Search
  • Follow NativePlanet
Share
» »ഭയക്കാതെ പ്രണയിക്കാന്‍ ചില ഏദന്‍തോട്ടങ്ങള്‍

ഭയക്കാതെ പ്രണയിക്കാന്‍ ചില ഏദന്‍തോട്ടങ്ങള്‍

By Maneesh

പ്രണയം ഇഷ്ടപ്പെടുന്നവരും പ്രണയിതാക്കളും കാത്തിരിക്കുന്ന ദിവസമാണ് വാലന്റൈന്‍ ദിനം എന്ന പ്രണയ ദിനം. പ്രണയദിനം എന്നാല്‍ പ്രണയം ആഘോഷിക്കാനുള്ള ദിവസമാണ്. ഓരോ നിമിഷത്തിലും തന്റെ പങ്കാളിയെ പ്രണയിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രണയിക്കാന്‍ ഒരു ദിവസം ആവശ്യമില്ലാ. എന്നാല്‍ തങ്ങളുടെ പ്രണയം മറ്റുള്ളവരുടെ മുന്നില്‍ വിളിച്ച് പറയാന്‍ ഒരു ദിവസം വേണം. അതിനാണ് വാലന്റൈന്‍ ദിനം.

വാലന്റൈന്‍ ദിന ഓഫര്‍, ഫ്‌ളൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 8000 രൂപവരെ ലാഭം നേടാം

വാലന്റൈന്‍ ദിന ആഘോഷത്തിനെതിരെ ചില സദാചാരവാദികളും വര്‍ഗീയവാദികളും മുന്നോട്ട് വന്നിരിക്കുകയാണ്. അവരെ അവഗണിച്ച് ഈ വാലന്റൈന്‍ ദിന സമാധാനപൂര്‍വവും സന്തോഷത്തോടെയും ആഘോഷിക്കാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

01. മലാന

01. മലാന

സമുദ്രനിരപ്പില്‍നിന്നും 3029 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍ പ്രദേശിലെ മലാനനദീതീരത്താണ് മലാന ഗ്രാമം സ്ഥിതിചെയ്യുന്നത്. കുളു

താഴ്‌വരയോട് അടുത്തുകിടക്കുന്ന മലാനയില്‍നിന്നുകൊണ്ട് ചന്ദ്രഖനി കുന്നുകളുടെയും ഡിയോതിബയുടെയും സൗന്ദര്യം

ആസ്വദിക്കാനാകും. മലാന നിവാസികളുടെ പ്രത്യേകതകള്‍ വായിക്കാം

Photo Courtesy: morisius cosmonaut

02. മജൂലി

02. മജൂലി

ലോകത്തെ ഏറ്റവും വലിയ റിവര്‍ ഐലന്‍ഡ് എന്ന വിളിപ്പേരുണ്ട് മജുലിക്ക്. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. അസമിലെ ജോര്‍ഹാതില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് മജുലി സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വായിക്കാം

Photo Courtesy: Suraj Kumar Das

03. നൈനിറ്റാള്‍

03. നൈനിറ്റാള്‍

ഉത്തരാഖണ്ഡിലെ സുന്ദരമായ ഒരു ഹില്‍സ്റ്റേഷനാണ് നൈനിറ്റാള്‍. ഹിമാലയന്‍ മലനിരകളുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന നൈനിറ്റാളിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ തടാകങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നാഷണല്‍ പാര്‍ക്കായ

ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് നൈനിറ്റാളിന് സമീപത്തായാണ്.

