Search
  • Follow NativePlanet
Share
» »ട്രീ ഹൗസുകളി‌ലും ഫൈവ് സ്റ്റാർ ആഢംബരം!

ട്രീ ഹൗസുകളി‌ലും ഫൈവ് സ്റ്റാർ ആഢംബരം!

സാധരണ ട്രീഹൗസുകൾ പോലെയല്ല ഈ ട്രീ ഹൗസ് റിസോർട്ടുകൾ, ആഢംബരം കൊണ്ട് അമ്പരപ്പിക്കുന്നവയാണ്

By Maneesh

വ്യത്യസ്തമായ യാത്ര അനുഭവങ്ങൾ തിരയുന്നവരാണ് സഞ്ചാരികളിൽ ഭൂരിഭാഗവും. അതുകൊണ്ടാണ് യാത്ര ചെയ്യാൻ വ്യത്യസ്തമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ പുതുമ തേടുന്ന യാത്രക്കാരെ തൃപ്തിപ്പെടുത്തുന്നവയാണ് ട്രീ ഹൗസ് റിസോർട്ടുകൾ. അത്തരത്തിലുള്ള ചില ട്രീ ഹൗസ് റിസോർട്ടുകൾ പരിചയപ്പെടാം.

മരക്കൊമ്പില്‍ ജിംഗലാല; കേരളത്തിലെ പ്രശസ്തമായ ട്രീഹൗസ് റിസോര്‍ട്ടുകള്‍

സാധരണ ട്രീഹൗസുകൾ പോലെയല്ല ഈ ട്രീ ഹൗസ് റിസോർട്ടുകൾ, ആഢംബരം കൊണ്ട് അമ്പരപ്പിക്കുന്നവയാണ് ഇവ.

01. ട്രീ ഹൗസ് റിസോർട്ട്, ജയ്‌പൂർ - രാജസ്ഥാൻ

01. ട്രീ ഹൗസ് റിസോർട്ട്, ജയ്‌പൂർ - രാജസ്ഥാൻ

ഒറ്റനോട്ടത്തിൽ തന്നെ നിങ്ങളെ വശീകരിക്കുന്നവയാണ് ദി നെസ്റ്റ്സ് എന്ന് പേര് നൽകിയിട്ടുള്ള ജയ്‌പൂരിലെ ട്രീ ഹൗസ് റിസോർട്ട്. കീക്കർ മരങ്ങളുടെ ചില്ലയിലാണ് ഈ റിസോർട്ട് ഒരിക്കിയിട്ടുള്ളത്.

Photo Courtesy: treehouseresort.in

സൗകര്യങ്ങൾ

സൗകര്യങ്ങൾ

നിങ്ങൾ സാധരണ കണ്ടിട്ടുള്ള ട്രീ ഹൗസുകളുടെ ഉള്ള് പോലേയല്ല ഈ ട്രീ ഹൗസിന്റെ അകം രൂപകൽപ്പന ചെയ്തിട്ടുള്ളത്. എ സി, വാട്ടർ ഹീറ്റർ, ടി വി, കോഫൊ മെയ്ക്കർ, എന്തിനേറെ വൈ ഫൈ സൗകര്യം വരെയുണ്ട് ഈ ട്രീ ഹൗസിൽ.

Photo Courtesy: treehouseresort.in

പക്ഷികളുടെ പേരിൽ

പക്ഷികളുടെ പേരിൽ

5 മുറികളുള്ള വലിയ ട്രീ ഹൗസ് ആണ് ഇത്. ഓരോ മുറികൾക്കും പക്ഷികളുടെ പേരാണ് നൽകിയിരിക്കുന്നത്. 7000 രൂപ മു‌തലാണ് ഇവിടെ ഒരു രാത്രി തങ്ങാൻ ചെലവാകുന്നത്.

Photo Courtesy: treehouseresort.in

02. ട്രീ ഹൗസ് ഹൈഡ് എവേ, ബാന്ധവഗഢ്, മധ്യപ്രദേശ്

02. ട്രീ ഹൗസ് ഹൈഡ് എവേ, ബാന്ധവഗഢ്, മധ്യപ്രദേശ്

കടുവകൾക്ക് പേരുകേട്ട ബാന്ധവഗഢ് നാഷണൽ ‌പാർക്കി‌‌ന് അരിക് ചേർന്ന് 21 ഏക്കറിലായി നിരന്ന് നിൽക്കുന്ന മരക്കൂട്ട‌ങ്ങ‌ൾക്ക് മുകളിലായി നിർമ്മിച്ചിരിക്കുന്ന 5 ട്രീ ഹൗസുകൾ നിങ്ങളെ അതിശയിപ്പിക്കാതിരിക്കില്ല.

Photo Courtesy: Tree House Hideaway

ബാൽക്കണികൾ

ബാൽക്കണികൾ

ട്രീ ഹൗസിൽ നിങ്ങൾ സമയം ചെലവിടുമ്പോൾ താഴെ മരങ്ങൾക്കിടയിലൂടെ വന്യമൃഗങ്ങൾ നടക്കുന്നത് കണ്ടാൽ നിങ്ങൾ ആശ്ചര്യ‌പ്പെടാതിരിക്കില്ല. ട്രീ ഹൗസുകളിൽ ഒരുക്കിയിരിക്കുന്ന ബാൽക്കണികളിൽ നിന്നാ‌ൽ മതി കടുവകളും മാനുകളും വിഹരിക്കുന്നത് കാണാം
Photo Courtesy: Tree House Hideaway

