Search
  • Follow NativePlanet
Share
» »മുരുഡേശ്വറിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍

മുരുഡേശ്വറിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍

By Maneesh

കര്‍ണാടകയിലെ മുരുഡേശ്വര്‍ എന്ന സ്ഥലത്തേക്കുറിച്ച് കേള്‍‌ക്കത്തവര്‍ വളരെ വിരളമായിരിക്കും. അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന സുന്ദരമായ ഈ സ്ഥലത്തെ ഏറ്റവും പ്രശസ്തമാക്കുന്നത് അവിടുത്തെ മുരുഡേശ്വര്‍ ക്ഷേത്രമാണ്.

കൊല്ലൂരില്‍ നിന്ന് മുരുഡേശ്വര വഴി ഗോകര്‍ണത്തേക്ക്കൊല്ലൂരില്‍ നിന്ന് മുരുഡേശ്വര വഴി ഗോകര്‍ണത്തേക്ക്

മംഗലാപുരത്ത് നിന്ന് 160 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന മുരുഡേശ്വറിനേക്കുറിച്ച് വിശദമായി വായിക്കാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക. അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക

01. ഉയരം കൂടിയ ശിവ പ്രതിമ

01. ഉയരം കൂടിയ ശിവ പ്രതിമ

ലോകത്തെ ഉയരം കൂടിയ ശിവപ്രതിമകളില്‍ രണ്ടാമത്തേതാണ് മുരുഡേശ്വറിലേത്. കടലിലേക്ക് തള്ളിനില്‍ക്കുന്ന 123 അടി ഉയരമുള്ള ചതുര്‍ബാഹുവായ ശിവശില്‍പമാണ് ഇവിടത്തെ പ്രധാന കാഴ്ച. നേപ്പാളിലാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയുള്ളത്. വിശദമായി വായിക്കാം

Photo courtesy: Vinodtiwari2608

02. അത്ഭുതപ്പെടുത്തുന്ന രാജഗോപുരം

02. അത്ഭുതപ്പെടുത്തുന്ന രാജഗോപുരം

ദക്ഷിണേന്ത്യയിലെ ഏ‌റ്റവും ഉയരമുള്ള ക്ഷേത്രഗോപുരങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്‍കുന്നത് മുരുഡേശ്വര്‍ ക്ഷേത്രത്തിന്റെ രാജഗോപുരമാണ്. 20 നിലകളുള്ള രാജഗോപുരത്തിന് 259 അടി ഉയരമുണ്ട്. മുരുഡേശ്വരത്തെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. ലിഫ്റ്റ് വഴി ക്ഷേത്ര ഗോപുരത്തില്‍ കയറന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. വിശദമായി വായിക്കാം

Photo courtesy: Prashant Sahu

കന്ദുകഗിരി

കന്ദുകഗിരി

അറബിക്കടലിന് സമീപമുള്ള കന്ദുകഗിരി എന്ന ചെറിയ കുന്നിന്‍ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അറബിക്കടലിലേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണ് ഈ കുന്ന് സ്ഥി‌തി ചെയ്യുന്നത്. ഈ മലയുടെ മൂന്ന് വശവും കടലാണ്. ഈ കാഴ്ചയാണ് മുരുഡേശ്വരിന്റെ സൗന്ദര്യത്തി‌ന് മാറ്റുകൂട്ടുന്നത്.

Photo courtesy: Harikuttan333

രാമയണ കാലം

രാമയണ കാലം

രാമയണ കഥ നടന്ന കാലത്തോളം പഴക്കമുള്ളതാണ് മുരുഡേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍

Photo courtesy: Макс Вальтер

രാവണനും ആത്മ ലിംഗവും

രാവണനും ആത്മ ലിംഗവും

ശിവനെ പ്രീതിപ്പെടുത്തി ആത്മലിംഗവുമായി ലങ്കയ്ക്ക് മടങ്ങുകയായിരുന്ന രാവണനെ ഗണപതി കൗശലത്തില്‍ തടയുകയും, മണ്ണിലുറഞ്ഞ ശിവലിംഗത്തെ വലിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടെ അത് പല കഷണങ്ങളായി മുറിയുകയും ചെയ്തതായി ഒരു കഥയുണ്ട്. അതില്‍ ഒരു ഭാഗം വന്ന് വീണ സ്ഥലമാണത്രെ മുരുഡേശ്വരം എന്നാണ് ഐതിഹ്യം

Photo courtesy: Макс Вальтер

ഗണപതിയുടെ കൗശലം

ഗണപതിയുടെ കൗശലം

രാവണന്‍ ആത്മലിംഗം സ്വന്തമാക്കിയാല്‍ അത് ലോകത്തിന് തന്നെ നാശം ഉണ്ടാക്കുമെന്ന് മനസിലാക്കിയ ദേ‌വഗണങ്ങള്‍ ഗണപതിയെ കാണുകയും. ഗണപതി ബാലന്റെ രൂപത്തില്‍ രാവണനെ സമീപിക്കുകയും. ആത്മ ലിംഗ ഗോകര്‍ണയില്‍ സ്ഥാപിക്കുകയും ആയിരുന്നു.

