Search
  • Follow NativePlanet
Share
» »മുംബൈയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

മുംബൈയ്ക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

By Maneesh

ഇന്ത്യയില്‍ ഏറ്റവും തിര‌ക്കുള്ള നഗരങ്ങളില്‍ ഒന്നാണ് മുംബൈ. എവിടെ നോക്കിയാലും ആള്‍ക്കൂട്ടങ്ങളും തിരക്കും മാത്രം. ഈ തിരക്കില്‍ നിന്ന് ഒന്ന് മാറി നില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ. മുംബൈയില്‍ നിന്ന് വാരാന്ത്യങ്ങളില്‍ ഒരു യാത്ര ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുംബൈ നഗരത്തില്‍ നിന്ന് പോകാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഈ സീസണിലെ അവസാന ഓഫര്‍, യാത്ര ചെയ്യുമ്പോള്‍ 50% വരെ ലാഭം

മുംബൈയില്‍ നിന്ന് ഒന്നോ രണ്ട് ദിവസം കൊണ്ട് പോയി വരാന്‍ പറ്റിയ സുന്ദരമായ സ്ഥലങ്ങളാണ് ഇവിടെ. മുംബൈയില്‍ നിന്ന് 200 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇവയൊക്കെ.

മുംബൈയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

01. എലഫന്റ ദ്വീപ്, 43 കി മീ

01. എലഫന്റ ദ്വീപ്, 43 കി മീ

യുനസ്കോ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന പ്രസിദ്ധമായ എലഫന്റ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത് എലഫന്റ ദ്വീപിലാണ്. പോര്ടുഗീസുകാര്‍ ആണ് തങ്ങളുടെ ആദ്യ വരവില്‍ തന്നെ ഈ ഗുഹകള്‍ക്ക് എലഫന്റ ഗുഹകള്‍ എന്ന പേര് നല്‍കിയത്. വായിക്കാം

Photo Courtesy: Balajijagadesh

02. കര്‍ണാ‌ല, 54 കി മീ

02. കര്‍ണാ‌ല, 54 കി മീ

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കോട്ടകള്‍ക്ക് പ്രശസ്തമായ നഗരമാണ് കര്‍ണാല. ചുറ്റും കനത്ത ഫോറസ്റ്റും മലനിരകളുമായി സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 439 മീറ്റര്‍ ഉയരത്തിലായാണ് കര്‍ണാല സ്ഥിതിചെയ്യുന്നത്. വായിക്കാം

Photo Courtesy: Anil R

03. ലോണാവ്‌ള, 88 കി മീ

03. ലോണാവ്‌ള, 88 കി മീ

മഹാരാഷ്ട്ര സംസ്ഥാനത്തിന് പടിഞ്ഞാറ് ഭാഗത്തായി കിടക്കുന്ന, ജനപ്രീതിയാര്‍ജ്ജിച്ച ഹില്‍സ്റേഷന്‍ ലോണാവാലയിലേക്കുള്ള യാത്ര മുംബൈ നഗരത്തിരക്കില്‍ നിന്നുള്ള കാല്‍പ്പനികമായ ഓരോളിച്ചോട്ടമാണ്. സമുദ്രനിരപ്പില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തില്‍ 38 സ്ക്വയര്‍ വിസ്തീര്‍ണ്ണ ത്തില്‍ കിടക്കുന്ന അതി സുന്ദരമായ ഈ ഹില്‍ സ്റ്റേഷന്‍ അപൂര്‍വ്വ സൗന്ദര്യമുള്ള സഹ്യാദ്രി മലകളുടെ ഭാഗമാണ്. വായിക്കാം

Photo Courtesy: ptwo

04. മതേരന്‍, 89 കി മീ

04. മതേരന്‍, 89 കി മീ

മഹാരാഷ്ട്രയിലെ താരതമ്യേന ചെറുതും എന്നാല്‍ വളരെ പ്രശസ്തവുമായ ഒരു ഹില്‍ സ്റ്റേഷനാണ് മതേരാന്‍. പശ്ചിമഘട്ടനിരകളിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 2650 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വായിക്കാം

