Search
  • Follow NativePlanet
Share
» »തൃശൂരി‌ൽ സന്ദർശിച്ചിരിക്കേണ്ട 5 ഡാമുകൾ

തൃശൂരി‌ൽ സന്ദർശിച്ചിരിക്കേണ്ട 5 ഡാമുകൾ

തൃശൂരിൽ നിന്ന് യാത്ര പോകാൻ പറ്റി‌യ തൃശൂർ ജില്ലയിലെ സുന്ദരമായ ചില ഡാമുകൾ പരിചയപ്പെടാം. പീച്ചി, ചിമ്മിണി പോലുള്ള ഡാമുകൾ സഞ്ചാരികൾക്കിടയിൽ വളരെ പ്രശസ്തമാണ്

By Maneesh

അവ‌ധി ദിവസങ്ങളിൽ യാത്ര പോകാൻ ആഗ്രഹിക്കുന്ന‌വരാണ് ഭൂരിഭാഗം ആളുകളും. തൃശൂരിലുള്ള സഞ്ചാരികൾക്ക് യാത്ര പോകാൻ നിരവധി സ്ഥലങ്ങളാണ് ജില്ലയിലുള്ളത്. പശ്ചിമഘ‌ട്ടം മുതൽ അറബിക്കടൽ വരെ പടർന്ന് കിടക്കുന്ന തൃശൂർ ജില്ലയിലൂടെ നിരവധി പുഴകൾ ഒഴുകുന്നുണ്ട്. ഈ പുഴകളിലൊക്കെ ചെറു‌തും വലു‌തുമായ നിരവധി ഡാമുകളും കാണാം.

തൃശൂരിൽ നിന്ന് യാത്ര പോകാൻ പറ്റി‌യ തൃശൂർ ജില്ലയിലെ സുന്ദരമായ ചില ഡാമുകൾ പരിചയപ്പെടാം. പീച്ചി, ചിമ്മിണി പോലുള്ള ഡാമുകൾ സഞ്ചാരികൾക്കിടയിൽ വളരെ പ്രശസ്തമാണ്.

തൃശൂരില്‍ നിന്ന് പോകാന്‍ ചിമ്മിണി വന്യജീവി സങ്കേതംതൃശൂരില്‍ നിന്ന് പോകാന്‍ ചിമ്മിണി വന്യജീവി സങ്കേതം

01. ചിമ്മിണി ഡാം

01. ചിമ്മിണി ഡാം

തൃശൂർ ജില്ലയിലെ മുകുന്ദപുരം താലുക്കിലെ എച്ചിപ്പാറയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 1996ൽ ആണ് ഈ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായത്. ചിമ്മിണി നദിക്ക് കുറുകേയാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.

Photo Courtesy: Aruna

താമസ സൗകര്യം

താമസ സൗകര്യം

ചിമ്മിണി ഡാമിന് സമീപത്തെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. മൂന്ന് റൂമുകളും 40 ബെഡുകളുള്ള ഡോര്‍മറ്റെറിയുമാണ് ഇവിടെയുള്ളത്. ഡോര്‍മറ്ററിക്ക് 80 രൂപയും രണ്ട് പേര്‍ക്ക് വീതം താമസിക്കാവുന്ന മുറിക്ക് 600 രൂപയുമാണ് നിരക്ക്.

Photo Courtesy: Manoj K

02. പീച്ചി ഡാം

02. പീച്ചി ഡാം

തൃശ്ശൂരില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്താണ് പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പീച്ചി ഡാം സ്ഥിതിചെയ്യുന്നത്. ജലസേചനം, ശുദ്ധജലവിതരണം എന്നിവ മുന്‍നിര്‍ത്തിയാണ് പീച്ചി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്.
Photo Courtesy: Rameshng

പീച്ചിവാഴാനി വന്യജീവി സങ്കേതം

പീച്ചിവാഴാനി വന്യജീവി സങ്കേതം

പീച്ചിവാഴാനി വന്യജീവി സങ്കേതമെന്നും ഈ പ്രദേശം അറിയപ്പെടുന്നു. പീച്ചിക്കടുത്തുള്ള കണ്ണാറയിലാണ് കേരള ഫോറസ്റ്റ് ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി. യുടെ ജലവൈദ്യുതി പദ്ധതി ഇവിടെ കമ്മീഷന്‍ ചെയ്തിട്ടുണ്ട്. പ്രതിവര്‍ഷം 33 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനം ഈ പദ്ധതിയ്‌ലൂടെ ലക്ഷ്യമിടുന്നു.
Photo Courtesy: Manojk

03. പെരിങ്ങൽ‌കുത്ത് ഡാം

03. പെരിങ്ങൽ‌കുത്ത് ഡാം

ചാലക്കുടിപ്പുഴയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 36.9 മീറ്റർ ഉയരമുള്ള ഈ അണക്കെട്ടിന് 366 മീറ്റർ നീളമുണ്ട്. അതിരപ്പള്ളി വെള്ളച്ചാട്ടം സന്ദർശിക്കുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് ഇത്

Photo Courtesy: Vssun.

ചരിത്രം

ചരിത്രം

1949 മേയ് 20-ന് കൊച്ചി രാജാവ് രാമവർമ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിർ‌വഹിച്ചത്. അന്ന് ആരംഭിച്ച നിർമ്മാണജോലികൾ 1957 മേയ് 15-ന് പൂർത്തിയായി. 399 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവായ മൊത്തം തുക.

Photo Courtesy: Vssun.

04. പൂമാല ഡാം

04. പൂമാല ഡാം

തൃശൂർ ജില്ലയിലെ പൂമാല ഗ്രാമത്തിന് തെക്ക് വശത്തായാണ് പൂമാല ഡാം സ്ഥിതി ചെയ്യുന്നത്. ജലസേചന ആവശ്യത്തിനായാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇപ്പോൾ ഈ സ്ഥലം വളർന്നു കഴിഞ്ഞു. 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഡാമിന്റെ ‌പരിസ‌രപ്രദേശം സുന്ദരമാക്കിയത്
Photo Courtesy: Manojk

എത്തി‌‌ച്ചേരാൻ

എത്തി‌‌ച്ചേരാൻ

തൃശൂർ നഗരത്തിൽ ഏകദേശം 13 കിലോമീറ്റർ അകലെയായാണ് പൂമാല സ്ഥിതി ചെയ്യുന്നത്. പൂമാല ഡാം, മുനിയറ, എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. പൂമാലയിലേ‌ക്ക് തൃശൂരിൽ നിന്ന് ഷൊർണൂ‌ർ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ അത്താണി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പോകുന്നത് പൂമാല ഡാമിലേക്കാ‌ണ്.

Photo Courtesy: Manojk

05. വാഴാനി ഡാം

05. വാഴാനി ഡാം

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്ക് സമീ‌പം വടക്കാഞ്ചേരി പുഴയ്ക്ക് കുറുകെ നിർമ്മിച്ച അണ‌ക്കെട്ടാണ് വാഴാനി അണക്കെട്ട്. 1962ൽ ആണ് ഈ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായത്.

Photo Courtesy: Arayilpdas at Malayalam Wikipedia

മണ്ണണക്കെട്ട്

മണ്ണണക്കെട്ട്

പ‌രമ്പരാഗത രീതിയിൽ മണ്ണുകൊണ്ടാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ മണ്ണു കൊണ്ട് നിർമ്മിച്ച അപൂർവം അണക്കെട്ടുകളിൽ ഒന്നാണ് ഈ അണക്കെട്ട്

Photo Courtesy: Arayilpdas, മലയാളം Wikipedia-ൽ നിന്നും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X