Search
  • Follow NativePlanet
Share
» »ഓണാവ‌ധി ആഘോഷിക്കാന്‍ കേരള‌ത്തിലെ 10 ബീച്ചുകള്‍

ഓണാവ‌ധി ആഘോഷിക്കാന്‍ കേരള‌ത്തിലെ 10 ബീച്ചുകള്‍

By Maneesh

ഈ ഓണക്കാലത്തെ അവധി ദിവസങ്ങള്‍ എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാം എന്ന് ആലോചിക്കുന്നവര്‍ക്ക് കേരളത്തിലെ ചില ബീച്ചുകള്‍ ‌സന്ദര്‍ശിക്കാം. കേരളത്തിലെ ബീച്ചുകളില്‍ ഏറ്റവും പ്രശസ്തമായത് കോവളം ബീച്ചാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി സഞ്ചാരികളാണ് ദിവസേന ഈ ബീച്ച് സന്ദര്‍ശിക്കുന്നത്.

ഏഷ്യയിലെ തന്നെ ഏറ്റവും നീളമുള്ള ഡ്രൈവ് ഇന്‍ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ചും വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ കാപ്പാട് ബീച്ചുമൊക്കെ കേരളത്തിലെ ബീ‌ച്ചുകളാണ്. നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ബീച്ചുകളില്‍ ഓണം ആഘോഷിച്ചിട്ടില്ലെങ്കില്‍ ഇത്തവണ ഓണത്തിന് ബീച്ചുകളിലേക്ക് യാത്ര പോകാം.

01. മുഴപ്പിലങ്ങാട് ബീച്ച്

01. മുഴപ്പിലങ്ങാട് ബീച്ച്

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ച് കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നാല് കിലോമീറ്റര്‍ ആണ് ഈ ബീച്ചിന്റെ നീളം. കണ്ണൂരിനും തലശ്ശേരിക്കും മധ്യേ എന്‍ ച്ച് 66ല്‍ ആണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മുഴപ്പിലങ്ങാട് ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം.

Photo courtesy: Sebasteen anand

02. പയ്യാമ്പലം ബീച്ച്

02. പയ്യാമ്പലം ബീച്ച്

കണ്ണൂര്‍ നഗരത്തില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ സുന്ദരമായ ബീച്ചുകളില്‍ ഒന്നായ പയ്യാമ്പലം ബീച്ചില്‍ സാഹസിക പ്രിയര്‍ക്കായുള്ള നിരവധി ആക്റ്റിവിറ്റികള്‍ ഉണ്ട്. പയ്യാമ്പലം ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം.

Photo courtesy: Nisheedh
03. കാപ്പാട് ബീച്ച്

03. കാപ്പാട് ബീച്ച്

ഏറേ ചരിത്ര പ്രാധാന്യമുള്ള ബീച്ചാണ് കോഴിക്കോട്ടെ കാപ്പാട് ബീച്ച്. വാസ്‌കോഡ ഗാമ കപ്പല്‍ ഇറങ്ങിയത് കാപ്പാട് തീരത്താണെന്നാണ് ചരിത്ര പുസ്തങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കപ്പക്കടവ് ബീച്ചെന്നും അറിയപ്പെടുന്ന ഈ ബീച്ച് കോഴിക്കോട് നഗരത്തിന് തൊട്ടടുത്തായാന് സ്ഥിതി ചെയ്യുന്നത്. കാപ്പാട് ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം.

Photo courtesy: Manojk
04. ചാവക്കാട് ബീച്ച്

04. ചാവക്കാട് ബീച്ച്

തൃശൂര്‍ ജില്ലയിലെ ചാവക്കാടാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലേയായി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് കാണാന്‍ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. ചാവക്കാട് ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

Photo courtesy: Fameleaf
05. ചേറായി ബീച്ച്

05. ചേറായി ബീച്ച്

എറണാകുളം ജില്ലയിലെ വൈപ്പിനിലാണ് ചേറായി ബീച്ച് സ്ഥിതി ചെയ്യുന്നത്. കൊച്ചിയില്‍ നിന്ന് 25 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം. 6 കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്ത് പരവൂര്‍ ആണ് ചേറായില്‍ ബീച്ചിന് അടുത്തുള്ള നഗരം. പത്ത് കിലോമീറ്റര്‍ അകലെയായാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രം. ചേറായി ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

