Search
  • Follow NativePlanet
Share
» »വിദേശികള്‍ ആഘോഷിക്കാന്‍ എത്താറുള്ള ഇ‌ന്ത്യയിലെ 10 ബീച്ചുകള്‍

വിദേശികള്‍ ആഘോഷിക്കാന്‍ എത്താറുള്ള ഇ‌ന്ത്യയിലെ 10 ബീച്ചുകള്‍

By Maneesh

വിദേശ സഞ്ചാരികള്‍ക്ക് യാത്ര ഒരു ആഘോഷമാണ്. ജീവിതത്തിലെ എന്തിനേയും ആഘോഷമായി കാണുന്ന വിദേശ സഞ്ചാരികള്‍ അവരുടെ ആഘോഷങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്നത് ഇന്ത്യയിലെ ബീച്ചുകളാണ്. ഗോവയിലെ ബീ‌ച്ചുകള്‍ വിദേശികളുടെ പറുദീസയാണ്.

വിദേശ സഞ്ചാരികള്‍ ആഘോഷിക്കാന്‍ എത്താറുള്ള ഇന്ത്യയിലെ 10 ബീച്ചുകള്‍ പരിചയപ്പെടാം

01. കോവളം ബീച്ച്, കേരളം

01. കോവളം ബീച്ച്, കേരളം

വിദേശികളുടെ ഇടയില്‍ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ കോവളം ബീച്ചിന് പറയാന്‍ കഥകളേറെയുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും കേവലം 16 കിലോമീറ്റര്‍ മാത്രം ദൂരത്താണ് സഞ്ചാരികളുടെ സ്വപ്നഭൂമിയായ കോവളം കടല്‍ത്തീരം.

Photo Courtesy: Ian Armstrong

തെക്കിന്റെ പറുദീസ

തെക്കിന്റെ പറുദീസ

കാശ്മീരിനെ ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കുന്ന സഞ്ചാരികള്‍ കോവളത്തിനെ വിളിക്കുന്നത് തെക്കിന്റെ പറുദീസ എന്നാണ്, എത്രയും അര്‍ത്ഥവത്തായ വിളിപ്പേര്. വിശദമായി വായിക്കാം

Photo Courtesy: Ian Armstrong

02. വര്‍ക്കല ബീച്ച്, കേരളം

02. വര്‍ക്കല ബീച്ച്, കേരളം

തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്.

Photo Courtesy: Bryce Edwards

ഡിസ്‌ക്കവറി ചാനല്‍

ഡിസ്‌ക്കവറി ചാനല്‍

വര്‍ക്കല തീരത്ത് തട്ടിച്ചിതറുന്ന തിരമാലകളുടെ ഭംഗി ഒന്നുവേറെ തന്നെയാണ്. ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍, വര്‍ക്കലയെ തിരഞ്ഞെടുത്തതില്‍ ഒട്ടും അത്ഭുതമില്ല. വിശദമായി വായിക്കാം

Photo Courtesy: Aleksandr Zykov

03. ഗോകര്‍ണ ബീച്ച്, കര്‍ണാടക

03. ഗോകര്‍ണ ബീച്ച്, കര്‍ണാടക

ഗോകര്‍ണത്തെ കടല്‍ത്തീരംമനോഹരമായ കടല്‍ത്തീരങ്ങളാണ് ഗോകര്‍ണത്തേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുഡ്‌ലെ ബീച്ച്, ഗോകര്‍ണ ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച് എന്നിവയാണ് പ്രധാന ബീച്ചുകള്‍. ഗോകര്‍ണ ബീച്ചാണ് ഇതില്‍ ഏറ്റവും പ്രധാനം.

Photo Courtesy: Prashant Ram

സുന്ദര തീരം

സുന്ദര തീരം

ഒരുഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരുക്കുന്ന വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഗോകര്‍ണം ബീച്ചിലേത്. ബീച്ചില്‍ രുചികരമായ ഭക്ഷണം ലഭിയ്ക്കുന്ന ഏറെ ചെറു കടകളുണ്ട്. വാട്ടര്‍ സ്‌പോര്‍ട്‌സിനും, സണ്‍ബാത്തിനുമെല്ലാം ബീച്ചില്‍ സൗകര്യമുണ്ട്. നഗരവല്‍ക്കരണത്തിന്റെ വൃത്തികേടുകളും അസ്വസ്ഥതകളുമില്ലാത്ത തീരത്ത് സഞ്ചാരികള്‍ക്കായി സംഗീതവിരുന്നുകളും പതിവാണ്. വിശദമായി വായിക്കാം

Photo Courtesy: Christopher Soghoian
04. ‌പുരി ബീച്ച്, ഒഡീഷ

04. ‌പുരി ബീച്ച്, ഒഡീഷ

പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കടലില്‍ നീന്താന്‍ ഏറ്റവുംഅനുകൂല സാഹചര്യമുള്ള രാജ്യത്തെ മികച്ച ബീച്ചുകളില്‍ ഒന്നായതിനാല്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ഇവിടം.

Photo Courtesy: ASIM CHAUDHURI

മണല്‍ ശില്‍പ്പ‌ങ്ങള്‍

മണല്‍ ശില്‍പ്പ‌ങ്ങള്‍

എല്ലാ വര്‍ഷവും നടക്കുന്ന പുരി ബീച്ച് ഫെസ്റ്റിവല്‍ വമ്പന്‍ പരിപാടികളിലൊന്നായാണ് കൊണ്ടാടുന്നത്. അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കലാകാരനായ സുദര്‍ശന്‍ പട്നായിക്ക് അടക്കം പ്രശസ്തരും അപ്രശസ്തരുമായ കലാകാരന്‍മാര്‍ കടല്‍ തീരത്തെ മണല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ശില്‍പ്പ രൂപങ്ങളാണ് പുരി ബീച്ച് ഫെസ്റ്റിവലിന്റെ ഹൈലൈറ്റ്. വിശദമായി വായിക്കാം

Photo Courtesy: Puri Waves .

05. രാധനഗര്‍ ബീച്ച്, ആന്‍ഡമാന്‍

05. രാധനഗര്‍ ബീച്ച്, ആന്‍ഡമാന്‍

വെളുത്ത മണലും മരതകപ്പച്ച നിറമുള്ള കടലുമാണ് രാധാനഗര്‍ ബീച്ചിന്റെ പ്രത്യേകത. രുചിയേറിയ കടല്‍വിഭവങ്ങളും ഇവിടെ ലഭിയ്ക്കും. രാധാനഗര്‍ ബീച്ചില്‍ നിന്നും നടന്നുപോകാവുന്ന അകലത്തിലാണ് എലഫന്റ് ബീച്ച്. ഇതും സഞ്ചാരികള്‍ക്ക് ഇഷ്ടമേറെയുള്ള സ്ഥലമാണ്.

Photo Courtesy: Senorhorst Jahnsen

സ്‌കൂബ ഡൈവിങ്ങ്

സ്‌കൂബ ഡൈവിങ്ങ്

ഹാവ്‌ലോക്കില്‍ തുച്ഛമായ ചെലവില്‍ സ്‌കൂബ ഡൈവിങ്ങ് നടത്താം. കടല്‍ജീവികളെക്കാണാന്‍ സ്‌കൂബ ഡൈവിങ് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. സ്‌കൂബ കഴിഞ്ഞാല്‍പ്പിന്നെ ട്രക്കിങ്ങാണ് ഹാവ്‌ലോക്കിലെ മറ്റൊരു പ്രധാന വിനോദം. ട്രക്കിങ്ങിന് പോകാനാഗ്രഹിയ്ക്കുന്നവര്‍ക്ക് പരിചയസമ്പന്നരായ ഗൈഡുകളെ ലഭിയ്ക്കും.

Photo Courtesy: Ana Raquel S. Hernandes

06. അ‌‌ന്‍ജുന ബീച്ച്, ഗോവ

06. അ‌‌ന്‍ജുന ബീച്ച്, ഗോവ

കണ്ടോലിം ബീച്ചില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലത്തിലായാണ് അഞ്ജുന ബീച്ച്. കണ്ടോലിം ബീച്ചില്‍ നിന്നും റോഡ് മാര്‍ഗം വളരെ എളുപ്പത്തില്‍ ഇവിടെയെത്താം. ചെലവേറിയ കുറച്ചധികം ഹോട്ടലുകളുണ്ട് ഇവിടെ. വളരെ പഴയ ബീച്ചുകളിലൊന്നാണ് ഇതെന്നുവേണമെങ്കില്‍ പറയാം. വ്യാപാരകന്ദ്രങ്ങളുടെ തിരക്ക് അത്രയധികമില്ലാത്ത ഇവിടെ നിരവധി പേര്‍ സകുടുംബം സന്ദര്‍ശനത്തിനെത്താറുണ്ട്.

Photo Courtesy: Nagarjun Kandukuru

ഫ്ലീമാര്‍ക്കറ്റ്

ഫ്ലീമാര്‍ക്കറ്റ്

ബാഗ്, ആക്‌സസറീസ്, ചെരുപ്പുകള്‍ എന്നിവയാണ് അഞ്ജുനയിലെ ഫ്‌ളീ മാര്‍ക്കറ്റിലെ ഏറ്റവും ചെലവേറിയ വസ്തുക്കള്‍. സാധാരണയായി ആഴ്ചയവസാനമാണ് ഇത്തരം ഫ്‌ളീ മാര്‍ക്കറ്റുകള്‍ സജീവമാകുക. വിശദമായി വായിക്കാം

Photo Courtesy: Sandra Cohen-Rose and Colin Rose
07. ബാഗ ബീച്ച്, ഗോവ

07. ബാഗ ബീച്ച്, ഗോവ

ഗോവയിലെ തിരക്കേറിയ ബീച്ചുകളിലൊന്നാണ് ബാഗ. ഏറ്റവും മികച്ച കുടില്‍ഹോട്ടലുകള്‍ മുതല്‍ മികച്ച റെസ്‌റ്റോറന്റുകള്‍ വരെ, മികച്ച താമസസൗകര്യവും അംഗീകൃത ജര്‍മന്‍ ബേക്കറിയും എല്ലാം അടങ്ങിയതാണ് ബാഗ ബീച്ച്.

Photo Courtesy: Jason Varghese

കലാന്‍ഗുട്ട് ബീച്ചിന്റെ ഭാഗം

കലാന്‍ഗുട്ട് ബീച്ചിന്റെ ഭാഗം

സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവര്‍ക്കുള്ള കടല്‍ത്തീരമാണിത്. കലാന്‍ഗുട്ട് ബീച്ചിന്റെ ഭാഗമാണ് ബാഗ ബീച്ച്. ഗോവന്‍ - പാശ്ചാത്യ സംസ്‌കാരങ്ങളുടെ സങ്കലനമാണ് ബാഗയിലെ രാത്രി. സൂര്യസ്‌നാനത്തിനായി വിദേശികളടക്കം നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Jason Varghese

08. കലാന്‍ഗുട്ട് ‌‌ബീച്ച്, ഗോവ

08. കലാന്‍ഗുട്ട് ‌‌ബീച്ച്, ഗോവ

വടക്കന്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളായ കണ്ടോലിം, ബാഗ ബീച്ചുകള്‍ക്കിടയിലായാണ് കലാന്‍ഗുട്ട് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഴ് കിലോമീറ്റര്‍ വ്യാപ്തിയുണ്ട് കലാന്‍ഗുട്ട് ബീച്ചിന്.
Photo Courtesy: Meredith P.

വാട്ടര്‍സ്‌പോര്‍ട്‌സ്

വാട്ടര്‍സ്‌പോര്‍ട്‌സ്

സന്ദര്‍ശകര്‍ക്കായി വാട്ടര്‍സ്‌പോര്‍ട്‌സ് അടക്കമുള്ള സൗകര്യങ്ങളുണ്ട് ഇവിടെ. സഞ്ചാരികളുടെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കാവുന്ന കലാന്‍ഗുട്ട് ബീച്ചിലെ സ്റ്റാളുകളില്‍ സന്ദര്‍ശകര്‍ക്കാവശ്യമായതെല്ലാം കിട്ടും. വിശദമായി വായിക്കാം

Photo Courtesy: Meredith P.

09. വാഗത്താര്‍ ബീച്ച്, ഗോവ

09. വാഗത്താര്‍ ബീച്ച്, ഗോവ

ഗോവയെന്ന ആഘോഷത്തിന്റെ ഭാഗമായ മനോഹരമായ ഒരു കടല്‍ത്തീരമാണ് വാഗത്തോര്‍ ബീച്ച്. പോര്‍ട്ടുഗീസ് ശൈലിയില്‍ നിര്‍മിച്ച പാതയിലൂടെ കൂറ്റന്‍ ബംഗ്ലാവുകള്‍ക്കിടയിലൂടെ മാപുസയില്‍ നിന്നും വളരെ വേഗം ചെന്നെത്താവുന്ന ഒരു ബീച്ചാണിത്.

Photo Courtesy: Dinesh Kumar (DK)

ഷാക്കുകള്‍

ഷാക്കുകള്‍

ചപ്പോറ കോട്ടയില്‍ നിന്നും വളരെ അടുത്താണ് വാഗത്തോര്‍ ബീച്ച്. ഗോവന്‍ രുചികള്‍ക്ക് പേരുകേട്ട നിരവധി ഷാക്കുകളും റെസ്റ്റോറന്റുകളും ഉണ്ട് ഇവിടെ. അവയില്‍ പ്രസിദ്ധമായ ഒന്നാണ് പ്രൈംറോസ് ഷാക്ക്. കടല്‍വിഭവങ്ങളാണ് വാഗത്തോറിലെ പ്രധാനപ്പെട്ട ഇനം. വിശദമായി വായിക്കാം

Photo Courtesy: Amit Chacko Thomas

10. കോ‌ള്‍വ ബീച്ച്

10. കോ‌ള്‍വ ബീച്ച്

തെക്കന്‍ ഗോവ ജില്ലയിലാണ് കോള്‍വ ബീച്ച് സ്ഥിതിചെയ്യുന്നത്. വെള്ളമണല്‍വിരിച്ച കോള്‍വ ബീച്ച് ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. ഗോവയിലെ മറ്റുബീച്ചുകളെ അപേക്ഷിച്ച് തുലോം ശാന്തമാണ് കോള്‍വ ബീച്ച്.

Photo Courtesy: Subhash Chandra

നീളം കൂടിയ ബീച്ച്

നീളം കൂടിയ ബീച്ച്

24 കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന കോള്‍വ ലോകത്തിലെ തന്നെ നീളം കൂടിയ ബീച്ചുകളിലൊന്നാണ്. അധികം നിശാക്ലബ്ബുകളും രാത്രി പാര്‍ട്ടികളും ഇല്ലാത്ത തെക്കന്‍ ഗോവയില്‍ നല്ല കുറെ ഹോട്ടലുകളുണ്ട്. വിശദമായി വായിക്കാം
/colva/

Photo Courtesy: Klaus Nahr

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X