Search
  • Follow NativePlanet
Share
» »പശ്ചിമഘട്ടത്തിലെ 10 സുന്ദരഭൂമികള്‍

പശ്ചിമഘട്ടത്തിലെ 10 സുന്ദരഭൂമികള്‍

By Maneesh

കസ്തൂരിരംഗന്‍ എന്ന് കേള്‍ക്കുമ്പോള്‍ രോക്ഷം പ്രകടിപ്പിക്കുന്നവര്‍ പശ്ചിമഘട്ടം സംരക്ഷിക്കേണ്ട ആവശ്യകത മനസിലാക്കിയിട്ടുണ്ടാവില്ല. ഇത്രയും സുന്ദരമായതും ജൈവ വൈവിധ്യങ്ങള്‍ ഉള്ളതുമായ ഒരു മലനിര ലോകത്ത് തന്നെ അപൂര്‍വമാണ്. അതുകൊണ്ട് മാത്രമാണ് 2012ല്‍ പശ്ചിമഘട്ടത്തെ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇത്രയും സുന്ദരവും ജൈവവിവിധ്യവുമുള്ള സ്ഥലം നശിപ്പിച്ച് തീര്‍ക്കാന്‍ മാത്രം നികൃഷ്ടരായി മാറിയോ നമ്മളെന്ന് ആലോചിച്ച് നോക്കണമെങ്കില്‍ പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം നമ്മള്‍ കണ്ടാസ്വദിക്കണം.

മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, തമിഴ്‌നാട് ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലായാണ് പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്നത്. അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഈ മലനിരകളിലെ സുന്ദരമായ കാഴ്ചകള്‍ നമുക്ക് കാണാം.

അന്തരീക്ഷ താപനില ദിനംപ്രതി കൂടി വരുന്ന ഈ നാളുകളെങ്കിലും നമുക്ക് പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനേക്കുറിച്ച് ഓര്‍ക്കാം. അവിടുത്തെ ആവാസ വ്യവസ്ഥയെ നശിപ്പിക്കാതെ അവിടേയ്ക്ക് നമുക്ക് ചേക്കേറാം.

01. അഗുംബേ

കര്‍ണാടകയില്‍ ഷിമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളി താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് അഗുംബെ. ദക്ഷിണേന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനമെന്നും ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നുമൊക്കെ അഗുംബെയ്ക്ക് അപരനാമങ്ങളുണ്ട്. കൂടുതല്‍ വായിക്കാം

പശ്ചിമഘട്ടത്തിലെ 10 സുന്ദരഭൂമികള്‍

Photo Courtesy: Mylittlefinger

02 . ഹൊറനാട്

കര്‍ണാടക സംസ്ഥാനത്തെ ചിക്കമഗളൂര്‍ ജില്ലയിലാണ് ഹൈന്ദവ വിശ്വാസികളുടെ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്. ചിക്കമഗളൂരില്‍നിന്നും 100 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. നിബിഢവനങ്ങളും താഴ് വരകളും ചേര്‍ന്നാണ് ഹൊറനാടിന്റെ മണ്ണിനെ ഇത്ര സൗന്ദര്യപൂര്‍ണമാക്കുന്നത്. കൂടുതല്‍ വായിക്കാം

03. കെമ്മനഗുണ്ടി

ചിക്കമഗളൂര്‍ ജില്ലയില്‍ തന്നെയാണ് കെമ്മനഗുണ്ടിയും സ്ഥിതി ചെയ്യുന്നത്. കെമ്മനഗുണ്ടി പണ്ടേയ്ക്കു പണ്ടേ രാജാക്കന്മാരുടെ ഇഷ്ട താവളമായിരുന്നു. കൃഷ്ണരാജ വോഡയാര്‍ അഞ്ചാമന്റെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായിരുന്നു ഇത്. ഈ സ്ഥലം സൗന്ദര്യം ചോര്‍ന്നുപോകാതെ പരിപാലിയ്ക്കപ്പെട്ടതില്‍ ഈ രാജാവിന്റെ പങ്ക് ചെറുതല്ല. രാജാവിനോടുള്ള ആദരസൂചകമായി കെആര്‍ ഹില്‍സ് എന്നും കെമ്മനഗുണ്ടിയെ വിളിക്കുന്നുണ്ട്.

