Search
  • Follow NativePlanet
Share
» »കേരളത്തിൽ ഈ വേനൽക്കാലത്ത് ചെയ്യാൻ ചില രസികൻ കാര്യങ്ങൾ

കേരളത്തിൽ ഈ വേനൽക്കാലത്ത് ചെയ്യാൻ ചില രസികൻ കാര്യങ്ങൾ

സഞ്ചാരികളായ ‌നിങ്ങൾക്ക് ചെയ്യാവുന്ന 10 രസികൻ കാര്യങ്ങൾ മനസിലാക്കാം

By Maneesh

നമ്മുടെ സ്വന്തം നാടായ കേരളത്തിൽ ഒന്ന് ഉല്ലസിക്കാൻ പലർക്കും സമയം കിട്ടു‌ന്നത് വേനൽക്കാലത്തായിരിക്കും. എന്നാൽ ചൂട് കനക്കുന്നത് കൊ‌ണ്ട് വേനൽക്കാലത്തെ യാത്രയോട് ആളുകൾക്ക് താൽപ്പര്യം കുറവായിരിക്കും.

ഈ വേനലിലെ വെയിൽ അ‌ധികം കൊള്ളാതെ സഞ്ചാരികളായ ‌നിങ്ങൾക്ക് ചെയ്യാവുന്ന 10 രസികൻ കാര്യങ്ങൾ മനസിലാക്കാം

01. മുളം ചങ്ങാടത്തില്‍ ഉല്ലാസയാത്ര

01. മുളം ചങ്ങാടത്തില്‍ ഉല്ലാസയാത്ര

വേനൽക്കാല യാത്രയിൽ പരീക്ഷിക്കാവുന്ന ഒന്ന് ബാംബൂ റാഫ്റ്റിംഗ് ആണ്. മുളകള്‍ കൂട്ടികെട്ടി ഉണ്ടാക്കിയ ചങ്ങാടകളായിരുന്നു ഒരു കാലത്ത് നദികടക്കാന്‍ മനുഷ്യന്‍ ആശ്രയിച്ചിരുന്നത്. ഇത്തരം മുളം ചങ്ങാടങ്ങളാണ് ബാംബൂ റാഫ്റ്റ് എന്ന് അറിയപ്പെടുന്നത്. ഈ ചങ്ങാടത്തിലൂടെ നദികളിലും തടാകത്തിലൂടെയും യാത്ര ചെയ്യുന്നതിനെ ബാംബു റാഫ്റ്റിംഗ് എന്നും വിളിച്ചു പോരുന്നു. കേരളത്തി‌ൽ ബാംബു റാഫ്റ്റിംഗിന് പേരുകേട്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം

Photo Courtesy: jynxzero

02. വേനൽക്കാലത്തെ വെള്ളച്ചാട്ടം

02. വേനൽക്കാലത്തെ വെള്ളച്ചാട്ടം

നിരവധി സിനിമകൾക്ക് പശ്ചാത്തലമായിട്ടുള്ള ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാനുള്ള യാത്ര വേനൽക്കാല യാത്രയിലും ഉൾപ്പെടുത്താവുന്നതാണ്. തൃശൂർ ജില്ലയിൽ ചാലക്കുടിക്ക് അടുത്തായാണ് ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ആതിരപ്പള്ളിയിൽ നിന്ന് ചിത്രീകരിച്ച പ്രശസ്തമായ ചില സിനിമകൾ പരിചയപ്പെടാം

Photo Courtesy: Challiyan at ml.wikipedia

03. ഏറുമാടത്തിൽ താമസിക്കാം

03. ഏറുമാടത്തിൽ താമസിക്കാം

കേരളത്തിലെ ഏറുമാടങ്ങ‌ൾ എന്നറിയപ്പെടുന്ന ട്രീഹൗസ് വിദേശ സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്. അതിനാൽ നിങ്ങളുടെ ടമാർ പഠാർ യാത്രയിൽ തീർച്ചയായും ഉ‌ൾപ്പെടുത്തേണ്ടുന്ന ഒന്നാണ് ട്രീഹൗസുകൾ. കേരളത്തിൽ ട്രീഹൗസ് റിസോർട്ടുകൾ നിരവധിയുണ്ട്. കേരളത്തിലെ പ്രശസ്തമായ 5 ട്രീ ഹൗസ് റിസോർട്ടുകൾ പരിചയപ്പെടാം

Image Courtesy: dreamcatcher

04. അലഞ്ഞ് തിരിയാൻ ഫോർട്ട് കൊച്ചി

04. അലഞ്ഞ് തിരിയാൻ ഫോർട്ട് കൊച്ചി

വേനൽക്കാല യാത്രയ്ക്ക് ഏറ്റവും യോജിച്ച സ്ഥലമാണ് ഫോർട്ട് കൊച്ചി. ഫോർട്ട് കൊച്ചിയാത്ര എന്ന് പറഞ്ഞാൽ ഫോർട്ട് കൊച്ചിയിലൂടെ അലഞ്ഞ് തിരിഞ്ഞുള്ള യാത്ര. മറൈ ഡ്രൈവിന് സമീപത്ത് നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ഫെറി സർവീസുണ്ട്. ഫോർട്ട് കൊച്ചി യാത്രയെക്കുറിച്ച് കൂടുതൽ അറിയാം

