. സഞ്ചാരികളും തീര്‍ത്ഥാടകരും ഈ സമയമാണ് സന്ദര്‍ശനത്തിന് തിരഞ്ഞെടുക്കാറുള്ളത്.

വേനല്‍ക്കാലം

 ഫെബ്രുവരി പകുതിയോടെ തുടങ്ങി മെയ് അവസാനത്തോടെ ഒടുങ്ങുന്നതാണ് ഇവിടത്തെ വേനല്‍ കാലം. സമ്മറില്‍  താപനില 45 ഡിഗ്രി സെല്‍ഷ്യസോളം ഉയരാറുണ്ട്. ചില സന്ദര്‍ശകര്‍ക്ക് തലകറക്കം, ജലബാഷ്പീകരണം പോലുള്ള ബുദ്ധിമുട്ടുകള്‍  അനുഭവപ്പെട്ടേക്കാം. ഈ കാലയളവ് ഇവിടം  സന്ദര്‍ശിക്കുന്നതിന് അനുയോജ്യമല്ല. പകല്‍  സമയങ്ങളില്‍  ഹ്യൂമിഡിറ്റിയും കൂടുതലായിരിക്കും.

മഴക്കാലം

ജൂണ്‍  പകുതിയോടെയാണ് തിരുവണ്ണാമലയിലെ മഴക്കാലത്തിന് തുടക്കമാവുന്നത്. ആഗസ്റ്റ് അവസാനം വരെ നീണ്ടുനില്ക്കുന്ന ഈ കാലത്ത് കനത്ത മഴയാണ് മേഖലയില്‍  വര്‍ ഷിക്കുക. താപനിലയില്‍  കാര്യമായ മാറ്റമൊന്നും മഴക്കാലത്ത് ഉണ്ടാകാറില്ല. ഈ സമയത്ത് ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവ് 39 ഡിഗ്രി സെല്‍ ഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഹ്യൂമിഡിറ്റിയുടെ കാഠിന്യം കുറയുമെന്നല്ലാതെ ഈ കനത്ത മഴയിലും മറ്റൊന്നും പ്രതീക്ഷിക്കാനില്ല.

ശീതകാലം

നവംബര്‍  പകുതിയില്‍  തുടങ്ങി ഫെബ്രുവരി മദ്ധ്യത്തോടെ അവസാനിക്കുന്നതാണ് ഇവിടത്തെ ശൈത്യകാലം. പകല്‍  സമയങ്ങളിലെ സഞ്ചാരം സുഗമമാക്കാന്‍  പാകത്തില്‍  താപനില 35 ഡിഗ്രി സെല്‍ ഷ്യസ് വരെ താഴോട്ട് വരും. വൈകുന്നേരങ്ങളില്‍  അന്തരീക്ഷം അല്പം തണുക്കുമെങ്കിലും കഠിനമായിരിക്കില്ല. കനം കുറഞ്ഞ ഷാളോ കോട്ടണ്‍  ജാക്കറ്റോ ഇതിന് മതിയാവും. രാത്രിയില്‍  ചിലപ്പോള്‍  കട്ടി കുറഞ്ഞ പുതപ്പ് വേണ്ടിവന്നേക്കാം.