Search
  • Follow NativePlanet
Share
» »മഞ്ഞുകാലം ആഘോഷിക്കാന്‍ ഇന്ത്യയിലെ 20 ‌സ്ഥലങ്ങള്‍

മഞ്ഞുകാലം ആഘോഷിക്കാന്‍ ഇന്ത്യയിലെ 20 ‌സ്ഥലങ്ങള്‍

By Maneesh

അതിരാവിലെ എഴുന്നേറ്റ് പുറത്തേക്ക് നോക്കുമ്പോള്‍ കണ്‍മുന്നില്‍ ഹിമക‌ണങ്ങള്‍ പെയ്ത് വീ‌ഴുന്ന കാഴ്ച എത്ര സുന്ദരമായിരിക്കും. ദൂരെയുള്ള മലനിരകള്‍ മഞ്ഞണി‌ഞ്ഞ് പഞ്ഞികെട്ടുകള്‍ പോലെ ഉയര്‍ന്ന് ‌നില്‍ക്കു‌ന്ന കാഴ്ച ‌നിങ്ങള്‍ക്ക് പ്രത്യേകമായ ഒരു അനുഭൂതിയുണ്ടാക്കാതിരിക്കില്ല. ‌ഈ കാഴ്ചകാണാന്‍ നമ്മള്‍ മഞ്ഞിന്റെ നാട്ടിലേക്ക് യാത്ര ചെയ്യണം.

‌ക‌ല്ലുമണ്ണും കാണാന്‍ കഴി‌യാത്ത മഞ്ഞ് മാത്രം പടര്‍ന്ന് കിടക്കുന്ന മഞ്ഞുമലകളില്‍ തെന്നിക്കളിക്കാനും മഞ്ഞുകട്ടകള്‍ വലിച്ചെറിഞ്ഞ് ആഘോഷിക്കാനും നമ്മള്‍ മഞ്ഞിന്റെ നാട്ടിലേക്ക് യാത്ര ചെയ്യണം. മഞ്ഞുകാലത്ത് ‌മഞ്ഞുപെയ്യുന്നത് കാണാന്‍ ഹിമാലയന്‍ നാടുകളില്‍ തന്നെ യാത്ര ചെയ്യണം. എന്നാല്‍ കനത്ത ഹിമപാതം കാരണം ഹിമാലയത്തിലെ പല റോഡുകളും താറുമാറായിക്കിടക്കുകയായിരിക്കും. അതിനാല്‍ തന്നെ നിങ്ങള്‍ മനസില്‍ ആഗ്രഹിക്കുന്ന സ്ഥ‌ലങ്ങളിലൊന്നും പോകാന്‍ പറ്റണമെന്നില്ല. എന്നിരുന്നാലും ശൈത്യകാലത്ത് പോകാന്‍ പറ്റിയ 20 സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം. സ്നോ സ്കീയുംഗും, പാരഗ്ലൈഡിംഗും, സ്കേറ്റിംഗുമാണ് ശൈത്യകാലത്ത് ഈ സ്ഥലത്തെ പ്രധാന ആക്റ്റിവിറ്റികള്‍.

ഓരോ സ്ഥലത്തെയും കാലവസ്ഥ അറിയാൻ സ്ലൈഡുകളിൽ കൊടുത്തിരിക്കുന്ന Weather Check എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ, യാത്ര അനുഭവങ്ങൾ പങ്കുവയ്ക്കൂ നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം

01. മണാലി

01. മണാലി

മഞ്ഞുകാലം ശരിക്കും ആഘോഷിക്കാന്‍ ‌പ‌റ്റിയ സ്ഥ‌ലം ഹിമാചല്‍ പ്രദേശിലെ മണാലിയാണ്. ഹിമാലയന്‍ സംസ്ഥാനത്തിലെ പത്ത് മികച്ച സ്കീയിംഗ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മണാലി.Weather Check

Photo Courtesy: Miya.m
02. ഡല്‍ഹൗസി

02. ഡല്‍ഹൗസി

ഹിമാച‌ല്‍ പ്രദേശിലാണ് ഡല്‍ഹൗസി സ്ഥിതി ചെയ്യുന്നത്. 10 ഡിഗ്രിക്കും 1 ഡിഗ്രിക്കുമിടയില്‍ തണുപ്പ് പകര്‍ന്നു കൊണ്ട് ശീതകാലമെത്തുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2700 മീറ്റര്‍ ഉയരെ നില്‍ക്കുന്നതിനാല്‍ തന്നെ ശീതകാലത്ത് മഞ്ഞു വീഴ്ച ഇവിടെ സാധാരണമാണ്. ഡല്‍ഹിയില്‍ നിന്നും ഏകദേശം 563 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. Weather Check

