ട്രെയിന്‍ യാത്രകള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ല വെറും യാത്രകള്‍ മാത്രമല്ല, ഓര്‍മ്മകളും അനുഭവങ്ങളും കഥകളും കാഴ്ചകളുമെല്ലാം ചേരുന്ന ഒരു പെര്‍ഫക്റ്റ് പാക്കേജ് തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവുമായ റെയില്‍പാതകളിലൊന്ന് എന്ന വിശേഷണം അലങ്കരിക്കുന്ന ഇന്ത്യന്‍ റെയില്‍വേ വഴി ഏകദേശം ഓരോ വര്‍ഷവും 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും കടന്നുപോകുന്നുണ്ട്. എല്ലാ നാടുകളിലേക്കും കുറഞ്ഞ ചിലവില്‍ എത്തിപ്പെടുവാന്‍ സാധിക്കുമെന്നതിനാല്‍ ഏറ്റവുമധികം ആളുകള്‍ താല്പര്യപ്പെടുന്നതും ട്രെയിന്‍ യാത്രകള്‍ക്കാണ്.

ചരിത്രം
1853 ഏപ്രില്‍ 16 നായിരുന്നു ഇന്ത്യന്‍ ചരിത്രത്തെയും ഗതാഗതത്തെയും മാറ്റിമറിച്ചുകൊണ്ട് ആദ്യമായി ട്രെയിന്‍ ഓടിയത്. ബോറി ബന്ദറിൽ നിന്ന് താനെയിലേക്ക് ആയിരുന്നു അന്നത്തെ ഐതിഹാസികമായ ആ യാത്ര. 34 കിലോമീറ്റര്‍ ദൂരം പിന്നിട്ടുള്ള ആ യാത്ര അന്നു ആരും കരുതിയിരുന്നില്ല ജീവിതത്തെയും വ്യവസായത്തെയുമെല്ലാം ഇത്രയേറെ സ്വാധീനിക്കുവാന്‍ പോന്ന ഒന്നായിരിക്കുമെന്ന്.

ഇന്ത്യൻ റെയിൽ ഗതാഗത ദിനം
ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയ ഏപ്രില്‍ 16 നാണ് ഇന്ത്യന്‍ റെയില്‍ ഗതാഗത ദിനം ആയി ആചരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയതിന്‍റെ 169-ം വാര്‍ഷികമാണ് ഇന്ന് ആഘോഷിക്കുന്നത്. 160 വർഷങ്ങൾക്ക് മുമ്പ് ജംസെറ്റ്ജീ ജീജീഭോയ്, ജഗ്നാഥ് ഷുങ്കർസെത്ത് എന്നിവർ ചേർന്നാണ് റെയിൽവേയുടെ അടിത്തറ സ്ഥാപിച്ചത്. ഇതാ ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങള്‍ വായിക്കാം

ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍
വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് ഇന്ത്യയില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും വേഗമേറിയ ട്രെയിന്‍. 180 കിലോമീറ്റര്‍ വേഗതയിലാണിത് പോകുന്നത്. മേക്ക് ഇൻ ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയതാണ് ട്രെയിനിന്റെ നിർമ്മാണവും രൂപകല്പനയും. ഡൽഹി-കത്ര, ഡൽഹി-വാരണാസി എന്നീ റൂട്ടുകളിലാണ് ട്രെയിന്‍ ഓടുന്നത്.

ഏറ്റവും ദൈർഘ്യമേറിയ പാതയുള്ള ട്രെയിൻ
വിവേക് എക്സ്പ്രസ് ആണ് ഏറ്റവും ദൈര്‍ഘ്യമേറിയ പാതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍. ദിബ്രുഗഢിൽ നിന്ന് ആരംഭിച്ച് 4286 കിലോമീറ്റർ സഞ്ചരിച്ച് കന്യാകുമാരിയിലാണ് ട്രെയിന്‍ എത്തുന്നത്. 82 മണിക്കൂർ 30 മിനിറ്റാണ് യാത്രയ്ക്ക് വേണ്ടിവരുന്ന സമയം. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിനാണിത്.

ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് ട്രെയിന്‍
1925 നാണ് ഇന്ത്യയില്‍ ആദ്യത്തെ ഇലക്ട്രിക് ട്രെയിന്‍ ഓടിയത്. 1925 ഫെബ്രുവരി 3 ന് ബോംബെ വിക്ടോറിയ ടെർമിനലിനും കുർള ഹാർബറിനുമിടയിൽ ആയിരുന്നു ഈ യാത്ര.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഉത്തർപ്രദേശിലെ ഗോരഖ്പൂർ റെയിൽവേ സ്റ്റേഷനിലാണ്. സ്റ്റേഷൻ 1,366.33 മീറ്റർ (4,483 അടി) ഉയരത്തിലാണ്. നേരത്തെ, പശ്ചിമ ബംഗാളിലെ ഖരഗ്പൂർ സ്റ്റേഷനിലെ 1072 മീറ്റര്‍ ഉയരത്തിലുള്ള പ്ലാറ്റ്ഫോമിനായിരുന്നു ഈ റെക്കോര്‍ഡ് ഉണ്ടായിരുന്നത്.

ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം
ഇന്ത്യയിലെ ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ സ്റ്റീൽ, കോൺക്രീറ്റ് കമാന പാലമാണ് ചെനാബ് പാലം. പൂർത്തിയാകുമ്പോൾ, നദിയിൽ നിന്ന് 359 മീറ്റർ (1,178 അടി) ഉയരത്തിൽ ചെനാബ് നദിക്ക് കുറുകെയുള്ള പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപ്പാലമായി മാറും. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ അധികം ഉയരം പാലത്തിനുണ്ട്.
അർഹതയുണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ പോകാം... അറിഞ്ഞിരിക്കാം റെയിൽവേ നല്കുന്ന ഈ ഇളവുകൾ

യാത്രക്കാര്‍
കുറച്ചു നാള്‍ മുന്‍പത്തെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യന്‍ റെയില്‍വേ പ്രതിദിനം 25 ദശലക്ഷത്തിലധികം യാത്രക്കാര്‍ ഉപയോഗിക്കുന്നു. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ടാസ്മാനിയ എന്നിവിടങ്ങളിലെ മുഴുവൻ ജനസംഖ്യയേക്കാൾ കൂടുതലാണിത്. പ്രതിവർഷം 7.2 ബില്യൺ യാത്രക്കാരെ ഇന്ത്യൻ റെയിൽവേ എത്തിക്കുന്നു. ഇത് ആകെ ജനസംഖ്യയുടെ ആറ് മടങ്ങാണ്.

ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
മേട്ടുപ്പാളയം ഊട്ടി നീലഗിരി പാസഞ്ചർ ട്രെയിന്‍ ആണ് ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിന്‍. വെറും പത്ത് കിലോമീറ്ററാണ് ഇതിന്‍റെ വേഗത. അതിവേഗം ഓടുന്ന ട്രെയിനിനേക്കാൾ 15 മടങ്ങ് കുറവാണ് ഇതിന്റെ വേഗത. മലയോര മേഖലയിൽ ഓടുന്നതിനാൽ വേഗതയ്ക്ക് പരിമിതിയുണ്ട്. പ്രതാപ്നഗർ-ജംബുസാർ പാസഞ്ചർ ആണ് പട്ടികയില്‍ രണ്ടാമതുള്ളത്. പരമാവധി വേഗത 12km/h ഉം ശരാശരി വേഗത 11km/h ഉം ആണ്. 44 കിലോമീറ്റർ യാത്ര ചെയ്യാൻ 4 മണിക്കൂർ എടുക്കും.

ഏറ്റവും കൂടുതൽ സ്റ്റോപ്പുകൾ ഉള്ള ട്രെയിനുകൾ
3049 ഹൗറ - അമൃത്‌സർ എക്‌സ്‌പ്രസ് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതൽ സ്റ്റോപ്പുകൾ ഉള്ള ട്രെയിന്‍. 115 ഹാൾട്ടുകളാണ് ഇതിനുള്ളത്, തൊട്ടുപിന്നിലായി ഡൽഹി - ഹൗറ ജനത എക്‌സ്പ്രസ് 109 ഹാൾട്ടുകളും ജമ്മു താവി - സീൽദാ എക്‌സ്പ്രസ് 99 ഹാൾട്ടുകളും ഉണ്ട്.
മഞ്ഞുമലകളിലൂടെയും കാട്ടിലൂടെയും പോകും... ലോകത്തിലെ ഏറ്റവും മികച്ച റെയില്‍ പാതകള്‍
വിസ്മയിപ്പിക്കുന്ന ട്രെയിന്‍ യാത്രാനുഭവം നല്കുന്ന വിസ്റ്റാഡോം കോച്ചുകള്‍.. ഈ യാത്ര പൊളിക്കും