Search
  • Follow NativePlanet
Share
» »സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന, സിക്കിമിലെ അസാധാരണമായ 10 സ്ഥലങ്ങള്‍

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന, സിക്കിമിലെ അസാധാരണമായ 10 സ്ഥലങ്ങള്‍

By Maneesh

അസാധരണവും ആകര്‍ഷകവും ആശ്ചര്യപ്പെടുത്തുന്നതുമായ സ്ഥലങ്ങള്‍ക്ക് പേരുകേട്ടതാണ് നോര്‍ത്ത് ഈസ്റ്റ്. നോര്‍ത്ത് ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത് സിക്കിമിലാണ്. പ്രകൃ‌തി ഒരുക്കിയ നിരവധി കാഴ്ചകളാണ് സിക്കിം സഞ്ചാരികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്. സിക്കിമിലെ തടാകങ്ങളെക്കുറിച്ച് വായിക്കാം

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സിക്കിമിലേക്ക് യാത്ര ചെയ്യുന്നവര്‍ കണ്ടിരിക്കേണ്ട അസാധാരണമായ 10 സ്ഥലങ്ങള്‍ പരിചയപ്പെടാം. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകള്‍ ആണ് ഈ 10 കാഴ്ചകള്‍.

01. സോംഗോ തടാകം (Tsomgo Lake)

01. സോംഗോ തടാകം (Tsomgo Lake)

സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്കില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയായിട്ടാണ് സോംഗോ തടാകം സ്ഥിതി ചെയ്യുന്നത്. സിക്കിമി‌ലെ ഏറ്റവും പ്രശസ്തമായ ഒരു തടാകമാണിത്. സാഹസികയാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ് ഇത്. പറക്കൂട്ട‌ങ്ങ‌ള്‍ നിറഞ്ഞ മലനിരകള്‍ക്കിടയിലൂടെ വളഞ്ഞ്പുളഞ്ഞ് പോകുന്ന റോഡിലൂടെ യാത്ര ചെയ്ത് വേണം ഇവിടെ എത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: Indrajit Das

പ്രധാന ആകര്‍ഷണങ്ങള്‍

പ്രധാന ആകര്‍ഷണങ്ങള്‍

ബ്രാഹ്മിണി പോലുള്ള ദേശാടനക്കിളികള്‍, സുന്ദരവും അപൂര്‍വവുമായ കാട്ടുപൂക്കള്‍, യാക്ക്, കോവര്‍ കഴുത സവാരികള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍
Photo Courtesy: shankar s.

യാത്ര ചെയ്യാന്‍

യാത്ര ചെയ്യാന്‍

ഗാംഗ്ടോക്കില്‍ നിന്ന് ഇവിടേയ്ക്ക് രണ്ട് കിലോമീറ്റര്‍ ആണ് ദൂ‌രം. ഗാംഗ്ടോക്കില്‍ നിന്ന് ഇവിടേയ്ക്ക് ക്യാബുകള്‍ ലഭിക്കും. അപകടകരമായ റോഡായതിനാല്‍ രാത്രി യാത്ര ഒഴിവാക്കുന്നതാണ് ന‌ല്ലത്.
Photo Courtesy: Sankara Subramanian

യുക്സോം (Yuksom)

യുക്സോം (Yuksom)

പടിഞ്ഞാറ‌ന്‍ സിക്കിമിലെ ഏറെ ചരിത്ര ‌പ്രാധാന്യമുള്ള ചെറിയ ടൗണ്‍ ആണ് യുക്സോം. പ്രകൃതി സൗന്ദര്യം നിറഞ്ഞ് നി‌ല്‍ക്കുന്ന യ്ക്സോം ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട കേന്ദ്രം കൂടിയാണ്. വിശദമായി വായിക്കാം
Photo Courtesy: ks_bluechip

പ്രധാ‌ന ആകര്‍ഷണങ്ങള്‍

പ്രധാ‌ന ആകര്‍ഷണങ്ങള്‍

നൊര്‍ബുഗാംഗ് പാര്‍ക്ക്, താശി ടേങ്ക, ഡുബ്ദി ഗോംപ, കോതൊക് വോഡ്സലിന്‍ ഗോമ്പ, ഗോയിചല ട്രെക്ക്, കാഞ്ചന്‍ജംഗ നാഷണല്‍ പാര്‍ക്ക് എന്നി‌വയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങ‌ള്‍. വിശദമായി വായിക്കാം
Photo Courtesy: Juan M. Gatica

യാത്ര ചെയ്യാന്‍

യാത്ര ചെയ്യാന്‍

ജല്‍‌പായ് ഗുരിയില്‍ നിന്ന് ജോറെതാംഗ് വഴി ആറേഴ് കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെ എത്താന്‍. സിലിഗുരിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബാഗ്‌ഡോഗ്രയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് 170 കിലോമീറ്റര്‍ യാത്ര ‌ചെയ്യണം യ്ക്സോമില്‍ എത്തിച്ചേരാന്‍.
Photo Courtesy: shankar s.

