Search
  • Follow NativePlanet
Share
» »തനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാം

തനിച്ചാണോ യാത്ര? എങ്കില്‍ ഈ അഞ്ച് ഇടങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാം

ഒറ്റയ്ക്ക് പോകരുതെന്നും പോയാല്‍ ആപത്താണെന്നും സഞ്ചാരികള്‍ വിശ്വസിക്കുന്ന ഇത്തരം കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം...

എന്തുകൊണ്ട് യാത്ര ചെയ്യണം എന്നു ചോദിച്ചാല്‍ ഒരു നൂറൂത്തരം പറയുവാനുണ്ടാകും ഓരോ സഞ്ചാരിക്കും. മിക്കവാറും അതിലൊന്ന് ആ പ്രദേശത്തെ ചൂഴ്ന്നു നില്‍ക്കുന്ന ചരിത്ര കഥകളും പിന്നെ അതിന്റെ നിഗൂഢതയും കേട്ടുപഴകിയ ചില കാര്യങ്ങളും തന്നെയായിരിക്കും.ഇങ്ങനെയുള്ള ചരിത്ര കഥകളോളം തന്നെ രസകരമാണ് ആ പ്രദേശത്തിന്റെ പേടിപ്പിക്കുന്ന ചില കഥകളറിയുക എന്നതും. എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കില്‍ പോലും രസകരമെന്നു ചിലര്‍ക്കു തോന്നുന്ന കഥകള്‍ മറ്റു ചിലരെ ജീലിതകാലം മുഴുവന്‍ പേടിപ്പിക്കുകയും ചെയ്യും. എങ്കില്‍ പോലും സാഹസികതയുടെ പേരില്‍ അത്തരം ഇടങ്ങളിലേക്ക് ഒരു യാത്രയ്ക്കായി ഇറങ്ങിത്തിരിക്കുവാനും നിരവധി പേരുണ്ട്. അത്തരത്തില്‍ ധൈര്യമുള്ളവരെ പോലും ഒരു നിമിഷം പുറകോട്ട് വലിക്കുന്ന ചില സ്ഥലങ്ങളുണ്ട്. ഒറ്റയ്ക്ക് പോകരുതെന്നും പോയാല്‍ ആപത്താണെന്നും സഞ്ചാരികള്‍ വിശ്വസിക്കുന്ന ഇത്തരം കുറച്ച് ഇടങ്ങള്‍ പരിചയപ്പെടാം..

ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!!ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!!

ബ്രിജ് രാജ് ഭവന്‍

ബ്രിജ് രാജ് ഭവന്‍

തനിയെ പോകുന്നതില്‍ നിന്നും ആളുകളെ വിലക്കിയിരിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാമനാണ് രാജസ്ഥാനിലെ കോട്ടയില്‍ സ്ഥിതി ചെയ്യുന്ന ബ്രിജ് രാജ് ഭവന്‍. ഒരു പൈതൃക കൊ‌ട്ടാരമായിരുന്ന ഇതിന്ന് ഒരു ഹോട്ടലായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. ആളുകള്‍ നിരന്തരം വന്നെത്തുന്ന ഒരു ഹോട്ടലാണിതെങ്കില്‍ പോലും ഇവിടെ ഇപ്പോഴും ആത്മാക്കളുടെ സാന്നിധ്യം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 1867 ലെ കലാപ കാലത്ത് മേജര്‍ ബര്‍ട്ടണ്‍ ഊ കൊട്ടാരത്തിന്റെ ഹാളില്‍ വെച്ച് തന്‍റെ രണ്ടു പുത്രന്മാരോടൊപ്പം കൊല്ലപ്പെ‌ട്ടു എന്നാണ് കരുതപ്പെടുന്നത്. അവരു‌ടെ ആത്മാക്കളാണ് ഇവിടെ ശല്യമുണ്ടാക്കുന്നതെന്നാണ് വിശ്വസിക്കുന്നത്.