04. കുദ്രേമുഖ്

ചിക്കമഗളൂര്‍ ജില്ലയിലെ മറ്റൊരു ഹില്‍സ്റ്റേഷനാണ് കുദ്രേമുഖ്. പുല്‍മേടുകളും നിബിഢ വനങ്ങളുമുള്ള കുദ്രെമുഖ് ആരെയും മോഹിപ്പിക്കുന്ന ഒരു ഹില്‍സ്‌റ്റേഷനാണ്. മാത്രവുമല്ല വിവിധ ജീവജാലങ്ങളുടെയും സസ്യലതാധികളുടെയും അധിവാസ കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമാണ് ഈ സ്ഥലം. കൂടുതല്‍ വായിക്കാം

പശ്ചിമഘട്ടത്തിലെ 10 സുന്ദരഭൂമികള്‍

Photo Courtesy: Karunakar Rayker

05. ദാണ്‌ഡേലി
കര്‍ണാടക സംസ്ഥാനത്തിലെ ഉത്തരകര്‍ണാടക ജില്ലയില്‍ പശ്ചിമഘട്ടനിരകളില്‍ ഫോറസ്റ്റിനാല്‍ ചുറ്റപ്പെട്ട കൊച്ചുപട്ടണമാണ് ദാണ്‌ഡേലി. ചെങ്കുത്തായ താഴ് വരകളും മലകളും നിറഞ്ഞ ഈ പ്രദേശം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. കൂടുതല്‍ വായിക്കാം

6. കുന്നൂര്‍

തമിഴ്‌നാട്ടിലെ പശ്ചിമഘട്ടത്തിലെ ഹില്‍സ്റ്റേഷനുകളെല്ലാം പേരുകേട്ടതാണ്. പ്രശസ്തമായ ഹില്‍സ്റ്റേഷനായ ഊട്ടിയ്ക്ക് അടുത്താണ് കുന്നൂര്‍ എന്ന സുന്ദരമായ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. നീലഗിരി മൗണ്ടൈന്‍ റെയില്‍വെ കടന്നുപോകുന്നത് കൂന്നൂര്‍ വഴിയാണ്.

07. ഖണ്ടാല

പ്രകൃതിസ്‌നേഹികളെയും സാഹസികരേയും ഒരുപോലെ വരവേല്‍ക്കുന്ന ഖണ്ടാല സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളിലാണ്. പടിഞ്ഞാറായി സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 625 മീറ്റര്‍ ഉയരെ സ്ഥിതി ചെയ്യുന്നു. ഇതിനു കുറച്ചകലെയായിത്തന്നെ കര്‍ജത്,ലോനവാല തുടങ്ങി മറ്റു ഹില്‍ സ്റ്റേഷനുകളുമുണ്ട്. കൂടുതല്‍ വായിക്കാം

പശ്ചിമഘട്ടത്തിലെ 10 സുന്ദരഭൂമികള്‍

Photo Courtesy: Acewings

08. മത്തേരന്‍

ചെറുതാണെങ്കിലും മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് മത്തേരന്‍. സമുദ്രനിരപ്പില്‍ നിന്ന് 2650 അടി ഉയരത്തിലായി പശ്ചിമഘട്ടത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. മുംബൈ, പൂനെ എന്നീ നഗരങ്ങളില്‍ നിന്ന് വളരെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം.

09. മൂന്നാര്‍

സഞ്ചാര വൈവിധ്യങ്ങള്‍ക്ക് പേരുകേട്ടതാണ് കേരളത്തിലെ പശ്ചിമഘട്ട മലനിരകള്‍. മൂന്നറിനേക്കുറിച്ചാണെങ്കില്‍ പിന്നെ പറയേണ്ടതില്ലല്ലോ? ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മൂന്നാറിലേക്ക് ഒരു യാത്ര നടത്തിയാലോ?

10. പഞ്ചഗണി

മഹാരാഷ്ട്രയിലാണ് പഞ്ചഗണി എന്ന സുന്ദരമായ ഹില്‍സ്റ്റേഷന്‍ ഉള്ളത്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇതിന്റെ മനോഹാരിതയെക്കുറിച്ച് എടുത്ത് പറയേണ്ടതില്ലല്ലോ? മുബൈയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പഞ്ചഗണിയേക്കുറിച്ച് കൂടുതല്‍ അറിയാം

പശ്ചിമഘട്ടത്തിലെ 10 സുന്ദരഭൂമികള്‍

Photo Courtesy: bbalaji

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X