Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!!

ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്കുള്ള കിടിലൻ റോഡുകൾ... ഇനി ഒന്നും നോക്കേണ്ട!!!

ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്ക് കിടിലൻ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന മൂന്നു റൂട്ടുകൾ പരിചയപ്പെടാം

മെട്രോയുടെ ശ്വാസം മുട്ടിക്കുന്ന തിരക്കുകളിൽ നിന്നും ഒരു മോചനം ആഗ്രഹിക്കാത്തവർ കാണില്ല. മലിനമായ പുകയും നഗരത്തിന്റെ തിരക്കുകളും ഒക്കെ ചേർന്ന ജീവിതത്തിൽ നിന്നും ഇടയ്ക്കിടെ ഓരോ രക്ഷപെടലുകൾ അത്യാവശ്യമാണ്. അങ്ങനെയാണെങ്കിൽ ബെംഗളുരുവിൽ നിന്നും ഒരു യാത്ര പോയാലോ... ബെംഗളുരുവിൽ നിന്നും സ്ഥിരം യാത്ര പോകുന്ന വയനാടും പോണ്ടിച്ചേരിയും ഹൈദരാബാദും ഒക്കെ ഇത്തവണത്തേയ്ക്ക് ഒന്നു മാറ്റി വയ്ക്കാം. പകരം സഞ്ചാരികളുടെ സ്വർഗ്ഗമായ മൂന്നാറിലേക്കാവട്ടെ ഈ യാത്ര. എങ്ങനെ പോയാലും ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്ക് കിടിലൻ കാഴ്ചകളും അനുഭവങ്ങളും നല്കുന്ന മൂന്നു റൂട്ടുകൾ പരിചയപ്പെടാം

കിടിലൻ മൂന്നു വഴികൾ

കിടിലൻ മൂന്നു വഴികൾ

ബെംഗളുരുവിന്‍റെ കട്ടത്തിരക്കിൽ നിന്നും രക്ഷപെട്ട് മൂന്നാറിലേക്ക് ട്രിപ്പടിക്കുവാൻ വഴികൾക്കു കുറവൊന്നുമില്ല. എന്നാൽ യാത്രകള്‍ മനോഹരമാക്കണമെങ്കിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ മൂന്നു വഴികളാണുള്ളത്.
ഉദുമൽപേട്ട് റൂട്ട്, തേനി-സേലം റൂട്ട്, മൈസൂർ റൂട്ട് എന്നിവയാണവ

വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക്

വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക്

വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!വയനാട്ടിൽ നിന്നും ബെംഗളുരുവിലേക്ക് സൂപ്പർ വഴികൾ.. ഒന്നു പോയി നോക്കിയാലോ?!

റൂട്ട് 1: ഉദുമൽപേട്ട് റൂട്ട്

റൂട്ട് 1: ഉദുമൽപേട്ട് റൂട്ട്

ബെംഗളൂർ-ഹൊസൂർ-കൃഷ്ണഗിരി-സേലം-അവിനാഷി-ഉദുമൽപേട്ട്-മറയൂർ-മൂന്നാർ
ബെംഗളുരുവിൽ നിന്നും മൂന്നാറിലേക്ക് സഞ്ചരിക്കുന്നവരിൽ കൂടുതലും ആളുകൾ തിരഞ്ഞെടുക്കുന്ന റൂട്ട് ഉദുമൽപേട്ട് വഴിയുള്ളതാണ്. ദേശീയ പാത 44, 48 ലൂടെ ഹൊസൂർ വഴിയാണ് ഇത് പോവുക.485 കിലോമീറ്റർ വരുന്ന ഈ ദൂരം ഏകദേശം 10 മണിക്കൂര്‍ കൊണ്ടാണ് പിന്നിടാനാവുക.