Photo Courtesy: Aleksandr Zykov

05. അലിഞ്ഞ് ചേരാം കുട്ടനാട്ടിൽ

05. അലിഞ്ഞ് ചേരാം കുട്ടനാട്ടിൽ

നമ്മൾ വേനൽക്കാല യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ കേരളത്തിലെ കാർഷിക സംസ്കാരത്തെക്കുറിച്ച് മറക്കരുത്. കാർഷിക കേരളത്തെ അടുത്തറിയാൻ ഒരു യാത്ര ആഗ്രഹിക്കുന്നവർ തീർച്ചയായും കുട്ടനാട്ടിലേക്ക് യാത്ര തിരിക്കണം. കുട്ടനാട്ടിനെക്കുറിച്ച് വായിക്കാം

Photo Courtesy: P.K.Niyogi

06. വർക്കല ബീച്ചിൽ വിശ്രമം

06. വർക്കല ബീച്ചിൽ വിശ്രമം

വേനൽക്കാല യാത്രയിൽ ബീച്ചുകളൊന്നും ഉൾ‌പ്പെടുത്തിയില്ലെന്ന പരാതി വേണ്ട. നമുക്ക് വർക്കല ബീച്ചിലേക്ക് യാത്ര തിരിക്കാം. കോവളം ബീച്ച് ഏറെ വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ കടല്‍തീരത്തിന്റെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കാന്‍ സഞ്ചാരികള്‍ അഭയം പ്രാപിക്കുന്നത് വര്‍ക്കലയിലാണ് വർക്കല ബീച്ചിനേക്കുറിച്ച് വിശദമായി വായിക്കാം

Photo Courtesy: Lukas Vacovsky
07. മലയാള സിനിമയുടെ തറവാട്ടിലേക്ക്

07. മലയാള സിനിമയുടെ തറവാട്ടിലേക്ക്

കേരളത്തിലെ പഴയകാല തറവാടുകളിലേക്കുള്ള യാത്രയും നിങ്ങളുടെ വേനൽക്കാല യാത്രകളിൽ ഉൾപ്പെടുത്താവുന്നതാണ്. തറവാടെന്ന് പറഞ്ഞാൽ എല്ലാ തറവാടുകളിലേക്കും യാത്ര ചെയ്യാൻ കഴിയില്ല. മലയാള സിനിമയുടെ തറവാട് എന്ന് അറിയപ്പെടുന്ന വാരിക്കാശ്ശേരി മനയിലേക്ക് യാത്ര പോകുന്നത് ഒരു ടമാർ പഠാർ ആശയമാണ്. അതുപോലെ തന്നെ കേരളത്തിലെ പ്രശസ്തമായ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്കും യാത്ര ചെയ്യാം

Photo courtesy : Krishnan Varikkasseri
08. ആനച്ചന്തം കാണാൻ കോട്ടകയറാം

08. ആനച്ചന്തം കാണാൻ കോട്ടകയറാം

ആനക്കാര്യം കേ‌ൾക്കാൻ ആ‌ളുകൾക്ക് എപ്പോഴും കൊതിയാണ്. അതുകൊണ്ട് ആനകളെ കാണാനുള്ള ഒരു യാത്ര വേനൽക്കാല യാത്രയിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. ആനകളെ കാണാൻ നമുക്ക് പുന്നത്തൂർ കോട്ടവരെ ഒരു യാത്ര ചെയ്യാം. തൃശൂർ ജില്ലയിലെ ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തായാണ് പുന്നത്തൂർ കോട്ട സ്ഥിതി ചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നത്തൂർ കോട്ടയിൽ എത്താം. പുന്നത്തൂർ കോട്ടയെക്കുറിച്ച് കൂടുതൽ വായിക്കാം

Photo Courtesy: Ranjithsiji

09. ഇലവീഴ പൂഞ്ചിറയിൽ ആനന്ദിക്കാം

09. ഇലവീഴ പൂഞ്ചിറയിൽ ആനന്ദിക്കാം

ലോകത്തിലെ തന്നെ സുന്ദരമായ ഭൂമിയില്‍, ആരുടെയും തന്നെ ശല്യമില്ലാതെ മണിക്കൂറുകളോളം ചിലവിടാന്‍ മനസില്‍ ആഗ്രഹമുണ്ടോ. കേരളത്തില്‍ തന്നെ അതിന് പറ്റിയ ഒരു സ്ഥലമുണ്ട് സഞ്ചാരികളുടെ ബഹളം തെല്ലുമില്ലാതെ, പക്ഷെ ലോകത്തെ മറ്റേത് സുന്ദരഭൂമികളോടും കിടപിടിക്കുന്നതരത്തില്‍ ഒരു സ്ഥലം. നമ്മുടെ ടമാർ പഠാർ യാത്രയ്ക്ക് പറ്റിയ ഒരു സ്ഥലം. ആ സ്ഥലത്തിന്‍റെ പേരുപോലും കൗതുകം ഉണ്ടാക്കുന്നതാണ് ഇലവീഴപൂഞ്ചിറ. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇലവീഴപൂഞ്ചിറയെക്കുറിച്ച് വായിക്കാം


Photo Courtesy: Fullfx

10 കായലുകൾ കാണാൻ ഹൗസ്ബോട്ട് യാത്ര

10 കായലുകൾ കാണാൻ ഹൗസ്ബോട്ട് യാത്ര

ഇതുവരെ കേരളത്തിലെ കായലുകളെ അറിയാത്തവർക്കും ഹൗസ് ബോട്ടിൽ യാത്ര ചെയ്യാത്തവർക്ക് വേനൽക്കാല യാത്രയിൽ ഹൗസ് ബോട്ട് യാത്ര ഉൾപ്പെടുത്താം. ഹൗസ് ബോട്ട് യാത്രയെക്കുറിച്ച് കൂടുതൽ വായിക്കാം.

Photo Courtesy: Wouter Hagens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X