Search
  • Follow NativePlanet
Share
» »ഷിംലയിൽ നിന്ന് 5 കുഞ്ഞൻ യാത്രകൾ

ഷിംലയിൽ നിന്ന് 5 കുഞ്ഞൻ യാത്രകൾ

ഈ വേ‌നൽ അവധിക്കാല‌ത്ത് ഷിംലയിലേക്ക് പോകുന്നുണ്ടെങ്കിൽ ഷിംലയിൽ മാത്രം ചു‌റ്റിക്കറങ്ങാതെ, ഷിംലയിൽ നിന്ന് ഷോർട്ട് ട്രിപ്പ് നടത്താൻ പ‌റ്റിയ 5 സ്ഥലങ്ങൾ പരിചയപ്പെടാം

By Maneesh

വേനൽക്കാലം ആകുമ്പോൾ ആളുകൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് ഹി‌ൽസ്റ്റേഷനുകളിലേക്കാണ്. ഡൽഹി പോലുള്ള മഹാനഗരങ്ങളിലുള്ളവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് ഹിമാചൽപ്രദേ‌ശിന്റെ തലസ്ഥാനമായ ‌‌ഷിംല. നല്ല കാലവസ്ഥ മാത്രമല്ല സുന്ദരമാ‌യ കാഴ്ചകൾ ഒ‌രു‌ക്കിയാണ് ഷിംല സഞ്ചാരികളെ കാത്തിരിക്കുന്ന‌ത്.

ഈ വേ‌നൽ അവധിക്കാല‌ത്ത് ഷിംലയിലേക്ക് പോകുന്നുണ്ടെങ്കിൽ ഷിംലയിൽ മാത്രം ചു‌റ്റിക്കറങ്ങാതെ, ഷിംലയിൽ നിന്ന് ഷോർട്ട് ട്രിപ്പ് നടത്താൻ പ‌റ്റിയ 5 സ്ഥലങ്ങൾ പരിചയപ്പെടാം. ഷിംലയിൽ നിന്ന് രണ്ട് മണിക്കൂർ യാത്ര ചെയ്താൽ എത്തിച്ചേരാവുന്ന സ്ഥലങ്ങളാണ് ഇവയെല്ലാം

01. കസോളി, 38 കി മീ

01. കസോളി, 38 കി മീ

ഷിംലയിൽ നിന്ന് 38 കിലോമീറ്റർ അകലെയായാണ് കസോളി സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ ആണ് കസോളി എന്ന സുന്ദരമായ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശത്തെ കുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്.

മങ്കി പോയന്‍റ്

മങ്കി പോയന്‍റ്

പ്രകൃതി സുന്ദരമായ സ്ഥല‌ത്തെ പ്രധാന കാഴ്ചകൾ, ക്രൈസ്റ്റ് ചര്‍ച്ച് , മങ്കി പോയന്‍റ് , ബാബാ ബാലക് നാഥ് ക്ഷേത്രം , ഗൂര്‍ഖാ കോട്ട എന്നിവയൊക്കെയാണ്. വിശദമായി വായിക്കാം

Photo Courtesy: ソキ
02. നാൽദേര, 26 കി മീ

02. നാൽദേര, 26 കി മീ

ഷിംലയിൽ നിന്ന് 26 കിലോമീറ്റർ അകലെയായാണ് നാൽദേര സ്ഥിതി ചെയ്യുന്നത്. ഗോള്‍ഫ്‌ ഇഷ്‌ടപ്പെടുന്നവര്‍ ആരും ഹിമാചല്‍ പ്രദേശിലെ നാൽദേര അറിയാതിരിക്കില്ല. രാജ്യത്തെ ഏറ്റവും പഴയതും അതേസമയം തന്നെ ഏറ്റവും മനോഹരമായ കോള്‍ഫ്‌ കോഴ്‌സ്‌ ആണ്‌ നാൽദേരയിലേത്‌. മഞ്ഞിനും മരങ്ങള്‍ക്കും മധ്യത്തില്‍ ഗോള്‍ഫിനായി ഒരുക്കിയിരിക്കുന്ന സ്വര്‍ഗമാണ്‌ നാൽദേര

തട്ടപാനി

തട്ടപാനി

ഗോള്‍ഫ്‌ കോഴ്‌സ്‌ മാത്രമല്ല നാല്‍ദെഹ്‌റയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌. ചബ്ബ, തട്ടപാനി, ഷെയ്‌ലി പീക്‌, മഹാകാളി ക്ഷേത്രം, കോഗി മാത ക്ഷേത്രം എന്നിവയാണ്‌ നാല്‍ദെഹ്‌റയിലെ മറ്റ്‌ ആകര്‍ഷണങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Subhashish Panigrahi
03. ഛെയില്‍, 55 കി മീ