Photo Courtesy: praveensagarc

05. ഖോടല, 126 കി മീ

05. ഖോടല, 126 കി മീ

നമ്മള്‍ കണ്ടതിലും എത്രയോ മനോഹരമായ സ്ഥലങ്ങള്‍ പലയിടത്തും ആരുടേയും ശ്രദ്ധയില്‍ പെടാതെ ഒളിഞ്ഞു കിടപ്പുണ്ട്. അത്തരത്തില്‍ നമ്മളെ വിസ്മയിപ്പിക്കുന്ന ഒന്നാണ് ഖോടല. മുംബായ് നഗരത്തിന്റെ അടുത്ത് കിടന്നിട്ടു പോലും പ്രശസ്തി അധികം പകര്‍ന്നു കിട്ടിയിട്ടില്ലാത്ത മനോഹരമായ ഒരു ചെറു ഗ്രാമം. കുടുംബവുമായി സ്വസ്ഥമായി സമയം ചെലവിടാനും കാഴ്ചകള്‍ കണ്ട് രസിക്കാനും പിന്നെ ഒരല്‍പം സാഹസികത പുറത്തെടുക്കാനുമൊക്കെ പറ്റിയ ഒരുഗ്രന്‍ പിക്നിക്‌ സ്പോട്ട്. വായിക്കാം

Photo Courtesy: flickr
06. പൂനെ, 151 കി മീ

06. പൂനെ, 151 കി മീ

മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് പുനെ, അനുദിനം വളരുകയും തിരക്കേറുകയും ചെയ്യുമ്പോഴും ഗൃഹാതുരമായ ഒട്ടേറെ ഓര്‍മ്മകളെയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന നഗരമാണിത്. ചരിത്രമുറങ്ങുന്നവയാണ് പുനെയിലെ പലസ്ഥലങ്ങളും. വായിക്കാം.

Photo Courtesy: http://www.djoh.net

07. മാല്‍ഷെജ് ഘട്ട്, 135 കി മീ

07. മാല്‍ഷെജ് ഘട്ട്, 135 കി മീ

പ്രകൃതിയിലെ സ്വര്‍ഗ്ഗം എന്ന വിശേഷണത്തോളം മാല്‍ഷെജ് ഘട്ടിന് ചേരുന്ന മറ്റൊരു വിശേഷണമില്ല. ഘട്ട് എന്ന പേരുകള്‍ക്കുമ്പോള്‍ത്തന്നെ ഊഹിയ്ക്കാമല്ലോ അവിടുത്തെ വൈവിധ്യങ്ങള്‍ എത്രയായിരിക്കുമെന്ന്. പശ്ചിമഘട്ട നിരകളില്‍ കിടക്കുന്ന മാല്‍ഷെജ് ഘട്ട് മഹാരാഷ്ട്രയിലെ പുനെ ജില്ലയിലാണ്. വായിക്കാം

Photo Courtesy: Rudolph.A.furtado
08. ഇഗട്പുരി, 129 കി മീ

08. ഇഗട്പുരി, 129 കി മീ

മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇഗട്പുരി. കൊടുംവനങ്ങളും വെള്ളച്ചാട്ടങ്ങളുമായി മനോഹരമായ കാഴ്ചകളൊരുക്കുന്നു ഇഗട്പുരി. പ്രകൃതിദത്തമായ സൗന്ദര്യമാണ് ഇഗട്പുരിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. വായിക്കാം

Photo Courtesy: Yash Bhavsar

09. ജുന്നാര്‍, 162 കി മീ

09. ജുന്നാര്‍, 162 കി മീ

മഹാരാഷ്ട്രയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ജുന്നാര്‍. പുനെ ജില്ലയിലെ ഈ ടൂറിസ്റ്റ് കേന്ദ്രം പ്രധാനമായും പ്രാദേശികരായ സഞ്ചാരികളുടെ ഇഷ്ടസ്ഥലം കൂടിയാണ്. വായിക്കാം

Photo Courtesy: UrbanWanderer

10. ബോര്‍ഡി, 156 കി മീ

10. ബോര്‍ഡി, 156 കി മീ

മഹാരാഷ്ട്രയിലെ താന ജില്ലയിലാണ് ബോര്‍ഡി എന്ന മനോഹരമായ ബീച്ച് ടൗണ്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ നിന്നും വടക്കുമാറിയാണ് ബോര്‍ഡിയുടെ കിടപ്പ്. ദഹനു എന്ന ചെറുപട്ടണത്തില്‍നിന്നും 17 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വായിക്കാം