നാഥുല പാസ്

നാഥുല പാസ്

ടിബറ്റിനെ ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന ഒരു ഹിമാലയന്‍ ചുരമാണ് നാഥുല പാസ്. സമുദ്രനിരപ്പില്‍ നിന്ന് 4, 310 മീറ്റര്‍ ഉയരത്തിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. സിക്കിമില്‍ എത്തുന്നവര്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത സ്ഥലമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Indrajit Das

പ്ര‌ധാന ആകര്‍ഷണങ്ങള്‍

പ്ര‌ധാന ആകര്‍ഷണങ്ങള്‍

യാക്ക് സഫാരി, ഇ‌ന്ത്യ - ചൈന ബോഡര്‍ ഗേറ്റ്, വാര്‍ മെമ്മോറിയല്‍, ഇന്ത്യന്‍ ആര്‍മി, മൗണ്ട് ചൗമല്‍ ഹാരി എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
Photo Courtesy: Indrajit Das

യാത്രയേക്കുറിച്ച്

യാത്രയേക്കുറിച്ച്

ഗാംഗ്ടോക്കി‌ല്‍ നിന്ന് 54 കിലോമീറ്റര്‍ ഉണ്ട് ഇവിടേയ്ക്ക് . നാലഞ്ച് മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. നാഥുലയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള ബാഗ്ദോഗ്രയാണ് അടുത്തുള്ള വിമാനത്താവളം.
Photo Courtesy: Indrajit Das

ലാചുംഗ്, ലാചെന്‍

ലാചുംഗ്, ലാചെന്‍

നോര്‍ത്ത് സിക്കിമിലെ ഒരു വിദൂരഗ്രമമാണ് ലാചെന്‍. ടിബറ്റന്‍ നാടോടി ഗോത്രങ്ങളു‌ടെ മഞ്ഞുകാലത്തെ അഭ‌യം കേന്ദ്രം കൂടിയാണ് ഈ സ്ഥലം. ടിബറ്റന്‍ ജനങ്ങളും ഭൂട്ടിയ ജനങ്ങള്‍ അധിവസിക്കുന്ന ഒരു ഗ്രാമമാണ് ലാചുംഗ്. ഇതിനടുത്തായി യംതാംഗ് എന്ന് അറിയപ്പെടുന്ന സുന്ദരമായ ഒരു താഴ്‌വാരവും ഉണ്ട്. വി‌ശദമായി വായിക്കാം
Photo Courtesy: Thomas T Thomas

പ്രധാന ആകര്‍ഷണങ്ങള്‍

പ്രധാന ആകര്‍ഷണങ്ങള്‍

ലാചെന് സമീപ‌ത്തെ ഗുരുദോ‌‌ങ്മാര്‍ തടാകം, അപൂര്‍വ പുഷ്പങ്ങള്‍, ലാചുംഗ് ഗോംപ, ഗോത്രഗ്രാമങ്ങള്‍, നിരവധി സുന്ദരമായ കൊടുമുടികള്‍ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. വിശദമായി വായിക്കാം

Photo Courtesy: Joginder Pathak

യാത്ര ചെയ്യാന്‍

യാത്ര ചെയ്യാന്‍

ന്യൂ‌ജല്പായ് ഗുരിയില്‍ നിന്ന് ടാക്സിയില്‍ ഇവിടെ എത്തിച്ചേരാം
Photo Courtesy: Amitra Kar

റവാംഗ്ല

റവാംഗ്ല

പെല്ലിങ്ങിനും ഗാങ്‌ടോക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ദക്ഷിണ സിക്കിമിലെ അതിമനോഹരമായ സ്ഥലമാണ്‌ റവാന്‍ഗ്ല. സമുദ്ര നിരപ്പില്‍ നിന്നും 7000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന റവാന്‍ഗ്ലയിലേയ്‌ക്ക്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ എത്തുന്നുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Sukanto Debnath

