Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ടോങ്ങ് » കാലാവസ്ഥ

ടോങ്ങ് കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്‌റുവരി വരെയുള്ള ശീതകാലത്ത് സന്ദര്‍ശിക്കുവാനാണ് കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നതെന്‍കിലും മണ്‍സൂണ്‍ കാലത്തും ഈ ചരിത്ര നഗരി സന്ദര്‍ശിക്കാവുന്നതാണ്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി ജൂണ്‍ വരെ നീണ്ടുനില്ക്കുന്ന വേനല്‍ കാലമാണ് ടോങ്ങിലേത്. 26 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടോടെ അന്തരീക്ഷം വരണ്ട് നില്ക്കും.ഈ മാസങ്ങളിലെ ശരാശരി താപനില 30 ഡിഗ്രി സെല്‍ഷ്യസ്  ആണ്. കഠിന ചൂട് നിമിത്തം യാത്രികര്‍ പൊതുവെ ഈ സീസണില്‍ ടോങ്ങ് സന്ദര്‍ശിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല.

മഴക്കാലം

മണ്‍സൂണിന്റെ ആരംഭത്തോടെ താപനില ക്രമേണ താഴ്ന്നു തുടങ്ങും. ജൂലായ് ആണ് മണ്‍സൂണിന്റെ ആരംഭം.സെപ്തംബര്‍ മാസം വരെ നീണ്ടുനില്ക്കും. താര്‍ മരുഭൂമിയില്‍ നിലകൊള്ളുന്നതിനാല്‍ ടോങ്ങില്‍ വളരെ കുറച്ച് മഴയേ പെയ്യുകയുള്ളുവെങ്കിലും താപനിലയിലെ ന്യൂനത നിമിത്തം വര്‍ഷത്തില്‍ ഈ സമയം ടോങ്ങ് സന്ദര്‍ശിക്കാവുന്നതാണ്.

ശീതകാലം

ടോങ്ങില്‍ ശീതകാലം ഒക്‌ടോബറില്‍ തുടങ്ങി ഫെബ്രുവരി വരെ നീണ്ടുനില്ക്കും. മിതമായ കാലവസ്ഥ ആയതിനാല്‍ സഞ്ചാരികള്‍ അധികവും ഈ കാലയളവിലാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഇഷ്ടപ്പെടുന്നത്. 1 5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ്  വരെയാണ് ഈ മാസങ്ങളിലെ താപനില.