Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുനെല്‍വേലി » കാലാവസ്ഥ

തിരുനെല്‍വേലി കാലാവസ്ഥ

ഒക്ടോബര്‍  മുതല്‍  ഫെബ്രുവരി വരെയുള്ള സീസണാണ് തിരുനെല്‍ വേലി യാത്രക്കു പറ്റിയ സമയം. 26 ഡിഗ്രിക്കും 33 ഡിഗ്രിക്കുമിടയിലാണ് ഈ സമയത്തെ താപനില. ഏതു സീസണില്‍  യാത്ര തിരിച്ചാലും കോട്ടന്‍  വസ്ത്രങ്ങള്‍  കൂടി കയ്യില്‍  കരുതുന്നത് നന്നാണ്.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍  മെയ്‌ വരെയാണ് വേനല്‍ ക്കാലം. 39 ഡിഗ്രി ഉയര്‍ ന്ന താപനിലയോടു കൂടി കനത്ത വേനലാണ് ഇവിടെ അനുഭവപ്പെടുന്നത്. ശരാശരി 34 ഡിഗ്രിക്കും 35 ഡിഗ്രിക്കുമിടയില്‍  ചൂട് നിലനില്‍ ക്കുന്നു. കോട്ടന്‍  വസ്ത്രങ്ങളാണ് ഈ കാലാവസ്ഥക്ക് യോജിച്ചത്. പൊള്ളുന്ന വേനലായതിനാല്‍  തന്നെ ഈ സമയത്തെ യാത്ര തീരെ നല്ലതല്ല.

മഴക്കാലം

ജൂണ്‍, ജൂലൈ മാസത്തോടെ മഴക്കാലത്തിനു തുടക്കമാകുന്നു. ഒക്ടോബര്‍  വരെ നീണ്ടു നില്‍ ക്കുന്ന  മഴക്കാലവും യാത്രക്ക് തീരെ യോജിച്ചതല്ലെന്നു തന്നെ പറയാം. വളരെ വലിയ തണുപ്പൊന്നുമില്ലെങ്കില്‍  പോലും വര്‍ ഷകാലം യാത്രയുടെ രസം കളയാന്‍  പോന്നതാണ്.

ശീതകാലം

ഒക്ടോബര്‍  മുതല്‍  മാര്‍ ച്ച്‌ വരെയുള്ള കാലമാണിത്. ശീതകാലമെന്നു പൂര്‍ണ്ണ അര്‍ത്ഥത്തില്‍  പറയാന്‍  കഴിയില്ലെങ്കില്‍  പോലും മഴക്കാലം മാറി തണുപ്പ് കുറഞ്ഞു യാത്രക്ക് പറ്റിയ സമയമാണിത്.