രാത്രികളില്‍

രാത്രികളില്‍

രാത്രിയില്‍ ഈ ഹോ‌ട്ടലാണ് താമസത്തിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ അതിശയിപ്പിക്കുന്ന പല കാര്യങ്ങള്‍ക്കും സാക്ഷികളാവേണ്ടി വരുമത്രെ. രാത്രിയില്‍ ഒരു വലിയ മനുഷ്യന്‍ വടിയൊക്കെ കുത്തിപ്പിടി‌ച്ച് നടന്നു നീങ്ങുന്ന നിഴല്‍ രൂപം ആണ് ഇവിടെ സഞ്ചാരികളെ പേടിപ്പിക്കുന്നത്. എന്നാല്‍ പേടിക്കേണ്ട കാര്യമില്ലത്രെ. ആ ആത്മാവ് ആരെയും ഇതുവരെ ഒരു തരത്തിലും ദ്രോഹിച്ചിട്ടില്ല എന്നാണ് ഇവിടുള്ളവര്‍ പറയുന്നത്.

മൂന്നൂ രാജാക്കന്മാരുടെ ദേവാലയം ഗോവ

മൂന്നൂ രാജാക്കന്മാരുടെ ദേവാലയം ഗോവ

ഗോവയെന്നാല്‍ ബീച്ചുകളും പബ്ബുകളും മാത്രമാണ് ഇന്നും മിക്ക സഞ്ചാരികള്‍ക്കും. ചരിത്രമുറങ്ങിക്കിടക്കുന്ന ഗോവയെ കണ്ടി‌ട്ടുള്ളവര്‍ വളരെ കുറവു തന്നെയായിരിക്കും. ഇത്തരക്കാര്‍ അറിഞ്ഞിരിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഗോവയിലെ മൂന്നു രാജാക്കന്മാരുടെ ദേവാലയം. തെക്കന്‍ ഗോവയിലെ കാന്‍സൗലിം ഗ്രാമത്തിലാണ് ഈ ദേവാലയമുള്ളത്. പണ്ട് പോര്‍ച്ചുഗീസുകാരുടെ ഭരണ കാലത്ത് ഹോല്‍ഗര്‍ അല്വുങ്കര്‍ എന്നു പേരായ ഒരു രാജാവ് തന്‍റെ സുഹൃത്തുക്കളായ രണ്ട് രാജാക്കന്മാരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവത്രെ. പിന്നീടിങ്ങോട്ട് മൂന്നൂ രാജാക്കന്മാരുടെ ആത്മാവിന്‍റെ പേരിലാണ് ഈ ദേവാലയം അറിയപ്പെടുന്നത്.

അമ

അമാനുഷിക ശക്തികള്‍

അമാനുഷിക ശക്തികള്‍

ഇവിടെ അപരിചിതങ്ങളായ പല ശക്തികളും ശബ്ദങ്ങളുമുണ്ടെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റിയുടെ ഗോസ്റ്റ് റിസേര്‍ച്ചേഴ്സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേറ്റേഴ്സ് ഓഫ് പാരാനോര്‍മല്‍ ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇവിടെ അമാനുഷ ശക്തികളുടെ സ്വാധീനമുണ്ടെന്ന കണ്ടെത്തിയിട്ടുണ്ട്.

രാജ് കിരണ്‍ ഹോട്ടല്‍, ലോണാവാല

രാജ് കിരണ്‍ ഹോട്ടല്‍, ലോണാവാല

മുംബൈയിലെ ഏറ്റവും പ്രസിദ്ധമായ യാത്രാ സ്ഥാനങ്ങളിലൊന്നാണാ ലോണാവാല. പച്ചപ്പു നിറഞ്ഞ ഈ ഹില്‍ സ്റ്റേഷന്‍ ട്രക്കിങ്ങിനു പേരു കേട്ടതു കൂടിയാണ്. എന്നാല്‍ ഇവിടുത്തെ രാജ് കിരണ്‍ ഹോട്ടല്‍, പക്ഷേ, സഞ്ചാരികളെ അല്പം ഭയപ്പെടുത്താറുണ്ട്. ഹോട്ടല്‍ റിസപ്ഷനു സമീപത്തുള്ള റൂമിലാണ് പേടിപ്പിക്കുന്ന ചില കാര്യങ്ങള്‍ നടക്കുന്നതായി സന്ദര്‍ശകര്‍ പറയുന്നത്.

