Search
  • Follow NativePlanet
Share
» »സൂററ്റിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള്‍

സൂററ്റിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള്‍

By Maneesh

ഇന്ത്യയിലെ പ്രമുഖ വ്യാവസായിക നഗരങ്ങളില്‍ ഒന്നാണ് ഗുജറാത്തിലെ സൂററ്റ്. വജ്ര വ്യവസായത്തിനും തുണി വ്യവസായത്തിലുമാണ് സൂററ്റ് ഏറ്റവും കീര്‍ത്തികേട്ടത്.

കിഴക്കന്‍ ആഫ്രിക്കയില്‍ ഡയമണ്ട് കട്ടിംഗ് നടത്തിക്കൊണ്ടിരുന്ന ഗുജറാത്ത് സ്വദേശികള്‍ 1901 ല്‍ തിരിച്ചെത്തി സൂററ്റില്‍ തുടങ്ങിയ പ്രാദേശിക വജ്രവ്യവസായമാണ് പിന്നീട് സൂററ്റിനെ ലോകശ്രദ്ധ നേടുന്ന വജ്ര വ്യവസായ കേന്ദ്രമാക്കി മാറ്റിയത്.1970 ഓടെ അരേരിക്കന്‍ കമ്പോളത്തിലേക്ക് സൂററ്റില്‍ നിന്നും മിനുക്കിയൊരുക്കിയ വജ്രം കയറ്റുമതി ചെയ്യാന്‍ തുടങ്ങി.

സൂററ്റിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

വിലപിടിപ്പുള്ള വജ്രക്കല്ലുകള്‍ ഒരുക്കുന്ന സൂററ്റിന് ഇന്ന് ലോകവജ്രവിപണിയില്‍ സ്വന്തമായ സ്ഥാനമുണ്ട്. ഇന്ത്യയുടെ വജ്രനഗരമായാ സൂററ്റിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ മനസിലാക്കാം.

01. സൂര്യാപൂര്‍

01. സൂര്യാപൂര്‍

എ ഡി 990 ല്‍ 'സൂര്യദേവന്റെ നഗരം' എന്ന് അര്‍ത്ഥത്തില്‍ 'സൂര്യാപൂര്‍' എന്നാണ് സൂററ്റ് അറിയപ്പെട്ടിരുന്നത്.

Photo Courtesy: Rahulogy at en.wikipedia

02. പാഴ്‌സികളുടെ വാസസ്ഥലം

02. പാഴ്‌സികളുടെ വാസസ്ഥലം

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇവിടെ പാഴ്‌സി വിഭാഗത്തിന്റെ താമസസ്ഥലമായി മാറി. പിന്നീട് കുത്തബ്ബുദ്ദീന്‍ ഐബക്കിന്റെ പടയോട്ടം വരെ പടിഞ്ഞാറന്‍ ചാലൂക്യ രാജഭരണത്തിന് കീഴിലായിരുന്നു സൂററ്റ്.
Photo Courtesy: Nataraja

03. ഗോപി

03. ഗോപി

1514 ല്‍ ഗുജറാത്തിലെ സുല്‍ത്താന്‍ ഭരണത്തിന് കീഴിലായിരിക്കേ ഭരണരംഗത്തെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഗോപി എന്ന ബ്രഹ്മണനാണ് സൂററ്റിന്റെ പ്രതാപകാലത്തിന് തുടക്കമിട്ടത്. സൂററ്റിനെ മികച്ച ഒരു വ്യവസായകേന്ദ്രമാക്കാമെന്ന് അദ്ദേഹം സംരംഭകരെ പറഞ്ഞു മനസ്സിലാക്കി.
Photo Courtesy: Govt. Photozincographic Office Poona

04. മതിലകത്ത്

04. മതിലകത്ത്

വ്യവസായങ്ങള്‍ പച്ച പിടിച്ചതോടെ സമ്പന്നമായ നഗരത്തെ സംരക്ഷിക്കാന്‍ സുല്‍ത്താന്റെ കാലത്ത് പ്രത്യേക മതിലും പണിതിരുന്നു.സൂററ്റില്‍ ഇന്നും ഈ മതിലിന്റെ അവശിഷ്ടങ്ങളുണ്ട്.
Photo Courtesy: Rahul Bhadane

05. പ്രാചീന തുറമുഖ വ്യവസായ കേന്ദ്രം

05. പ്രാചീന തുറമുഖ വ്യവസായ കേന്ദ്രം

പിന്നീട് മുഗള്‍ ചക്രവര്‍ത്തിമാരായ അക്ബറിന്റെയും, ജഹാംഗീറിന്റെയും, ഷാജഹാന്റെയും കാലങ്ങളില്‍ സൂററ്റ് പ്രധാന തുറമുഖ വ്യവസായകേന്ദ്രമായിത്തന്നെ നിലകൊണ്ടു.
Photo Courtesy: Tarunyadav1989

