Search
  • Follow NativePlanet
Share
» »ഗംഗോത്രിയേക്കുറിച്ച് അറി‌‌‌ഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

ഗംഗോത്രിയേക്കുറിച്ച് അറി‌‌‌ഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

സമുദ്ര‌നിരപ്പിൽ നിന്ന് 3750 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഗംഗോ‌ത്രിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ‌ഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

By Maneesh

ഉത്തരാഖണ്ഡിലെ ഉത്തരകാശിൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗംഗോത്രിയേക്കുറിച്ച് കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല. സാഹസിക സഞ്ചാരികൾക്കും തീർത്ഥാടകർക്കും ഒരു പോലെ ഇഷ്ട‌പ്പെടുന്ന ‌സ്ഥലമാണ് ഗംഗോത്രി.

സമുദ്ര‌നിരപ്പിൽ നിന്ന് 3750 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഗംഗോ‌ത്രിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ‌ഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഐതിഹ്യം

ഐതിഹ്യം

ഭഗീരഥന്‍ എന്ന രാജാവിന്റെ തപസില്‍ പ്രസാദിച്ച് അദ്ദേഹത്തിന്റെ പൂര്‍വ്വികരായ സാരരാജാക്കന്മാര്‍ക്ക് മുക്തി നല്‍കാനായി ഗംഗ ഭൂമിയിലേക്ക് പതിച്ചു. സ്വര്‍ലോകത്തില്‍നിന്നും ഗംഗ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം ഒഴിവാക്കാനായി സാക്ഷാല്‍ പരമശിവന്‍ ഗംഗയെ തന്റെ ശിരസ്സിലേക്ക് ഏറ്റുവാങ്ങി.
Photo Courtesy: Barry Silver

ഭഗീരഥി

ഭഗീരഥി

ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം.
Photo Courtesy: Barry Silver

ഗോമുഖ്

ഗോമുഖ്

ഇവിടെ നിന്നും ഗംഗ ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് ഗോമുഖ് എന്ന് അറിയപ്പെടുന്നത്. ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്.
Photo Courtesy: Barry Silver

ഗംഗോത്രി

ഗംഗോത്രി

ഭാഗീരഥിനദിയുടെ കരയിലാണ് ചതുര്‍ധാമയാത്രയിലെ പ്രധാനപ്പെട്ട സന്ദര്‍ശനയിടമായ ഗംഗോത്രി. മഞ്ഞണിഞ്ഞ മലനിരകളും ഇടുങ്ങിയ താഴ് വരകളും ഗ്ലേസിയറുകളുമാണ് ഗംഗോത്രിയുടെ പ്രത്യേകത.
Photo Courtesy: Arijit Ghosh

ഗംഗോത്രി നാഷണല്‍ പാർക്ക്

ഗംഗോത്രി നാഷണല്‍ പാർക്ക്

ഇന്ത്യാ - ചൈന അതിര്‍ത്തിപ്രദേശമായ ഈ വനം ഗംഗോത്രി നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Photo Courtesy: Barry Silver

ഗംഗോത്രി ക്ഷേത്രം

ഗംഗോത്രി ക്ഷേത്രം

പുരാതന ക്ഷേത്രങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് ഗംഗോത്രി. ഗംഗോത്രി ക്ഷേത്രമാണ് പ്രദേശത്തെ പേരുകേട്ട ആരാധനാലയം. പതിനെട്ടാം നൂറ്റാണ്ടില്‍ ഗൂര്‍ഖാ രാജാവായിരുന്ന അമര്‍ നാഥ് ധാപ്പയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. നിരവധി സഞ്ചാരികളാണ് ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തുന്നത്.
Photo Courtesy: Arijit Ghosh

മറ്റു ക്ഷേത്രങ്ങൾ

മറ്റു ക്ഷേത്രങ്ങൾ

ഗ്യാനേശ്വര്‍ ക്ഷേത്രം, ഏകാദശ് രുദ്രക്ഷേത്രം എന്നിവയാണ് ഗംഗോത്രിയിലെ പേരുകേട്ട മറ്റുക്ഷേത്രങ്ങള്‍. ഏകാദശി രുദ്രാഭിഷേക പൂജയാണ് ഇവിടത്തെ പ്രധാന ആഘോഷം. ഗൗരീകുണ്ഡും സൂര്യകുണ്ഡുമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റുകാഴ്ചകള്‍.
Photo Courtesy: Arijit Ghosh

ഭാഗീരഥി ശില

ഭാഗീരഥി ശില

മതപരമായി ഏറെ പ്രാധാന്യമുള്ള രണ്ട് കാര്യങ്ങളാണ് ഗംഗോത്രിയിലെ ഭാഗീരഥി ശിലയും ശിവലിംഗവും. ഭഗീരഥന്‍ പ്രാര്‍ത്ഥിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ശിലയാണ് പിന്നീട് ഭാഗീരഥി ശില എന്ന പേരില്‍ പ്രശസ്തമായത്.

Photo Courtesy: Barry Silver

ട്രെ‌ക്കിംഗ്

ട്രെ‌ക്കിംഗ്

ട്രക്കിംഗാണ് ഗംഗോത്രിയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ആക്റ്റിവിറ്റി. സമുദ്രനിരപ്പില്‍ നിന്നും 3000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ദയാരാ ബുഗ്യാലാണ് ഗംഗോത്രിയിലെ പ്രധാനപ്പെട്ട ഒരു ട്രക്കിംഗ് പോയന്റ്. ബര്‍സു, റൈതല്‍ എന്നിവയും ഇവിടത്തെ ട്രക്കിംഗ് കേന്ദ്രങ്ങളാണ്.
Photo Courtesy: Barry Silver

‌‌പാണ്ഡവ ഗുഹ

‌‌പാണ്ഡവ ഗുഹ

മഹാഭരതത്തിലെ പാണ്ഡവര്‍ തപസ്സുചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന പാണ്ഡവ ഗുഹയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണം.
Photo Courtesy: Barry Silver

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X