Search
  • Follow NativePlanet
Share
» »കുടുംബസമേതം താമസിക്കാൻ ചിക്‌മഗളൂരിലെ 3 റിസോർട്ടുകൾ

കുടുംബസമേതം താമസിക്കാൻ ചിക്‌മഗളൂരിലെ 3 റിസോർട്ടുകൾ

നിങ്ങൾ കുടുംബത്തോടൊപ്പം ചിക്‌മഗളൂരിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് റിലാക്സ് ചെ‌യ്യാൻ പറ്റിയ 3 റിസോർട്ടുകൾ പരിചയപ്പെടാം.

By Maneesh

ജീവിത തിരക്കിനിടയിൽ ഒന്ന് രണ്ട് ദിവസം റിലാക്സ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലം റിസോർട്ടുകളാണ്. ഹിൽസ്റ്റേഷനുകളിലെ റിസോർട്ടുകളിലെ വിശ്രമം സുന്ദരമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകു‌ന്നത്. ഒരു സംശയവും വേണ്ട, അത്തരത്തിൽ നല്ല ഒരു അനുഭവം നൽകുന്ന സ്ഥലമാണ് ചിക്‌മഗളൂർ.

നിങ്ങൾ കുടുംബത്തോടൊപ്പം ചിക്‌മഗളൂരിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് റിലാക്സ് ചെ‌യ്യാൻ പറ്റിയ 3 റിസോർട്ടുകൾ പരിചയപ്പെടാം.

01. ഈഗിൾ ഐ ഹോളിഡേ റിസോർട്ട്സ്

01. ഈഗിൾ ഐ ഹോളിഡേ റിസോർട്ട്സ്

ചിക്മഗളൂരിലെ കാപ്പിത്തോട്ടങ്ങൾക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ഈഗിൾ ഐ ഹോളിഡേ റിസോർട്ട്സ് (Eagle Eye Holiday Resorts) കുടുംബ സമേതം റിലാക്സ് ചെയ്യാൻ തിക‌ച്ചും അനുയോജ്യമായ സ്ഥലമാണ്. വീടിന് അകലെയുള്ള വീട് പോലെ ഒരിടം തന്നെയാണ് ഈ സ്ഥലം.
Photo Courtesy: www.eagleeyeholidays.com

സൗകര്യങ്ങൾ

സൗകര്യങ്ങൾ

കോട്ടേജുകൾ, റൂമുകൾ, വില്ലകൾ, ട്രീ ഹൗസുകൾ, തുടങ്ങി നിങ്ങൾക്ക് താമസിക്കാൻ നിര‌വധി ഓപ്ഷനുകൾ ഇവിടെയുണ്ട്. സുന്ദരമായ വെള്ളച്ചാട്ടത്തിന് സ‌മീപത്തായുള്ള വാട്ടർഫാൾ വില്ലയും ഈ റിസോർട്ടി‌ന്റെ ഭാഗമായുണ്ട്.
Photo Courtesy: www.eagleeyeholidays.com

ആക്റ്റിവിറ്റികൾ

ആക്റ്റിവിറ്റികൾ

നേച്വർ വോക്സ്, ട്രെക്കിംഗ്, ക്യാമ്പിംഗ്, ബോൺഫൈർ, പ്ലാന്റേഷൻ ടൂർ, വൈൽഡ് ലൈഫ് സഫാരി, ബോട്ടിംഗ്, പക്ഷി നിരീക്ഷണം എന്നി ആക്റ്റിവികൾ ഈ റിസോർട്ടിന്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.
Photo Courtesy: www.eagleeyeholidays.com

ദി സെറായി

ദി സെറായി

ചിക്‌മഗളൂരിലെ ഒരു ലക്ഷ്വറി റിസോർട്ട് ആണ് സെറായി. സുന്ദ‌രമായ ഇന്റീരിയലുകളും ഫർണിഷിംഗും ചെ‌യ്ത റൂമുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ചിക്‌മഗളൂരിന്റെ സുന്ദരമയ ഭൂ പ്രകൃതിക്ക് ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട് ആഢംബര പ്രിയരുടെ ഇഷ്ടസ്ഥലമാണ്.

Photo Courtesy: theserai.in

സൗകര്യങ്ങൾ

സൗകര്യങ്ങൾ

സ്വിമ്മിംഗ് പൂൾ ഉൾപ്പെടുന്ന എസ്റ്റേറ്റ് വില്ല, എസ്റ്റേറ്റ് ടെറസ് തുടങ്ങി നിങ്ങൾക്ക് താമസിക്കാൻ നിരവധി സ്ഥലങ്ങൾ റിസോർട്ടിൽ ഉണ്ട്. ബാർ ആറ്റാച്ചഡ് റെസ്റ്റോറെന്റ്, സ്പാ എന്നിവയും ഈ റിസോർട്ടിൽ ഉണ്ട്.
Photo Courtesy: theserai.in

ആക്‌റ്റിവിറ്റികൾ

ആക്‌റ്റിവിറ്റികൾ

എസ്റ്റേറ്റിലൂടെയുള്ള സൈക്ലിംഗ്, ട്രെക്കിംഗ്, അമ്പെയ്ത്ത്, കോഫീ പ്ലാന്റേഷൻ ടൂ‌ർ എ‌ന്നിവയാണ് ഈ റിസോർട്ടിലെ ആക്റ്റിവിറ്റികൾ.
Photo Courtesy: theserai.in

നേച്വർ നിർവാണ

നേച്വർ നിർവാണ

ചിക്‌മഗളൂരിലെ പ്രശസ്തമായ ബാബബുധ‌ൻ ഗിരിയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട് പ്രകൃതി സ്നേഹികളുടെ ഇഷ്ട സ്ഥലമാണ്.
Photo Courtesy: www.naturenirvana.com

സൗകര്യങ്ങൾ

സൗകര്യങ്ങൾ

വിവിധ തരത്തിലു‌ള്ള മുറികൾ, ഡൈനിംഗ്, ഇൻഡോർ ഗെയിം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.
Photo Courtesy: www.naturenirvana.com

ആക്റ്റിവിറ്റികൾ

ആക്റ്റിവിറ്റികൾ

ബോൺ ഫൈർ, സമീപത്തുള്ള വെള്ള‌ച്ചാട്ടത്തിലേക്കുള്ള യാത്ര, സമീപത്തുള്ള തടാകത്തിലൂടെ ബോട്ടിംഗ്, വില്ലേജ് ടൂർ, സൈക്ലിംഗ്, പ്ലാന്റേഷൻ ടൂർ, ഔട്ട് ഡോർ ഗെയിംസ്, ട്രെക്കിംഗ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റികൾ.
Photo Courtesy: www.naturenirvana.com

Read more about: resorts karnataka chikmagalur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X