06. ഹജ്ജ് ബന്ധം

06. ഹജ്ജ് ബന്ധം

മുസ്ലീം തീര്‍ത്ഥാടനകേന്ദ്രമായ മക്കയിലേക്ക് ഹജ്ജ് കര്‍മ്മത്തിനായി വിശ്വാസികള്‍ പോകുന്നത് സൂററ്റ് തുറമുഖം വഴിയായിരുന്നു.
Photo Courtesy: Rukn950

07. ഈസ്റ്റ് ഇന്ത്യ കമ്പനി

07. ഈസ്റ്റ് ഇന്ത്യ കമ്പനി

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യകപ്പല്‍ ഇന്ത്യയില്‍ നങ്കൂരമിട്ടതും സൂററ്റിലാണ്. ബ്രിട്ടീഷ് ഭരണകാലത്തും സൂററ്റ് സകല പ്രഭാവങ്ങളോടും കൂടി വാണിജ്യവ്യവസായ രംഗത്ത് ജ്വലിച്ചു തന്നെനിന്നു.
Photo Courtesy: Sridhar1000

08. തുറമുഖ നഗരം

08. തുറമുഖ നഗരം

ചരിത്രപ്രസിദ്ധിനേടിയ തുറമുഖനഗരമായ സൂററ്റ് ഇന്ന് അറിയപ്പെടുന്നത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വജ്രവ്യവസായത്തിന്റെയും തുണിവ്യവസായത്തിന്റെയും പേരിലാണ്.
Photo Courtesy: Mihir Nanavati at en.wikipedia

09. വജ്രവ്യവസായം

09. വജ്രവ്യവസായം

ലോക വജ്രകമ്പോളത്തിലുള്ള 92 ശതമാനം വജ്രങ്ങളും കട്ട് ചെയ്തു പോളീഷ് മിനുക്കിയെടുക്കുന്നത് സൂററ്റില്‍ വച്ചാണ്.
Photo Courtesy: R. Tanaka

10. എംബ്രോയ്ഡറി തലസ്ഥാനം

10. എംബ്രോയ്ഡറി തലസ്ഥാനം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംബ്രോയ്ഡറി മെഷീനുകളുള്ള നഗരം എന്ന നിലയില്‍ 'ഇന്ത്യയുടെ എംബ്രോയ്ഡറി തലസ്ഥാനം' എന്ന ഓമനപ്പേരും സൂററ്റിനുണ്ട്.
Photo Courtesy: Asarolt

11. വാണിജ്യ തലസ്ഥാനം

11. വാണിജ്യ തലസ്ഥാനം

ലോകത്ത് അനുദിനം വളരെവേഗത്തില്‍ സാമ്പത്തികവളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ നാലാം സ്ഥാനത്താണ് സൂററ്റ് എന്നും പഠനങ്ങളുണ്ട്. ഇതുകൊണ്ട് തന്നെ ഗുജറാത്തിന്റെ വാണിജ്യതലസ്ഥാനമായാണ് സൂററ്റിനെ കണക്കാക്കുന്നത്.
Photo Courtesy: Marwada

12. ഭൂമിശാസ്ത്രം

12. ഭൂമിശാസ്ത്രം

സൂററ്റിന് വടക്ക് കൊസാമ്പയും തെക്ക് ബില്ലിമോറയുമാണ്.കിഴക്ക് താപ്തി നദിയൊഴുകുമ്പോള്‍ പടിഞ്ഞാറ് ഘാംബട്ട് ഉള്‍ക്കടലാണ്.സൂററ്റ് ജില്ലയുടെ വടക്കാണ് ബാറുച്ച്, നര്‍മ്മദാ ജില്ലകളുള്ളത്.തെക്ക് ഭാഗത്ത് നവസരി,ഡാംഗ് ജില്ലകളാണ്.
Photo Courtesy: Rukn950

13. ഗാന്ധിനഗറിന് സമീപം

13. ഗാന്ധിനഗറിന് സമീപം

സൂററ്റിന് 284 കിലോമീറ്റര്‍ വടക്കാണ് ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗര്‍ സ്ഥിതിചെയ്യുന്നത്.
Photo Courtesy: Shishir Desai

14. യാത്ര സൗകര്യം

14. യാത്ര സൗകര്യം

എസ് എം എസ് എസ് സംവിധാനമുള്ള ആധുനിക ബസ്സുകള്‍ സൂററ്റ് നഗരത്തിനകത്ത് സര്‍വ്വീസ് നടത്തുന്നുണ്ട്. സി എന്‍ ജിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങളിലുള്ള LCD മോണിറ്ററിലൂടെ യാത്രക്കാര്‍ക്ക് തങ്ങള്‍ പോകുന്ന വഴി കൃത്യമായി മനസ്സിലാക്കാന്‍
സാധിക്കും.
Photo Courtesy: L1CENSET0K1LL at en.wikipedia

