ഹി മാചല് zwj; പ്രദേശിലെ കുളുവിന് സമീപത്തായുള്ള ഒരു കൊച്ചു ഗ്രാമമാണ് മലാന. സഞ്ചാരികള് zwj; ട്രെക്കിംഗിനായി എത്തിച്ചേരുന്ന ഈ ഗ്രാമം ചരസിനും കഞ്ചാ വിനും പേരുകേട്ടതാണ്. അതിനാല് zwj; തന്നെ കഞ്ചാ വ് വലിക്കാന് zwj; ആഗ്രഹിച്ച് മലാനയില് zwj; എത്തുന്നവര് zwj; കുറവല്ല.എന്നാല് zwj; മലാനയില് zwj; എത്തുന്ന സഞ്ചാരികള് zwj; എല്ലാവരും കഞ്ചാവ് വലിക്കുന്നവരാണെന്ന് കരുതരുതെ. മലാനയേക്കുറിച്ച് വിശദമായി അറിയാന് zwj; സ്ലൈഡുകളിലൂടെ നീങ്ങുക. അല്ലെങ്കില് zwj; ഇവിടെ ക്ലിക്ക് ചെയ്യുക സമുദ്രനിരപ്പില്‍നിന്നും 3029 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ മലാന നദീതീരത്താണ് മലാന ഗ്രാമം സ്ഥിതിചെയ്യുന്നത്. കുളു താഴ് വരയോട് അടുത്തുകിടക്കുന്ന മലാനയില്‍നിന്നുകൊണ്ട് ചന്ദ്രഖനി കുന്നുകളുടെയും ഡിയോതിബയുടെയും സൗന്ദര്യം ആസ്വദിക്കാനാകും.Photo Courtesy: RuckSackKruemel ജനസംഖ്യ താരതമ്യേന കുറവായ ഈ പ്രദേശത്തെ ജനങ്ങള്‍ സംസാരിക്കുന്നത് സംസ്കൃത ഭാഷയുടേയും ടിബറ്റന്‍ ഭാഷയുടേയും സമ്മിശ്ര രൂപമായ കനാഷി എന്ന ഭാഷയാണ്.Photo Courtesy: Sajith T S നഗരജീവിതത്തിന്‍റെ പരിഷ്കാരങ്ങള്‍ കടന്നുകയറിയിട്ടില്ലാത്ത മലാനയിലെ ജനങ്ങള്‍ തീര്‍ത്തും ഗ്രാമീണമായ ജീവിതരീതിയാണ് നയിച്ചുപോരുന്നത്. പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ആചാരാനുഷ്ടാനങ്ങളെ മുറുകെ പിടിക്കുന്നവരാണ് ഇവിടുത്തെ ഭൂരിഭാഗം ഗ്രാമവാസികളും.Photo Courtesy: Travelling Slacker ജാമുല ഋഷിയുടെ പ്രതിനിധികളായ 11 പേര്‍ ചേര്‍ന്നാണ് ഈ ഗ്രാമത്തിന്‍റെ ഭരണം നടത്തുന്നത്. അവരുടെ തീരുമാനങ്ങള്‍ ആ ഗ്രാമത്തിന്‍റെ അവസാനവാക്കായി കരുതിപ്പോരുന്നു. ജാമുലയേക്കുറിച്ച് വിശദമായി വായിക്കാംPhoto Courtesy: Sajith T S സമ്പന്നമായ പൈതൃകം കൊണ്ടും ശാന്തസുന്ദരമായ പ്രകൃതികൊണ്ടും അനുഗ്രഹീതമാണ് മലാന. അതുകൊണ്ടുതന്നെ ഒരുപാടു ഡോക്യുമെന്‍റെറികളുടെയും ഭാഗമായിട്ടുണ്ട് ഈ ഗ്രാമം. Photo Courtesy: Sajith T S മാസിഡോണിയന്‍ പടയോട്ടകാലത്ത് അലക്സാണ്ടറുടെ സൈന്യം നിര്‍മിച്ചതാണത്രെ ഈ ഗ്രാമം. മലാനയിലെ ജനങ്ങള്‍ ആര്യന്‍ വംശത്തിന്‍റെ പിന്തുടര്‍ച്ചക്കാരാണെന്നും പറയപ്പെടുന്നു.Photo Courtesy: Sajith T S ഈ പ്രദേശത്തെ ജനങ്ങളോടുചോദിച്ചാല്‍ അവരുടെ ആചാരാനുഷ്ടാനങ്ങളെപറ്റി വിശദമായി പറഞ്ഞുതരും. എന്നാല്‍ അതോടൊപ്പംതന്നെ ഗ്രാമവാസികളെ പ്രകോപിപ്പിക്കാതിരിക്കാന്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കാറുണ്ട്. Photo Courtesy: Sajith T S മലാന ഹൈഡ്രോ പവര്‍ സ്റ്റേഷന്‍ എന്ന അണകെട്ട് പദ്ധതി ഈ ഗ്രാമത്തിന്‍റെ വികസനത്തില്‍ വലിയ മുതല്‍ക്കൂട്ടായി. ഇവിടെയെത്തുന്ന യാത്രികര്‍ക്ക് ഈ അണക്കെട്ടും ഒരു കാഴ്ചയാണ്.ട്രെക്കിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ ആസ്വദിക്കാന്‍ പറ്റിയ ഭൂപ്രദേശം കൂടിയാണ് മലാനയിലേത്Photo Courtesy: Sajith T S മലാനയിലെത്താന്‍ നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് വിമാനമാര്‍ഗമാണേങ്കില്‍ നിങ്ങള്‍ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള കുളു വിമാനത്താവളത്തിലെത്താം. കുളുവില്‍നിന്ന് മലാനയിലേക്ക് നേരിട്ട് ബസ് സര്‍വീസുകളുമുണ്ട്Photo Courtesy: Sajith T S ജൊഗീന്ദര്‍ നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ആണ് മലാനയോട് ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ . ചണ്ഡിഗഢ് റെയില്‍വേ സ്റ്റേഷന്‍ മുഖേന ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും നിങ്ങള്‍ക്കിവിടെ എത്തിച്ചേരാം. Photo Courtesy: morisius cosmonaut