Search
  • Follow NativePlanet
Share
» » മരിക്കുന്നതിന് മുന്‍പ് തനിച്ച് യാത്ര ചെയ്തിരിക്കേണ്ട ഇന്ത്യയിലെ 25 ഗ്രാമങ്ങള്‍

മരിക്കുന്നതിന് മുന്‍പ് തനിച്ച് യാത്ര ചെയ്തിരിക്കേണ്ട ഇന്ത്യയിലെ 25 ഗ്രാമങ്ങള്‍

By Maneesh

തനിയേ യാത്ര ചെയ്യാന്‍ പ‌റ്റിയ നിരവധി സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. ഇന്ത്യയിലെ പ്രശസ്തമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളാണ്.

എന്നാല്‍ ഇത്തവണ ഇന്ത്യയിലെ അധികം അറിയപ്പെടാത്ത ഹിമാലയന്‍ ഗ്രാമങ്ങളിലേക്ക് തനിയെ യാത്ര ചെയ്താലോ? ഈ സ്ഥലങ്ങളി‌ല്‍ നമ്മള്‍ എ‌ത്തിച്ചേര്‍ന്നാല്‍ ഉടന്‍ മനസി‌ന് വളരെ ആശ്വസം ലഭിക്കും. അത്രയ്ക്ക് സുന്ദരവും ഹൃദ്യവുമായ ഗ്രാമങ്ങളാണ് ഇവ.

തനി‌ച്ചുള്ള യാത്രയ്ക്കിടയില്‍ നിങ്ങള്‍ക്ക് പു‌തിയ ആളുകളെ പരിചയപ്പെടാം, നിങ്ങളുടെ കാര്യങ്ങ‌ള്‍ പങ്കുവയ്ക്കാം. അപരിചിതരായ സഹായാ‌ത്രികരോട് നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഇന്ത്യയില്‍ തനിച്ച് യാത്ര ചെയ്യാന്‍ പറ്റുന്ന 25 ‌ഹി‌മാലയന്‍ ഗ്രാമങ്ങള്‍ നമുക്ക് പരിചയപ്പെടാം

01. കല്‍‌പ (Kalpa)

01. കല്‍‌പ (Kalpa)

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് കല്‍പ. സമുദ്രനിരപ്പില്‍ നിന്നും 2758 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിന്റെയും സത്‌ലജ് നദിയുടെയും സ്വര്‍ഗീയമായ കാഴ്ചയാണ് കല്‍പ ഒരുക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Travelling Slacker

02. ചോപ്ത (Chopta)

02. ചോപ്ത (Chopta)

ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍സ്റ്റേഷനാണ്‌ ചോപ്‌ത. സമുദ്രനിരപ്പില്‍ നിന്ന്‌ 2680 മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്ന ചോപ്‌ത മിനി സ്വിറ്റ്‌സര്‍ലാന്‍ഡ്‌ എന്ന്‌ അറിയപ്പെടുന്നു. ഡ‌ല്‍ഹിയില്‍ നിന്ന് ഋഷികേശ് വഴി 450 കിലോമീറ്റര്‍ സഞ്ചരിക്കണം ചോപ്തയില്‍ എത്തിച്ചേരാന്‍. വിശദമായി വായിക്കാം

Photo Courtesy: Travelling Slacker

03. നാകോ (Nako)

03. നാകോ (Nako)

ഹിമാചല്‍പ്രദേശിലെ സുന്ദരമായ ഒരു ഗ്രാമമാണ് നാകോ. ഹി‌മാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യു‌ന്നത്. ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ സ്പിതിയുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Michael Scalet

04. ചിറ്റ്കുല്‍ (Chitkul)

04. ചിറ്റ്കുല്‍ (Chitkul)

ഹിമാചല്‍ പ്രദേശില്‍ ബാസ്‌പ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു ഗ്രാമമാണ് ചിറ്റ്കുള്‍. ബാസ്പ താഴ്വരയിലെ ഈ ഗ്രാമത്തിന് നിരവധി പ്രത്യേതകതകള്‍ ഉണ്ട്. പഴയ ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡിലെ ഏറ്റവും അവസാനത്തെ, ജനവാസമുള്ള ഗ്രാമമാണ് ചിറ്റ്കുള്‍. വിശദമായി വായിക്കാം

Photo Courtesy: Travelling Slacker

05. മലാന (Malana)

05. മലാന (Malana)

സമുദ്രനിരപ്പില്‍നിന്നും 3029 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍ പ്രദേശിലെ മലാനനദീതീരത്താണ് മലാന ഗ്രാമം സ്ഥിതിചെയ്യുന്നത്. കുളു താഴ്‌വരയോട് അടുത്തുകിടക്കുന്ന മലാനയില്‍നിന്നുകൊണ്ട് ചന്ദ്രഖനി കുന്നുകളുടെയും ഡിയോതിബയുടെയും സൗന്ദര്യം ആസ്വദിക്കാനാകും. വിശദമായി വായിക്കാം

