Search
  • Follow NativePlanet
Share
» »ശിവശക്തിയുടെ സ്രോതസ്സായ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ

ശിവശക്തിയുടെ സ്രോതസ്സായ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ

വിശ്വാസങ്ങളിലും ആചാരങ്ങളിലും മറ്റിടങ്ങളിൽ നിന്നും ഏറെ മാറി നിൽക്കുന്ന മഹാരാഷ്ട്രയിലെ ജ്യോതിർലിംഗ ക്ഷേത്രങ്ങളെ പരിചയപ്പെടാം...

ജ്യോതിർലിംഗ ക്ഷേത്രങ്ങൾ...ഒരു ശൈവ വിശ്വാസിയെ സംബന്ധിച്ചെടുത്തോളം ജീവിതത്തിന്റെ എല്ലാ അർഥങ്ങളും കുടികൊള്ളുന്ന ഇടം...നിശ്ചയിക്കുവാൻ കഴിയാത്ത ശക്തി കുടികൊള്ളുന്ന ഇത്തരം 12 ശിവലിംഗങ്ങളാണ് ഭാരതത്തിലുള്ളത്. അതിൽ 5 എണ്ണവും സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. ഹൈന്ജവ വിശ്വാസികളുടെ ഇടയിൽ ഏറ്റവും പ്രസിദ്ധമായ ഇടം മഹാരാഷ്ട്രയായതിനു പിന്നിലെ കാരണം ഇതു തന്നെയാണ്. അപൂർവ്വ വിശ്വാസങ്ങളും ആചാരങ്ങളും കുടികൊള്ളുന്ന ക്ഷേത്രങ്ങളും മനുഷ്യൻറെ ഉല്പത്തിയോളം തന്നെ പഴക്കനമുള്ള ആരാധനാ കേന്ദ്രങ്ങളും ഒക്കെയുള്ള മഹാരാഷ്ടട്ര വിശ്വാസികളുടെ ഒരു തുരുത്ത് കൂടിയാണ്. വിശ്വാസങ്ങളിലും ആചാരങ്ങളിലും മറ്റിടങ്ങളിൽ നിന്നും ഏറെ മാറി നിൽക്കുന്ന മഹാരാഷ്ട്രയിലെ ജ്യോതിർലിംഗ ക്ഷേത്രങ്ങളെ പരിചയപ്പെടാം...

ശിവൻ ജ്വലിക്കുന്ന അഗ്നി പോലെ!

ശിവൻ ജ്വലിക്കുന്ന അഗ്നി പോലെ!

ശിവനെ ജ്യോതിർലിഗ രൂപത്തിൽ ആരാധിക്കുന്ന ഇടങ്ങളാണ് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ. പരമ ശിവൻ ജ്വലിക്കുന്ന അഗ്നി പോലെ ഒരു സ്തംഭമായ പ്രത്യക്ഷപ്പെട്ട ഇടങ്ങളായും ജ്യോതിർലിംഗ സ്ഥാനങ്ങളെ കരുതുന്നു. ഭൂമിശാത്രപരമായും വിശ്വാസ രീതികളാലും ഒത്തിരിയൊത്തിരി പ്രത്യേകതകളുള്ള ഇടമാണ് ഓരോ ജ്യോതിർലിംഗ സ്ഥാനങ്ങളും. ഇത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം മാത്രമല്ല, സമീപത്തുള്ള ഇടങ്ങളും ഇതിന്റെ പ്രത്യേക ശക്തിയിൽ ഈർജ്ജം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് വിശ്വാസം.