ഉറക്കത്തില്‍

ഉറക്കത്തില്‍


രാത്രിയില്‍ ഈ മുറിയിലെ ബെഡ്ഷീറ്റ് ആരോ വലിക്കുന്നതു പോലെ തോന്നുമത്രെ. ആ മുറിയിലെ ആളുകള്‍ നല്ല ഉറക്കത്തിലായിരിക്കുമ്പോഴാണ് ഇത് നടക്കുന്നത്. ഭയം കൊണ്ട് എണീക്കുന്നതിനാല്‍ ആര്‍ക്കുമൊന്നും വ്യക്തമായി പറയുവാനും സാധിക്കില്ലത്രെ. എന്നാല്‍ ഇപ്പോള്‍ ഈ മുറി സന്ദര്‍ശകര്‍ക്കായി നല്കാറില്ല. എന്നാല്‍ അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ആളുകള്‍ക്ക് ഇവിടെ വസിക്കുവാന്‍ അനുമതിയുണ്ട്.

രാമോജി ഫിലം സിറ്റി, ഹൈദരാബാദ്

രാമോജി ഫിലം സിറ്റി, ഹൈദരാബാദ്


രാമോജി ഫിലിം സിറ്റിയോ? അത്ഭുതപ്പെടേണ്ട, ഇവിടെയും ചെറിയ തോതില്‍ ആത്മാക്കളുടെ ശല്യമുണ്ടെന്നാണ് പറയപ്പെടുന്നത്. ഹൈദരാബാദിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായാണ് ഇവിടം അറിയപ്പെ‌‌‌ടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലക്സുകളിലൊന്നാണത്രെ ഇത്. എന്നാല്‍ ഇത് പണിതുയര്‍ത്തിയിരിക്കുന്നത് ഹൈദരാബാദ് നിസാമുമാരു‌ടെ യുദ്ധഭൂമിക്ക് മുകളിലായാണത്രെ. അതിനാല്‍ രാത്രി കാലങ്ങളില്‍ യുദ്ധത്തില്‍ കൊല്ലപ്പെ‌ട്ട സൈനികരുടെ ആത്മാക്കള്‍ വന്ന് ശല്യപ്പെടുത്താറുണ്ടത്രെ. ചില ചിത്രങ്ങളുടെ ഷൂട്ടിങ് സമയത്തു പോലും ഇത്തരത്തിലുള്ള ശല്യപ്പെടുത്തലുകള്‍ ഉണ്ടായതിന് നിരവധി സാക്ഷികളുണ്ട്.

സാവോയ് ഹോട്ടല്‍, മസൂറി

സാവോയ് ഹോട്ടല്‍, മസൂറി

മസൂറിയിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലുകളില്‍ ഒന്നായാണ് സാവോയ് അറിയപ്പെടുന്നത്. എന്നാല്‍ ഈ ഹോട്ടലും കാലങ്ങളോളം പേടിപ്പെടുത്തുന്ന ഇടമായിരുന്നുവത്രെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലേഡി ഗാര്‍നെറ്റ് ഓര്‍മെ എന്ന സ്ത്രീ ഇവിടെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്രെ. സംശയകരമായ സാഹചര്യത്തിലായുന്നു അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നുമുതല്‍ വര്‍ഷങ്ങളോളം ഈ സ്ത്രീയുടെ ആത്മാവ് ഹോട്ടലില്‍ വസിച്ചിരുന്നുവെന്നും പല തരത്തില്‍ ആളുകളെ ഉപദ്രവിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അഗതാ ക്രിസ്റ്റിയുടെ നോവലായ ദ മിസ്റ്റീരിയസ് അഫയര്‍ അറ്റ് ദ സ്റ്റൈല്‍സ് എന്ന നോവല്‍ ഇവിടുത്തെ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് എഴുതിയതാണെന്നാണ് കരുതപ്പെടുന്നത്.

27 രാജ്യങ്ങള്‍, 136 ദിവസം, 930 പേരിലൊരാളായി ലോകം ചുറ്റാന്‍ ഇതാണവസരം27 രാജ്യങ്ങള്‍, 136 ദിവസം, 930 പേരിലൊരാളായി ലോകം ചുറ്റാന്‍ ഇതാണവസരം

വലിയ പറമ്പ മുതല്‍ പൂവാര്‍ വരെ... മഴയില്‍ കാണാനിറങ്ങാം ഈ ഇടങ്ങള്‍വലിയ പറമ്പ മുതല്‍ പൂവാര്‍ വരെ... മഴയില്‍ കാണാനിറങ്ങാം ഈ ഇടങ്ങള്‍

Read more about: travel ideas haunted hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X