Photo Courtesy: Abhishek gaur70

04. ഖാജ്ജ്യാര്‍

04. ഖാജ്ജ്യാര്‍

സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഭൂപ്രകൃതിയോട് സാമ്യമുള്ള ഖാജ്ജ്യാര്‍ സ്ഥിതി ചെയ്യുന്നത് ഉത്തരാഖണ്ഡിലാണ്. ഉത്തരാഖണ്ഡിലെ

ഡല്‍ഹൗസിയില്‍ നിന്ന് ഇവിടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. ഡല്‍ഹൗസിയില്‍ പോകാം

Photo Courtesy: Sandeep Brar Jat

05. ജയ്‌സാല്‍മീര്‍

05. ജയ്‌സാല്‍മീര്‍

മരുഭൂമിയുടെ രത്‌നം എന്ന് അറിയപ്പെടുന്ന ജയ്‌സാല്‍മീര്‍ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലാണ്. ക്യാമല്‍ സഫാരിയാണ് ഇവിടെ

എത്തുന്ന പ്രണയിതാക്കളെ ആകര്‍ഷിപ്പിക്കുന്ന എറ്റവും വലിയകാര്യം. രാജകീയ പ്രൗഢിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കോട്ടകളും

കൊട്ടാരങ്ങളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

Photo Courtesy: Tuvalkin

06. ദ്രാസ് വാലി

06. ദ്രാസ് വാലി

ജമ്മുകാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലാണ് ദ്രാസ് വാലി സ്ഥിതി ചെയ്യുന്നത്. ലഡാക്കിലേക്കുള്ള കവാടം എന്നാണ് ദ്രാസ് നഗരം

അറിയപ്പെടുന്നത്. ദ്രാസിനെക്കുറിച്ച് കൂടുതല്‍ വായിക്കാം

Photo Courtesy: Rohan

07. പനാജി

07. പനാജി

ഗോവയുടെ തലസ്ഥാനമായ പനാജി പ്രണയിതാക്കള്‍ക്ക് നിരഭയം യാത്ര ചെയ്യാന്‍ കഴിയുന്ന സ്ഥലമാണ്. സുന്ദരമായ ബീച്ചുകളും

ബീച്ച് പാര്‍ട്ടികളുമാണ് ഈ സ്ഥലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Photo Courtesy: Aaron C

ഖജുരാഹോ

ഖജുരാഹോ

ഖജുരാഹോ ടൂറിസം അവിടുത്തെ ക്ഷേത്രങ്ങളെ അസ്പദമാക്കിയാണ്. ചെങ്കല്ലില്‍ നിര്‍മ്മിച്ച, കല്ലില്‍ കൊത്തിയ വിശിഷ്ടവും, വ്യക്തവുമായ കാമത്തിന്‍റെ ചിത്രണങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

Photo Courtesy: Dennis Jarvis

09. മഹാബലേശ്വര്‍

09. മഹാബലേശ്വര്‍

മഹാരാഷ്ട്രയിലെ പശ്ചിമഘട്ട മലനിരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ഹില്‍സ്റ്റേഷനാണ് മഹാബലേശ്വര്‍. പ്രണയിതാക്കള്‍ക്ക്

നിരഭയം യാത്ര ചെയ്യാവുന്ന ഹില്‍സ്റ്റേഷനുകളില്‍ ഒന്നാണ് മഹാബലേശ്വര്‍.

Photo Courtesy: Rishabh Tatiraju

10. സാന്ദാക്ഫു

10. സാന്ദാക്ഫു

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് സാന്ദാഫ്കു എന്ന പര്‍വ്വതനിര സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ് പ്രിയരുടെ പറുദീസ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കാഞ്ചന്‍ജംഗ കൊടുമുടിയുടെ സുന്ദരമായ ദൃശ്യം കാണാന്‍ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്.

Photo Courtesy: solarshakti

11. ദിവീഗര്‍

11. ദിവീഗര്‍

മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രവിശ്യയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു ബീച്ചാണ് ദിവീഗര്‍. മഹാരാഷ്ട്രയിലെ പ്രശസ്തമായ ദിവീഗര്‍ ബീച്ച് പ്രണയിതാക്കള്‍ക്ക് സഞ്ചരിക്കാന്‍ പറ്റിയ ഒരു ബീച്ചാണ്.

