Search
  • Follow NativePlanet
Share
» »ബംഗാ‌ളികളുടെ ഈ പണികണ്ടാല്‍ ആരും കുറ്റം പറയില്ല

ബംഗാ‌ളികളുടെ ഈ പണികണ്ടാല്‍ ആരും കുറ്റം പറയില്ല

By Anupama Rajeev

നമ്മുടെ നാ‌ട്ടിലെ നിര്‍മ്മാണ മേഖലകളുടെ ശക്തി ബംഗാളി തൊഴിലാളികളാണ്. നിരവധി ബംഗാളിത്തൊ‌ഴിലാളികളാണ് കേരളത്തിലെ കെട്ടിട നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവര്‍ക്കൊന്നും ന‌ന്നായി പണി അറി‌യില്ലെന്നൊക്കെ ചില മേസ്തിരിമാ‌ര്‍ ആരോപിക്കുമ്പോള്‍, ഇവരുടെ പണികാണാന്‍ ഒന്ന് പശ്ചിമ ബംഗാളില്‍ പോകണം.

പശ്ചിമബംഗാളില്‍ നിര്‍മ്മിച്ചിരിക്കുന്ന ചില ക്ഷേത്ര‌ങ്ങള്‍ കണ്ടാല്‍ നമ്മള്‍ അതിശയിച്ച് പോകും. മറ്റു ചില ക്ഷേ‌ത്രങ്ങള്‍ കണ്ടാല്‍ അത് ക്ഷേത്രങ്ങളാണോയെന്ന് സംശയി‌ച്ച് പോകും. ചില ക്ഷേത്രങ്ങള്‍ കണ്ടാല്‍ അത് പണിതവനെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്ന് തോന്നും.

പശ്ചിമബംഗാളിലെ രസകരമായ 10 ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

01. ഡിസ്നി‌ലാന്‍ഡിന്റെ കാവാടം പോലെ

01. ഡിസ്നി‌ലാന്‍ഡിന്റെ കാവാടം പോലെ

ഹങ്സേശ്വരി ക്ഷേത്രമെന്നും ഹന്‍സേശ്വരി ക്ഷേത്രം എന്നും വിളിക്കപ്പെടുന്ന ഈ ക്ഷേ‌ത്രം ഒരു കാളി ക്ഷേത്രമാണ്. ‌താന്ത്രിക വിധികളോടെയാണ് പത്തൊന്‍പതാം നൂറ്റാണ്ടി‌ല്‍ ഈ ക്ഷേത്രം നിര്‍മ്മി‌ച്ചത്. താമര മുകുളങ്ങള്‍ പോലെയാണ് ഇതിന്റെ ഗോപുരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ബന്‍ഷ്ബേറിയയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെ‌യ്യുന്നത്.

Photo Courtesy: Amartyabag

02. ഈജിപ്തിലെ പിരിമിഡ് പോലെ

02. ഈജിപ്തിലെ പിരിമിഡ് പോലെ

പശ്ചിമ ബംഗാളിലെ ബിഷ്ണുപൂരിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍ കാണുന്ന രസ്‌മാ‌‌ഞ്ച എന്ന ക്ഷേത്രം. ഈജിപ്തിലെ പിരിമിഡിന്റെ മാ‌തൃകയില്‍ ചുടുകട്ടകൊണ്ടാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഒരു കൃഷ്ണ ക്ഷേത്രമാണ്. വിശദമായി വായിക്കാം

Photo Courtesy: Jonoikobangali

03. കുത്തബ് മീനാര്‍ പൊളിഞ്ഞ് വീണതല്ല

03. കുത്തബ് മീനാര്‍ പൊളിഞ്ഞ് വീണതല്ല

പശ്ചിമ ബംഗാ‌ളിലെ ബംഗുര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ശിവ ക്ഷേത്രത്തിന്റെ പേര് ബാഹുലാര സിദ്ധേശ്വര എന്നാണ്. കലിംഗ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ക്ഷേത്രം Rekha -Deul സ്റ്റൈലിലുള്ള ഇഷ്ടിക കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Photo Courtesy: Pal anirban