Photo Courtesy: Travelling Slacker

06. സാംഗ്ല

06. സാംഗ്ല

കിന്നൗര്‍ ജില്ലയിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് സന്‍ഗ്ല. മനോഹരമായ ഈ സ്ഥലം ബസ്പ താഴ്‌വരയില്‍ ടിബറ്റ് അതിര്‍ത്തിയ്ക്ക് അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Ashish Gupta

07. നാര്‍ക്കണ്ട

07. നാര്‍ക്കണ്ട

ഹിമാചല്‍ പ്രദേശിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ നാര്‍ക്കണ്ടയെ പ്രശസ്‌തമാക്കുന്നത്‌ അവിടുത്തെ ആപ്പിള്‍ തോട്ടങ്ങളാണ്‌. വിശദമായി വായിക്കാം

Photo Courtesy: Ashish Gupta

08. രോഹ്രു

08. രോഹ്രു

ഹിമാചല്‍ പ്രദേശില്‍ ഷിംല ജില്ലയില്‍ പബ്ബര്‍ നദിയുടെ തീരത്താണ് രോഹ്രു സ്ഥിതിചെയ്യുന്നത്. ശിക്രു ദേവത ക്ഷേത്രം, ചിര്‍ഗാവ്, ദോദ്ര, ചന്‍ഷല്‍ മലനിരകള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം രോഹ്രുവിന് സമീപത്തുള്ള ആകര്‍ഷണകേന്ദ്രങ്ങളാണ്. വിശദമാ‌യി വായിക്കാം

Photo Courtesy: Shimla171207
09. ധനോല്‍ടി

09. ധനോല്‍ടി

ഉത്തര്‍ഖണ്ഡിലെ ഗര്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ധനോല്‍ടി പ്രകൃതിരമണീയമായ പര്‍വ്വതപ്രദേശമാണ്. ചംബയില്‍ നിന്ന് മസ്സൂരിയിലേക്ക് പോകുന്ന പാതയിലാണ് പ്രശാന്തസുന്ദരമായ ഈ സ്ഥലം. വിശദമായി വായിക്കാം

Photo Courtesy: Kiran Jonnalagadda

10. ഡോഡിതാള്‍

10. ഡോഡിതാള്‍

സമുദ്ര നിരപ്പില്‍ നിന്ന് 3024 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധ ജല തടാകമാണ് ഡോഡിതാള്‍. ഹരിതകാന്തി ചൂടിയ ഭൂപ്രകൃതിയാണ് ഈ തടാകത്തെ കൂടുതല്‍ സുന്ദരമാക്കുന്നത്. വിശദമായി വായിക്കാം

Photo Courtesy: Nikhilchandra81
11. തബോ

11. തബോ

ഹിമാചല്‍ പ്രദേശിലെ സ്പിതി താഴ്വരയിലുള്ള മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തബൊ. സമുദ്രനിരപ്പില്‍ നിന്ന് 3050 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സന്ദര്‍ശകര്‍ക്ക് ഒരു ദൃശ്യവിരുന്നാണ്. വിശദമാ‌യി വായിക്കാം

Photo Courtesy: Amit Parikh
12. കുഫ്രി

12. കുഫ്രി

മഞ്ഞ്‌ മലനിരകളിലൂടെ സാഹസിക യാത്ര ഇഷ്‌ടപ്പെടുന്നവര്‍ ഒരിക്കലും സിംല സന്ദര്‍ശിക്കുന്ന വേളയില്‍ കുഫ്രി ഒഴിവാക്കരുത്‌. സിംലയില്‍ നിന്നും 13കിലോമീറ്റര്‍ ദൂരം മാത്രമെ കുഫ്രിയിലേയ്‌ക്കുള്ളു. വിശദമായി വായിക്കാം

Photo Courtesy: Shahnoor Habib Munmun
13. കിബ്ബര്‍

13. കിബ്ബര്‍

ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റോഡുഗതാഗതമുള്ള ഗ്രാമമെന്ന് പേരുകേട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും 4270 മീറ്റര്‍ ഉയരത്തിലാണ് കിബ്ബര്‍ സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: 4ocima
14. ഛെയില്‍

14. ഛെയില്‍

സമുദ്രനിരപ്പില്‍ നിന്ന് 2226 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഛെയില്‍ ഹിമാചല്‍ പ്രദേശിലെ സൊലന്‍ ജില്ലയിലെ സാധ് ടിബ യിലാണ്. വിശദമായി ‌വായി‌ക്കാം

