സാഹസിക വിനോദങ്ങള് zwj;ക്ക് പേരുകേട്ട ഒരു സ്ഥലമുണ്ട് തമിഴ് നാട്ടില് zwj;. വെല്ലൂരിന് സമീപത്തുള്ള ഏലഗിരിയാണ് ആ സ്ഥലം. ഊട്ടി വിനോദസഞ്ചാരികളുടെ പറുദീസയായി മറുമ്പോള് zwj;, പാവങ്ങളുടെ ഊട്ടി എന്ന ഏലഗിരിയില് zwj; സഞ്ചാരികള് zwj; ചേക്കേറുന്നത് സാഹസിക വിനോദങ്ങളില് zwj; ഏര് zwj;പ്പെടാനാണ്.സുന്ദരവും ത്രില്ലടിപ്പിക്കുന്നതുമായ പതിനാല് ഹെയർപിൻ വളവുകൾ കയറി വേണം സമുദ്രനിരപ്പിൽ നിന്ന് 4626 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഏലഗിരിയിൽ എത്തിച്ചേരാൻ. ഏകദേശം 30 ചതുരശ്ര കിലോമീറ്ററിൽ പടർന്ന് കിടക്കുന്നതാണ് ഏലഗിരി എന്ന സുന്ദരഭൂമി.പോകേണ്ട സമയംനവംബര് zwj; മുതല് zwj; ഫെബ്രുവരി വരെയുള്ള ശൈത്യകാലമാണ് ഏലഗിരി സന്ദര് zwj;ശനത്തിന് ഏറ്റവും അനുയോജ്യം. വര് zwj;ഷം മുഴുവന് zwj; ഏറെക്കുറെ സുഖകരമായ കാലാവസ്ഥയാണ് ഏലഗിരിയില് zwj; അനുഭവപ്പെടുന്നത് . വേനല് zwj;ക്കാലത്ത് താപനില 18 ഡിഗ്രി സെല് zwj;ഷ്യസ് മുതല് zwj; 34 ഡിഗ്രി സെല് zwj;ഷ്യസ് വരെ വ്യത്യാസപ്പെടും. എന്നാല് zwj; ശൈത്യകാലത്തെ താപനില 11 ഡിഗ്രി സെല് zwj;ഷ്യസിനും 25 ഡിഗ്രി സെല് zwj;ഷ്യസിനും ഇടയിലായിരിക്കും. ജൂലൈ മുതല് zwj; സെപ് റ്റംബര് zwj; വരെയാണ് മഴക്കാലം. വന് zwj;തോതിലുള്ള മഴ ഇവിടെ ലഭിക്കാറില്ല.എങ്ങനെ എത്തിച്ചേരാംയേലഗിരിയില് zwj; എത്തുക അത്ര പ്രയാസമുള്ള കാര്യമല്ല. ഏറ്റവും അടുത്തുള്ള റെയില് zwj;വെ സ് റ്റേഷന് zwj; ജോളാർപ്പേട്ട് ജംഗ് ഷനാണ് . ഇവിടെ നിന്ന് ഏലഗിരിയിലേക്ക് ബസുകളും ടാക് സികളും ലഭിക്കും. തമിഴ് നാട്ടിലെ പൊന്നേരിയില് zwj; നിന്ന് ഏലഗിരിയിലേക്ക് റോഡ് മാര് zwj;ഗ്ഗം പോകാന് zwj; കഴിയും. ചെന്നൈ, സേലം, ഹൊസൂര് zwj;, ബാംഗ്ലൂർ എന്നിവിടങ്ങളില് zwj; നിന്ന് യെലഗിരിയിലേക്ക് എപ്പോഴും ബസ് സര് zwj;വ്വീസുകളുണ്ട് . ഏലഗിരിയില്‍ എത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച വിനോദമാണ് ട്രെക്കിംഗ് . ഇവിടെ പ്രധാനമായും ഏഴ് ട്രെക്കിംഗ് പാതകളാണുള്ളത് . സംരക്ഷിത വനമേഖലകളിലൂടെ കടന്നുപോകുന്ന ഈ പാതകളിലൂടെയുള്ള യാത്രയ് ക്കിടെ വെള്ളച്ചാട്ടങ്ങള്‍, കൊടുമുടികള്‍ എന്നിവ കാണാന്‍ കഴിയും. പുംഗാനൂര്‍ തടാകം മുതല്‍ നിലവൂര്‍ ജലഗാമ്പരൈ വരെ നീളുന്ന പാതയാണ് എറ്റവും നീളമുള്ള ട്രെക്കിംഗ് പാത. പതിന്നാല് കിലോമീറ്ററാണ് ഈ പാതയുടെ നീളം. ആറു കിലോമീറ്റര്‍ നീളമുള്ള പുംഗാനൂര്‍ തടാകം- സ്വാമിമലൈ പാതയും ഇവിടുത്തെ പ്രധാനപ്പെട്ട ട്രെക്കിംഗ് പാതയാണ് . Photo Courtesy: L.vivian.richard ബോട്ട് യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രമാണ് നിലവൂര്‍ തടാകം. നിലവൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു കുളമാണിത് . തടാകത്തിന് സമീപത്തായി ഒരു ക്ഷേത്രം കാണാം. കടവു നാച്ചിയ ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ് ഠ. എല്ലാ വെള്ളിയാഴ് ചയും രാത്രി 11 മണിക്കും 12 മണിക്കും ഇടയ് ക്ക് വിശ്വാസികള്‍ ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തുന്നു. മോക്ഷ വിമോചന ക്ഷേത്രം ഈ കുളത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത് . ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നത് പാപമുക്തി നല്‍കുമെന്നാണ് വിശ്വാസം.Photo Courtesy: Sayowais സാഹസികരായ സഞ്ചാരികളുടെ പറുദ്ദീസയാണ് ഏലഗിരി. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകൃതിത്ത പ്രദേശമായി അടുത്തിടെ ഏലഗിരിയെ തിരഞ്ഞെടുത്തിരുന്നു. ഒന്നാം സ്ഥാനം മഹാരാഷ്ട്രയിലെ പഞ്ചാഗ്നിക്കാണ് . ഇവിടെ നിരവധി ക്ഷേത്രങ്ങളുണ്ട് . അതുകൊണ്ട് തന്നെ പ്രായം ചെന്നവരും ധാരാളമായി ഏലഗിരി സന്ദര്‍ശിക്കുന്നു.Photo Courtesy: McKay Savage ഏലഗിരി കുന്നുകള്‍ക്ക് സമീപം ഒരു ടെലിസ് കോപ്പ് ഹൗസുണ്ട് . വനം വകുപ്പിന് കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത് . പൊന്നേരിയില്‍ നിന്ന് ഏലഗിരി കുന്നിലേക്കുള്ള വഴിയില്‍ ഘട്ട് റോഡിന്റെ തുടക്കത്തിലാണ് ടെലിസ് കോപ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത് . പതിമൂന്നാമത്തെ വളവിന് തൊട്ടുമുമ്പ് 1002 മീറ്റര്‍ ഉയരത്തിലാണ് ടെലിസ് കോപ്പ് ഹൗസിന്റെ സ്ഥാനം.Photo Courtesy: Akarsh Simha കേക്കിന്റെ ആകൃതിയിലുള്ള ഒരു കുന്നാണ് സ്വാമിമലൈ. സ്വാമിമലൈയിലെ കൊടുമുടികള്‍ ആകാശം മുട്ടി നില്‍ക്കുകയാണെന്ന് തോന്നും. ഈ മലനിരയിലെ എറ്റവും ഉയര്‍ന്ന കൊടുമുടിക്ക് തറനിരപ്പില്‍ നിന്ന് 4338 മീറ്റര്‍ ഉയരമുണ്ട് . മലകയറ്റം ഇഷ്ടപ്പെടുന്നവര്‍ സ്വാമിമലൈയില്‍ ട്രെക്കിംഗിന് എത്തുന്നത് സാധാരണയാണ് . അങ്ങോട്ടുമിങ്ങോട്ടുമായി ഏതാണ്ട് ആറ് കിലോമീറ്ററാണ് ട്രെക്കിംഗ് പാതയുടെ നീളം.Photo Courtesy: Ashwin Kumar ട്രെക്കിംഗ് പാത ഒരു കൊടുമുടിയിലാണ് അവസാനിക്കുന്നത് . ഇവിടെ നിന്നാല്‍ മലനിര പൂര്‍ണ്ണമായും കാണാനാകും. സ്വാമിമലൈയ് ക്ക് സമീപമുള്ള ജവഡി കുന്നുകളും പല്ലമാതി കുന്നുകളും ട്രെക്കിംഗിന് പേരുകേട്ടവയാണ് . ഈ മലകള്‍ കയറുക താരതമ്യേമ എളുപ്പമാണ് . ഇതിനായി ഒരു ദിവസമെങ്കിലും ഇവിടെ ചെലവഴിക്കേണ്ടി വരും. അല്‍പ്പം അകലെ നിന്ന് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരം ട്രെക്കിംഗ് സഞ്ചാരികള്‍ക്ക് നല്‍കും.Photo Courtesy: Ashwin Kumar എല്ലാ വര്‍ഷവും മെയ് , ജൂണ്‍ മാസങ്ങളിലാണ് വേനല്‍ക്കാല ഉത്സവമായ കൊടൈ വിഴാ ആഘോഷിക്കുന്നത് . ഏലഗിരി മലകളില്‍ അധിവസിക്കുന്ന ആദിവാസി ജനതയുടെ സംസ് കാരം, ആചാരങ്ങള്‍, പാരമ്പര്യം എന്നിവ വിളിച്ചോതുന്ന ആഘോഷമാണിത് . മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള ആള്‍ക്കാരും സഞ്ചാരികളും എത്താറുണ്ട് .Photo Courtesy: Ashwin Kumar ഈ പ്രദേശത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമായി നിര്‍മ്മിച്ച ഒരു കൃത്രിമ തടാകമാണ് പുംഗാനൂര്‍ തടാകം. ഏലഗിരിയിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ഈ തടാകം. ഏലഗിരി മലനിരകളുടെ ഒത്ത നടുക്ക് സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ വിസ് തൃതി 56.70 ചതുരശ്ര മീറ്ററാണ് .Photo Courtesy: cprogrammer യേലഗിരിയിലൂടെയുള്ള ഡ്രൈവിംഗ് മനോഹരമായ ഒരു പെയിന്റിംഗിലൂടെ കടന്നുപോകുന്ന അനുഭവമായിരിക്കും നിങ്ങള്‍ക്ക് നല്‍കുക. ത്രില്ലടിപ്പിക്കുന്ന നിരവധി ഹെയർപിൻ വളവുകളും ഇവിടെ കാണാംPhoto Courtesy: Ashwin Kumar നിരവധി തരത്തിലുള്ള സസ്യ ജന്തു മൃഗാധികളെ കാണാനുള്ള അവസരവും ഏലഗിരി യാത്രയിലൂടെ സഞ്ചാരികൾക്ക് ലഭിക്കും.Photo Courtesy: Nagesh Jayaraman പുംഗാനൂര്‍ തടാകത്തിന് സമീപത്താണ് നേച്ചര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് . 12 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന പാര്‍ക്കില്‍ മലയോര പ്രകൃതിയില്‍ വളരുന്ന നിരവധി സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട് . പാര്‍ക്കില്‍ ഒരു കൃത്രിമ വെള്ളച്ചാട്ടവും കാണാനാകും. ഈ വെള്ളച്ചാട്ടത്തില്‍ കുളിക്കാവുന്നതാണ് .Photo Courtesy: Nagesh Jayaraman കുട്ടികളുടെ പാര്‍ക്ക് , മ്യൂസിക്കല്‍ ഫൗണ്ടന്‍, അക്വേറിയം, മുളവീട് , പോളിഹൗസ് , പൂന്തോട്ടം എന്നിവയും പാര്‍ക്കിലുണ്ട് . മ്യൂസിക്കല്‍ ഫൗണ്ടനില്‍ ജലധാര ജനപ്രിയ ഗാനങ്ങള്‍ക്കൊത്ത് നൃത്തം ചെയ്യും. അക്വേറിയത്തില്‍ വ്യത്യസ് തങ്ങളായ വിവധയിനം മീനുകളും ആമകളും ഉണ്ട് .Photo Courtesy: Aravindan Premkumar ഏലഗിരി ഗ്രാമത്തിലെ കൊടുമുടികളില്‍ ഒന്നിലാണ് വേലവന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രത്തിലെ പ്രധാന പ്രതിഷ് ഠ മുരുകനാണ് . ക്ഷേത്രത്തില്‍ നിന്നാല്‍ പ്രദേശത്തിന്റെ മനോഹാരിത പരിപൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിയും. താഴ് വാരത്തിന്റെ സൗന്ദര്യം നല്ല രീതിയില്‍ ആസ്വദിക്കാനും ക്ഷേത്ര സന്ദര്‍ശനം സഹായിക്കും. തമിഴ് നാട്ടില്‍ ആഘോഷിക്കുന്ന എല്ലാ പ്രധാന ഉത്സവങ്ങളും വേലവന്‍ ക്ഷേത്രത്തിലും കൊണ്ടാടുന്നുണ്ട് . ജൂലൈ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലത്താണ് ഉത്സവങ്ങളില്‍ അധികവും നടക്കുന്നത് .Photo Courtesy: cprogrammer പൊങ്കല്‍, ദീപാവലി ആഘോഷങ്ങള്‍ യെലഗിരിയെ കൂടുതല്‍ സുന്ദരമാക്കും. പൊങ്കല്‍ ജനുവരിയിലും ദീപാവലി ഒക്ടോബറിലുമാണ് ആഘോഷിക്കപ്പെടുന്നത് . യെലഗിരിയെ സംബന്ധിച്ച് ഈ രണ്ട് ആഘോഷങ്ങളും വളരെ പ്രധാനമാണ് .Photo Courtesy: GoDakshin