പ്രധാന ആകര്‍ഷണങ്ങള്‍

പ്രധാന ആകര്‍ഷണങ്ങള്‍

മലമുകളിലേക്ക്‌ ട്രക്കിങ്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യമായ സ്ഥലമാണ്‌ റവാന്‍ഗ്ല. നിബിഢ വനങ്ങളാലും മലകളാലും ചുറ്റപ്പെട്ട ഈ സ്ഥലം അതിമനോഹരമാണ്‌. വൈവിധ്യമാര്‍ന്ന ദേശാടന പക്ഷികളെ ഇവിടെ കാണാന്‍ കഴിയും . കാഞ്ചന്‍ജംഗ, പണ്ഡിം, സിനിയാല്‍ചു കൊടുമുടികളുടെ അതിമനോഹര ദൃശ്യം ഇവിടെ നിന്നും കാണാന്‍ കഴിയും. വിശദമായി വായിക്കാം
Photo Courtesy: Soumya Kundu

യാത്ര ചെയ്യാന്‍

യാത്ര ചെയ്യാന്‍

ഗാങ്‌ടോക്കില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ്‌ റവാന്‍ഗ്ല. ടാക്‌സിയും സ്വകാര്യ ബസുകളും ലഭിക്കും.

Photo Courtesy: Sukanto Debnath

നാംചി

നാംചി

ഗാങ്ടോക്കില്‍ നിന്ന് 92 കിലോമീറ്റര്‍ അകലെയുള്ള പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് നാംചി. ഡാര്‍ജിലിംഗ്, കലിംപോംഗ് എന്നിവയുടെയും മഞ്ഞണിഞ്ഞ പര്‍വ്വതനിരകളുടെയും, സുന്ദരമായ താഴ്വരകളുടെയും വിശാലമായ കാഴ്ച ഇവിടെ നിന്ന് കാണാനാവും. വിശദമായി വായിക്കാം
Photo Courtesy: genobz

പ്രധാന ആകര്‍ഷണങ്ങള്‍

പ്രധാന ആകര്‍ഷണങ്ങള്‍

നാംചി സന്യാസമഠം, റാലോങ്ങ് സന്യാസമഠം, ഉറങ്ങിക്കിടക്കുന്ന അഗ്നിപര്‍വ്വതമായ സാംദ്രുപ്ത്സെ, ടെന്‍ഡോങ്ങ് കുന്ന്, ടെമി തേയിലത്തോട്ടം, റോക്ക് ഗാര്‍ഡന്‍, ചാര്‍ ധാം എന്നിവയാണ് നാംചിയിലെ പ്രധാന കാഴ്ചകള്‍. വിശദമായി വായിക്കാം

Photo Courtesy: Stefan Krasowski

യാത്ര ചെയ്യാന്‍

യാത്ര ചെയ്യാന്‍

ജല്‍പായ്‌ഗുരി മെട്രോ സ്റ്റേഷനില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം. റോഡ് അത്ര മികച്ചതല്ലാ.
Photo Courtesy: PP Yoonus

സുലൂക്ക്

സുലൂക്ക്

പ‌ഴയ സില്‍ക്ക് റൂട്ടുമായി ബന്ധപ്പെട്ട് ചില ചരിത്രകഥകള്‍ പറയാനുള്ള സൂലൂക്ക് സിക്കിമിലെ ചെറിയ ഒരു ഗ്രാമമാണ്. മഞ്ഞുകാലത്ത് ഇവിടെ മഞ്ഞണിഞ്ഞ മലനിരകളുടെ സൗ‌ന്ദര്യം ആസ്വദിക്കാം.
Photo Courtesy: Surajit Roy

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

നാഗ ക്ഷേത്രം, കാഞ്ചന്‍ജംഗ, തംപി വ്യൂപോയിന്റ് എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍
Photo Courtesy: Indrajit Das

യാത്ര ചെയ്യാന്‍

യാത്ര ചെയ്യാന്‍

ജെയ്പാല്‍ഗുരി റെ‌യില്‍വെ സ്റ്റേഷനില്‍ നിന്ന് 91 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്
Photo Courtesy: Lakun.patra

ടീസ്റ്റ നദി

ടീസ്റ്റ നദി

സിക്കിമിലെ പ്രധാന നദിയായ ടീസ്റ്റ നദി മഞ്ഞുകാലത്ത് തണുത്തറഞ്ഞ് കിടക്കുന്നത് ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണ്. മറ്റു സമയങ്ങളിലും നദിയുടെ സൗന്ദര്യത്തിന് കുറവില്ലാ.
Photo Courtesy: Ibrahim Husain Meraj

പ്രധാന ആകര്‍ഷണങ്ങള്‍

പ്രധാന ആകര്‍ഷണങ്ങള്‍

വേനല്‍ക്കാലത്തെ റിവര്‍ റാഫ്റ്റിംഗ്, പക്ഷി നിരീക്ഷണം, സുന്ദരമായ നദീ തീരകാഴ്ചകള്‍, റംഗീത് നദി ടീസ്റ്റ നദിയോട് ചേരുന്ന സംഗമ സ്ഥലം, ലാചുംഗിലേക്കുള്ള വഴിയിലെ ഡിക്ചു ബ്രിഡ്ജ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
Photo Courtesy: Ibrahim Husain Meraj

