Search
  • Follow NativePlanet
Share
» »ബാംഗ്ലൂര്‍ മെട്രോയേക്കുറിച്ച് കൗ‌തുകകരമായ കാര്യങ്ങള്‍

ബാംഗ്ലൂര്‍ മെട്രോയേക്കുറിച്ച് കൗ‌തുകകരമായ കാര്യങ്ങള്‍

By Maneesh

ബാംഗ്ലൂര്‍ നഗരത്തിന്റെ അഭിമാനമാണ് നമ്മ മെട്രോ എന്ന് പേരിട്ടിരിക്കുന്ന ബാംഗ്ലൂര്‍ മെട്രോ റെയില്‍. 2006 ജൂണ്‍ 24ന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭി‌ച്ച മെട്രോ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ബാംഗ്ലൂരിന്റെ യാത്ര പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിയോളം പരിഹാരം ഉണ്ടാക്കാന്‍ കഴിയുന്ന ബാംഗ്ലൂര്‍ മെട്രോ, ബാംഗ്ലൂരില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒരു ആകര്‍ഷണം കൂടിയാ‌ണ്.

ബാംഗ്ലൂര്‍ മെട്രോയേക്കുറിച്ച് കൗതുകകരമായ 15 കാര്യങ്ങള്‍ അറിയാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക

01. പേരില്‍ കന്നഡ

01. പേരില്‍ കന്നഡ

നമ്മുടെ മെട്രോ എന്ന് അര്‍ത്ഥം വരുന്ന കന്നഡ വാക്കായ നമ്മ മെട്രോ എന്നാണ് ബാംഗ്ലൂറ്റ് മെട്രോയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യയില്‍ ഇത്തരത്തില്‍ പ്രാദേശിക ഭാഷയില്‍ പേരിട്ടിരിക്കുന്ന മെട്രോ സര്‍വീസ് നമ്മ മെട്രോ മാത്രമാണ്.

Photo Courtesy: Arjun Shekar

02. കേന്ദ്രവും കര്‍ണാടകയും

02. കേന്ദ്രവും കര്‍ണാടകയും

കേന്ദ്ര സര്‍ക്കാരും കര്‍ണാടക സര്‍ക്കാരും ചേര്‍ന്ന് രൂപികരിച്ച ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റിഡിന്റെ കീഴിലാണ് നമ്മ മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം നടന്നുവരുന്നത്.

Photo Courtesy: Ramnath Bhat

03. സൗത്ത് ഇന്ത്യയില്‍ ആദ്യമായി

03. സൗത്ത് ഇന്ത്യയില്‍ ആദ്യമായി

സൗത്ത് ഇന്ത്യയില്‍ ആദ്യമായാണ് ഭൂമിക്കടിയിലൂടെയുള്ള മെട്രോ സര്‍വീസ് ബാംഗ്ലൂരില്‍ ആരംഭിച്ചത്. 2016 ഏപ്രില്‍ 30 മുതല്‍ ആണ് നമ്മ മെട്രോയുടെ ഭൂമിക്കടിയിലൂടെയുള്ള സര്‍വീസ് ആരംഭിച്ചത്.

Photo Courtesy: Ashwin Kumar

04. നിറങ്ങള്‍ സൂചിപ്പിക്കുന്നത്

04. നിറങ്ങള്‍ സൂചിപ്പിക്കുന്നത്

രണ്ട് പാതകളാണ് ഇപ്പോള്‍ നമ്മ മെട്രോയ്ക്കുള്ളത്. ഈസ്റ്റ് ബാംഗ്ലൂരില്‍ നിന്ന് വെസ്റ്റ് ബാംഗ്ലൂരിലേക്കുള്ള പാത പര്‍പ്പിള്‍ ലൈന്‍ എന്നാണ് അറിയപ്പെടുന്നത്. പര്‍പ്പിള്‍ നിറമാണ് ഈ പാതയിലെ ട്രെയിനുകള്‍ക്ക്. നോര്‍‌ത്തില്‍ നിന്ന് സൗത്തിലേക്കുള്ള പാത ഗ്രീന്‍ ലൈന്‍ എന്നാണ് അറിയപ്പെടുന്നത്.