15. ജനങ്ങള്‍

15. ജനങ്ങള്‍

ഗുജറാത്തി, സിന്ധി, ഹിന്ദി, മാര്‍വാഡി, മറാത്തി, തെലുങ്ക്, ഒറിയ, തുടങ്ങി പല ഭാഷകള്‍ സൂററ്റില്‍ സംസാരിക്കാറുണ്ട്. ജനസംഖ്യയുടെ 70 ശതമാനവും കുടിയേറ്റക്കാരായ അന്യസംസ്ഥാനക്കാരാണെന്നതാണ് ഇതിന് കാരണം.
Photo Courtesy: Marwada

16. സൂര്‍ത്തീകള്‍

16. സൂര്‍ത്തീകള്‍

ജൈനമതക്കാരും പാഴ്‌സികളും ഇന്നും സൂററ്റിലുണ്ട്. പ്രദേശികഭാഷ സംസാരിക്കുന്ന സൂററ്റ് സ്വദേശികളെ 'സൂര്‍ത്തീകള്‍' എന്നാണ് വിളിക്കാറ്. സൂര്‍ത്തികള്‍ പൊതുവേ വത്യസ്തരാണ്. എല്ലാത്തില്‍ നിന്നും അല്‍പ്പം അകന്നുനില്‍ക്കുമെങ്കിലും സൂര്‍ത്തികള്‍ തമാശപ്രിയരും ഭക്ഷണപ്രിയരും സല്‍സ്വഭാവികളുമാണ്.
Photo Courtesy: Mehtavs at en.wikipedia

17. രുചികള്‍

17. രുചികള്‍

സൂററ്റിലെ എരിവു നിറഞ്ഞ രുചികള്‍ ഗുജറാത്തില്‍ ഏറെ പ്രസിദ്ധമാണ്. ഇതുകൂടാതെ പ്രത്യേക മധുരപലഹാരങ്ങളും സൂര്‍ത്തികളുടേതായിട്ടുണ്ട്. ഇതിലൊന്നാണ് 'ഘരി' എന്ന പ്രത്യേക മധുരപലഹാരം. ഒപ്പം ലോച്ചോ,ഉന്തിയു, റസാവാല ഖമാന്‍,സൂര്‍ത്തി ചൈനീസ് തുടങ്ങിയവയും സൂര്‍ത്തിരുചികളില്‍ പ്രധാനപ്പെട്ടവയാണ്.
Photo Courtesy: Kirti Poddar

18. മാംസ ഭക്ഷണം

18. മാംസ ഭക്ഷണം

ഗുജറാത്തിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വിപരീതമായി മാംസഭക്ഷണമാണ് സൂററ്റില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത്.
Photo Courtesy: Biswarup Ganguly

19. ചാന്ദി പാഡ്വോ

19. ചാന്ദി പാഡ്വോ

ചാന്ദി പാഡ്വോ ആണ് സൂര്‍ത്തികളുടെ ആഘോഷം. ഒക്ടോബര്‍ മാസത്തിലെ പൌര്‍ണമി ദിവസമായ ശരത് പൗര്‍ണമിക്ക് പിറ്റേദിവസമാണ് ഈ ആഘോഷം നടക്കുന്നത്. ഈ ദിവസം സൂര്‍ത്തികള്‍ ഘരി ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങള്‍ വാങ്ങിയാണ് ആഘോഷിക്കുന്നത്.

20. കാഴ്ച്ചകള്‍

20. കാഴ്ച്ചകള്‍

പാഴ്‌സി അഗ്യാരി, മാര്‍ജന്‍ ഷമി റോസ,ചിന്താമണി ജൈനക്ഷേത്രം,വീര്‍ നര്‍മ്മദ് സരസ്വതീ ക്ഷേത്രം,ഗോപി തലവ്,നവ് സെയ്ത് മസ്ജിദ്,റാന്‍ഡെര്‍ ,ജമാ മസ്ജിദ്, നവസരി,ബില്ലിമോറ,ഉധ്വാഡാ, സൂറത്ത് കോട്ട, തുടങ്ങിയവയാണ് സൂറത്തിലെ പ്രധാനകാഴ്ച്ചകള്‍ ഇതുകൂടാതെ നാര്‍ഗോള്‍,ദാണ്ഡി,ദുമാസ്,സുവാലി,തിതല്‍ തുടങ്ങി ബീച്ചുകളും സൂററ്റിനെ മനോഹരമാക്കുന്നു. ഇത്തരത്തില്‍ വത്യസ്തമായ കാഴ്ച്ചകള്‍ സമാനിക്കുന്ന സൂററ്റ് സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുമെന്നുറപ്പ്. സൂററ്റിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

Read more about: gujarat gujarat tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X