Photo Courtesy: Nilesh.shintre
03. കസൗലി

03. കസൗലി

ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ആണ് പ്രസിദ്ധമായ കസൗലി ഹില്‍ സ്റ്റേഷന്‍ .സമുദ്ര നിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശത്തെ കുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. വര്‍ഷത്തില്‍ എല്ലാ സമയവും കസൗലി സന്ദര്‍ശിക്കാം . കസൗലി യില്‍ തണുപ്പുകാലത്ത് ഫെബ്രുവരിയില്‍ വര്ഷം തോറും നടത്തപ്പെടുന്ന കാര്‍ണിവല്‍ ഷോ ശ്രദ്ധേയമാണ്. Weather Check

Photo Courtesy: ßlåçk Pærl
04. ധര്‍മ്മശാല

04. ധര്‍മ്മശാല

കംഗ്രാ വാലിയിലേക്കുള്ള പ്രേശനകവാടം എന്നറിയപ്പെടുന്ന ധര്‍മശാലയിലാണ്‌യ ദലൈലാമയുടെ ആശ്രമം. മനോഹരമായ മലനിരകളുടെ കാഴ്ചകള്‍ തരുന്ന ധര്‍മശാലയിലേക്ക് മണാലിയില്‍ നിന്നും 243 കിലോമീറ്ററും ചണ്ഡീഗഡില്‍ നിന്നും 251 കിലോമീറ്ററും ഡല്‍ഹിയില്‍നിന്നും 496 കിലോമീറ്ററും ദൂരമുണ്ട്. Weather Check

Photo Courtesy: John Hill

05. ഷിംല

05. ഷിംല

ഹിമാചല്‍പ്രദേശിന്റെ തലസ്ഥാന നഗരമാണ് ഷിംല. ഇന്ത്യയിലെ അറിയപ്പെടുന്ന ഐസ് സ്‌കേറ്റിംഗ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഷിംല. നിലംമുഴുവന്‍ മഞ്ഞുവീണ് മൂടിക്കിടക്കുന്ന ശൈത്യകാലത്താണ് സ്‌കേറ്റിംഗിനായി ആളുകള്‍ ഷിംലയിലെത്തുന്നത്. Weather Check

Photo Courtesy: ShashankSharma2511
06. മുസൂറി

06. മുസൂറി

ഉത്തരാഖണ്ഡിലെ ഡെറാഡൂണ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ഹില്‍സ്റ്റേഷനാണ്‌ മുസ്സൂറി. എല്ലായ്‌പ്പോഴും മുസ്സൂറിയില്‍ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ഇതു തന്നെയാണ്‌ ഇവിടേക്ക്‌ സഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിപ്പിക്കുന്നതും. Weather Check

Photo Courtesy: Paul Hamilton
07. ഓലി

07. ഓലി

ഉത്തരാഖണ്ഡിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഹിമാലയന്‍ സംസ്ഥാനങ്ങളിലെ പ്രശസ്തമായ സ്കീയിംഗ് കേന്ദ്രമാണ് ഇത്. മഞ്ഞ്കാലമാകുന്നതോടേ ഓലിയിലേക്ക് സാഹസിക വിനോദ പ്രേമികള്‍ ഒഴുകിയെത്താറുണ്ട്. ഉത്തരാഖണ്ഡിലെ ഋഷികേശില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയായാണ് ഓലി സ്ഥിതി ചെയ്യുന്നത്. Weather Check

Photo Courtesy: Mandeep Thander
08. പഹല്‍ഗാം

08. പഹല്‍ഗാം

ജമ്മുകശ്മീറിലെ അമര്‍നാഥ് ജില്ലയിലെ ചെറിയ നഗരമാണ് പഹല്‍ഗാം(Pahalgam). നിരവധി ബോളിവുഡ് സിനിമകള്‍ ഷൂട്ട് ചെയ്തിട്ടുള്ള ഈ സ്ഥലം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. Weather Check

Photo Courtesy: Irfanaru
09. കുഫ്രി

09. കുഫ്രി

ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് കുഫ്രി(Kufri ) സ്ഥിതി ചെയ്യുന്നത്. സ്കീയിംഗിന് പേരുകേട്ട സ്ഥലമാണ് ഇത്. മഞ്ഞ് കാലമാകുമ്പോള്‍ നിരവധിപ്പേര്‍ സ്കീയിംഗ് നടത്താന്‍ ഇവിടെ എത്താറുണ്ട്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടെ സ്കീയിംഗിന് അനുയോജ്യം. Weather Check

Photo Courtesy: Jayasree Sengupta
10. മുന്‍സിയാരി

10. മുന്‍സിയാരി

ട്രെക്കിംഗ് പ്രിയരുടെ പറുദീസയായ മുസിയാരി സ്ഥിതി ചെയ്യുന്നത് ഉത്തരഖണ്ഡിലെ ഹിമാലയന്‍ മലനിരകളിലാണ്. സ്കീയിംഗ് കൂടാതെ സ്നോ ബൈക്കിംഗ്, സ്നോബോര്‍ഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്ക് കൂടി പേരുകേട്ട സ്ഥലമാണ് ഇത്. വിശദമായി വായിക്കാം

Photo Courtesy: Ekabhishek
11. യംതാങ്

11. യംതാങ്

മറ്റൊരു ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പൂക്കളുടെ താഴ്വര എന്ന് അറിയപ്പെടുന്ന യംതാങ് സിക്കിമിലെ പ്രശസ്ത സ്കീയിംഗ് കേന്ദ്രമാണ്. Weather Check

