Search
  • Follow NativePlanet
Share
» »മൈസൂര്‍ പാലസിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

മൈസൂര്‍ പാലസിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

By Maneesh

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കൊട്ടാരങ്ങളില്‍ ഒന്നായ മൈസൂര്‍ പാലസിനേക്കുറിച്ച് കേള്‍ക്കാത്ത ആരും തന്നെയുണ്ടാകില്ലാ. മൈസൂര്‍ സന്ദര്‍ശിക്കാ‌ത്തവര്‍ക്ക് പോലും നിരവധി സിനിമകളിലൂടെയും ചിത്രങ്ങളിലൂടെയും മൈസൂര്‍ പാലസിന്റെ ചിത്രം സുപരിചിതമാണ്.

മൈസൂ‌രില്‍ എത്തുന്ന ഏതൊരു സഞ്ചാരിയും മൈസൂര്‍ പാലസ് സന്ദര്‍ശിക്കാതെ തിരിച്ച് പോകില്ലാ. എന്നാല്‍ മൈസൂര്‍ പാലസിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചി‌ല കാര്യങ്ങളുണ്ട്. അവയില്‍ പലതും നിങ്ങളെ അതിശയിപ്പിക്കുന്നത് ‌‌തന്നെയായിരിക്കും.

മരം കൊണ്ടുള്ള കൊട്ടാരം

മരം കൊണ്ടുള്ള കൊട്ടാരം

പതി‌നാലം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ കൊട്ടാരം മരം കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടത്. നിരവധി തവണ നവീകരിക്കപ്പെട്ട കൊട്ടാരമാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്.
Photo Courtesy: Unknown

തീപിടുത്തം

തീപിടുത്തം

വൊഡയാര്‍ രാജകുമാരിയായ ജയലക്ഷമ്മണ്ണിയുടെ വിവാഹ സമയത്ത് മരം കൊണ്ട് നിര്‍മ്മി‌ച്ച കൊട്ടാരത്തിന് തീപിടിച്ചു എന്നാണ് പറയപ്പെടുന്നത്. 1897ല്‍ ആണ് പുതിയ ഒരു കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതി ആരംഭിച്ചത്.
Photo Courtesy: Arshad.ka

15 വര്‍ഷത്തെ പരിശ്രമം

15 വര്‍ഷത്തെ പരിശ്രമം

മഹാരാജ കൃഷ്ണരാജേന്ദ്ര വഡയാര്‍ നാലമന്റെ നിര്‍ദ്ദേശ പ്രകാരം ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റായ ഹെന്‍റി ഇര്‍വിംഗിന്റെ മേല്‍നോട്ടത്തിലാണ് കൊട്ടാരത്തിന്റെ പണി ആരംഭിച്ചത്. ഏകദേശം 15 വര്‍ഷത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1912ല്‍ ആ‌ണ് ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.
Photo Courtesy: Arshad.ka

60 ലക്ഷം സന്ദര്‍ശകര്‍

60 ലക്ഷം സന്ദര്‍ശകര്‍

മൈസൂര്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം ആകാനുള്ള പ്രധാന കാരണം ഈ കൊട്ടാരമാണ് വര്‍ഷത്തില്‍ ഏകദേശം 60 ലക്ഷത്തില്‍ അധികം സന്ദര്‍ശകര്‍ ഇവിടെ എത്താറുണ്ടെ‌ന്നാണ് കണക്ക്.

Photo Courtesy: Muhammad Mahdi Karim

എല്ലാം ഒന്നില്‍

എല്ലാം ഒന്നില്‍

ഇന്ത്യയിലെ എല്ലാത്തരം നിര്‍മ്മാണ ശൈലികളും സമന്വയിപ്പി‌ച്ചിട്ടാണ് ഈ കൊട്ടാരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഭാരതീയ വാസ്തു നിര്‍മ്മാണ ശൈലിയോടൊപ്പം മുഗള്‍, രജ്‌പുത്, ഗോഥിക് ശൈലികളുടെ സമര്‍ത്ഥമായ സമന്വയം ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തില്‍ കാണാം.

Photo Courtesy: Debashis pradhan

ദസറ ആഘോഷം

ദസറ ആഘോഷം

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ദസറ ആഘോഷങ്ങള്‍ക്ക് പേരുകേട്ട സ്ഥലമായിരുന്നു മൈസൂര്‍ കൊട്ടാരം. ഇക്കാലത്തും ദസറ നാളുകളില്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് മൈസൂര്‍ കൊട്ടാരം സന്ദര്‍ശിക്കുന്നത്.
Photo Courtesy: Shijiltv

കൊട്ടാരത്തിലെ മ്യൂസിയം

കൊട്ടാരത്തിലെ മ്യൂസിയം

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം കൊട്ടാരവാസികള്‍ മറ്റൊരു കൊട്ടാരത്തിലേക്ക് താമസം മാറ്റുകയും കൊട്ടാരം ഒരു മ്യൂസിയം ആയി മാറുകയും ചെയ്തു.

Photo Courtesy: Harsh

കൊട്ടാരത്തിലെ 14 ക്ഷേത്രങ്ങള്‍

കൊട്ടാരത്തിലെ 14 ക്ഷേത്രങ്ങള്‍

കൊട്ടാരത്തിന്റെ ‌പരിസര‌ങ്ങളിലായി 14 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. കൊട്ടാരം സന്ദര്‍ശിക്കുമ്പോള്‍ ഇവയും സന്ദര്‍ശിക്കാന്‍ മറക്കരുത്.
Photo Courtesy: Dineshkannambadi

സ്വര്‍‌ണ്ണ അമ്പാ‌രി

സ്വര്‍‌ണ്ണ അമ്പാ‌രി

പഴയകാലത്തെ രാജക്കന്മാര്‍ ആനപ്പുറത്ത് സഞ്ചരിക്കുന്ന സമയത്ത് സ്വര്‍ണ്ണ അമ്പാരി ഉപയോഗിച്ചിരുന്നു. ദസറ സമയത്ത് ദുര്‍ഗയുടെ വിഗ്രഹം ആനയിക്കുന്നത് ഈ സ്വര്‍ണ്ണ അമ്പാരിയിലാണ്.
Photo Courtesy: Kalyan Kumar

അവസാന വാക്ക്

അവസാന വാക്ക്

ഇനിയും നിങ്ങള്‍ മൈസൂ‌ര്‍ കൊട്ടാരം സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ അത് ജീവിതത്തിലെ വലിയ നഷ്ടമാണ്. ബാംഗ്ലൂരില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് മൈസൂര്‍ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Jim Ankan Deka

Read more about: mysore palace karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X