Search
  • Follow NativePlanet
Share
» »മാർച്ചിലെ യാത്രയ്ക്ക് തെന്നിന്ത്യയിലെ 10 സ്ഥല‌ങ്ങൾ

മാർച്ചിലെ യാത്രയ്ക്ക് തെന്നിന്ത്യയിലെ 10 സ്ഥല‌ങ്ങൾ

തെക്കേ ഇന്ത്യയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളെല്ലാം തന്നെ ചൂട് കാലത്ത് സന്ദർശിക്കാം അനുയോജ്യമാണ്. എന്നിരുന്നാലും ചൂട് തുടങ്ങുന്ന മാർച്ച് മാസത്തിൽ സന്ദർശിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

By Maneesh

ശൈത്യകാലത്തിന്റെ കോരിത്തരിപ്പൊക്കെ മാറി, ചൂടുകാലത്തിന് ആരംഭമായി. ചൂട് തുടങ്ങിയാൽ എവിടെയും പോകാൻ കഴിയാതെ വീട്ടിൽ തന്നെ ഫാനിന്റെ ചുവട്ടിൽ കുത്തിയിരിക്കണമല്ലോ എന്ന് ആലോചിച്ച് വിഷമിക്കണ്ട.

തെക്കേ ഇന്ത്യയിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളെല്ലാം തന്നെ ചൂട് കാലത്ത് സന്ദർശിക്കാം അനുയോജ്യമാണ്. എന്നിരുന്നാലും ചൂട് തുടങ്ങുന്ന മാർച്ച് മാസത്തിൽ സന്ദർശിക്കാൻ പറ്റിയ ചില സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം.

വേനല്‍ക്കാല യാത്ര; തെന്നിന്ത്യയിലെ ഏറ്റ‌വും മികച്ച 15 ഹില്‍സ്റ്റേഷനുകള്‍വേനല്‍ക്കാല യാത്ര; തെന്നിന്ത്യയിലെ ഏറ്റ‌വും മികച്ച 15 ഹില്‍സ്റ്റേഷനുകള്‍

ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്താറുള്ള തെന്നിന്ത്യയിലെ 20 സ്ഥലങ്ങള്‍ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്താറുള്ള തെന്നിന്ത്യയിലെ 20 സ്ഥലങ്ങള്‍

01. മൂന്നാര്‍

01. മൂന്നാര്‍

കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. പശ്ചിമഘട്ടമലനിരകളിലാണ് മൂന്നാറിന്റെ സ്ഥാനം. മധുരപ്പുഴ, നല്ലത്തന്നി, കണ്ടലി എന്നിങ്ങനെ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് മൂന്നാര്‍ എന്ന പേരുവീണത്. വിശദമായി വായിക്കാം
Photo Courtesy: Rrjanbiah at English Wikipedia

02. കൂര്‍ഗ്

02. കൂര്‍ഗ്

മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുകയാണ് കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ നമ്മള്‍ പ്രണയിച്ചുപോകും. ചെല്ലുന്നവരെയെല്ലാം ആരാധകരാക്കാന്‍ കഴിയുന്ന വല്ലാത്തൊരു വശ്യതയുണ്ട് പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത് കിടക്കുന്ന കൂര്‍ഗിന്. കര്‍ണാടകത്തിലെ തെക്ക് - പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് കൂര്‍ഗ് ജില്ലയുടെ കിടപ്പ്. വിശദമായി വായിക്കാം

Photo Courtesy: Sujay Kulkarni
03. മൈസൂര്‍

03. മൈസൂര്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെന്നായ മൈസൂര്‍ കര്‍ണാടകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കാഴ്ചക്കാരുടെ മനസ്സിനെ വിട്ടൊഴിയാന്‍ കൂട്ടാക്കാത്ത മനോഹരമായ പൂന്തോട്ടങ്ങളും വര്‍ണവൈവിദ്ധ്യത്തിനും ആഡംബരത്തിനും പേരുകേട്ട കൊട്ടാരങ്ങളും മൈസൂരിനെ ടൂറിസ്റ്റുകളുടെ പ്രിയ കേന്ദ്രമാക്കുന്നു. ചരിത്രപരവും കലാപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടനവധി പ്രത്യേകതകളുണ്ട് കൊട്ടാര നഗരമെന്നുകൂടി വിളിപ്പേരുള്ള ഈ ഉദ്യാനത്തിന്. വിശദമായി വായിക്കാം

Photo Courtesy: Jim Ankan Deka

04. കൊച്ചി

04. കൊച്ചി

അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത് നില്‍ക്കുന്ന ചരിത്രനഗരം. മായക്കാഴ്ചകളുടെയും ജീവിതപ്രാബ്ധങ്ങളുടെയും കലര്‍പ്പായ കേരളത്തിന്റെ മഹാനഗരം - അതാണ് കൊച്ചി. വിശദമായി വായിക്കാം