Photo Courtesy: Nichalp
12. നര്‍ക്കണ്ട

12. നര്‍ക്കണ്ട

ഹിമാചല്‍ പ്രദേശിലെ ഷിവാലിക് മലനിരകള്‍ക്ക് നടുവിലായി ഹിന്ദുസ്ഥാന്‍ - ടിബറ്റ് റോഡിലാണ് നര്‍ക്കണ്ട നഗരം സ്ഥിതി ചെയ്യുന്നത്. സാഹസിക വിനോദങ്ങള്‍ക്ക് പേരുകേട്ട സ്ഥലമായ ഇവിടുത്തെ മഞ്ഞണിഞ്ഞ മലനിരകള്‍ കാണാന്‍ സുന്ദരമാണ്. Weather Check

Photo Courtesy: Toprohan
13. ലാച്ചങ്

13. ലാച്ചങ്

സിക്കിമിലെ ലാച്ചങിന് അടുത്തുള്ള ഫുനിനഗരം സ്കീയിംഗിന് പേരുകേട്ട സ്കീയിംഗ് കേന്ദ്രമാണ്. സിക്കിമിലെ മറ്റൊരി സ്കീയിംഗ് ഡെസ്റ്റിനേഷന്‍ ആണ് ഇത്. Weather Check

Photo Courtesy: Indrajit Das
14. തവാങ്

14. തവാങ്

അരുണാചല്‍ പ്രദേശിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധവിഹാരമയ തവാങ് മൊണസ്ട്രി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സ്കീയിംഗിനായി ഇവിടേക്ക് ആളുകള്‍ എത്താറുണ്ട്. Weather Check

Photo Courtesy: Giridhar Appaji Nag Y

15. ഗുല്‍മാര്‍ഗ്

15. ഗുല്‍മാര്‍ഗ്

സ്നോ സ്കീയിംഗിന് പേരുകേട്ട ജമ്മുകാശ്മീരിലെ മറ്റൊരു സ്ഥലമാണ് ഗുല്‍മാര്‍ഗ്. ജമ്മുകാശ്മീരിലെ ബാരമുള്ള ജില്ലയിലാണ്ഗുല്‍മാര്‍ഗ് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ മികച്ച സ്കീയിംഗ് ഡെസ്റ്റിനേഷനുകളില്‍ ഏഴാം സ്ഥാനമാണ് ഗുല്‍മാര്‍ഗിനുള്ളത്. ഗുല്‍മാര്‍ഗിലെ കേബിള്‍ കാറും ഏറെ പ്രശസ്തമാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. Weather Check

Photo Courtesy: Ankur P
16. സോലാംഗ് വാലി

16. സോലാംഗ് വാലി

ഹിമാചല്‍ പ്രദേശിലെ മനാലിയിലാണ് സോലാംഗ് വാലി സ്ഥിതി ചെയ്യുന്നത്. സ്കീയിംഗ് ഉള്‍പ്പെടെ നിരവധി വിന്റര്‍ ഗെയിമുകള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഈ താഴ്വര. മണാലിയില്‍ നിന്ന് എളുപ്പത്തില്‍ സോലാംഗ് വാലിയില്‍ എത്തിച്ചേരാം. വിശദമായി വായിക്കാം

Photo Courtesy: Saurc zlunag at English Wikipedia
17. ഡെറഡൂണ്‍

17. ഡെറഡൂണ്‍

ഉത്തരാഖാണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലെ മുണ്ഡാലിയാണ് പ്രശസ്തമായ ഒരു സ്കീയിംഗ് കേന്ദ്രം. മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഈ സ്ഥലത്ത് വര്‍ഷം മുഴുവന്‍ സഞ്ചാരികളുടെ ഒഴുക്കാണ്. Weather Check
Photo Courtesy: Paul Hamilton

18. ദയരാ ബുഗ്യാല്‍

18. ദയരാ ബുഗ്യാല്‍

ഉത്തരകാശി-ഗംഗോത്രി റോഡിലെ ബട്ട്വാരിയ്ക്കടുത്താണ് സമുദ്രനിരപ്പില്‍നിന്നും 3048 മീറ്റര്‍ ഉയരമുള്ള ദയരാ ബുഗ്യാല്‍ എന്ന മനോഹരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബര്‍സു എന്ന ഗ്രാമത്തില്‍ നിന്നും 8 കിലോമീറ്റര്‍ ട്രെക്കിംഗ് നടത്തിയാലേ സഞ്ചാരികള്‍ക്ക് ഇവിടെ എത്തിപ്പെടാനാകു. മഞ്ഞുകാലം ആകുമ്പോഴേക്കും സ്കീയിംഗ് പ്രേമികള്‍ ഇവിടേയ്ക്ക് എത്തിത്തുടങ്ങും. വിശദമായി വായിക്കാം

Photo Courtesy: Sandeep Brar Jat
Read more about: himalaya winter travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X