ചന്ദ്രചൂഡേശ്വരർ ക്ഷേത്രം, ഹൊസൂർ

ചന്ദ്രചൂഡേശ്വരർ ക്ഷേത്രം, ഹൊസൂർ

ഹൊസൂർ വഴി പോകുമ്പോൾ സന്ദർശിക്കേണ്ട പ്രധാന ഇടങ്ങളിലൊന്നാണ് ചന്ദ്രചൂഡേശ്വരർ ക്ഷേത്രം. ശിവനെ ആരാധിക്കുന്ന അതിപുരാതനമായ ഈ ക്ഷേത്രം കൃഷ്ണഗിരി ജില്ലയിലാണുള്ളത്,.

PC:Unknown

കൃഷ്ണഗിരി ഡാം

കൃഷ്ണഗിരി ഡാം

തെൻപെണ്ണായ് നദിയിൽ നിർമ്മിച്ചിരിക്കുന്ന പ്രധാന അണക്കെട്ടുകളിൽ ഒന്നാണ് കൃഷ്ണഗിരി ഡാം. ധർമ്മപുരിക്കും കൃഷ്ണഗിരിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ട് കൃഷി ജലസേചന ആവശ്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ഈ അണക്കെട്ടിനോട് ചേർന്നുള്ള കെആർപി ഡാം പാർക്കാണ് ഇവിടുത്തെ പ്രധാന ആകർഷണം.
ബൈക്ക് ട്രിപ്പിനെത്തുന്നവർ ഇവിടം തീർച്ചയായും കാണണം.

PC:TheZionView

തിരുമൂർത്തി ഹിൽസ്

തിരുമൂർത്തി ഹിൽസ്

ഉദുമൽപേട്ടയിൽ നിന്നും 20 കിലോമീറ്റർ അകലെ, തിരുമൂർത്തി അണക്കെട്ടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മലനിരയാണ് തിരുമൂർത്തി ഹിൽസ്. പശ്ചിമഘട്ടത്തിന്റെ കാഴ്ചകളും അണക്കെട്ടും തിരുമൂർത്തി ക്ഷേത്രവുമാണ് ഇവിടെ കാണുവാനുള്ളത്. അണക്കെട്ടിനോട് ചേർന്നുള്ള വെള്ളച്ചാട്ടമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. തിരുമൂർത്തി ഫാൾസ് എന്നും പഞ്ചലിംഗ ഫാൾസ് എന്നും ഇതറിയപ്പെടുന്നു.

PC:Hayathkhan.h

ലക്കം വെള്ളച്ചാട്ടം

ലക്കം വെള്ളച്ചാട്ടം

മൂന്നാർ-ഉദുമൽപേട്ട് റോഡിലെ കണ്ടിരിക്കേണ്ട കാഴ്ചകളിൽ ഒന്നാണ് ലക്കം വെള്ളച്ചാട്ടം. മൂന്നാറിൽ നിന്നും 25 കിലോമീറ്റർ അകലെയാണിത്. മഴ എത്ര ആർത്തലച്ചു പെയ്താലും ഒട്ടും കലങ്ങാതെ ശുദ്ധമായി താഴേക്കെത്തുന്ന വെള്ളമാണ് ഇവിടുത്തെ പ്രത്യേകത. മൂന്നാർ, ഇരവികുളം സന്ദർശിക്കുന്നവരുടെ പ്രധാന കാഴ്ച കൂടിയാണിത്.

PC:keralatourism

ചിന്നാർ വന്യജീവി സങ്കേതം

ചിന്നാർ വന്യജീവി സങ്കേതം

മൂന്നാറിൽ മറയൂരിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് ചിന്നാർ വന്യജീവി സങ്കേതം. മയിലുകൾ, കാട്ടുപോത്തുകൾ, ആന തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ. മറയൂരിൽ നിന്നും 18 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

കയ്യിൽ പണമില്ലെങ്കിലും യാത്ര പോകാം...അതും ഈസിയായി!! കയ്യിൽ പണമില്ലെങ്കിലും യാത്ര പോകാം...അതും ഈസിയായി!!