മഹാരാഷ്ട്രയും ജ്യോതിർലിംഗ ക്ഷേത്രങ്ങളും

മഹാരാഷ്ട്രയും ജ്യോതിർലിംഗ ക്ഷേത്രങ്ങളും

ഇന്ത്യയിൽ ആകെയുള്ള 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ അഞ്ചെണ്ണവും മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്. ഭീംശങ്കർ ക്ഷേത്രം, ത്രിംബകേശ്വർ ശിവ് ജ്യോതിർലിംഗ ക്ഷേത്രം,
ഗ്രിഷ്ണേശ്വർ ജ്യോതിർലിംഗ,ഓണ്ഡ നാഗ്നാഥ് ക്ഷേത്രം, പാർലി വൈദ്യനാഥ് ജ്യോതിര്‍ലിംഗ എന്നീ ക്ഷേത്രങ്ങളാണവ

ത്രയംബകേശ്വർ ക്ഷേത്രം ജ്യോതിർലിംഗ ക്ഷേത്രം

ത്രയംബകേശ്വർ ക്ഷേത്രം ജ്യോതിർലിംഗ ക്ഷേത്രം

മഹാരാഷ്ട്രയിലെ ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ത്രയംബകേശ്വർ ക്ഷേത്രം. നാസിക്കിനു സമീപത്തെ ബ്രഹ്മഗിരി കുന്നുകളുെട താഴ്വരയിലാണ് ത്രയംബകേശ്വർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗോദാവരിയുടെ ഉദ്ഭവ സ്ഥാനവും ക്ഷേത്രത്തിന് സമീപമാണ്.

PC:Nilesh.shintre

ത്രിമൂർത്തികൾ വസിക്കുന്ന ജ്യോതിർലിംഗം

ത്രിമൂർത്തികൾ വസിക്കുന്ന ജ്യോതിർലിംഗം

ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ ത്രിമൂർത്തികളുടെ സാന്നിധ്യമാണ്. ക്ഷേത്രത്തിനുള്ളിലെ മൂന്നു ശിവലിംഗങ്ങളിലായാണ് ഇവരെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരിക്കൽ ഇവിടെയുണ്ടായ കഠിന വരൾച്ചയിൽ നിന്നും നാടിനെ രക്ഷിക്കുവാന്‍ ഗൗതമ മഹർഷി തീരുമാനിച്ചു. ശിവനെ ആരാധിച്ചാൽ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താൻ സാധിക്കു എന്ന് മനസ്സിലാക്കിയ അദ്ദേഹം ശിവനെയാണ് ആരാധിച്ചത്. പ്രാർഥനയിൽ സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും വരൾച്ചയിൽ നിന്നും നാടിനെ രക്ഷിക്കുവാൻ ഗോദാവരി നദി സൃഷ്ടിക്കുകയും ചെയ്തുവത്രെ. പിന്നീട് നദിയുടെ ഉത്ഭവ സ്ഥാനത്ത് ശിവൻ ജ്യോതിർലിംഗ സ്വരൂപത്തിൽ വാസം ആരംഭിച്ചു എന്നുമാണ് വിശ്വാസം.

PC:Niraj Suryawanshi

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

താനെ കസാര്‍ ഇഗട്പുരി വഴി എന്‍ എച്ച് 3 ലൂടെ മുംബായില്‍ നിന്നും നാസിക്കിലെത്താന്‍ കഴിയും. നാസിക്കില്‍ നിന്നും പൂനെയിലേക്ക് ഏകദേശം 220 കിലോമീറ്ററുണ്ട്. നാസിക്കില്‍ നിന്നും 30 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

ഭീംശങ്കർ

ഭീംശങ്കർ

ഭീമാ നദിയുടെ ഉത്ഭവ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജ്യോതിർലിംഗ ക്ഷേത്രമാണ് ഭീംശങ്കർ. പൂനെയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നഗര വാസ്തു വിദ്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിൽ മറ്റു ക്ഷേത്രങ്ങളി‍ നിന്നും ഏറെ വ്യത്യസ്തം കൂടിയാണിത്.