Photo Courtesy: Subhashish Panigrahi
15. നാല്‍ദെ‌‌ഹ്റ

15. നാല്‍ദെ‌‌ഹ്റ

ഗോള്‍ഫ്‌ ഇഷ്‌ടപ്പെടുന്നവര്‍ ആരും ഹിമാചല്‍ പ്രദേശിലെ നാല്‍ദെഹ്‌റ അറിയാതിരിക്കില്ല. രാജ്യത്തെ ഏറ്റവും പഴയതും അതേസമയം തന്നെ ഏറ്റവും മനോഹരമായ കോള്‍ഫ്‌ കോഴ്‌സ്‌ ആണ്‌ നാല്‍ദെഹ്‌റയിലേത്‌. വിശദമായി വായിക്കാം

Photo Courtesy: ptwo

16. കീലോംഗ്

16. കീലോംഗ്

‘മൊണാസ്ട്രികളുടെ നാട്' എന്ന് അപരനാമമുള്ള ഹിമാചല്‍പ്രദേശിലെ സുന്ദരഭൂമിയാണ് കീലോംഗ്. സമുദ്ര നിരപ്പില്‍ നിന്ന് 3350 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാലയ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. വിശദമാ‌യി വായിക്കാം
Photo Courtesy: alan jones

17. ഖുര്‍പാല്‍ താല്‍

17. ഖുര്‍പാല്‍ താല്‍

മീന്‍പിടുത്തം ഇഷ്ടപ്പെടുന്നവരുടെ പറുദീസ്സയാണ്‌ ഖുര്‍പാത്തല്‍. ഉത്തരാ‌ഖണ്ടിലെ നൈനിറ്റാളില്‍ നിന്ന്‌ 10 കിലോമീറ്റര്‍ അകലെയുള്ള ഈ ചെറു ഗ്രാമം സമുദ്രനിരപ്പില്‍ നിന്ന്‌ 1635 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Enjoymusic nainital at en.wikipedia
18. തട്ടപാനി

18. തട്ടപാനി

നാല്‍ദെഹ്‌റയില്‍ നിന്നും 58 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തട്ടപാനി ഈ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 655 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ പ്രത്യേകത ചൂട്‌ നീരുറവകളാണ്‌. വിശദമാ‌യി വായിക്കാം

Photo Courtesy: Gopal Venkatesan
19. കല്‍സി

19. കല്‍സി

ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 780 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹര സഞ്ചാരകേന്ദ്രമാകുന്നു കല്‍സി. വിശദമായി വായിക്കാം

Photo Courtesy: "Nipun Sohanlal"
20. റാണിഖേത്

20. റാണിഖേത്

ദേവഭൂമിയായ ഉത്തരാഖണ്ഡിലെ അതി മനോഹരമായ മലയോരപ്രദേശം ആണ്‌ റാണിഖേത്‌. അല്‍മോറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റാണിഖേത്‌ മൈതാനങ്ങളുടെ രാജ്ഞി എന്നാണ്‌ പൊതുവെ അറിയപ്പെടുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Mrneutrino

21. കസൗലി

21. കസൗലി

ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ആണ് പ്രസിദ്ധമായ കസൗലി ഹില്‍ സ്റ്റേഷന്‍ .സമുദ്ര നിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശത്തെ കുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Anurajsibia
22. ബരോഗ്

22. ബരോഗ്

ഹിമാചലിലെ സോളന്‍ ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ബരോഗ്. സമുദ്രനിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ബരോഗ് ഒരു ചെറു ഗ്രാമമാണ്. വിശദമായി വായിക്കാം

Photo Courtesy: Vishmak
23. സോളാന്‍

23. സോളാന്‍

ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ മനോഹരമായ ഒരു ജില്ലയാണ് സൊളാന്‍. സൊളാന്‍ ഇന്ത്യയിലെ കൂണ്‍ നഗരം എന്നുമറിയപ്പെടുന്നു. ഈ പ്രദേശത്തെ വ്യാപകമായ കൂണ്‍ കൃഷി മൂലമാണ് ഈ പേര് വന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: Bhanu Sharma Solan
24. റോഖി

24. റോഖി

കല്‍പയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മനോഹരമായ ആപ്പിള്‍ ഓര്‍ച്ചാര്‍ഡും പരമ്പരാഗത ഗ്രാമീണ ജീവിതവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. വിശദമായി

Photo Courtesy: Krishna G S

25. മാവ്‌ലിന്നോങ്‌

25. മാവ്‌ലിന്നോങ്‌

മേഘാലയിലെ ഷില്ലോങില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ്‌ ഡിസ്‌കവര്‍ ഇന്ത്യ മാഗസിന്‍ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന്‌ പ്രഖ്യാപിച്ച മാവ്‌ലിന്നോങ്‌ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. വിശദമായി വായിക്കാം

Photo Courtesy: Travelling Slacker

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X