Photo Courtesy: നിരക്ഷരന്‍
05. വര്‍ക്കല

05. വര്‍ക്കല

തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. ചെങ്കുത്തായ മലമടക്കുകള്‍ അറബിക്കടലിനോട് കിന്നാരം പറയുന്ന പ്രകൃതിയുടെ ഈ ലയനത്തെ വര്‍ക്കല ഫോര്‍മേഷന്‍ എന്നാണ് ഇന്ത്യയിലെ ജിയോളജിക്കല്‍ സര്‍വ്വേ വിശേഷിപ്പിച്ചത്.വര്‍ക്കല തീരത്ത് തട്ടിച്ചിതറുന്ന തിരമാലകളുടെ ഭംഗി ഒന്നുവേറെ തന്നെയാണ്. ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍, വര്‍ക്കലയെ തിരഞ്ഞെടുത്തതില്‍ ഒട്ടും അത്ഭുതമില്ല. വിശദമായി വായിക്കാം

Photo Courtesy: Arunvrparavur
06. ആലപ്പുഴ

06. ആലപ്പുഴ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം പലപ്പോഴും ബാക് വാട്ടറാണ്. ആലപ്പുഴയാണ് ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട് സ്‌പോട്ട് എന്ന് പറയാം. വിശദമായി വായിക്കാം

Photo Courtesy: Prof. Mohamed Shareef from Mysore
07. തിരുപ്പതി

07. തിരുപ്പതി

പൂര്‍വ്വ ഘട്ടത്തിന്‍റെ താഴ്വാര ക്കുന്നിലെ ചിറ്റൂര്‍ ജില്ലയില്‍ ആണു ഇന്ത്യയുടെ പ്രസിദ്ധമായ ഒരു സാംസ്കാരിക നഗരമെന്നറിയപ്പെടുന്ന തിരുപ്പതി. പേരുകേട്ട തിരുപ്പതി ക്ഷേത്രത്തിനു സമീപമായത്തിനാല്‍ ഭക്ത ജനങ്ങളും വിനോദ സഞ്ചാരികളും ഒരു പോലെ സന്ദര്‍ ശിക്കുന്ന സ്ഥലമാണിത്. തിരുപ്പതി എന്ന വാക്കിന്റെ ഉത്ഭവം വ്യക്തമല്ലെങ്കിലും ഈ തമിഴ് പദം 'തിരു'(ബഹുമാന്യനായ) എന്നും പതി, (ഭര്‍ത്താവ്) എന്നും രണ്ടു വാക്കുകള്‍ ചേര്‍ന്ന് രൂപപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. വിശദമായി വായിക്കാം

Photo Courtesy: Tatiraju.rishabh
08. ലക്ഷദ്വീപ്

08. ലക്ഷദ്വീപ്

കൊച്ചുകേരളത്തിന്റെ ഏതാനും മണിക്കൂറുകള്‍ കൊണ്ടെത്താവുന്ന ദൂരത്തുണ്ട് കാഴ്ചയുടെ സുവര്‍ണവിസ്മയമായി ലക്ഷദ്വീപ്. ഏതാണ്ട് 250 കിലോമീറ്ററോളം അകലത്തായി. അതുമാത്രമല്ല, ഇന്ത്യക്കാര്‍ക്ക് വിസയോ മറ്റ് നൂലാമാലകളോ ഇല്ലാതെ പാട്ടും പാടി പോയി കണ്ട് തിരിച്ചുവരാവുന്ന സ്ഥലമാണിത്, ലക്ഷദ്വീപ്. വിശദമായി വായിക്കാം

Photo Courtesy: Thejas
09. ഊട്ടി

09. ഊട്ടി

തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്. വര്‍ഷംതോറും ഊട്ടിയുടെ സൌന്ദര്യം നുകരാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ സൌകര്യത്തിന് വേണ്ടിയാണ് ഊട്ടിയെന്ന സരള നാമം കൈകൊണ്ടത്.

Photo Courtesy: Ramkumar

10. വയനാട്

10. വയനാട്

കേരളത്തിലെ പതിനാല് ജില്ലകളില്‍ പ്രകൃത്യാ ഏറ്റവും അധികം അനുഗ്രഹിക്കപ്പെട്ട ജില്ലയാണ് വയനാട് എന്നുവേണമെങ്കില്‍ പറയാം. കണ്ണൂരും കോഴിക്കാടുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ല കേരളത്തിലെ അറിയപ്പെടുന്ന വിനോജസഞ്ചാര കേന്ദ്രം കൂടിയാണ്. പശ്ചിമഘട്ടത്തിലെ പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം കാണാന്‍ സഞ്ചാരികളെത്തിച്ചേരുന്നു.
Photo Courtesy: Tanuja R Y

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X