Search
  • Follow NativePlanet
Share
» »നവ വധൂവരൻമാരെ, നിങ്ങൾക്കായി കേരളത്തിൽ മൂന്ന് സ്വർഗ്ഗങ്ങൾ

നവ വധൂവരൻമാരെ, നിങ്ങൾക്കായി കേരളത്തിൽ മൂന്ന് സ്വർഗ്ഗങ്ങൾ

By Staff

മധുവിധുക്കാലം അവിസ്മരണീയമാക്കാൻ ആഗ്രഹിക്കാത്ത നവദമ്പതിമാർ ആരുണ്ട്. പക്ഷെ ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന സ്ഥലത്തിനും ഉണ്ടായിരിക്കണം ഏറെ പ്രത്യേകതകൾ. ആദ്യമായി വേണ്ടത് സ്വകാര്യതയാണ്. രണ്ടാമത്, നിങ്ങൾ ഭൂമിയിൽ സ്വർഗം തീർക്കുന്ന സമയമാണ് മധുവിധുക്കാലം അപ്പോൾ നിങ്ങൾ മധുവിധുവിനായി തെരഞ്ഞെടുക്കുന്ന സ്ഥലവും സ്വർഗം പോലെ ആയിരിക്കണം. മൂന്നാമത് ഓർത്ത് വയ്ക്കാൻ എന്തെങ്കിലും വ്യത്യസ്തമായ ഒന്ന് ഉണ്ടായിരിക്കണം. ഇവമൂന്നും ഒത്ത് ചേർന്ന ലോകപ്രശസ്തമായ മൂന്ന് സ്ഥലങ്ങൾ നമുക്ക് പരിചയപ്പെടാം. മൂന്നും കേരളത്തിൽ തന്നെയാണ്. അതേ നമ്മുടെ സ്വന്തം കേരളത്തിലുള്ള മൂന്ന് സ്ഥലങ്ങളും ഹണിമൂണിന് പേരു കേട്ടതാണ്.

വേമ്പനാട്ട് കായലിലെ ഹൗസ്ബോട്ട് മുതൽ മൂന്നാറിലെ ഹിൽസ്റ്റേഷൻ വരെയുള്ള കേരളത്തിൽ അല്ലതെ വേറെ എവിടെയാണ് ആസ്വാദ്യകരമായ രീതിയിൽ ഹണിമൂൺ ആഘോഷിക്കാൻ കഴിയുക. ലോക പ്രശസ്ത ഹണിമൂൺ ഡെസ്റ്റിനേഷൻ സേർച്ച് ചെയ്താൽ അതിൽ കേരളത്തിലെ മൂന്ന് സ്ഥലങ്ങളുടെ പേര് കാണാൻ കഴിയും. പറയുമ്പോൾ വിശ്വാസിക്കാൻ കഴിയില്ല. പക്ഷെ അവിടെ നിങ്ങളുടെ പങ്കാളിയെ കൂട്ടി ഒന്ന് പോയി നോക്കു. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോട് പറയും, 'ഹണിമൂൺ ആഘോഷിക്കാൻ കേരളത്തിന് പുറത്ത് എന്തിന് പോകണം. ഇവിടെ തന്നെ ആയിക്കൂടെ'.

കിഴക്കിന്റെ വെനീസ് എന്ന് അറിയപ്പെടുന്ന ആലപ്പുഴയാണ് ഒന്നമത്തെ സ്ഥലം. സൗത്ത് ഇന്ത്യയിലെ കാശ്മീർ എന്ന് അറിയപ്പെടുന്ന മൂന്നാറും അറബിക്കടലിന്റെ റാണിയായ കൊച്ചിയുമാണ് കേരളത്തിലെ മികച്ച ഹണിമൂൺ ലൊക്കേഷനുകൾ. ഈ സ്ഥലങ്ങളുടെ പ്രത്യേകതകൾ നമുക്ക് ഒന്ന് വിശദമായി കാണാം.

