Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുപ്പൂര്‍ » കാലാവസ്ഥ

തിരുപ്പൂര്‍ കാലാവസ്ഥ

ശൈത്യകാലമാണ്‌ തിരുപ്പൂര്‍ സന്ദര്‍ശിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ സമയം. സെപ്‌റ്റംബര്‍ മുതല്‍ ജനുവരി വരെ നീണ്ടു നില്‍ക്കുന്നതാണ്‌ തിരുപ്പൂരിലെ ശൈത്യകാലം. ഇക്കാലയളവില്‍ താപനില 24 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ്‌ വരെയായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച്‌, ഏപ്രില്‍, മെയ്‌ മാസങ്ങളിലാണ്‌ തിരുപ്പൂരിലെ വേനല്‍ക്കാലം. ഇക്കാലയളവില്‍ ഇവിടുത്തെ കുറഞ്ഞ താപനില 29 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 35 ഡ്രിഗ്രി സെല്‍ഷ്യസുമാണ്‌. തമിഴ്‌നാടിന്റെ മറ്റ്‌ ഭാഗങ്ങളിലെ അപേക്ഷിച്ച്‌ വേനല്‍ക്കാലത്തെ താപനില തിരുപ്പൂരില്‍ കുറവായിരിക്കും. അതു കൊണ്ട്‌ വര്‍ഷത്തില്‍ ഏത്‌ സമയത്തും തിരുപ്പൂരില്‍ സന്ദര്‍ശനം നടത്താം.

മഴക്കാലം

തിരുപ്പൂരിലെ വര്‍ഷകാലം ജൂണ്‍, ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളിലായാണ്‌. മിതമായ മഴയും താഴ്‌ന്ന താപനിലയുമായിരിക്കും ഇക്കാലയളവില്‍ അനഭുവപെടുക . അതു കൊണ്ട്‌ തന്നെ ഈ കാലയളവ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമാണ്‌.

ശീതകാലം

സെപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്‌ തിരുപ്പൂരിലെ ശൈത്യ കാലം. ഇക്കാലയളവില്‍ താപനില 29 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളിലേയ്‌ക്ക്‌ ഉയരാറില്ല. കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. തിരുപ്പൂര്‍ സന്ദര്‍ശനത്തിന്‌ ശൈത്യകാലവും അനുയോജ്യമാണ്‌.