PC:ସୁରଥ କୁମାର ପାଢ଼ୀ

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയാണ് ഭീമശങ്കര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 ഘൃഷ്‌ണേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം

ഘൃഷ്‌ണേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം

ഔറംഗാബാദിലെ ദൗലത്താബാദിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള വെരൂൽ എന്ന ഗ്രാമത്തിലാണ് അടുത്ത ജ്യോതിർലിംഗ ക്ഷേത്രമായ ഘൃഷ്‌ണേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം
ഉള്ളത്. തന്റെ മകനെ കൊന്ന സ്ത്രീയോട് ക്ഷമിച്ച് ശിവനെ ആരാധിച്ച ഒരു അമ്മയോടുള്ള സ്നേഹത്തിന്റെ കഥയാണ് ഇവിടുത്തെ ജ്യോതിർലിംഗത്തിന്റേത്. ഘുശ്മേശ്വർ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഛത്രപതി ശിവജിയുടെ പിതാവായ മാലോജി ഭോസലെയാണ് ഇന്നു കാണുന്ന രൂപത്തിൽ ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. പിന്നീടും പല നിർമ്മാണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ശിവാലയ് എന്നു പേരായ ഒരു ചെറിയ ക്ഷേത്രക്കുളം ഇവിടെ കാണാം. അതിനു സമീപത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഔറംഗാബാദിനു സമീപത്തുള്ള ദൗലത്താബാദില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഓണ്ഡ നാഗ്നാഥ് ക്ഷേത്രം

ഓണ്ഡ നാഗ്നാഥ് ക്ഷേത്രം

12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ എട്ടാമത്തെ ക്ഷേത്രമാണ് ഓണ്ഡ നാഗ്നാഥ് ക്ഷേത്രം. മഹാരാഷ്ട്രയിൽ ഹിംഗോളി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 13-ാം നൂറ്റാണ്ടിൽ പുതുക്കി നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ആദ്യം നിർമ്മിച്ചത് യുധിഷ്ഠിരനാണ് എന്നാണ് വിശ്വാസം. വനവാസക്കാലത്ത് ഏഴു നിലകളിലായാണത്രെ ഈ ക്ഷേത്രം പാണ്ഡവർ നിർമ്മിച്ചത് എന്നാണ് വിശ്വാസം. മനോഹരമായ കൊത്തുപണികളാൽ സവമ്പന്നമാണ് ഇവിടം.

എത്തിച്ചേരുവാൻ‌

എത്തിച്ചേരുവാൻ‌

പൂനെയിൽ നിന്നും 423 കിലോമീറ്റര്‌ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാൻടെഡ്, ബീഡ് തുടങ്ങിയ സ്ഥലങ്ങളാണ് അടുത്തുള്ളവ. ഔറംഗാബാദിൽ നിന്നും ഇവിടേക്ക് 200 കിലോമീറ്റർ ദൂരമുണ്ട്.

പാർസി വൈജിനാഥ്

പാർസി വൈജിനാഥ്

മഹാരാഷ്ട്രയിലെ അഞ്ചാമത്തെയും അവസാനത്തെയുമായ ജ്യോതിർലിംഗ ക്ഷേത്രമാണ് പാർലി വൈജ്യനാഥ ക്ഷേത്രം. നാഗ്നഥ് ക്ഷേത്രത്തിൽ നിന്നും രണ്ട് മണിക്കൂർ അകലെയാണ് ആ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പാർലിയിലെ പേത്ത് മൊഹല്ലയിൽ പത്താൻപുരയ്കക്ക് സമീപമുള്ള ശനി മന്ദിറിനടുത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാർലിയിൽ നിന്നും ഇവിടേക്ക് 2.3 കിലോമീറ്ററാണ് ദൂരം.

വണ്ടിയെടുത്ത് ഇറങ്ങുന്നതിനു മുൻപ് അറിഞ്ഞിരിക്കണം റോഡുകളെക്കുറിച്ചുള്ള ഈ വിചിത്ര വിവരങ്ങൾ വണ്ടിയെടുത്ത് ഇറങ്ങുന്നതിനു മുൻപ് അറിഞ്ഞിരിക്കണം റോഡുകളെക്കുറിച്ചുള്ള ഈ വിചിത്ര വിവരങ്ങൾ

പുൽവാമ..രാജ്യ സ്നേഹികൾ ജീവൻ ബലി നല്കിയ നാട്!! പുൽവാമ..രാജ്യ സ്നേഹികൾ ജീവൻ ബലി നല്കിയ നാട്!!

ചിത്രങ്ങൾക്കു കടപ്പാട് വിക്കി പീഡിയ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X