മധുരം നുകർന്ന് കായൽപരപ്പിലൂടെ

മധുരം നുകർന്ന് കായൽപരപ്പിലൂടെ

കായൽ എന്ന് കേട്ടാൽ നമ്മുടെ മനസിൽ ഓടിവരുന്നത് ആലപ്പുഴയാണ്. കേരളത്തിലെ സുന്ദരഭൂമികളിൽ ഒന്ന് ഇന്ത്യയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ആയിരക്കണക്കിന് സഞ്ചാരികൾ എത്തിച്ചേരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വർഗം. ദിവസവും നിരവധി ദമ്പതികളാണ് ഇവിടെ ഹണിമൂൺ ആഘോഷിക്കാൻ എത്താറുള്ളത്.

മധുരം നുകർന്ന് കായൽപരപ്പിലൂടെ

മധുരം നുകർന്ന് കായൽപരപ്പിലൂടെ

ആലപ്പുഴയിലെ ഏറ്റവും വലിയ ആകർഷണം കായൽ തന്നെയാണ്. ഇവിടെയെത്തുന്നവരിൽ അധികം പേരും ഹോട്ടലുകളിൽ മുറിയെടുക്കാറില്ല. കെട്ടുവള്ളങ്ങൾ എന്ന് അറിയപ്പെടുന്ന ഹൗസ് ബോട്ടിൽ താമസിക്കാറാണ് പതിവ്. ഹണിമൂൺ ആഘോഷിക്കാൻ പാകത്തിന് ഡബിൾ ബെഡ്റൂം സൗകര്യമുള്ള ഹൗസ് ബോട്ടുകൾ ഇവിടെ ലഭ്യമാണ്. ഭക്ഷണവും ഹൗസ് ബോട്ടിൽ നിന്ന് ലഭിക്കും.

മധുരം നുകർന്ന് കായൽപരപ്പിലൂടെ

മധുരം നുകർന്ന് കായൽപരപ്പിലൂടെ

ഹൗസ് ബോട്ടിലെ ചിലവ് താങ്ങാൻ കഴിയാത്തവർക്ക് കായൽ യാത്രയ്ക്ക് മറ്റൊരു വഴിയുണ്ട്. ആലപ്പുഴയിലെ പബ്ലിക്ക് ഫെറി സർവീസ്. ടിക്കറ്റ് എടുത്ത് ഫെറിയിൽ കയറി ഒരു യാത്ര പോകാം.

മധുരം നുകർന്ന് കായൽപരപ്പിലൂടെ

മധുരം നുകർന്ന് കായൽപരപ്പിലൂടെ

കായലുകളും ഹൗസ്ബോട്ടുകളും മാത്രമല്ല വിശാലമായ ബീച്ചും ആലപ്പുഴയ്ക്ക് സ്വന്തമാണ്. ബീച്ചിൽ വച്ചും പ്രണയം പങ്കു വയ്ക്കാമല്ലോ. ഇനി ആലപ്പുഴ ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് ഒന്ന് മലകയറാം.

പ്രണയിക്കാൻ ഒരു മലമേട്

പ്രണയിക്കാൻ ഒരു മലമേട്

എഴുത്തുകാരനും ചിത്രകാരന്മാരും ഏറെ പ്രണയിക്കുന്ന ഒരു പറുദീസയുണ്ട് കേരളത്തിൽ. മൂന്നാർ എന്നപേരിൽ സഞ്ചാരികളെ എപ്പോഴും ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സുന്ദരിയുടെ മടിത്തട്ടിൽ കിടന്ന് നിങ്ങൾക്കും പ്രണയിക്കാം. പ്രണയാവേശത്തിന്റെ കൊടുമുടിയിൽ നിങ്ങൾക്ക് പങ്കാളിയോടൊപ്പം മതിമറന്ന് ഇരിക്കാം.

