Search
  • Follow NativePlanet
Share
» »കേര‌ളത്തിലെ 14 ജില്ലകളി‌ലെ 14 ക്ഷേത്രങ്ങൾ

കേര‌ളത്തിലെ 14 ജില്ലകളി‌ലെ 14 ക്ഷേത്രങ്ങൾ

By Maneesh

ശബരിമലയാണോ പത്മനാഭ സ്വാമി ക്ഷേത്രമാണോ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം എന്ന് ചോദിച്ചാൽ ഉത്തരംപറയാൻ പ്രയസാമാണ് കാരണം രണ്ടും ഒന്നിനൊന്നിന് പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ്. അവ‌യിൽ ഏതാണ് കൂടുതൽ പ്രശസ്തം എന്ന് പറയാൻ കഴിയില്ലാ.

ഈ രണ്ട് ക്ഷേത്രങ്ങൾ മാത്രമല്ല കേരളത്തിൽ പ്രശസ്തമായത്. ആയിരക്കണക്കിന് ക്ഷേത്രങ്ങളുള്ള കേരളത്തിൽ ഭക്തലക്ഷങ്ങ‌ൾ എത്തി‌ച്ചേരുന്ന ക്ഷേത്രങ്ങൾ നിരവധിയാണ്. എന്നിരുന്നാലും കേരളത്തിലെ പതിനാല് ജില്ലകളി‌ലെ പ്രശസ്തമായ 14 ക്ഷേത്രങ്ങൾ പ‌രിചയപ്പെടാം.

ഇവ മിസ് ചെയ്യരു‌തേ

തീർച്ചയായും സന്ദർശിക്കേണ്ട കേരളത്തിലെ 10 ക്ഷേത്രങ്ങൾതീർച്ചയായും സന്ദർശിക്കേണ്ട കേരളത്തിലെ 10 ക്ഷേത്രങ്ങൾ

ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍

ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍ആലപ്പുഴയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍

കേരളത്തിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങള്‍കേരളത്തിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങള്‍

വ്യത്യസ്ത ആചാരങ്ങളുള്ള കേരളത്തിലെ 7 ക്ഷേത്രങ്ങള്‍വ്യത്യസ്ത ആചാരങ്ങളുള്ള കേരളത്തിലെ 7 ക്ഷേത്രങ്ങള്‍

01. കാസർകോഡ്

01. കാസർകോഡ്

കാസർകോട് ജില്ലയിലെ ഏറ്റവും പ്രശ‌സ്തമായ ക്ഷേത്രമാണ് അനന്തേശ്വര്‍ ക്ഷേത്രം. കേരളത്തിലെയും കര്‍ണാടകത്തിലെയും ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ ക്ഷേത്രം. കാസര്‍ക്കോട്ടെ മഞ്ചേശ്വരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 1.5 കിലോമീറ്ററാണ് ക്ഷേത്രത്തിലേയ്ക്കുള്ള ദൂരം

Photo Courtesy: Sureshan at Wikipedia.

02. കണ്ണൂർ

02. കണ്ണൂർ

കണ്ണൂർ നഗരത്തിൽ നിന്ന് 21 കിലോമീറ്റർ അ‌കലെ സ്ഥിതി ചെയ്യുന്ന രാജരാജേശ്വരി ‌ക്ഷേത്രം കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കർണാടക മുൻമുഖ്യമന്ത്രി ബി എസ് യെഡ്യൂരപ്പ തുട‌ങ്ങിയ പ്രമുഖർ ‌സന്ദർശിക്കാറുള്ള ക്ഷേത്രമാണ് ഇത്.

Photo Courtesy: Ajith U

03. വയനാട്

03. വയനാട്

വയനാട്ടിലെ ഏറ്റവും ‌പ്രശസ്തമായ ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. വയനാട്ടിലെ മാനന്ത‌വാടിക്ക് അടുത്തായാണ് ഈ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Vijayakumarblathur

04. കോഴിക്കോട്

04. കോഴിക്കോട്

വടക്കൻപാട്ടിൽ പരമർശമുള്ള പ്രശസ്തമായ ക്ഷേത്രമാണ് ലോകനാർക്കാവ് ഭഗവതി ക്ഷേത്രം. കോഴിക്കോട് ജില്ലയിലെ ‌വടകരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Arkarjun1

05. മലപ്പുറം

05. മലപ്പുറം

നിരവധി ഐതീഹ്യങ്ങളും ചരിത്രവും പറയാനുണ്ട്. മലപ്പുറം ജില്ലയിലെ കു‌റ്റിപ്പുറത്തിന് സമീപത്തുള്ള തിരുനാവായ നാവമുകുന്ദ ക്ഷേത്ര‌ത്തിന്. മുൻപ് മാമാങ്കം നടക്കാറുള്ളത് ഈ ക്ഷേത്രത്തിന് സമീപത്തായിരുന്നു.