03. ഛെയില്‍, 55 കി മീ

സമുദ്രനിരപ്പില്‍ നിന്ന് 2226 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഛെയില്‍ ഹിമാചല്‍ പ്രദേശിലെ സൊലന്‍ ജില്ലയിലെ സാധ് ടിബ യിലാണ്. ലോഡ് കിച്നറിന്‍റെ ആജ്ഞ പ്രകാരം ഷിംല യില്‍ നിന്നും നാടു കടത്തപ്പെട്ടതിനുശേഷം പാട്യാല രാജാവായിരുന്ന മഹാരാജാ അധിരാജ് ഭൂപിന്ദര്‍ സിങ്ങിന്‍റെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഇത്.

 ട്രെക്കിംഗ്

ട്രെക്കിംഗ്

ഗുരുദ്വാരാ സാഹിബ്‌,കാളി കാ ടിബ്ബ, മഹാരാജാവിന്‍റെ കൊട്ടാരം തുടങ്ങിയവയാണ് ഛെയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകങ്ങളില്‍ ചിലത്. ട്രെക്കേ‌ഴ്സിന്റെ സ്വര്‍ഗ്ഗമായി കരുതപ്പെടുന്ന ഈ പ്രദേശത്ത് ട്രെക്കിംഗ്, മീന്‍ പിടിത്തം എന്നിങ്ങനെ സഞ്ചാരികള്‍ക്ക് രസകരമായ വിനോദങ്ങളും ഉണ്ട്. Read More

Photo Courtesy: Sandeep Brar Jat
04. കുഫ്രി, 17 കി മീ

04. കുഫ്രി, 17 കി മീ

ഷിംലയില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരം മാത്രമെ കുഫ്രിയിലേയ്‌ക്കുള്ളു. സമുദ്ര നിരപ്പില്‍ നിന്നും 2,743 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കുഫ്രിയ്‌ക്ക്‌ ആ പേര്‌ ലഭിക്കുന്നത്‌ തടാകമെന്ന അര്‍ത്ഥം വരുന്ന കുഫിര്‍ എന്ന വാക്കില്‍ നിന്നാണത്രെ. കുഫ്രിയിലെ മഞ്ഞ്‌ തന്നെ ഒരു കാഴ്‌ചയാണ്‌. ഇതിന്‌ പുറമെ സന്ദര്‍ശകര്‍ക്ക്‌ ഏര്‍പ്പെടാവുന്ന സാഹസിക വിനോദങ്ങളും ഏറെയാണ്‌.

മഹസു കൊടുമുടി

മഹസു കൊടുമുടി

മഹസു കൊടുമുടി, ഗ്രേറ്റ്‌ ഹിമായന്‍ നേച്ചര്‍ പാര്‍ക്ക്‌, ഫഗു തുടങ്ങിയവയാണ്‌ കുഫ്രിയിലേക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. വിശദമായി വായിക്കാം

Photo Courtesy: Shahnoor Habib Munmun
05. സോളാൻ, 46 കി മീ

05. സോളാൻ, 46 കി മീ

ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ മനോഹരമായ ഒരു ജില്ലയാണ് സൊളാന്‍. സൊളാന്‍ ഇന്ത്യയിലെ കൂണ്‍ നഗരം എന്നുമറിയപ്പെടുന്നു. ഈ പ്രദേശത്തെ വ്യാപകമായ കൂണ്‍ കൃഷി മൂലമാണ് ഈ പേര് വന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1467 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സൊളാന്‍ അതിന്‍റെ പ്രകൃതി സൗന്ദര്യത്തിന്‍റെ പേരിലാണ് ഏറെ അറിയപ്പെടുന്നത്.

ഷോളോണി ദേവി ക്ഷേത്രം

ഷോളോണി ദേവി ക്ഷേത്രം

ഇവിടുത്തെ പ്രധാന സന്ദര്‍ശക കേന്ദ്രങ്ങളെന്ന് പറയുന്നത് യാങ്ങ്ഡ്രങ്ങ് ടിബറ്റന്‍ സന്യാസി മഠം, ഷോളോണി ദേവി ക്ഷേത്രം, ഗുര്‍ഖ കോട്ട, ജതോലി ശിവക്ഷേത്രം എന്നിവയാണ്. വിശദമായി വാ‌യിക്കാം

Photo Courtesy: Bhanu Sharma Solan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X