Search
  • Follow NativePlanet
Share
» »ഒറ്റയ്ക്കുള്ള യാത്രയിൽ ഒഴിവാക്കാം ഈ കാര്യങ്ങൾ

ഒറ്റയ്ക്കുള്ള യാത്രയിൽ ഒഴിവാക്കാം ഈ കാര്യങ്ങൾ

ഒറ്റയ്ക്കുള്ള യാത്രയിൽ തീർച്ചയായും ഒഴിവാക്കേണ്ട കാര്യങ്ങൾ

ട്രെൻഡുകൾ മാറിമറിയുന്ന യാത്രകളിൽ ഒരിക്കലും പിന്നിലാകാത്ത ഒന്നാണ് ഒറ്റയ്ക്കുള്ള യാത്രകൾ. സോളോ ട്രാവൽ എന്നു കേൾക്കുമ്പോൾ അല്പം പേടി പലർക്കും തോന്നുമെങ്കിലും സംഗതി അടിപൊളിയാണെന്ന് ഒരിക്കൽ പോയി വന്നാൽ അറിയാം. ആരെയും നോക്കി കാത്തു നിൽക്കാതെ സ്വന്തം ഇഷ്ടത്തിനു പ്ലാൻ ചെയ്ത് തോന്നുന്ന പോലെ പോയി തോന്നിയപടി കറങ്ങി ഇഷ്ടമുള്ളിടത്ത് താമസിച്ച് ഇഷ്ടപ്പെട്ട കാഴ്ചകൾ കാണാൻ ഒറ്റയ്ക്കുള്ള യാത്രയിലും മികച്ച വേറെ ഒരു ഓപ്ഷനില്ല. കാര്യം അടിപൊളി ഒക്കെയാണെങ്കിലും യാത്ര പറഞ്ഞിറങ്ങും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുറച്ചധികമുണ്ട്. അതിൽ കൂടുതലും വേണ്ട എന്നു വയ്ക്കേണ്ട കാര്യങ്ങൾ തന്നെയാണ്. ഒറ്റയ്ക്കുള്ള യാത്രയിൽ തീർച്ചയായും ഒഴിവാക്കേണ്ട കുറച്ച് കാര്യങ്ങൾ അറിയാം....

ഹോസ്റ്റലുകളിൽ താമസിക്കാൻ മടി കാണിക്കുന്നത്

ഹോസ്റ്റലുകളിൽ താമസിക്കാൻ മടി കാണിക്കുന്നത്

ഒറ്റയ്ക്കുള്ള യാത്രകളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് താമസ സൗകര്യം. മിക്കവരും ഇത്തരം യാത്രകളിൽ തിരഞ്ഞെടുക്കുക എല്ലാ വിധ സൗകര്യങ്ങളുമുള്ള ഹോട്ടലുകളും മറ്റുമായിരിക്കും. എന്നാൽ താമസസൗകര്യം എന്നതിലുപരിയായി വ്യത്യസ്തമായ യാത്ര അനുഭവങ്ങളെയും ആളുകളെയും പരിചയപ്പെടുവാൻ നല്ലത് ഹോസ്റ്റലുകളിലെ താമസമാണ്. വ്യത്യസ്തമായ സംസ്കാരങ്ങളെ ഇവിടെ നിന്നും അറിയുവാൻ സാധിക്കും. എന്നാൽ മുൻപ് ഇവിടങ്ങളിൽ താമസിച്ചിട്ടുള്ളവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും മാത്രം അറിഞ്ഞതിനു ശേഷം താമസിക്കേണ്ട ഇടം തീരുമാനിക്കുക.

ചിന്തിച്ച് കാടുകയറുന്നത്

ചിന്തിച്ച് കാടുകയറുന്നത്

യാത്രകളിൽ എത്ര വേണ്ട എന്നു വെച്ചാലും ആവശ്യത്തിലധികം എക്സൈറ്റ്മെന്റ് ഇല്ലാത്ത ഒരാളും കാണില്ല. എന്നാൽ യാത്ര ചെയ്യുമ്പോൾ കൂടുതലും എക്സൈറ്റി്മെന്റ് ആണെങ്കിലും യാത്രയുടെ തലേ ദിവസും കാരണമില്ലാത്ത ഒരു പേടിയായിരിക്കും മനസ്സിലുണ്ടാവുക. യാത്ര എങ്ങനെയായിരിക്കുമെന്നോ എവിടെ എത്തിപ്പെടുമെന്നോ ഒക്കെ ആലോചിച്ച് ചിലപ്പോള്‍ ഉറങ്ങാൻ പോലും സാധിച്ചെന്നു വരില്ല. യാത്ര തീരുന്ന ദിവസവും ചിന്തിച്ചു കാടുകയറുന്നവർ ധാരാളമുണ്ട്. സുഖമായി യാത്ര പൂർത്തിയാക്കുവാൻ ഇത്തരം ചിന്തകളെ കഴിവതും മാറ്റി നിർത്തുക.