Photo Courtesy: Anirudha123

12. സ്പിതി

12. സ്പിതി

ഹിമാചല്‍ പ്രദേശിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായുള്ള ഹിമാലയന്‍ താഴ്‌വരയാണ് സ്പിതി. മധ്യഭാഗത്തായുള്ള സ്ഥലം എന്നാണ്

സ്പിതിയെന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയ്ക്കും ടിബറ്റിനുമിടയിലാണ് ഈ സ്ഥലത്തിന്റെ കിടപ്പ്. കൂടുതല്‍ വായിക്കാം

Photo Courtesy: Dinudey Baidya

13. ഗുറായിസ്

13. ഗുറായിസ്

ജമ്മുകാശ്മീരിലെ ശ്രീനഗറിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹിമാലയന്‍ താഴ്വരയാണ് ഗുറായിസ്. ദാവര്‍ എന്ന ചെറുപട്ടണത്തില്‍ നിന്ന് ഇവിടേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. വര്‍ഷത്തില്‍ ആറുമാസത്തോളം ഈ താഴ്വര മഞ്ഞിനടിയിലാണ്. അതിനാല്‍

ഇവിടെ ജനങ്ങള്‍ താമസിക്കാറില്ല.

Photo Courtesy: Zahid samoon

14. കൂര്‍ഗ്

14. കൂര്‍ഗ്

പശ്ചിമഘട്ടത്തിലെ മറ്റൊരു പ്രമുഖ ഹില്‍സ്റ്റേഷനായ കൂര്‍ഗ് സ്ഥിതി ചെയ്യുന്നത് കര്‍ണാടകയിലാണ്. സഞ്ചാരികളെ ആദരിക്കുന്ന സംസ്‌കാരമുള്ള ജനതയാണ് കൂര്‍ഗില്‍ ഉള്ളത് അതിനാല്‍ പ്രണയിതാക്കള്‍ക്ക് നിര്‍ഭയം പോകാന്‍ പറ്റിയ സ്ഥലമാണ് ഇത്.

Photo Courtesy: Navaneeth KN

15. ചിറാപുഞ്ചി

15. ചിറാപുഞ്ചി

മേഘാലയിലെ ഖാസി മലമേഖലയിലാണ് ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തെ ഒരു ടൂറിസം കേന്ദ്രമായി വികസിപ്പിച്ചത് ബ്രീട്ടീഷുകാരാണ്. ചിറാപുഞ്ചിയിലെ കൗതുകങ്ങള്‍ കണ്ടറിഞ്ഞ് നമുക്ക് ഒന്ന് യാത്ര പോകാം.

Photo Courtesy: Subharnab Majumdar

16. ആന്‍ഡമാന്‍

16. ആന്‍ഡമാന്‍

നിരവധി പ്രണയിതാക്കള്‍ യാത്ര ചെയ്യാറുള്ള സ്ഥലമാണ് ആന്‍ഡമാന്‍. സുന്ദരമായ ബീച്ചുകളും, സ്‌കൂബ ഡൈവിങ് പോലുള്ള സാഹസിക ആക്റ്റിവിറ്റികളും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതാണ്. സ്‌കൂബ ഡൈവിംഗിന് നിരവധി ആളുകള്‍ ഇവിടെ എത്താറുള്ളത്.

Photo Courtesy: cat_collector

17. ലൊക് ടാക്

17. ലൊക് ടാക്

വടക്ക് കിഴക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലൊക് ടാക് മണിപ്പൂരിലെ ഏറ്റവും പ്രാധാന്യമേറിയ

സഞ്ചാരകേന്ദ്രമാണ്. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ മാത്രം അകലെയുള്ള തലസ്ഥാനപട്ടണമായ ഇംഫാലില്‍ നിന്ന് ബസ്സുകളും ടാക്‌സികളും മുഖേന ഇവിടെ അനായാസം വന്നെത്താം. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ

പാര്‍ക്കെന്ന് അറിയപ്പെടുന്ന കെയ്ബുള്‍ ലംജാവോ പാര്‍ക്ക് ഈ കായലിന്റെ തെക്കേ തീരത്തായാണ് വിലയിക്കുന്നത്.