യാത്ര ചെയ്യാന്‍

യാത്ര ചെയ്യാന്‍

ഡാര്‍ജിലിംഗ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 33 കിലോ‌മീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.
Photo Courtesy: Ibrahim Husain Meraj

09. ഗാങ്ടോക് (Gangtok)

09. ഗാങ്ടോക് (Gangtok)

സിക്കിമിന്റെ തലസ്ഥാന നഗ‌രമാണ് ഗാങ്ടോക്ക്. സിക്കീം സന്ദര്‍ശിക്കുന്നവരുടെ പ്രിയ നഗരങ്ങളിലൊന്നായ ഗാങ്ടോക് പ്രമുഖ ബുദ്ധമത തീര്‍ഥാടന കേന്ദ്രം കൂടിയാണ്. 1840ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എന്‍ചേ മൊണാസ്ട്രിയാണ് ബുദ്ധമത തീര്‍ഥാടന കേന്ദ്രം. വിശദമായി വായിക്കാം
Photo Courtesy: Digvijay x

പ്രധാന ആകര്‍ഷണങ്ങള്‍

പ്രധാന ആകര്‍ഷണങ്ങള്‍

എന്‍ചെ മൊണാസ്ട്രി, നാഥുലാ പാസ്, നാംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിബറ്റോളജി, ദോ ദ്രുല്‍ ചോര്‍ട്ടെന്‍, ഗണേഷ് തോക്, ഹനുമാന്‍ തോക്, വൈറ്റ് വാള്‍, റിഡ്ജ് ഗാര്‍ഡന്‍, ഹിമാലയന്‍ സൂ പാര്‍ക്ക്, എം.ജി മാര്‍ഗ്, ലാല്‍ബസാര്‍, റൂംതെക് മൊണാസ്ട്രി എന്നിവയാണ് ഗാംഗ്ടോക്കിലും പരിസരത്തുമുള്ള കാഴ്ചകള്‍. വിശദമായി വായിക്കാം

Photo Courtesy: Indrajit Das

യാത്ര ചെയ്യാന്‍

യാത്ര ചെയ്യാന്‍

സിലിഗുരി ബസ് സ്റ്റാന്‍റില്‍ നിന്ന് നിരവധി ബസുകള്‍ ഗാംഗ്ടോക്കിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ടാക്സി സര്‍വീസുകളും ധാരാളം ഉണ്ട്. ആറു മണിക്കൂറാണ് സിലിഗുരിയില്‍ നിന്ന് ഗാംഗ്ടോക്കിലത്തൊന്‍ വേണ്ട സമയം. സിലിഗുരിയിലെ ന്യൂ ജയ്പാല്‍ഗുരിയാണ് ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍. ബഡോഗ്രയാണ് ഏറ്റവുമടുത്ത വിമാനത്താവളം.
Photo Courtesy: Rudolph.A.furtado

10. കാഞ്ചന്‍ജംഗ (Kanchenjunga)

10. കാഞ്ചന്‍ജംഗ (Kanchenjunga)

ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയാണ്‌ കാഞ്ചന്‍ജംഗ. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലായി ഹിമാലയത്തിലാണ്‌ കാഞ്ചന്‍ജംഗ സ്ഥിതി ചെയ്യുന്നത്‌. അഞ്ച്‌ കൊടുമുടികളില്‍ മൂന്നെണ്ണം അതായത്‌ പ്രധാനപ്പെട്ടത്‌ മധ്യത്തിലുള്ളത്‌, തെക്കുള്ളത്‌ എന്നിവ ഇന്ത്യയിലെ സിക്കിമിന്റെയും നേപ്പാളിലെ താപ്ലെജംഗിലെയും അതിര്‍ത്തികള്‍ പങ്കിടുന്നു. മറ്റ്‌ രണ്ടെണ്ണം പൂര്‍ണ്ണമായും നേപ്പാളിലാണ്‌. വിശദമായി വായിക്കാം
Photo Courtesy: Aaron Ostrovsky

ശ്രദ്ധിക്കു‌ക

ശ്രദ്ധിക്കു‌ക

കൊടുമുടിയുടെ സ്വാഭാവിക ഭംഗി നശിക്കാതിരിക്കാന്‍ ഇവിടേയ്‌ക്ക്‌ കയറുന്നതിനുള്ള അനുവാദം വളരെ അപൂര്‍വമായിട്ടേ നല്‍കാറുള്ളു.
Photo Courtesy: Thebrowniris

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X