പണത്തിനു പിറകേ ഓടുന്നത്

പണത്തിനു പിറകേ ഓടുന്നത്

മിക്കപ്പോഴും സുരക്ഷയുടെ കാര്യം നോക്കുമ്പോൾ സാധാരണ യാത്രകളേക്കാളും ചിലവേറെ വരിക ഒറ്റയ്ക്കുളള യാത്രകളിൽ ആയിരിക്കും. സോളോ യാത്രയിൽ ഹിച്ച് ഹൈക്കിങ്ങും ലിഫ്റ്റ് അടിക്കലും ഒക്കെ ചെയ്യാമെങ്കിലും കൂടെ ആരുമില്ല എന്ന തോന്നൽ മിക്കവരെയും ഇതിൽ നിന്നും മാറ്റി നിർത്തുന്നു. അതുകൊണ്ടുതന്നെ ഇത്തരം സമയങ്ങളിൽ എന്താണോ കൂടുതൽ സൗകര്യപ്രദവും അനുയോജ്യവും അതു തന്നെ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക.

സ്വന്തം കമ്പനി അവഗണിക്കാതിരിക്കുക

സ്വന്തം കമ്പനി അവഗണിക്കാതിരിക്കുക

സോളോ യാത്രകളില്‍ മിക്കവരും തേടുന്നത് പുതിയ ആളുകളെയും സംസ്കാരങ്ങളെയും ആയിരിക്കും. ഇത്തരം ലക്ഷ്യങ്ങൾ കൊണ്ടായിരിക്കണം ആളുകള്‍ ഒറ്റയ്ക്കുള്ള യാത്ര തിരഞ്ഞെടുക്കുന്നതും. എന്നാൽ ഇങ്ങനെ മറ്റുള്ളവരെ തിരഞ്ഞ് പോകുമ്പോൾ സ്വന്തം കമ്പനി ഇടയ്ക്കെങ്കിലും അവഗണിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.

 എന്താണ് വേണ്ടതെന്ന് തീരുമാനമില്ലായ്മ

എന്താണ് വേണ്ടതെന്ന് തീരുമാനമില്ലായ്മ

യാത്രയ്ക്കിറങ്ങി പുറപ്പെടും മുൻപ് എന്താണ് ആ യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് എന്നു തീർച്ചപ്പെടുത്തുക. വെറുതെ കുറച്ച് സ്ഥലങ്ങളിലൂടെ പോവുക എന്നതിലുപരിയായി അവിടെ തീർച്ചയായും കാണേണ്ടത് അല്ലെങ്കില്‍ അറിയേണ്ടത് ഏതാണ് എന്ന് നോക്കുക. അതനുസരിച്ച് യാത്ര പ്ലാൻ ചെയ്യുക.

എന്തു വേണമെങ്കിലും

എന്തു വേണമെങ്കിലും

ഒറ്റയ്ക്കുള്ള യാത്രയുടെ ഏറ്റവും വലിയ ഗുണം എന്നത് എന്തു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ചെയ്യാം എന്നതാണ്. തോന്നിയ പോലെ പ്ലാനുകൾ മാറ്റിയും ഇഷ്ടമുള്ള സ്ഥലങ്ങളിൽ സഞ്ചരിച്ചും വഴികൾ തിരഞ്ഞെടുത്തും ഒക്കെ ഒറ്റയ്ക്കുള്ള യാത്ര ആസ്വദിക്കുവാനുള്ള വഴികൾ ഇഷ്ടം പോലെയുണ്ട്.

അപകടങ്ങളെ അവഗണിക്കുന്നത്

അപകടങ്ങളെ അവഗണിക്കുന്നത്

ഒറ്റയ്ക്കുള്ള യാത്രയിൽ കൈമുതലായി വേണ്ടത് ആത്മ വിശ്വാസമാണ്. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കും എന്ന ചിന്തയുണ്ടെങ്കിൽ ഈ യാത്രയിൽ എന്നും എളുപ്പമായിയിരിക്കും. എന്നാൽ ആത്മവിശ്വാസം കൂടി മുന്നിൽ കാണുന്ന അപകടങ്ങളെ അവഗണിക്കുകയോ നിസാരവത്ക്കരിക്കുകയോ ചെയ്യരുത്. കാര്യങ്ങളെ അതിന്‍റേതായ ഗൗരവത്തിൽ എടുത്ത് പ്രവർത്തിക്കുക.