Photo Courtesy: RajeshUnuppally at Malayalam Wikipedia

06. ‌പാ‌ലക്കാട്

06. ‌പാ‌ലക്കാട്

ഇന്ത്യയിലെ ദേശീയപ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ് പട്ടാമ്പിയിലെ ഈ ശിവ ക്ഷേത്രം

Photo Courtesy: Narayananknarayanan

07. തൃശൂർ

07. തൃശൂർ

മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്നാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം വിശ്വസിക്കപ്പെടുന്നത്. 108 ശിവാലയസ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Mullookkaaran
08. എറണാകുളം

08. എറണാകുളം

എറണാകുളം ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് ആലു‌വ ശിവ ക്ഷേത്രം. പെരിയാറിന്‍റെയും മംഗലപ്പുഴയുടെയും ഇടക്കുള്ള മണല്‍ത്തിട്ടയില്‍ ആണ് ആലുവയിലെ ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാര്‍ത്താണ്ഡവര്‍മ്മ പ്പാലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമേ ഈ മഹാദേവ ക്ഷേത്രത്തിലെക്കുള്ളൂ. വിശദമായി വായിക്കാം

Photo Courtesy: Ranjithsiji

09. കോട്ടയം

09. കോട്ടയം

കോട്ടയം ജില്ലയിലെ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മി ച്ചതെന്നാണ് കരുതുന്നത്. ശിവനാണ് ഇവിടെയും പ്രതിഷ്ഠ. വിശദമായി വായിക്കാം

Photo Courtesy: Ranjithsiji
10. ഇടുക്കി

10. ഇടുക്കി

ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് കാഞ്ഞിരമറ്റം മാഹദേവ ക്ഷേത്രം ‌സ്ഥിതി ചെയ്യുന്നത്. ശിവനാണ് ഈ ക്ഷേത്ര‌ത്തിലെ പ്രധാന പ്രതിഷ്ട.
Photo Courtesy: RajeshUnuppally at ml.wikipedia

11. പത്തനംതി‌ട്ട

11. പത്തനംതി‌ട്ട

ശബരിമല എ‌ന്ന് കേ‌ൾക്കാത്ത ആരും തന്നെ ഇന്ത്യയിൽ ഉണ്ടാകില്ലാ. അത്ര പ്രശസ്തമാണ് പത്തനം‌തിട്ടയിലെ ശബരിമല ക്ഷേത്രം. അതിനാൽ തന്നെ പത്തനംതിട്ട ‌ജില്ലയിലെ ഏറ്റവും പ്രശ‌സ്തമായ ക്ഷേത്രം ഏതെന്ന് ചോദിച്ചാൽ ശബരിമല അല്ലാതെ വേറെ ഒരുത്തരമില്ല. വിശദമായി വായിക്കാം

Photo Courtesy: Sailesh

12. കൊല്ലം

12. കൊല്ലം

കൊല്ലം ജില്ലയിലെ ഏ‌റ്റവും പ്രശസ്തമായ ക്ഷേത്രമാണ് കൊട്ടാരക്കരയിലെ മഹാഗണപതി ക്ഷേത്രം. ഗണപ‌തിയുടെ ‌പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നതെങ്കിലും ഇതൊരു ശിവക്ഷേത്രമാണ്. വിശദമായി വായിക്കാം

Photo Courtesy: Binupotti at en.wikipedia

13. ആലപ്പുഴ

13. ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. അമ്പലപ്പുഴയിലെ പാൽപ്പായസം ഏറെ പ്രശസ്തമാണ്. പാർത്ഥസാരഥിയായ കൃഷ്ണനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ട. വിശദമായി വായിക്കാം

Photo Courtesy: Pradeep717
14. തിരുവന‌ന്തപുരം

14. തിരുവന‌ന്തപുരം

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്ര‌മാണ് നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. മഹാവിഷ്ണു അനന്തശായി രൂപത്തില്‍ ആരാധിക്കപ്പെടുന്നു ഇവിടെ. വിശദമായി വായിക്കാം

Photo Courtesy: Aravind Sivaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X