Photo courtesy: Макс Вальтер

ആത്മലിംഗം ചിതറി‌‌ത്തെറിച്ച സ്ഥലങ്ങള്‍

ആത്മലിംഗം ചിതറി‌‌ത്തെറിച്ച സ്ഥലങ്ങള്‍

ഗോകര്‍ണയില്‍ സ്ഥാപി‌ച്ച ആത്മലിംഗം രാവണന്‍ തിരിച്ചെടുക്കുന്നതിനിടയില്‍ കഷണങ്ങളായി മുറിയുകയായിരുന്നു. ആത്മലിംഗത്തെ ചുറ്റിയ തുണികഷണമാണ് മുരുഡേശ്വറില്‍ വന്ന് ‌പതിച്ചതെന്നാണ് വിശ്വാസം. സജ്ജേശ്വര്‍, ധരേശ്വര്‍, ഗുണവന്തേശ്വര്‍, മഹബലേശ്വര്‍(ഗോകര്‍ണ) എന്നിവയാണ് ആത്മലിംഗം ചിതറി വീണ മറ്റു സ്ഥലങ്ങ‌ള്‍

Photo courtesy: RNM

ര‌ണ്ട് വര്‍ഷത്തെ അധ്വാനം

ര‌ണ്ട് വര്‍ഷത്തെ അധ്വാനം

രണ്ട് വര്‍ഷം വേണ്ടി വന്നും ഗോകര്‍ണത്തിലെ ഈ ശിവ പ്രതിമ നിര്‍മ്മിക്കാന്‍. അഞ്ചുകോടി രൂപയായിരുന്നു ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്

Photo courtesy: Thamarai Krishnamoorthi

ക്ഷേത്ര പുനരുദ്ധാരണം

ക്ഷേത്ര പുനരുദ്ധാരണം

മുരുഡേശ്വരം സ്വദേശിയും വ്യവസായ പ്രമുഖനുമായിരുന്ന ആര്‍ എന്‍ ഷെട്ടിയാണ് ഈ കുറ്റന്‍ ശിവപ്രതിമ നിര്‍മിച്ചത്. ഷിമോഗ സ്വദേശിയായ കാശിനാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ശില്പികളുടെയും പുത്രനായ ശ്രീധറിന്റെയും സഹായത്തോടെയാണ് രാമനാഗപ്പ ഷെട്ടി എന്ന ആര്‍ എന്‍ ഷെട്ടി ഈ ക്ഷേത്രം പുനരുദ്ധാരണം നടത്തുകയും ശിവപ്രതിമ നിര്‍മിക്കുകയും ചെയ്തത്.

Photo Courtesy: Rojypala

മുരുഡേശ്വര ക്ഷേ‌ത്രം

മുരുഡേശ്വര ക്ഷേ‌ത്രം

ശിവപ്രതിമയ്ക്ക് കീഴിലായാണ് മുരുഡേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൃഡേശ്വരന്‍ എന്നറിയപ്പെടുന്ന ശിവന്‍ ആണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ.

Photo courtesy: Макс Вальтер

മൃഡേശ്വരന്‍

മൃഡേശ്വരന്‍

മൃദേശ്വര ലിംഗ എന്നായിരുന്നു ഈ ക്ഷേത്രത്തിലെ യഥാര്‍ത്ഥ ലിംഗം അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് മുരുഡേശ്വര്‍ എന്നായി മാറുകയായിരുന്നു.

Photo courtesy: Rojypala

മുരുഡേശ്വര്‍ ബീച്ച്

മുരുഡേശ്വര്‍ ബീച്ച്

പശ്ചിമഘട്ട മലനിരകളാണ് ബീച്ചിന്റെ പശ്ചാത്തലത്തില്‍. ഇളം നീല കലര്‍ന്ന വെള്ളവും വെളുവെളുത്ത മണല്‍ത്തീരവും. ശാന്തമാണ് കടല്‍. കടലിന് ഇവിടെ അധികം ആഴവുമില്ല. കടലില്‍ നീന്താനും കുളിക്കാനുമായി നിരവധി യാത്രക്കാരാണ് ഇവിടെയത്തുന്നത്. ശാന്തമായ അറബിക്കടലിലൂടെ ഒരു ബോട്ട് യാത്രയും പ്രത്യേക അനുഭവം നല്‍കും.

Photo courtesy: Sankara Subramanian

സ്കൂബ ഡൈവിംഗ്

സ്കൂബ ഡൈവിംഗ്

സ്കൂബ ഡൈവിംഗിന് സംവിധാനങ്ങളുള്ള ഇവിടം നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. കടലിനടിയില്‍ പലതരം മത്സ്യങ്ങളെയും കടല്‍ജീവിളെയും ഇവിടെ കാണാന്‍ സാധിക്കും

Photo courtesy: Thejas Panarkandy

അസ്തമയ കാഴ്ച

അസ്തമയ കാഴ്ച

സൂര്യാസ്തമയം കാണാനും സൂര്യസ്‌നാനത്തിനും പ്രസിദ്ധമാണ് മുരുഡേശ്വരം.

Photo courtesy: Jon Connell

നേത്രാണി ദ്വീപ്

നേത്രാണി ദ്വീപ്

പവിഴപ്പുറ്റുകള്‍ നിറഞ്ഞ നേത്രാണി ദ്വീപ് അഥവാ പീജിയണ്‍ ദ്വീപിലേക്ക് മുരുഡേശ്വരത്ത് നിന്നും ബോട്ടില്‍ പോകാം. നിരവധി തരത്തിലുള്ള പക്ഷികളെയും ആടുകളെയും മറ്റും ഈ ദ്വീപില്‍ കാണാന്‍ സാധിക്കും.

Photo courtesy: Thejas Panarkandy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X