Search
  • Follow NativePlanet
Share
» »ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്താറുള്ള ഉത്തരേന്ത്യയിലെ 12 സ്ഥലങ്ങള്‍

ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്താറുള്ള ഉത്തരേന്ത്യയിലെ 12 സ്ഥലങ്ങള്‍

By Maneesh

ഒരൊറ്റ ഇന്ത്യയെന്ന് പറയുകയും സാംസ്കാരിക വൈവിധ്യങ്ങളാല്‍ പ്രശസ്തമാകുകയും ചെയ്ത ഇന്ത്യയെ ടൂറിസ്റ്റുകള്‍ നോര്‍ത്തും സൗത്തുമായി കീറിമുറിച്ച് വച്ചപ്പോള്‍, അതില്‍ ഏതാണ് കൂടുതല്‍ ശ്രേഷ്ഠമെന്ന് പറയാന്‍ ആകാത്ത അവസ്ഥയാണ്. ഇന്ത്യ സന്ദര്‍ശിക്കുകയാണെങ്കില്‍, ഇന്ത്യ മുഴുവനായും സന്ദര്‍ശിച്ചിരിക്കണം.

എന്നിരുന്നാലും ചില സഞ്ചാരികള്‍ നോര്‍ത്ത് ഇന്ത്യയില്‍ മാത്രം സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവരാണ്. അങ്ങനെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേര്‍ന്നി‌ട്ടുള്ള ഇന്ത്യയിലെ 12 സ്ഥല‌ങ്ങള്‍ പരിചയപ്പെടാം

01. ഡല്‍ഹി

01. ഡല്‍ഹി

രാജ്യതലസ്ഥാനമായ ഡല്‍ഹി എന്നും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കാഴ്ചകളുടെ കലവറയാണ് ഡല്‍ഹി. മുഗള്‍ ഭരണകാലത്തിന്റെ പ്രൗഡി വിളിച്ചോതുന്ന പഴയകെട്ടിടങ്ങളും, ഇന്ത്യയുടെ ഭരണസിരാകേന്ദ്രമായ പാര്‍ലമെന്റ് സ്ട്രീറ്റും, ഗാന്ധിജിയുള്‍പ്പെടെയുള്ള പ്രമുഖരുമായി ബന്ധപ്പെട്ട കെട്ടിടങ്ങളും സമാധിസ്ഥലങ്ങളും എന്നുവേണ്ട ഡ‌ല്‍ഹിയില്‍ കാണാനുള്ള കാര്യങ്ങള്‍ നിരനിരയായി കിടക്കുകയാണ്. വിശദമായി വായിക്കാം

Photo Courtesy: Ondřej Žváček
02. ആഗ്ര

02. ആഗ്ര

വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം. പതിനൊന്നാം നൂറ്റാണ്ടോടെയാണ് ചരിത്രത്താളുകളില്‍ ആഗ്ര പ്രത്യക്ഷപ്പെടുന്നത്. ചരിത്രത്തിന്റെ ചില ദശാസന്ധികളില്‍ വെച്ച് ഹിന്ദു - മുസ്ലിം ഭരണാധികാരികള്‍ മാറി മാറി ആഗ്രയുടെ ഭരണം കയ്യാളിയിട്ടുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Chawlaharmeet at English Wikipedia
03. അമൃത്സര്‍

03. അമൃത്സര്‍

വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ പഞ്ചാബിലെ വലിയ നഗരങ്ങളിലൊന്നാണ് അമൃത്സര്‍. സിക്ക് സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ കേന്ദ്രം എന്ന് അറിയപ്പെടുന്ന അമൃത്സറിലാണ് ലോകമെങ്ങുമുള്ള സിക്കുകാര്‍ പുണ്യസ്ഥലമായി കരുതുന്ന സുവര്‍ണക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. അമൃതസരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്റെ പേരില്‍ നിന്നാണ് ഈ നഗരത്തിന് അമൃത്സര്‍ എന്ന പേര് ലഭിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Vinish K Saini
04. വാരണാസി