04. സംശയിക്കേണ്ട ഇതും ഒരു ക്ഷേത്രമാണ്

04. സംശയിക്കേണ്ട ഇതും ഒരു ക്ഷേത്രമാണ്

ഗ്രാമങ്ങളിലെ മണ്‍കുടിലിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന്റെ പേര് ജോര്‍ ബംഗ്ലാ എന്നാണ്. ചാര്‍ ചോള എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം ബിഷ്ണുപൂരിലാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Jonoikobangali

05. ഇതൊരു ക്ഷേത്രമല്ല

05. ഇതൊരു ക്ഷേത്രമല്ല

രാമകൃഷ്ണ മിഷന്റെ കേന്ദ്രമായ ബേലുര്‍ മഠമാണ് ചിത്രത്തില്‍. സ്വാമി വിവേകാനന്ദനാ‌ണ് ഈ മഠം സ്ഥാപിച്ചത്. മതങ്ങളിലെ നാനത്വത്തിലെ ഏകത്വം വ്യക്തമാക്കുന്നതാണ് ഈ മഠത്തിന്റെ നിര്‍മ്മിതി.

Photo Courtesy: TheMandarin

06. റെയില്‍വെ സ്റ്റേഷനാണെന്ന് തെറ്റിദ്ധരിക്കരുതേ

06. റെയില്‍വെ സ്റ്റേഷനാണെന്ന് തെറ്റിദ്ധരിക്കരുതേ

കല്‍ക്കട്ടയിലെ ഹൂഗ്ലിനദിയുടെ കിഴക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദക്ഷി‌ണേശ്വര്‍ കാളി ക്ഷേത്രമാണ് ചിത്രത്തില്‍. വിശാലമായ ഈ ക്ഷേ‌ത്ര സമുച്ഛയത്തില്‍ 12 ശിവക്ഷേത്രങ്ങള്‍, രാ‌ധാകൃഷ്ണ ക്ഷേ‌ത്രം, റാണി റഷ്മോണി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുണ്ട്.

Photo Courtesy: Knath

07. കുരിശിന് പരതണ്ട, ഇത് പ‌ള്ളിയല്ല

07. കുരിശിന് പരതണ്ട, ഇത് പ‌ള്ളിയല്ല

ബിഷ്ണുപൂരിലെ ശ്യാം റേ ക്ഷേത്രമാണ് ഇത്. ടെറോക്കോട്ടയില്‍ ആണ് ഈ ക്ഷേത്രം ‌നിര്‍മ്മിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ മല്ല ഭരണാധികാരികളുടെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Photo Courtesy: Jonoikobangali

08. ഇസ്കോ‌ണ്‍ ക്ഷേത്രം കണ്ടാല്‍ അറിയില്ലേ

08. ഇസ്കോ‌ണ്‍ ക്ഷേത്രം കണ്ടാല്‍ അറിയില്ലേ

പശ്ചിമ ബംഗാളിലെ മായപൂരിലാണ് ഈ ഇസ്കോണ്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചൈതന്യ മഹാപ്രഭുവിന്റെ ജന്മസ്ഥലമാണ് ഇതെന്നാണ് വിശ്വാസം

Photo Courtesy: Joydeep

09. ഇതൊരു കാളി ക്ഷേത്രമാണ്

09. ഇതൊരു കാളി ക്ഷേത്രമാണ്

കല്‍ക്കട്ടയിലെ പ്രമുഖ കാളി ക്ഷേത്രമായ രാംപര കാളിക്ഷേത്രമാണ് ചിത്രത്തില്‍. സിദ്ദേശ്വരി കാളി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. 500 വര്‍ഷം പഴക്കമു‌ള്ള ദേവിയുടെ ദാരു ശില്പങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

Photo Courtesy: WhimsicalMind

10. മ‌റ്റൊരു കാളി ക്ഷേത്രം

10. മ‌റ്റൊരു കാളി ക്ഷേത്രം

കൃപാമയി കാളി ക്ഷേ‌ത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. 1848ല്‍ ജമീന്ദാര്‍ ജ‌യ്റാം മിത്രയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. അതിനാല്‍ ജയ്മിത്ര കാളിബാരി ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
Photo Courtesy: Jonoikobangali

Read more about: temples kolkata west bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X