Photo courtesy: Sabincp

06. ആലപ്പുഴ ബീച്ച്, ആലപ്പുഴ

06. ആലപ്പുഴ ബീച്ച്, ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയിലെ ബീച്ച് വളരെ മനോഹരമാണ്. തഷാന്‍, സുറ തുടങ്ങിയ സിനിമകള്‍ ഈ ബീച്ചിലാണ് ഷൂട്ട് ചെയ്തത്. കായലിന് പേരുകേട്ട സ്ഥലമാണെങ്കിലും ആലപ്പുഴയിലെ ഈ ബീച്ച് കാണാനും നിരവധി ആളുകള്‍ എത്താറുണ്ട്. ആലപ്പുഴ ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

Photo courtesy: Vinoth Chandar
07. വര്‍ക്കല ബീച്ച്, തിരുവനന്ത‌പുരം

07. വര്‍ക്കല ബീച്ച്, തിരുവനന്ത‌പുരം

സണ്‍ ബാത്തിനും നീന്തലും അനുയോജ്യമായ തിരുവനന്തപുരം ജില്ലയിലെ ഒരു ബീച്ചാണ് വര്‍ക്കല ബീച്ച്. പാപനാശം ബീച്ചെന്ന് അറിയപ്പെടുന്ന ഈ ബീച്ച് കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. സഞ്ചാരികളെ കാത്ത് നിരവധി റെസ്റ്റോറെന്റുകളും ഇവിടെയുണ്ട്. വര്‍ക്കല ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

Photo courtesy: Lukas Vacovsky

08. ശംഖുമുഖം ബീച്ച്, തിരുവനന്ത‌പുരം

08. ശംഖുമുഖം ബീച്ച്, തിരുവനന്ത‌പുരം

തിരുവനന്തപുരം ജില്ലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ മറ്റൊരു ബീച്ചാണ് ശംഖുമുഖം ബീച്ച്. കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത ജലകന്യക എന്ന ശില്പം ഇവിടെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. ശംഖുമുഖം ബീച്ചിനേക്കുറിച്ച് വീഡിയോ കാണാം.

Photo courtesy: Suniltg at Malayalam Wikipedia

09. കോവളം ബീച്ച്, തിരുവനന്തപുരം

09. കോവളം ബീച്ച്, തിരുവനന്തപുരം

വിദേശ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്തമായ കേരളത്തിലെ ബീച്ചാണ് കോവളം. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയായാണ് കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്. നിരവധി ആയുര്‍വേദിക്ക് സ്പാകളും റെസ്റ്റോറെന്റുകളും കോവളത്ത് കാണാം. ആയുര്‍വേദ ട്രീറ്റുമെന്റിന് മാത്രം കോവളത്ത് എത്തുന്ന സഞ്ചാരികളും നിരവധിയാണ്. കോവളം ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം

Photo courtesy: Nikhilb239

10. പൂവാര്‍ ബീച്ച്, തിരുവനന്തപുരം

10. പൂവാര്‍ ബീച്ച്, തിരുവനന്തപുരം

തിരുവനന്തപുരം നഗരത്തിന് തെക്കായി 38 കിലോമീറ്റര്‍ അകലെയായാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഒരു ബീച്ചാണെങ്കിലും ഈ ബീച്ചിന്റെ സൗന്ദര്യത്തെക്കുറിച്ച് അധികം പേര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ ഈ ബീച്ചില്‍ ജനത്തിരക്ക് നന്നേ കുറവാണ്. വിഴിഞ്ഞത്ത് നിന്ന് പൂവാറിലേക്ക് ബോട്ട് യാത്രയ്ക്കും സൗകര്യമുണ്ട്. പ്രശസ്തമായ കോവളം ബീച്ചിന് സമീപത്ത് തന്നെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. പൂവാര്‍ ബീച്ചിനേക്കുറിച്ച് കൂടുതല്‍ വായിക്കാം.

Photo courtesy: Nagesh Jayaraman

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X