04. വാരണാസി

പുരാണങ്ങളില്‍ ശിവന്റെ നഗരം എന്ന് പറയപ്പെടുന്ന ഇവിടെ വെച്ച് മരിക്കുകയോ സംസ്കരിക്കുകയോ ചെയ്താല്‍ ആത്മാവിന് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ജനന മരണ ചക്രത്തില്‍ നിന്ന് മോചനം ലഭിക്കുമെന്നതിനാല്‍ മുക്തിസ്ഥല എന്നും ഇവിടം അറിയപ്പെടാറുണ്ട്. വാരണാസിയെ തൊട്ട് ഒഴുകുന്ന ഗംഗയില്‍ മുങ്ങികുളിച്ചാല്‍ എല്ലാ പാപവും കഴുകിപോകുമെന്നതിനാല്‍ രാവിലെയും വൈകുന്നേരവുമുള്ള സൂര്യസ്നാനത്തിന് നിരവധി വിശ്വാസികളാണ് ഇവിടെയത്തുന്നത്. വിശദമായി വായിക്കാം

Photo Courtesy: http://www.flickr.com/photos/csoghoian/
05. ഉദയ്‌പൂര്‍

05. ഉദയ്‌പൂര്‍

ഇന്നത്തെ രാജസ്ഥാന്റെ ഭാഗമായ, പഴയ മേവാര്‍ നാട്ടുരാജ്യത്തിന്‍െറ തലസ്ഥാനമായ ഈ നഗരത്തെ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് പല ട്രാവല്‍ വെബ്സൈറ്റുകളും ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തടാകങ്ങളാണ് ഉദയ്പൂരിന്റെ സൗന്ദര്യം. ഉദയ്പൂര്‍ നഗരം സ്ഥാപിച്ച മഹാറാണാ ഉദയ്സിംഗ് രണ്ടാമനെയും ആകര്‍ഷിച്ചത് ഈ സൗന്ദര്യമാണ്. 1559ലാണ് പിച്ചോള തടാകത്തെ ചുറ്റി ഉദയ്പൂര്‍ നഗരം മഹാറാണാ ഉദയ്സിംഗ് നിര്‍മിച്ചത്. വിശദമായി വായിക്കാം

Photo Courtesy: Pranshu Dubey
06. ജയ്സാല്‍മീര്‍

06. ജയ്സാല്‍മീര്‍

മണലാരണ്യത്തിന്‍റെ സൗന്ദര്യവും അലസഭാവത്തില്‍ ഉലാത്തുന്ന ഒട്ടകങ്ങളുടെ ദൃശ്യവും രാജകൊട്ടാരങ്ങളുടെ പ്രൌഡിയും മാറ്റു കൂട്ടുന്ന രാജസ്ഥാന്‍. അവിടെ ലോകപ്രസിദ്ധമായ താര്‍ മരുഭൂമിയുടെ നടുവിലായി ഒരു സുവര്‍ണനഗരം, ജയ്സാല്‍മീര്‍. ജയ്സാല്‍മീര്‍ ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയായ ഈ നഗരം പാക്കിസ്ഥാന്‍, ബികാനെര്‍, ജോധ്പൂര്‍ എന്നിവയുമായി അതിര്‍ത്തി പങ്കുവെക്കുന്നു. രാജസ്ഥാന്‍റെ തലസ്ഥാന നഗരിയായ ജയ്പൂരില്‍ നിന്നും 575 കിലോമീറ്റര്‍ അകലെയാണ് ജയ്സാല്‍മീര്‍. വിശദമായി വായിക്കാം

Photo Courtesy: Antoine Taveneaux
07. ഹരിദ്വാര്‍

07. ഹരിദ്വാര്‍

മായാപുരി എന്നും ഹരിദ്വാറിന് വിളിപ്പേരുണ്ട്. കപില, മോക്ഷദ്വാര്‍, ഗംഗാദ്വാര്‍ എന്നിങ്ങനെയുള്ള പേരുകളിലും ഈ പുണ്യനഗരം പരാമര്‍ശിക്കപ്പെടുന്നു. വിക്രമാദിത്യ രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയുവാനുണ്ട് പുണ്യനഗരമായ ഹരിദ്വാറിന്. ഗംഗാനദിക്കരയിലുള്ള ഈ വിശുദ്ധകേന്ദ്രം ലോകമെമ്പാടും അറിയപ്പെടുന്ന ക്ഷേ്ത്രനഗരി കൂടിയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഹരിദ്വാറിലേക്ക് എത്തിച്ചേരുന്നു. വിശദമായി വായിക്കാം

Photo Courtesy: Prashant Chauhan
08. ഓള്‍ഡ് മനാലി

08. ഓള്‍ഡ് മനാലി

മനോഹരമായ ഓള്‍ഡ് മനാലി പ്രധാന നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്നു. ഗസ്റ്റ് ഹൗസുകളും ക്ഷേത്രങ്ങളും മൊണാസ്ട്രികളും കോട്ടകളും മറ്റുമായി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ് ഓള്‍ഡ് മനാലി. മനുക്ഷേത്രവും മനാലിഘട് കോട്ടയുമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് ഓള്‍ഡ് മനാലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. വിശദമായി വായിക്കാം