പ്രണയിക്കാൻ ഒരു മലമേട്

പ്രണയിക്കാൻ ഒരു മലമേട്

മൂന്നാറിലെ വിനോദങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ട്രക്കിംഗ്. ഒട്ടേറെ ട്രക്കിംഗ് ട്രെയിലുകളുണ്ടിവിടെ. എല്ലാട്രെയിലുകളും സുരക്ഷിതമാണെന്നതാണ് വലിയൊരു പ്രത്യേകത. അതുകൊണ്ട് നിങ്ങളുടെ പ്രണയ നിമിഷങ്ങൾക്ക് ഭംഗമേതും ഉണ്ടാവില്ല.

പ്രണയിക്കാൻ ഒരു മലമേട്

പ്രണയിക്കാൻ ഒരു മലമേട്

അധികം കഠിനമല്ലാത്ത ട്രിക്കിംഗിൽ താല്‍പര്യമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായതാണ് മൂന്നാറിലെ ഭൂപ്രകൃതി. പുല്‍മേടുകളില്‍ ട്രക്കിങ്ങിനെത്തുന്നവര്‍ക്ക് ക്യാമ്പ് ചെയ്യുകയും ചെയ്യാം.

പ്രണയിക്കാൻ ഒരു മലമേട്

പ്രണയിക്കാൻ ഒരു മലമേട്

മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് മൂന്നാറിലെ എക്കോ പോയിന്റ്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നത് ആരും ഇഷ്ടപ്പെടുന്ന കാര്യമാണ്.

ചീനവലകൾ കണ്ട് വളകിലുക്കാം

ചീനവലകൾ കണ്ട് വളകിലുക്കാം

അറബിക്കടലിന്റെ പ്രണയിനിയായ കൊച്ചി നവദമ്പതികളുടെ ഇഷ്ട സ്ഥലമാണ്. ബീച്ചുകൾ കൊട്ടാരങ്ങൾ തുടങ്ങി ആരാധനാലയങ്ങളുടെ മുറ്റങ്ങൾ പോലും നിങ്ങൾക്ക് പ്രണയ സല്ലാപത്തിനായി തെരഞ്ഞെടുക്കാം. ചീനവലകൾ നോക്കി നിങ്ങൾക്ക് കൈകൾ കോർത്ത് ആനന്ദിക്കാം.

ചീനവലകൾ കണ്ട് വളകിലുക്കാം

ചീനവലകൾ കണ്ട് വളകിലുക്കാം

നഗരകാഴ്ചകള്‍ കണ്ട് മടുത്ത സഞ്ചാരികള്‍ക്ക് മറ്റൊരു കാഴ്ചാനുഭവം നല്‍കുന്ന ഫോര്‍ട്ട് കൊച്ചി കൊച്ചി മഹാനഗരത്തിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. മട്ടാഞ്ചേരി പാലസും സാന്താക്രൂസ് ബസലിക്കത്മാണ് ഫോര്‍ട്ട് കൊച്ചിയിലെ പ്രധാന കാഴ്ചകള്‍.

ചീനവലകൾ കണ്ട് വളകിലുക്കാം

ചീനവലകൾ കണ്ട് വളകിലുക്കാം

കൊച്ചിയില്‍നിന്നും ഏറെ അകലെയല്ലാതെ മുളവുകാട് ഐലന്‍ഡിലാണ് ബോള്‍ഗാട്ടി പാലസ് സ്ഥിതിചെയ്യുന്നത്. ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് പണികഴിപ്പിച്ചത്. 1744 ലായിരുന്നു ഇത്.

ചീനവലകൾ കണ്ട് വളകിലുക്കാം

ചീനവലകൾ കണ്ട് വളകിലുക്കാം

കൊച്ചിയിലെ യാത്രകളിൽ അവിസ്മരണീയമായ ഒരു കാഴ്ച ആയിരിക്കും ജൂതത്തെരുവ് അഥവാ ജ്യൂ സ്ട്രീറ്റ്. കേരളത്തിലെ ഒന്നര സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ജുതചരിത്രം ഉറങ്ങുന്ന മണ്ണാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X