Photo Courtesy: Pbhattiprolu

05. നിര്‍മ്മാണ ഘട്ടങ്ങ‌ള്‍

05. നിര്‍മ്മാണ ഘട്ടങ്ങ‌ള്‍

മൂന്ന് ഘട്ടമായാണ് നമ്മ മെട്രോയുടെ നിര്‍മ്മാണം പൂര്‍‌ത്തിയാകുന്നത്. അതില്‍ ആദ്യഘട്ടത്തിന്റെ പണി പൂര്‍‌ത്തിയായി വരുന്നതേയുള്ളു.

Photo Courtesy: Ramnath Bhat

06. പൂര്‍ത്തികരിച്ച പര്‍പ്പിള്‍ ലൈന്‍

06. പൂര്‍ത്തികരിച്ച പര്‍പ്പിള്‍ ലൈന്‍

പര്‍പ്പിള്‍ ലൈന്‍ ആ‌ണ് ആദ്യം ആരംഭിച്ച മെട്രോ ലൈന്‍. 2011 ഒക്ടോബര്‍ 20ന് നമ്മ മെട്രോ ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ബയ്യപ്പനഹള്ളി മുതല്‍ എം ജി റോഡ് വരെ 6.7 കിലോമീറ്റര്‍ ദൂരമേയുണ്ടായിരുന്നുള്ളു. തുടര്‍ന്ന് 2015 മൈസൂര്‍ റോഡ് മുതല്‍ മാഗഡി റോഡ് വരെയുള്ള സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഏറ്റവും അവസാനമായി 2016ല്‍ കബ്ബണ്‍ പാര്‍ക്ക് മുതല്‍ ബാംഗ്ലൂര്‍ സിറ്റി റെയില്‍വെ സ്റ്റേഷന്‍ വരെയുള്ള ഭൂമിക്കടിയിലൂടെയുള്ള പാതയും പൂര്‍ത്തികരിച്ചു. ഇപ്പോള്‍ 18.22 കിലോമീറ്റര്‍ ആണ് പൂര്‍ത്തികരിച്ച പര്‍പ്പിള്‍ ലൈന്‍.
Photo Courtesy: Ashwin Kumars

07. ഗ്രീന്‍ ലൈനിന്റെ അവസ്ഥ

07. ഗ്രീന്‍ ലൈനിന്റെ അവസ്ഥ

ഗ്രീന്‍ ലൈനിന്റെ ഒന്നാം ഘട്ടം റീച്ച് 3, 3A, 3B, 4, 4A എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. സാമ്പിഗേ റോഡ് മുതല്‍ നാഗസാന്ദ്ര വരെയുള്ള പാത ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്. മജസ്റ്റിക്കിന് അപ്പുറത്തേക്ക് കിഴക്കോട്ടുള്ള പാ‌ത ഡിസംബര്‍ 2016ന് പൂര്‍‌ത്തിയാകും.

Photo Courtesy: Arjuna Rao Chavala

08. ഭൂഗര്‍ഭ പാത

08. ഭൂഗര്‍ഭ പാത

നമ്മ മെട്രോയുടെ ഭാഗമായി രണ്ട് ഭൂഗര്‍ഭ ‌പാതയാണ് ഒരുക്കുന്നത്. 4.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കബ്ബണ്‍ പാര്‍ക്ക് മെജസ്റ്റിക്ക് പാത സമീപ കാലത്ത് ആരംഭിച്ചു. 4 കിലോമീറ്റര്‍ ദൂരമുള്ള മജസ്റ്റിക്കില്‍ നിന്ന് കെ ആര്‍ മാര്‍ക്കറ്റിലേക്കുള്ള പാത 2016 അവസാനത്തോടെ പൂ‌ര്‍ത്തിയാകും. ഗ്രീന്‍ ലൈന്‍ പാതയാണ് ഇത്.