PC:Ranjithsiji

റൂട്ട് 2: തേനി-സേലം റൂട്ട്

റൂട്ട് 2: തേനി-സേലം റൂട്ട്

ബെംഗളൂർ-ഹൊസൂർ-കൃഷ്ണഗിരി-സേലം-ദിണ്ടിക്കൽ-തേനി-മൂന്നാർ
ഉദുമൽപേട്ട് വഴിയുള്ള മൂന്നാർ യാത്രയ്ക്ക് താല്പര്യമില്ലാത്തവർക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ റൂട്ടാണ് തേനി-സേലം വഴിയുള്ളത്. 522 കിലോമീറ്റർ ദൂരമാണ് ഇതുവഴി സഞ്ചരിക്കുവാനുള്ളത്. ഉദുമൽപേട്ട് റൂട്ട് പോലെ 10 മണിക്കൂർ തന്നെയാണ് ഈ റൂട്ടിലും വേണ്ടി വരുന്ന സമയം.

ദിണ്ടിക്കൽ തലപ്പാക്കട്ടി ബിരിയാണി

ദിണ്ടിക്കൽ തലപ്പാക്കട്ടി ബിരിയാണി

ഭക്ഷണപ്രിയരാണ് ഈ യാത്രയിലുള്ളതെങ്കിൽ തീർച്ചയായും പരീക്ഷിക്കുവാൻ പറ്റിയ ഒരിടമുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ ബിരിയാണികളിൽ ഒന്നായ ദിണ്ടിക്കൽ തലപ്പാക്കട്ടി ബിരിയാണി ഈ യാത്രയിൽ എന്തായാലും അറിഞ്ഞിരിക്കണം.
എത്ര ബിരിയാണി അകത്താക്കിയിട്ടുണ്ടെങ്കിലും ഒരിക്കൽ ഈ രുചി അറിഞ്ഞാൽ പിന്നെ കൈവിടാൻ പറ്റില്ല. ജീരക ചെമ്പെ അരിയിൽ മസാലക്കൂട്ടും സുഗന്ധവ്യജ്ഞനങ്ങളും ഒക്കെ ചേർത്ത് വെറും ഇളംപുല്ല് മാത്രം കഴിച്ചുവളർന്ന ആടിന്റെ മാംസവും ചേർത്തുണ്ടാക്കുന്ന ഈ ബിരിയാണി ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

PC:thalappakatti.com

യേർക്കാട്

യേർക്കാട്

സേലം വഴിയാണ് യാത്രയെങ്കിൽ തീർച്ചായും കണ്ടിരിക്കേണ്ട സ്ഥലമാണ് യേർക്കാട്. തമിഴ്നാട്ടിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന ഹിൽ സ്റ്റേഷനുകളില്‍ ഒന്നായ ഇവിടം സേലത്തിന്റെ വേനൽക്കാല വസതി എന്നാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന് ഏഴകളിൻ ഊട്ടി എന്ന പേരുമുണ്ട്. പച്ചപ്പിനെയും കാടിനെയും കാട്ടുയാത്രകളെയും ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഇടമാണിത്.

PC:Mathew Samjee Thomas

കിളിയൂർ വെള്ളച്ചാട്ടം

കിളിയൂർ വെള്ളച്ചാട്ടം

പൂർവ്വഘട്ടത്തിൽ സെൽവരായൻ മലനിരകളോട് ചേർന്നുള്ള വെള്ളച്ചാട്ടമാണ് സേലത്തിനു സമീപത്തുള്ള കിളിയൂർ വെള്ളച്ചാട്ടം. യേർക്കാട് തടാകത്തിൽ നിന്നും 2.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ എത്തണമെങ്കിൽ കുറച്ച് കഷ്ടപ്പെടേണ്ടി വരും. മഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്,

PC:Antkriz

റൂട്ട് 3: മൈസൂർ റൂട്ട്

റൂട്ട് 3: മൈസൂർ റൂട്ട്

ബാംഗ്ലൂർ-മാസൂർ-മസിനഗുഡി-ഊട്ടി-ഉദുമൽപേട്ട്-മൂന്നാർ
ഒന്നു വളഞ്ഞും പുളഞ്ഞും ഒക്കെയുള്ള റൂട്ടിലൂടെ കുറച്ചധികം സമയമെടുത്ത് വരണം എന്നു താല്പര്യമുള്ളവർക്ക് പറ്റിയ വഴിയാണ് മൈസൂർ വഴിയുള്ളത്. കാഴ്ചകളുടെ പൂരമൊരുക്കിയിരിക്കുന്ന ഇവിടെ വഴിയിൽ മുഴുവൻ അതിശയങ്ങളാണെന്നു പറഞ്ഞാലും തെറ്റില്ല. മസിനഗുഡിയും ഊട്ടിയും ഒക്കെ കണ്ടുള്ള മനോഹരമായ യാത്രയായിരിക്കും ഇത്.

മസിനഗുഡി

മസിനഗുഡി

മലയാളി സഞ്ചാരികളുടെ ഇടയിൽ ഏറെ പ്രശസ്ത സ്ഥലമാണ് മസിനഗുഡി. മനോഹരമായ ഒരു ഹിൽ സ്റ്റേഷൻ എന്നതിലുപരിയായി കാണാൻ കൊതിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. തമിഴി്നാട്ടിലെ നീലഗിരി ജില്ലയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാട്ടിലൂടെ വന്യമൃഗങ്ങളെ കണ്ടുകൊണ്ടുള്ള യാത്രകളാണ് ഇവിടുത്തെ ആകർഷണം.

മസിനഗുഡി..ഭീകരനാണിവൻ..കൊടുഭീകരൻ മസിനഗുഡി..ഭീകരനാണിവൻ..കൊടുഭീകരൻ

PC:Kreativeart

മുതുമല ദേശീയോദ്യാനം

മുതുമല ദേശീയോദ്യാനം

ഈ യാത്രയിൽ സന്ദർശിക്കുവാൻ പറ്റിയ ഇടമാണ് മുതുമല ദേശീയോദ്യാനം. ഗൂഡല്ലൂരിൽ നിന്നും 17 കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളെ കണ്ട് ദേശീയോദ്യാനത്തിനുള്ളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ആകർഷണം.

PC:Manoj K
https://commons.wikimedia.org/wiki/Category:Roads_in_the_Mudumalai_National_Park#/media/File:Mudumalai_Tiger_Reserve,_Tamil_Nadu_DSC00747.JPG

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

മൂന്നാറിലേക്കുള്ള യാത്രകൾ കഴിവതും വേനൽക്കാലത്താക്കുന്നതായിരിക്കും നല്ലത്. ബെംഗളുരുവിലെ ചൂടിൽ നിന്നും രക്ഷപെട്ട് മൂന്നാറിലേക്കുള്ള യാത്ര മനോഹരമായ അനുഭവമായിരിക്കും. മാർച്ച് മുതൽ ജൂൺ വരെയുള്ള സമയങ്ങളില്‍ ഇവിടം സന്ദർശിക്കുക.

കേറി വാ മക്കളേ...ബാംഗ്ലൂരേക്ക് പെട്ടെന്ന് എത്തുന്ന പൊളി റൂട്ട് കേറി വാ മക്കളേ...ബാംഗ്ലൂരേക്ക് പെട്ടെന്ന് എത്തുന്ന പൊളി റൂട്ട്

കണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരുകണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരു

മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ.. മൂന്നാറിലെത്തിയാൽ ഇനി കൺഫ്യൂഷൻ വേണ്ട.. ചെയ്യേണ്ട കാര്യങ്ങളിതാ..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X