Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ട്രാന്‍ക്യുബാര്‍

ട്രാന്‍ക്യുബാര്‍: സാഗരം അനന്തസംഗീതം പൊഴിക്കുന്ന തീരം

7

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലുള്ള ട്രാന്‍ക്യുബാര്‍ എന്ന മനോഹരതീരം ഇന്നറിയപ്പെടുന്നത് തരങ്കമ്പാടി എന്ന പേരിലാണ്. "പാടുന്ന തിരമാലകളുടെ തീരം" എന്നാണ് തരങ്കമ്പാടി എന്ന വാക്കിനര്‍ത്ഥം. 1620 മുതല്‍  1845 വരെ ഡെന്മാര്‍ക്കിന്റെ കോളനി ആയിരുന്നു ഈ പ്രദേശം. ഇന്നും ട്രാന്‍ ക്യുബാര്‍ എന്ന് തന്നെയാണ് ഡാനിഷ് രേഖകളില്‍  ഇതറിയപ്പെടുന്നത്.

പതിനേഴ് മുതല്‍  പത്തൊന്‍പത് വരെയുള്ള നൂറ്റാണ്ടുകളാണ് ട്രാന്‍ക്യുബാറിന്റെ സുവര്‍ണ്ണകാലമായ് അറിയപ്പെടുന്നത്. ഡാനിഷുകാരുടെ കീഴില്‍  ഒരു പ്രമുഖ തുറമുഖമായ് ഈ പട്ടണം പരിലസിച്ചു. 1808 മുതല്‍  1814 വരെ നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച്സേനയുമായി സഖ്യശക്തികള്‍  നിരന്തരമായ് യുദ്ധംചെയ്തു.

യുദ്ധസമയത്ത് ബ്രിട്ടീഷുകാര്‍ ഈ തുറമുഖം അവരുടെ സൈനിക ആവശ്യങ്ങള്‍ ക്ക് വേണ്ടി വിനിയോഗിച്ചു. 1845 ല്‍  ഡാനിഷ് മേല്‍ ക്കോയ്മയില്‍  നിന്ന് ബ്രിട്ടീഷുകാര്‍ ഈ തുറമുഖം വിലയ്ക്കെടുത്തു. നാഗപട്ടണത്തേക്ക് തീവണ്ടി ഗതാഗതം ആരംഭിച്ചതോടെ തുറമുഖം എന്ന നിലയിലുള്ള ട്രാന്‍ ക്യുബാറിന്റെ പ്രതാപവും അസ്തമിച്ചു.

തരങ്കമ്പാടിയ്ക്കകത്തും സമീപത്തുമുള്ള ടൂറിസ്റ്റ്കേന്ദ്രങ്ങള്‍

പാടുന്ന തിരമാലകള്‍ ക്കൊത്ത് മെല്ലെ താളം പിടിച്ച് കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന ട്രാന്‍ ക്യുബറില്‍  കാലത്തിന് വേഗം കുറഞ്ഞ് പോയോ എന്ന് തോന്നിപ്പോകും. ഇന്നും അതിന്റെ പ്രാചീനമുഖം നഷ്ടമായിട്ടില്ല. തമിഴ് നാട് തീരദേശത്തെ ഏറ്റവും ജനപ്രിയമായ കടല്‍ത്തീര പട്ടണമാണിത്.

ഡാനിഷ് വാസ്തുകലാവൈഭവത്തിന്റെ മകുടോദാഹരണങ്ങള്‍  ട്രാന്‍ ക്യുബറില്‍  എമ്പാടും കാണാം. ഇന്ത്യയില്‍  മറ്റെങ്ങും കാണാനാവാത്തതാണ് ഈ നൈപുണ്യം. ഇവിടത്തെ ഫോര്‍ട്ട് ഡാന്‍ സ്ബോര്‍ഗ് ഇതിന് മികച്ച തെളിവാണ്. ട്രാന്‍ ക്യുബാര്‍ സന്ദര്‍ശനത്തിന്റെ പല കാരണങ്ങളില്‍  ഒന്ന് ഈ കോട്ടയാണ്.

ധാരാളം ക്രിസ്ത്യന്‍  മിഷണറിമാര്‍ ഇവിടെ സ്ഥിരതാമസമാക്കിയതിന്റെ ഫലമായി ഒരുപാട് ചര്‍ച്ചുകള്‍  ട്രാന്‍ ക്യുബാറില്‍   നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇവയെ കൂടാതെ ഡാനിഷ് മ്യൂസിയവും കടല്‍ ത്തീരവുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങള്‍ .

ട്രാന്‍ക്യുബറില്‍  എത്തിച്ചേരുന്ന വിധം.

ചെന്നൈ പട്ടണവുമായി വളരെ അടുത്ത് കിടക്കുന്നതിനാല്‍  ഏത് യാത്രാമാധ്യമവും ട്രാന്‍ ക്യുബാറില്‍  സന്ദര്‍ശകരെ എത്തിക്കാന്‍  സുസജ്ജമാണ്.

ട്രാന്‍ക്യുബാറിലെ കാലാവസ്ഥ.

മഴക്കാലമൊഴികെ വര്‍ഷത്തിലേറെ കാലവും തമിഴ് നാട്ടിലെ മറ്റേതൊരു പ്രദേശവും പോലെ ചൂടുള്ളതും ആര്‍ദ്രവുമായ കാലാവസ്ഥയാണ് ഇവിടെയും.

ട്രാന്‍ക്യുബാര്‍ പ്രശസ്തമാക്കുന്നത്

ട്രാന്‍ക്യുബാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ട്രാന്‍ക്യുബാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ട്രാന്‍ക്യുബാര്‍

  • റോഡ് മാര്‍ഗം
    പോണ്ടിച്ചേരിയിലെ കാരക്കലില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരമേയുള്ളു ട്രാന്‍ ക്യുബാറിലേക്ക്. ചെന്നൈയും ഇവിടെ നിന്ന് വളരെ ദൂരെയല്ല. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും ട്രാന്‍ ക്യുബാറിലേക്ക് നിരന്തരം ബസ്സുകളുണ്ട്. തഞ്ചാവൂര്‍, ബാംഗ്ളൂര്‍, തിരുവാരൂര്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നെല്ലാം ഈ പട്ടണത്തിലേക്ക് ബസ്സുകള്‍ സുലഭമാണ്. ഇവയില്‍ എവിടെനിന്നും ഇരുനൂറിനും അഞ്ഞൂറിനും ഇടയ്ക്കുള്ള തുകയേ ടിക്കറ്റിനാവുകയുള്ളു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ചിദംബരവും നാഗപട്ടണവുമാണ് ട്രാന്‍ ക്യുബാറിനോട് ഏറ്റവുമടുത്ത റെയില്‍ വേ സ്റ്റേഷനുകള്‍ . ഇവിടങ്ങളില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ പട്ടണത്തിലേക്ക് ബസ്സുകളുണ്ട്. കുറഞ്ഞ നിരക്കില്‍ ഉദ്ദിഷ്ട സ്ഥലത്ത് എത്താനുള്ള എളുപ്പവഴിയാണ് ട്രെയിന്‍ യാത്ര.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ട്രാന്‍ ക്യുബാറിനോട് സമീപസ്ഥമായ വ്യോമതാവളം ചെന്നൈയിലെ അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇവിടെനിന്ന് വിദേശങ്ങളിലേക്കും ഉള്‍ നാടുകളിലേക്കും ഫ്ളൈറ്റുകളുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ബസ്സുകളും ടാക്സികളും മുഖേന ഈ പട്ടണത്തിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun