Search
  • Follow NativePlanet
Share
» »റിവേഴ്സ് വെള്ളച്ചാട്ടം മുതല്‍ ആനചാടിയ ആനയടിക്കുത്ത് വരെ...അറിയാം ഇന്ത്യയിലെ ഈ വെള്ളച്ചാട്ടങ്ങള്‍

റിവേഴ്സ് വെള്ളച്ചാട്ടം മുതല്‍ ആനചാടിയ ആനയടിക്കുത്ത് വരെ...അറിയാം ഇന്ത്യയിലെ ഈ വെള്ളച്ചാട്ടങ്ങള്‍

ജോഗ് വെള്ളച്ചാട്ടം മുതല്‍ ജോഗിനി വെള്ളച്ചാട്ടവും തൊമ്മന്‍കുത്തും സുരുളി വെള്ളച്ചാട്ടവുമെല്ലാം മിക്കവര്‍ക്കും പരിചിതമായ വെള്ളച്ചാട്ടങ്ങളാണ്. സൗന്ദര്യം കൊണ്ടും സ‍ഞ്ചാരികളുടെ ഇടയിലെ പ്രശസ്തി കൊണ്ടും എന്നും ലിസ്റ്റില്‍ ഇവ ഇടം നേടാറുമുണ്ട്. എന്നാല്‍ ബാക്കി വെള്ളച്ചാട്ടങ്ങളുടെ കഥ അങ്ങനെയല്ല, പ്രദേശവാസികള്‍ക്കും സര്‍ക്കാരിന്റെ വിനോദ സഞ്ചാര സൈറ്റുകളിലും മാത്രമായി ഒതുങ്ങി കിടക്കുന്ന അടിപൊളി വെള്ളച്ചാട്ടങ്ങള്‍ നൂറുകണക്കിന് നമ്മുടെ രാജ്യത്ത് കാണുവാന്‍ സാധിക്കും. പ്രദേശവാസികള്‍ക്ക് ഏറെ പരിചിതമാണെങ്കിലും സഞ്ചാരികള്‍ക്ക് അപരിചിതമാണ് ഇവ. ഇതാ ഇന്ത്യയില്‍ അധികമാര്‍ക്കും വലിയ പരിചിതമല്ലാത്ത വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം...

റിവേഴ്സ് വെള്ളച്ചാട്ടം, മഹാരാഷ്ട്ര

റിവേഴ്സ് വെള്ളച്ചാട്ടം, മഹാരാഷ്ട്ര

ഇന്ത്യയിലെ ഏറ്റവും അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് മുംബൈയിലെ നാനേഘ‌ട്ടിന് സമീപത്തുള്ള റിവേവ്സ് വെള്ളച്ചാട്ടം. സാധാരണ വെള്ളം മുകളില്‍ നിന്നും താഴേക്ക് പതിക്കുമ്പോള്‍ ഇവിട‌െ വെള്ളം മുകളിലേക്കാണ് പോകുന്നത്. കാഴ്ചയില്‍ ഒത്തിരി വിസ്മയിപ്പിക്കുമെങ്കിലും ഇതിനു പിന്നിലെ കാരണം ലളിതവും രസകരവുമാണ്. ഇവിടെ വീശുന്ന കാറ്റിന്‍റെ ശക്തിയിലാണത്രെ വെള്ളം മുകളിലേക്ക് വരുന്നത്. മഴക്കാലത്താണ് വെള്ളം മുകളിലേക്ക് മുകളിലേക്ക് പോകുന്ന പ്രതിഭാസമുള്ളത്.
പുരാതന കാലം മുതലേയുള്ള വ്യവസായ പാതകളിലൊന്നായ നാനേഘട്ടിനോട് ചേര്‍ന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് . ട്രക്കിങ്ങ്, കഴിഞ്ഞുപോയ കാലങ്ങളുടെ കഥ പറയുന്ന ഗുഹകള്‍ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

എത്തിപോത്തല വെള്ളച്ചാട്ടം

എത്തിപോത്തല വെള്ളച്ചാട്ടം

നമ്മുടെ സഞ്ചാരികള്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത മറ്റൊരു വെള്ളച്ചാട്ടമാണ് ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന എത്തിപോത്തല വെള്ളച്ചാട്ടം. . കൃഷ്ണ നദിയുടെ ഒരു കൈവഴിയായ ചന്ദ്രവാംഗ നദിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ വെള്ളച്ചാട്ടം കൊണ്ടു രൂപപ്പെട്ട കുളത്തിലെ മുതലകളുടെ സാന്നിധ്യമാണ്. ഏകദേശം 21 മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് ഇവി‌ടെ വെള്ളം താഴേക്ക് പതിക്കുന്നത്. സന്ദര്‍ശകര്‍ക്കായി സൂര്യാസ്തമയം കഴിഞ്ഞാല്‍ ഇവിടെ ലൈറ്റ് ആന്‍ഡ് സൗ ഷോയുടെ പ്രദര്‍ശനവും ഉണ്ടാകാറുണ്ട്.

PC:Praveen120

https://en.wikipedia.org/wiki/Ethipothala_Falls#/media/File:Ethipothala_water_falls.JPG

താംബ്ഡി സുര്‍ളാ വെള്ളച്ചാട്ടം

താംബ്ഡി സുര്‍ളാ വെള്ളച്ചാട്ടം

ഗോവയിലെ പ്രശസ്തമായ ഭഗ്വാന്‍ മഹാവീര്‍ ദേശീയോദ്യാനത്തിലാണ് താംബ്ഡി സുര്‍ളാ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൗന്ദര്യം നിറഞ്ഞുനില്‍ക്കുന്ന കാടിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള ക്ഷേത്രവും കാണേണ്ടതു തന്നെയാണ്. താംഡി സുര്‍ലാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം എന്ന നിലയിലാണ് അതിനു ഈ പേര് ലഭിക്കുന്നത്. ഏകാന്തതയും തിരക്കുകളില്‍ നിന്നും മോചനവും തേടിയെത്തുന്നവര്‍ക്കാണ് ഇവിടം കൂടുതല്‍ യോജിക്കുക. കൊടുംകാടിനു നടുവിലായതിനാല്‍ തന്നെ സാഹസികര്‍ മാത്രമാണ് ഇവിടെ അധികവും എത്തിച്ചേരുക.

ഹെബ്ബെ വെള്ളച്ചാട്ടം

ഹെബ്ബെ വെള്ളച്ചാട്ടം

കര്‍ണ്ണാ‌‌‌ടക സഞ്ചാരികള്‍ക്കു മുന്നില്‍ അധികമൊന്നും വെളിപ്പെടുത്താതെ വെച്ചിരിക്കുന്ന അത്ഭുതങ്ങളിലൊന്നാണ് ഹെബ്ബെ വെള്ളച്ചാട്ടം. പടിഞ്ഞാറൻ കർണ്ണാടകയിൽ ചിക്കമഗളൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഹെമ്മനഗുണ്ടി മലനിരകളോട് ചേര്‍ന്നാണുള്ളത്. ഏകദേശം 551 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഡൊഡ്ഡ ഹെബ്ബെയും ചിക്ക ഹെബ്ബെയും.

കാട്ടിലൂടെയും സ്വകാര്യ എസ്റ്റേറ്റുകളിലൂടെയും മറ്റും കടന്നു പോകേണ്ടതിനാൽ ഇവിടേക്കുള്ള യാത്രയ്ക്ക് മുൻകൂർ അനുമതി ആവശ്യമാണ്. ഗവൺമെൻറിന്‌‍റെ അനുമതിയുള്ള ജീപ്പുകളിൽ ഇവിടേക്ക് പോകുന്നതാണ് ഏറ്റവും സുരക്ഷിതം.
കാടിനുള്ളിലൂടെ ഒഴുകി വരുന്ന ഈ വെള്ളച്ചാ‌ട്ടത്തില്‍ കുളിച്ചാല്‍ രോഗശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.

ഇടുക്കിക്കാരുടെ അതിരപ്പിള്ളി; പുന്നയാർ വെള്ളച്ചാട്ടം, പാറക്കെട്ടുകൾക്കു നടുവിലെ അത്ഭുത ലോകം!ഇടുക്കിക്കാരുടെ അതിരപ്പിള്ളി; പുന്നയാർ വെള്ളച്ചാട്ടം, പാറക്കെട്ടുകൾക്കു നടുവിലെ അത്ഭുത ലോകം!

ഭിംലത് വെള്ളച്ചാട്ടം

ഭിംലത് വെള്ളച്ചാട്ടം


രാജസ്ഥാനിലെ ഭൂണ്ട‌ി ജില്ലയിലാണ് പ്രശസ്തമായ ഭിംലത് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കത്തിന്‍റെ ശക്തിയില്‍ എട്ടാം നൂറ്റാണ്ടിലാണ് ഈ വെള്ളച്ചാട്ടം ഉണ്ടാകുന്നത്. പാറക്കൂ‌ട്ടങ്ങള്‍ക്കും പച്ചപ്പിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന്‍റേത് കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന ഒരു കാഴ്ചയാണ്. ‌ട്രക്കിങ്ങിലൂടെ മാത്രമേ ഇവി‌ടെ എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ.

ചിത്രകൂ‌ട് വെള്ളച്ചാ‌‌ട്ടം

ചിത്രകൂ‌ട് വെള്ളച്ചാ‌‌ട്ടം

ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ് ഛത്തീസ്‌ഗഡിലെ ബസ്‌താര്‍ ജില്ലയിലെ ജഗദല്‍പൂരിന് സമീപം സ്ഥിതി ചെയ്യുന്ന ചിത്രകൂ‌ട് വെള്ളച്ചാ‌‌ട്ടം അറിയപ്പെടുന്നത്. ഇന്ദ്രാവതി നദിയിലാണ്‌ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്‌. 95 അടി മുകളില്‍ നിന്നാണ്‌ ഇവിടെ നദിയിലെ വെള്ളം താഴേക്ക്‌ പതിക്കുന്നത്‌. നിറം മാറുന്ന വെള്ളച്ചാട്ടം എന്നും ഇത് പ്രസിദ്ധമാണ്. വിവിധ കാലങ്ങള്‍ക്കനുസരിച്ച്‌ വെള്ളച്ചാട്ടത്തിന്റെ വീതി വ്യത്യാസപ്പെടാറുണ്ട്‌. ഏറ്റവും കുറവ്‌ വേനല്‍ക്കാലത്താണ്‌. നദിയിലെ വെള്ളം ഇരുകരകളും നിറഞ്ഞൊഴുകുന്ന വര്‍ഷകാലമാണ്‌ ചിത്രകൂട വെള്ളച്ചാട്ടം കാണാന്‍ ഏറ്റവും മനോഹരം.

PC:WikiPedia

ബിയര്‍ ഷോല വെള്ളച്ചാട്ടം

ബിയര്‍ ഷോല വെള്ളച്ചാട്ടം

കൊടൈക്കനാലിലെ ഏറ്റവും പ്രത്യേകതകളുള്ള വെള്ളച്ചാട്ടമാണ് ബിയര്‍ ഷോല വെള്ളച്ചാട്ടം. കരടികള്‍ ധാരാളമായ കാണപ്പെടുന്ന ഇടമായതിനാലാണ് ഈ വെള്ളച്ചാട്ടം ഇങ്ങനെയൊരു പേരില്‍ അറിയപ്പെടുന്നത്. ഊട്ടി യാത്രയില്‍ ഇവി‌‌ടം സന്ദര്‍ശിക്കണമെന്ന കാര്യത്തില്‍ സംശയം വേണ്ട.
PC:Rishabh Pandey
https://commons.wikimedia.org/wiki/Category:Bear_Shola_Falls#/media/File:Bear_Shola_Fall_(124168751).jpeg

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം, ഇടുക്കി‌

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം, ഇടുക്കി‌


ദേവസുന്ദരികള്‍ കുളിക്കുവാനായി വന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന വെള്ളച്ചാ‌‌ട്ടമാണ് ഇടുക്കി ത‌ൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം. ട്രക്കിങ്ങിനായി പറ്റിയ സ്ഥലങ്ങളിലൊന്നാണ് തൊമ്മന്‍കൂത്ത് വെള്ളച്ചാട്ടം. വേനല്‍ക്കാലത്താണ് ഇവിടം ട്രക്കിങ്ങിന് ഏറെ അനുയോജ്യം. ഏഴുനിലക്കുത്ത് എന്ന പേരില്‍ ഇതിനടുത്തായി മറ്റൊരു വെള്ളച്ചാട്ടം കൂടിയുണ്ട്. തൊമ്മന്‍കൂത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം വനത്തിലൂടെ നടന്നുവേണം ഇവിടെയെത്താന്‍.

മഴ തുടങ്ങിയാൽ പിന്നെ നോക്കേണ്ട! അതിരപ്പിള്ളി മുതൽ അട്ടകാട് വരെ, കാരണമിതാണ്മഴ തുടങ്ങിയാൽ പിന്നെ നോക്കേണ്ട! അതിരപ്പിള്ളി മുതൽ അട്ടകാട് വരെ, കാരണമിതാണ്

ആനയ‌ടിക്കുത്ത് വെള്ളച്ചാ‌ട്ടം

ആനയ‌ടിക്കുത്ത് വെള്ളച്ചാ‌ട്ടം


ഇ‌ടുക്കി ജില്ലയില്‍ തന്നെ സ്ഥിതി ചെയ്യുന്ന അധികമാരും എത്തിച്ചേര്‍ന്നിട്ടില്ലാത്ത വെള്ളച്ചാ‌ട്ടങ്ങളിലൊന്നാണ് ആനയ‌ടിക്കുത്ത് വെള്ളച്ചാ‌ട്ടം. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന കാല്‍വഴുതി ഇവിടെ വീണു മരിച്ചുവത്രെ. ആന ചാടിയതിനാല്‍ ഈ വെള്ളച്ചാട്ടം ആനച്ചാടികുത്ത് എന്നാണത്രെ പിന്നീട് അറിയപ്പെട്ടത്. ആനയടിക്കുത്ത് എന്നും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു.
തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനക്കുത്തിചാടി വെള്ളച്ചാട്ടത്തിലേക്കുള്ള വഴി.

രാജ്ധാരി വെള്ളച്ചാട്ടം

രാജ്ധാരി വെള്ളച്ചാട്ടം

കൊത്തിവെച്ച പടികളില്‍ നിന്നും വെള്ളം പതിക്കുന്ന കാഴ്ചയാണ് ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ രാജ്ധാരി വെള്ളച്ചാട്ടത്തിന്‍റേത്. വാരണാസിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

PC:Ksuryawanshi

Read more about: water fall india travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X