Photo Courtesy: Sharada Prasad CS

18. കൊടൈക്കനാല്‍

18. കൊടൈക്കനാല്‍

ഹില്‍സ്റ്റേഷനുകളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന കൊടൈക്കനാല്‍ സൗത്ത് ഇന്ത്യയിലെ പ്രശസ്തമായ ഹില്‍സ്റ്റേഷന്‍ ആണ്.

സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന ഒരു ഹണിമൂണ്‍ പറുദീസയാണ് ഇത്.

Photo Courtesy: Wikitom2

19. ചാംബെ

19. ചാംബെ

മിസ്സോറാമിന്റെ തലസ്ഥാനമായ ഐസാവലില്‍ നിന്നും 192 കിലോമീറ്റര്‍ അകലെയാണ് ചാമ്പൈ. ഈ രണ്ട് നഗരങ്ങളെ

ബന്ധിപ്പിക്കുന്ന റോഡുകള്‍ വളരെ നല്ലതായതുകൊണ്ട് തന്നെ ബസ്സുകളിലും ടാക്‌സികളിലും ഇതുവഴി സഞ്ചാരികള്‍ക്ക്

ചാമ്പൈയിലെത്താം. കൂടുതല്‍ വായിക്കാം

Photo Courtesy: Bogman

20. ഊട്ടി

20. ഊട്ടി

തമിഴ്‌നാട്ടിലെ പ്രശസ്തമായ മറ്റൊരു ഹില്‍സ്റ്റേഷന്‍ ആണ് ഊട്ടി. കൊടൈക്കനാലു പോലെ തന്നെ നിരവധി വിനോദ സഞ്ചാരികള്‍

ഊട്ടിയില്‍ എത്താറുണ്ട്.

Photo Courtesy: Amol.Gaitonde

21. സുന്ദര്‍ബന്‍

21. സുന്ദര്‍ബന്‍

ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചു കിടക്കുന്ന വലിയ കണ്ടല്‍ സംരക്ഷണ മേഖലയാണ് സുന്ദര്‍ബന്‍ അഥവ സുന്ദര്‍വനങ്ങള്‍. ഈ ദേശീയോദ്യാനത്തിന്റെ ഭൂരിഭാഗവും ബംഗ്ലാദേശിലാണെങ്കിലും ഇന്ത്യയില്‍ ഉള്ള മൂന്നിലൊന്ന് ഭാഗം വിനോദ സഞ്ചാരികളെ

ഏറെ ആകര്‍ഷിക്കുന്നു. കൂടുതല്‍ വായിക്കാം

Photo Courtesy: Joydeep

22. പോണ്ടിച്ചേരി

22. പോണ്ടിച്ചേരി

ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒന്നായ പോണ്ടിച്ചേരി പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍, കോളാണിയല്‍ കാലഘട്ടത്തിലെ നിര്‍മ്മിതികള്‍, ബീച്ചുകള്‍ എന്നിവയാണ് പോണ്ടിച്ചേരിയുടെ പ്രത്യേകത.

Photo Courtesy: Indianhilbilly

23. സന്‍സ്‌കാര്‍

23. സന്‍സ്‌കാര്‍

ജമ്മുകശ്മീരിന്റെ വടക്കുഭാഗത്ത് കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സന്‍സ്‌കാര്‍. കനത്ത

മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും. കൂടുതല്‍ വായിക്കാം

Photo Courtesy: Kiran Jonnalagadda

24. വിശാഖ്

24. വിശാഖ്

ഈസ്റ്റ് കോസ്റ്റിലെ ഗോവ എന്നാണ് വിശാഖ് അറിയപ്പെടുന്നത്. സുന്ദരമായ കടല്‍ത്തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മലനിരകളാണ് വിശാഖിനെ കൂടുതല്‍ സുന്ദരമാക്കുന്നത്.