Photo Courtesy: John Hill at en.wikipedia
09. ലേ, ലഡാക്ക്

09. ലേ, ലഡാക്ക്

ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് സംസ്ഥാനത്തെ ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രമാണ്. ദി ലാസ്റ്റ് ശങ്ക്രി ലാ , ചെറിയ തിബത്ത്. മൂണ്‍ ലാന്‍റ്, ബ്രോക്കണ്‍ മൂണ്‍ എന്നീ പേരുകളിലും ലഡാക്ക് വിശേഷിപ്പിക്കപ്പെടുന്നു. ആസ്ഥാന നഗരമായ ലേ കൂടാതെ ആല്‍കി നുബ്റാ താഴ്വര ഹേമിസ്, ലമയുരു, സാന്‍സ്കര്‍ താഴ്വര, കാര്‍ഗില്‍ പാങ്കോങ് സോ, സോ കാര്‍, സോ മൊരിരി എന്നിവയാണ് അടുത്തുള്ള പ്രധാന ആകര്‍ഷണ കേന്ദ്രങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: hamon jp
10. ഖജുരാഹോ

10. ഖജുരാഹോ

മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ നയനമനോഹരമായ ഒരു ചെറുഗ്രാമമാണ് ഖജുരാഹോ. വിന്ധ്യപര്‍വ്വതനിരകള്‍ ഈ ഗ്രാമത്തിന് പശ്ചാത്തലമൊരുക്കുന്നു. ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ഖജുരാഹോയുടെ അപൂര്‍വ്വതയെന്നത് അവിടുത്തെ ക്ഷേത്രങ്ങളാണ്. ഖജുരാഹോ ടൂറിസം അവിടുത്തെ ക്ഷേത്രങ്ങളെ അസ്പദമാക്കിയാണ്. ചെങ്കല്ലില്‍ നിര്‍മ്മിച്ച, കല്ലില്‍ കൊത്തിയ വിശിഷ്ടവും, വ്യക്തവുമായ കാമത്തിന്‍റെ ചിത്രണങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Patty Ho from Toronto, Canada
11. ശ്രീനഗര്‍

11. ശ്രീനഗര്‍

പ്രകൃതി സൗന്ദര്യം മാത്രമല്ല ശ്രീനഗറിനെ ആകര്‍ഷകമാക്കുന്നത്‌ ചരിത്ര പരമായും മതപരമായും പൗരാണികമായും ഏറെ പ്രധാന്യമര്‍ഹിക്കുന്ന നഗരമാണിത്‌. ഇവിടെ സ്ഥിതി ചെയ്യുന്ന പല ചരിത്ര സ്‌മാരകങ്ങളും മതകേന്ദ്രങ്ങളും ഈ നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെ തെളിവുകളാണ്‌. ബിസി 3000 നും 1500 നും ഇടയില്‍ നിയോലിത്തിക്‌ അധിവസിത പ്രദേശം ആയിരുന്നു എന്ന്‌ കരുതപ്പെടുന്ന സ്ഥലമാണ്‌ ബര്‍സഹോം. ഇവിടെ നിന്നും ഉത്‌ഖനനനം ചെയ്‌തെടുത്ത പുരാവസ്‌തുക്കള്‍ ശ്രീനഗറിലെ ശ്രീ പ്രതാപ്‌ നഗര്‍ സിങ്‌ (എസ്‌പിഎസ്‌) മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌. വിശദമായി വായിക്കാം

Photo Courtesy: Arup1981
12. ഷിംല

12. ഷിംല

ഹിമാചല്‍പ്രദേശിന്റെ തലസ്ഥാന നഗരമാണ് ഷിംല. സംസ്ഥാനത്തെ എണ്ണപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും. സമ്മര്‍ റെഫ്യൂജ് എന്നും ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്നും വിളിപ്പേരുള്ള ഷിംല സമുദ്രനിരപ്പില്‍ നിന്നും 2202 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 1972 ലാണ് ഷിംല ജില്ല നിലവില്‍വന്നത്. കാളിദേവിയുടെ മറ്റൊരു പേരായ ശ്യാമള എന്ന വാക്കില്‍ നിന്നാണ് ഷിംല എന്ന പേര് രൂപപ്പെട്ടതെന്നാണ് കരുതുന്നത്. വിശദമായി വായിക്കാം

Photo Courtesy: Demarchisoft
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X