Photo Courtesy: anurag agnihotri

11. സില്‍വാസ്സ, 166 കി മീ

11. സില്‍വാസ്സ, 166 കി മീ

സില്‍വാസ്സ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ദാദ്ര& നാഗര്‍ഹവേലിയുടെ തലസ്ഥാനമാണ്‌. പോര്‍ച്ചു ഗീസ്‌ ഭരണകാലത്ത്‌ വിലാ ദി പാകോ ഡി അക്‌കോസ്‌ എന്നാണ്‌ ഇവിടം അറിയപ്പെട്ടിരുന്നത്‌. ജനക്കൂട്ടത്തിന്റെ തിരക്കില്‍ നിന്നും ഏറെ മാറി സ്ഥിതി ചെയ്യുന്ന സില്‍വാസ്സ പ്രകൃതിയെ അടുത്തറിയണമെന്നാഗ്രഹിക്കുന്നവര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്‌. വായിക്കാം

Photo Courtesy: Sharada Prasad CS from Berkeley, India

12. ദാമന്‍, 175 കി മീ

12. ദാമന്‍, 175 കി മീ

വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ദാമന്റെ ഏറ്റവും വലിയ ആകര്‍ഷണം ശാന്തവും മനോഹരവുമായ 12.5 കിലോമീറ്റര്‍ നീളം വരുന്ന കടല്‍തീരമാണ്. അറബിക്കടലിന്റെ മടിത്തട്ടില്‍ മനസും ശരീരവും ഇറക്കിവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ചോയിസ് ആണ് ദാമന്‍. വായിക്കാം

Photo Courtesy: Rachna 13

13. നാസിക്ക്, 180 കി മീ

13. നാസിക്ക്, 180 കി മീ

മഹാരാഷ്ട്രയിലെ മനോഹരമായ ഒരു നഗരമാണ് നാസിക്. ഇന്ത്യയുടെ വൈന്‍ ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന നാസിക്കിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മുന്തിരി ഉത്പാദിപ്പിക്കുന്നത്. മുംബൈയില്‍ നിന്നും ഏതാണ്ട് 180 കിലോമീറ്റര്‍ അകലത്തിലാണ് നാസിക്. വായിക്കാം

Photo Courtesy: Gauravghosh24
14. ഹരിഹരേശ്വര്‍, 191 കി മീ

14. ഹരിഹരേശ്വര്‍, 191 കി മീ

മഹാരാഷ്ട്രയിലെ റൈഗാഡ് ജില്ലയിലെ ശാന്തമായ ഒരു കൊച്ചു നഗരമാണ് ഹരിഹരേശ്വര്‍. നാലുഭാഗത്തും കുന്നികളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു ഈ നഗരം. ബ്രഹ്മഗിരി, പുഷ്പഗിരി, ഹര്‍ഷിനാഞ്ചല്‍, ഹരിഹര്‍ എന്നിവയാണ് ഹരിഹരേശ്വറിന് ചുറ്റമുള്ള നാല് കുന്നുകള്‍. വായിക്കാം


Photo Courtesy: rovingI
15. ഖണ്ടാ‌ല, 208 കി മീ

15. ഖണ്ടാ‌ല, 208 കി മീ

പ്രകൃതിസ്നേഹികളെയും സാഹസികരേയും ഒരുപോലെ വരവേല്‍ക്കുന്ന ഖണ്ടാല സഹ്യാദ്രി നിരകള്‍ക്കു പടിഞ്ഞാറായി സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 625 മീറ്റര്‍ ഉയരെ സ്ഥിതി ചെയ്യുന്നു. ഇതിനു കുറച്ചകലെയായിത്തന്നെ കര്‍ജത്,ലോനവാല തുടങ്ങി മറ്റു ഹില്‍ സ്റ്റേഷനുകളുമുണ്ട്.

Photo Courtesy: Alewis2388

Read more about: weekend getaways mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X