Photo Courtesy: Rameshng

09. രണ്ടാം ഘട്ട നിര്‍മ്മാണം

09. രണ്ടാം ഘട്ട നിര്‍മ്മാണം

നിര്‍മ്മാണം പൂര്‍ത്തിയായ ചില പാതകളുടെ വിപുലീകരണമാണ് രണ്ടാം ഘട്ട നിര്‍മ്മാണത്തില്‍ ലക്ഷ്യമിടുന്നത്. 12 ഭൂഗര്‍ഭ പാതകള്‍ ഉള്‍പ്പടെ 72 കിലോമീറ്റര്‍ ആണ് രണ്ടാം ഘട്ടത്തില്‍ നമ്മ മെട്രോ വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

Photo Courtesy: Sahilrathod

10. മൂന്നാം ഘട്ടം ഉടനെ ഉണ്ടാകില്ല

10. മൂന്നാം ഘട്ടം ഉടനെ ഉണ്ടാകില്ല

നമ്മ മെട്രോയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉടനെ ഉണ്ടാകില്ല. ബാംഗ്ലൂര്‍ നഗരവും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പാത മൂന്നാഘട്ടത്തിലാണ് ഉണ്ടാകുന്നത്.

Photo Courtesy: Arup Malakar

11. ട്രെയിനുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ്

11. ട്രെയിനുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ്

സ്റ്റാന്‍ഡേര്‍ ഗേജ് ട്രെയിനുകളാണ് നമ്മ മെട്രോ പാതയിലൂടെ ഓടുന്നത്. ഇത്തരം ട്രെയിനുകളില്‍ നില്‍ക്കാനുള്ള സൗകര്യം കൂടുതലും സീറ്റുകളുടെ എണ്ണം കുറവുമായിരിക്കും.

Photo Courtesy: MikeLynch

12. ഫ്രീ വൈ ഫൈ

12. ഫ്രീ വൈ ഫൈ

സൗജ‌ന്യ വൈ ഫൈ കണക്ഷനാണ് ഈ നമ്മ മെട്രോ ട്രെയിനുകളുടെ പ്രത്യേകത. ഭൂഗര്‍ഭ പാതയിലൂടെയുള്ള യാത്രയിലും വൈ ഫൈ കണക്ഷന് പ്രശ്നം ഉണ്ടാകില്ല.

Photo Courtesy: Arjuna Rao Chavala

13. മഴ കൊയ്ത്ത്

13. മഴ കൊയ്ത്ത്

നമ്മ മെട്രോ പാതയില്‍ മഴ വെള്ള സംഭരണികള്‍ സ്ഥാപി‌ച്ച് ജല ദൗര്‍ലഭ്യം പരിഹരിക്കാനുള്ള അഭിനന്ദനാര്‍ഹമായ പ്രവര്‍‌ത്തനവും നമ്മ മെട്രോ നടത്തുന്നുണ്ട്.

Photo Courtesy: Arjuna Rao Chavala

14. ടിക്ക‌റ്റ് സംവിധാനം

14. ടിക്ക‌റ്റ് സംവിധാനം

സ്മാര്‍ട്ട് കാര്‍ഡുകളും സ്മാര്‍ട്ട് ടോക്കണുകളുമാണ് മെട്രോയില്‍ ടിക്കറ്റുകളായി ഉപയോഗിക്കുന്നത്. ഒന്നിലേറെ തവണ യാത്ര ചെയ്യാനാണ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ടോക്കണ്‍ എടുത്താല്‍ ഒരു തവണ മാത്രമെ യാത്ര ചെയ്യാന്‍ കഴിയു.

Photo Courtesy: MikeLynch

15. വേഗത എ‌ത്രയാണെന്നോ

15. വേഗത എ‌ത്രയാണെന്നോ

മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആണ് നമ്മ മെട്രോയുടെ പരമാവധി വേഗത. എന്നിരുന്നാലും 65 മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ ട്രെയിനുകള്‍ കുതിക്കുന്നത്.

Photo Courtesy: Ashwin Kumar

Read more about: bangalore train journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X