ഓവർ ഷെഡ്യൂൾ ചെയ്യുന്നത്

ഓവർ ഷെഡ്യൂൾ ചെയ്യുന്നത്

യാത്രകളുടെ ഏറ്റവും വലിയ രസംകൊല്ലിയാണ് ഓവർ ഷെഡ്യൂൾ ചെയ്ത് യാത്ര പോകുന്നത്. ഒറ്റയ്ക്കുള്ള യാത്രകളുടെ ഏറ്റവും വലിയ ആകർഷണം തന്നെ മുൻകൂട്ടി ഒന്നും പ്ലാൻ ചെയ്യേണ്ടതില്ല എന്നതാണ്. യാത്ര പ്ലാൻ ചെയ്യുന്നതു മുതൽ തിരിച്ചെത്തുന്നതു വരെ സ്വന്തം തീരുമാനങ്ങളായിരിക്കണം മുന്നോട്ട് നയിക്കേണ്ടത്.

റിസർവ്വ് ചെയ്യാതിരിക്കുന്നത്

റിസർവ്വ് ചെയ്യാതിരിക്കുന്നത്

ടിക്കറ്റുകളും സീറ്റുകളും മറ്റും മുൻകൂട്ടി റിസർവ്വ് ചെയ്തിട്ടു പോകേണ്ട യാത്രയാണെങ്കിൽ മറക്കാതെ അത് ചെയ്യുവാൻ ശ്രദ്ധിക്കുക. ഒറ്റയ്ക്കു പോകുമ്പോൾ ടിക്കറ്റില്ലാത്തതും ട്രെയിനുകളിൽ സീറ്റില്ലാത്തതും കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ യാത്രയെ മൊത്തത്തിൽ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുക.

അധികം ബുദ്ധിമുട്ടിക്കാതിരിക്കുക

അധികം ബുദ്ധിമുട്ടിക്കാതിരിക്കുക

തീർത്തും ബുദ്ധിമുട്ടിപ്പിക്കുന്ന സമയവും സാഹചര്യവും നോക്കി യാത്ര ചെയ്യാതിരിക്കുക. തികച്ചും റിലാക്സ് ആയി മാത്രം യാത്ര ചെയ്യാൻ പറ്റിയ സമയത്തിനും സാഹചര്യത്തിനും യോഡിച്ച് യാത്രകൾ പ്ലാൻ ചെയ്യുക. കാലാവസ്ഥയും മറ്റും അനുയോജ്യമാണെങ്കിൽ മാത്രം മുന്നോട്ടു പോവുക.

സമയം കയ്യിലാക്കാം

സമയം കയ്യിലാക്കാം

സമയത്തെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാത്രം ചിലവഴിക്കുന്ന യാത്രയായിരിക്കും ഒറ്റയ്ക്കുള്ള യാത്ര. കൂടെ യാത്ര ചെയ്യുന്നവരുടെ അലമ്പുകൾ ഒന്നും ഇല്ലാതെ. ഭക്ഷണം കഴിക്കാനും ഉറങ്ങുവാനും കാഴ്ചകൾ കാണാനും ഒക്കെ ഇഷ്ടംപോലെ സമയം കയ്യിലുള്ളതിനാൽ സമയം ഇത്തരം യാത്രകളിൽ ഒരു തടസ്സമേ ആയിരിക്കില്ല.

നാണിച്ചു നിൽക്കാത കയറി മിണ്ടുക

നാണിച്ചു നിൽക്കാത കയറി മിണ്ടുക

അപരിചിതരായ ആളുകളോളും സഞ്ചാരികളോളം എളുപ്പത്തിൽ ഇടപെടാനും സംവദിക്കുവാനും സഹായിക്കുന്ന അവസരമാണ് ഇത്തരം യാത്രകൾ. അതുകൊണ്ടുതന്നെ യാത്രാ സ്ഥലങ്ങളിൽ കണ്ടെത്തുന്ന, നമുക്ക് നല്ലത് എന്നു തോന്നിക്കുന്ന ആളുകളുമായി സംസാരിക്കുവാനും ഇടപെടുവാനും തയ്യാറാവുക.

നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കുക

നല്ല സൗഹൃദം ഉണ്ടാക്കിയെടുക്കുക

സോളോ യാത്രകളിൽ ഏറ്റവും വലിയ പ്സസ് പോയിന്റ് എന്നത് പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കാം എന്നതാണ്. അതുകൊണ്ടു തന്നെ ഒരിക്കലും ഇത്തരം അവസരങ്ങളെ വിട്ടുകളയാതിരിക്കുക.

പ്ലാൻ ബി

പ്ലാൻ ബി

യാത്രകൾ എങ്ങനെ പ്ലാൻ ചെയ്താലും ഒരു പ്ലാൻ ബി കൂടി ഉണ്ടായിരിക്കണം. ആദ്യത്തെ പ്ലാനിൽ എന്തു സംഭവിച്ചാലും അടുത്ത പ്ലാൻ വർക്ക് ഔട്ട് ആകുന്നതു പോലെ വേണം രണ്ടാമത്തെ പ്ലാന്‍ ക്രമീകരിക്കുവാൻ.

Read more about: travel travel guide solo travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X