Search
  • Follow NativePlanet
Share
» »മലമുകളിലൂടെ ചില റെയില്‍പാതകള്‍

മലമുകളിലൂടെ ചില റെയില്‍പാതകള്‍

By Maneesh

സുന്ദരമായ മലനിരകള്‍ക്ക് പേരുകേട്ട രാജ്യമാണ് നമ്മുടേത്, കോളനിഭരണകാലത്ത് ബ്രിട്ടീഷുകാര്‍ തങ്ങളുടെ വേനല്‍ക്കാലം ചിലവഴിച്ചിരുന്നത് ഇന്ത്യയിലെ ചില മലയോരങ്ങളിലാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ താവളമാക്കിയ ബ്രിട്ടീഷുകാര്‍ തങ്ങളുടെ കോളനി വിപുലീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മലകയറിയതും ഫാമുകളും മറ്റും സ്ഥാപിച്ച് അവിടെ താമസമാക്കിയതു. പില്‍ക്കാലത്ത് ഇവ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുകയും നഗരങ്ങളായി പരിവര്‍ത്തനം ചെയ്യുകയുമായിരുന്നു

ബ്രിട്ടീഷുകാർ കയ്യടക്കിയ മലയോരങ്ങളിൽ പലതും നഗരങ്ങളായി വികസിപ്പിക്കുകയും നഗരത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തു. ഇത്തരത്തിലുള്ള നഗരവത്കരണത്തിന്റെ ഭാഗമായാണ് ഈ പ്രദേശങ്ങളിൽ പലയിടത്തും റെയിൽപാതകളും റെയിൽവേ സ്റ്റേഷനുകളും സ്ഥാപിച്ചത്. ഇന്ന് നമ്മളെ വിസ്മയിപ്പിക്കുന്ന മലയോര റെയിൽപാതകളെല്ലാം നിർമ്മിച്ചത് ബ്രീട്ടീഷുകാരാണ്.

ബ്രിട്ടീഷുകാരുടെ സമ്മർ ക്യാപിറ്റൽ ആയിരുന്ന ഷിംല, ഹിമാലയ സാനുക്കളിൽ സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാൾ സംസ്ഥാനത്തിൽ ഉൾപ്പെട്ട ഡാർജിലിംഗ്, ഹിമാചൽ പ്രദേശിലെ കാംഗ്ര താഴ്വര, തമിഴ്നാട്ടിലെ ഊട്ടി, മുംബൈയ്ക്ക് അടുത്തായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മാതേരൻ എന്നിവയാണ് ബ്രീട്ടീഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട മലയോര റെയിൽവെ പാതകൾ.

ഇവയിൽ മൂന്ന് റെയിൽപാതകളെ യുനെസ്കോയുടെ ലോക പൈതൃക ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുർഘടമായ മലയോരങ്ങളിലൂടെ റെയിൽപ്പാത സ്ഥാപിച്ചതിനുള്ള എഞ്ചിനീയറിംഗ് വൈഭവത്തിനാണ് യുനെസ്കോയുടെ അംഗീകാരം. 1999ൽ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയേ തേടിയാണ് ഈ അംഗീകാരം ആദ്യം എത്തിയത്. 2005ൽ നീലഗിരി മൗണ്ടേൻ റെയിൽവേയ്ക്കും 2008ൽ കൽക്ക- ഷിംല റെയി‌ൽവേയ്ക്കും ഈ അംഗീകരം ലഭിച്ചു.

ഡാർജിലിംഗ് ഹിമാലയൻ റെയിൽവെ

ജാൽപായ്ഗുരിയിൽ നിന്ന് ഡാർജിലിംഗിലേക്കുള്ള റെയിൽപാതയാണ് ഇത്. ടോയ് ട്രെയിൻ സർവീസാണ് ഈ പാതയിലൂടെ നടത്തുന്നത്. ഈ ട്രെയിൻ കടന്ന് പോകുന്ന ഗുഹം റെയിൽവെ സ്റ്റേഷനാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ. സമുദ്രനിരപ്പിൽ നിന്ന് 2,257 മീറ്റർ ഉയരത്തിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 78 കിലോമീറ്റർ ആണ് ഇതിന്റെ നീളം.

Matanya

നീലഗിരി മൗണ്ടൈൻ റെയിൽവെ

മലകളുടെ റാണി എന്ന് അറിയപ്പെടുന്ന ഊട്ടിയിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മേട്ടുപ്പാളയം മുതൽ ഊട്ടി വരെയാണ് ഈ പാത നീളുന്നത്. മണിരത്നം സംവിധാനം ചെയ്ത ദിൽസെയിൽ ചയ്യ ചയ്യ എന്ന ഗാനരംഗത്തിൽ ഈ സ്ഥലവും ഇവിടുത്തെ ടോയ് ട്രെയിനും കാണിക്കുന്നുണ്ട്. 46 കിലോമീറ്റർ ആണ് ഈ റെയിൽപാതയുടെ നീളം.

Prakhar

കൽക -ഷിംല റെയിൽവെ

സുന്ദരമായ മാണ്ഡി കുളു താഴ്വരകളാൽ ചുറ്റപ്പെട്ട, ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലെ റെയിൽവേയും ഏറേ പ്രശ്തമാണ്. 96 കിലോമീറ്റർ ദൂരമാണ് ഈ റെയിൽപാതയൂടെ ദൂരം. ഈ പാതയിൽ 806 പാലങ്ങളും 103 തുരങ്കങ്ങളും ഉണ്ട്. ഹിമാചലിലെ സുന്ദരമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടുള്ള ഇതിലൂടെയുള്ള ട്രെയിൻ യാത്ര ഒരിക്കലും മറക്കാത്ത അനുഭവമായിരിക്കും സഞ്ചാരികൾക്ക് നൽകുക.

Philippe Raffard

കാംഗ്രവാലി റെയിൽവേ പാത

ഹിമാലയത്തിലെ ധൗലധർ മലനിരകൾക്കും ഹിമാലയത്തിന്റെ ഉപമേഖലകൾക്കും ഇടയിലാണ് ഈ റെയിൽപാത സ്ഥിതി ചെയ്യുന്നത്. പാത്തൻകോട്ട് മുതൽ ജോഗിന്ദർനഗർ വരേയാണ് ഈ റെയിൽപാത സ്ഥിതി ചെയ്യുന്നത്. 164 കിലോമീറ്റർ ആണ് ഈ പാതയുടെ ദൂരം.

ChanduBandi

മാതരേൻ റെയിൽവെ

മാഹരാഷ്ട്രയിലാണ് ഈ മലയോര റെയിൽപ്പാത സ്ഥിതി ചെയ്യുന്നത്. 1901മുതൽ 1907 വരെയുള്ള കാലഘത്തിലാണ് ഈ റെയിൽപാത നിർമ്മിക്കപ്പെട്ടത്. മുംബൈയ്ക്ക് വളരെ അടുത്തായിട്ടാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അവിസ്മരണീയമായ യാത്രാനുഭവം പ്രധാനം ചെയ്യുന്ന അഞ്ച് റെയിൽപാതകളിൽ ഒന്നാണ് ഇത്.

മലമുകളിലൂടെ ചില റെയില്‍പാതകള്‍

Arne Hückelheim

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more