Photo Courtesy: Sureshiras

25. നുബ്രാവാലി

25. നുബ്രാവാലി

ലഡാക്കിന്റെ പൂന്തോപ്പ് എന്നാണ് സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രാവാലി

അറിയപ്പെടുന്നത്. ഏഴാം നൂറ്റാണ്ട് വരെ നീളുന്ന നീളുന്ന ചൈനീസ്,മംഗോളിയന്‍, അറബ് അധിനിവേശങ്ങള്‍ കണ്ട ഈ ദേവ ഭൂമി അതുകൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കൂടുതല്‍ വായിക്കാം

Photo Courtesy: Karunakar Rayker

26. പുരി

26. പുരി

ചാര്‍ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ പുരി ഒറീസയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. ബംഗാള്‍

ഉള്‍ക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രവും ബീച്ചുമൊക്കെ പ്രണയിതാക്കള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലമാണ്.

Photo Courtesy: Wen-Yan King

27. ഡിസുകൗ വാലി

27. ഡിസുകൗ വാലി

കൊഹിമ പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിസുകൗ താഴ്‌വര ട്രക്കിങ് പ്രേമികള്‍ക്ക് ഏറെ

പ്രിയപ്പെട്ട സ്ഥലമാണ്. സമുദ്ര നിരപ്പില്‍ നിന്നും 248 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഈ സ്ഥലത്ത് നിന്നും നോക്കിയാല്‍

പര്‍വതങ്ങളുടെ വിശാല ദൃശ്യം കാണാന്‍ കഴിയും. കൂടുതല്‍ വായിക്കാം

Photo Courtesy:

28. ഡാര്‍ജിലിംഗ്

28. ഡാര്‍ജിലിംഗ്

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ആണ് പ്രണയിതാക്കള്‍ക്ക് നിര്‍ഭയം യാത്ര ചെയ്യാവുന്ന മറ്റൊരു സ്ഥലം. മൗണ്ടേന്‍ ടോയ് ട്രെയിന്‍

ആണ് ഡാര്‍ജിലിംഗിന്റെ മറ്റൊരു പ്രത്യേകത.

Photo Courtesy: Jamey Cassell

29. കുന്നൂര്‍

29. കുന്നൂര്‍

തമിഴ്‌നാട്ടിലാണ് കുന്നൂര്‍ സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിയും, കാഴ്ചകളുടെ സമ്പന്നതയും, തേയിലത്തോട്ടങ്ങളും, ചോക്കലേറ്റും, പ്രസന്നവും സുഖകരമായ കാലാവസ്ഥയും കുന്നൂരിനെ സഞ്ചാരികളുടെയും, ഹണിമൂണ്‍ ആഘോഷിക്കാന്‍ വരുന്ന ദമ്പതികളുടെയും ഇഷ്ട സ്ഥലമായി കുന്നൂരിനെ മാറ്റുന്നു. കൂടുതല്‍ വായിക്കാം

Photo Courtesy: Challiyan at ml.wikipedia

30. അരക്കു വാലി

30. അരക്കു വാലി

ടൂറിസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു ബലിയാടാകാത്ത തെക്കേ ഇന്ത്യയിലെ ചുരുക്കം ചില മനോഹരമായ

പ്രദേശങ്ങളിലൊന്നാണ് അരക്കു വാലി. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലാണ് പ്രകൃതി സൗന്ദര്യവും തനിമയും

ഒത്തിണങ്ങി നില്‍ക്കുന്ന ഈ മനോഹര താഴ്വരകള്‍ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Yalla.vamsi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more