ചെലവ്

ചെലവ്

നിങ്ങളുടെ സ്വകാര്യത ന‌ഷ്ടപ്പെടാതിരിക്കാൻ പ്രത്യേകമായി രൂപകൽപ്പന ചെയ്തതാണ് ഈ ട്രീഹൗസുകൾ. 16000 രൂപ മുതൽ ആണ് ഇവിടെ ചെലവാകുന്നത്.
Photo Courtesy: Tree House Hideaway

03. ദി മച്ചാൻ, ലോണാവ്‌ല, മഹാരാഷ്ട്ര

03. ദി മച്ചാൻ, ലോണാവ്‌ല, മഹാരാഷ്ട്ര

ലോണാവാല എന്നും അറിയപ്പെടുന്ന മഹാരാഷ്ട്രയിലെ ലോണാവ്‌ലയ്ക്ക് സമീപത്തുള്ള ജംബു‌ലനെയിലാണ് ആഢംബരത്തിനും പരിസ്ഥിതി സൗഹൃദത്തിനും ഒട്ടും കുറവ് വരുത്താത്ത ഈ ട്രീ ഹൗസ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: themachan

ബോംബേക്കാർക്ക്

ബോംബേക്കാർക്ക്

മുംബൈയിലും പൂനെയിലും താമസിക്കുന്നവർക്ക് വീക്കൻഡ് ചെലവഴിക്കാൻ ഏറ്റവും മികച്ച ഓപ്ഷനാണ് ഈ റിസോർട്ട്. തറ നിരപ്പിൽ നിന്ന് 55 അടി ഉയരത്തിലായാണ് ട്രീ ഹൗസുകൾ നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: themachan

അക്റ്റിവിറ്റികൾ

അക്റ്റിവിറ്റികൾ

പക്ഷി നിരീക്ഷണം, ട്രെക്കിംഗ്, സമീപ ഗ്രാമങ്ങളിലേക്കു‌ള്ള സന്ദർശനം തുടങ്ങി നിരവധി ആക്റ്റിവിറ്റികളും ഇവിടെ നടത്തുന്നുണ്ട്. ഒരു രാ‌ത്രി തങ്ങാൻ 10,000 രൂപയാണ് ഇവിടുത്തെ നിരക്ക്.
Photo Courtesy: themachan

04. ദി ഹിമാലയൻ വില്ലേജ്, കാസോൾ, ഹിമാചൽ പ്രദേശ്

04. ദി ഹിമാലയൻ വില്ലേജ്, കാസോൾ, ഹിമാചൽ പ്രദേശ്

ട്രീ ഹൗസ് എന്ന വാക്കിന് പുതിയ അർത്ഥം നൽകുന്നതാണ് ഹിമാചൽ പ്രദേശിലെ കസോളിൽ മലാന ഗ്രാമത്തിന്റെ അതിർ‌ത്ഥിയിൽ ഡിയോഡർ മരങ്ങളുടെ നടുവിൽ നിർമ്മിച്ചിരിക്കുന്ന ദി ഹിമാലയൻ വില്ലേജ് എന്ന റിസോർട്ട്.

Photo Courtesy: The Himalayan Village

വ്യത്യസ്തമായ അനു‌ഭവങ്ങ‌ൾ

വ്യത്യസ്തമായ അനു‌ഭവങ്ങ‌ൾ

മരത്തിന് മുകളിലല്ലാ ഈ ട്രീ ഹൗസുകൾ നിർമ്മിച്ചിരിക്കുന്നത്. പിന്നെ എന്ത് ട്രീ ഹൗസ് എന്നല്ലേ. തറനിരപ്പിൽ നിന്ന് 60 അടി ഉയരത്തിലായി കാതുകുനിയ ശൈലിയിൽ നിർമ്മിച്ച കോട്ടേജുകൾ ആണ് ഇവ.

Photo Courtesy: The Himalayan Village

നിരക്ക്

നിരക്ക്

പതിനായിരം രൂപ മുതലാണ് ഇവിടെ ഒരാൾക്ക് രാത്രി തങ്ങാനുള്ള നിരക്കുകൾ ആരംഭിക്കുന്നത്.

Photo Courtesy: The Himalayan Village

05. മണാ‌ലി ട്രീ ഹൗസ് കോട്ടേജ്, ഹിമാചൽ പ്രദേശ്

05. മണാ‌ലി ട്രീ ഹൗസ് കോട്ടേജ്, ഹിമാചൽ പ്രദേശ്

വ്യത്യസ്ഥമായ ഒരു ട്രീ ഹൗസ് റിസോർട്ട് ആണ് മണാലിയിലെ ട്രീ ഹൗസ് കോട്ടേജ്. ഓക്ക് മരത്തിന് മുകളിലുള്ള ട്രീ ഹൗസ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇത് കൂടാതെ കോട്ടേജുകൾ, സ്വിസ് ടെന്റ് എന്നിവിടങ്ങളിലും താമസിക്കാൻ അവസരമുണ്ട്.

Photo Courtesy: Manali Tree House Cottages

കുടുംബ വിരുന്ന്

കുടുംബ വിരുന്ന്

മണാ‌ലിയിലെ ഒരു ഫാമിലിയാണ് ഈ റിസോർട്ട് നടത്തുന്നത്. അതിനാൽ വീട്ടിൽ തങ്ങുന്ന അതേ അനുഭവം നിങ്ങൾക്ക് ലഭിക്കും.
Photo Courtesy: Manali Tree House Cottages

കുറഞ്ഞ നിരക്ക്

കുറഞ്ഞ നിരക്ക്

3000 രൂപ മുതലാണ് ഇവിടെ കോട്ടേജുകളുടെ നിരക്ക്. ഇവിടെ ഒരു ട്രീ ഹൗസ് മാത്രമെ ഉള്ളു. അതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമെ ട്രീ ഹൗസിൽ തങ്ങാൻ കഴിയു.

Photo Courtesy: Manali Tree House Cottages

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X