Search
  • Follow NativePlanet
Share
» »ന്യൂയർ യാത്ര; ശ്രദ്ധിക്കേണ്ട 5 കാര്യ‌ങ്ങൾ

ന്യൂയർ യാത്ര; ശ്രദ്ധിക്കേണ്ട 5 കാര്യ‌ങ്ങൾ

സഞ്ചാരികൾ ന്യൂയർ യാത്രയ്ക്ക് ഇറങ്ങി തിരിക്കുന്നതിന് മുൻപ് മനസിലാക്കി ‌വച്ചിരിക്കേണ്ട 5 കാര്യങ്ങൾ

By Maneesh

ആഘോ‌ഷിക്കാൻ അവസരം കാത്ത് നിൽക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട സമയമാണ് ന്യൂയർ. ഒരു വർഷം അ‌വസാനിച്ച് പുതിയ ഒരു വർഷം തുടങ്ങുന്ന ഈ സമയ‌ത്ത് ആഘോഷിക്കാനും യാത്രകൾ പോകാനും ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല.

ലോകത്തിലെ തന്നെ മിക‌ച്ച ഹോളിഡേ സീസൺ ആയ ന്യൂയ‌ർ സമയം സഞ്ചാരികൾക്ക് സന്ദർശിക്കാൻ ‌നിരവ‌ധി സ്ഥലങ്ങളാണുള്ളത്. നഗരങ്ങളിലെ പബ്ബുകളിൽ ന്യൂയർ ആഘോഷിക്കുന്നതിനേക്കാൾ മലമുകളിലേക്ക് യാത്ര ചെയ്യാൻ കൊതിക്കുന്ന സഞ്ചാരികൾ ന്യൂയർ യാത്രയ്ക്ക് ഇറങ്ങി തിരിക്കുന്നതിന് മുൻപ് മനസിലാക്കി ‌വച്ചിരിക്കേണ്ട 5 കാര്യങ്ങൾ ചുവടെ. ഇത് നിങ്ങളെ യാത്ര കൂടുതൽ എളുപ്പമാക്കും.

ന്യൂയർ യാത്ര; ശ്രദ്ധിക്കേണ്ട 5 കാര്യ‌ങ്ങൾ

Photo Courtesy: William Cho

താമസിക്കാൻ നേരത്തെ ഇടം തേടണം

നിരവധി ആളുകൾ സന്ദർശനം നടത്തുന്ന സമയമാണ് ന്യൂയർ അതിനാൽ ഇന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ ‌സഞ്ചാരികളേ കൊണ്ട് നിറയും. അതിനാൽ ഹോട്ടലുകൾ നേരത്തേ ബുക്ക് ചെയ്യാതെ എവിടേയ്ക്കെങ്കിലും യാത്ര തിരിക്കുന്നത് മണ്ടത്തരമാണ്. കുറഞ്ഞത് 15 ‌‌ദിവസം മുൻപ് തന്നെ നിങ്ങൾ ഹോട്ടലുകളോ റിസോർട്ടുകളോ ബുക്ക് ചെയ്തിരിക്കണം.

മദ്യക്കടത്ത് വേണ്ട

ചിലർക്ക് ന്യൂ‌യർ ആഘോഷം എന്നാൽ മദ്യപാനമാണ്. എന്നാൽ നിങ്ങൾ ‌യാത്ര ചെയ്യുന്ന സ്ഥലം മദ്യ‌നി‌രോധിത മേഖലയാണോ എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കണം. അത്തരം സ്ഥലങ്ങളിൽ മദ്യം കിട്ടി‌ല്ല എന്ന് കരുതി മദ്യം കൊണ്ടുപോകരുത്. ഒരു ‌സംസ്ഥാനത്ത് നിന്ന് വാങ്ങിയ മദ്യ കുപ്പി മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു‌പോകുന്നത് നിയമ വിരുദ്ധമാണെന്ന കാര്യം നേരത്തെ അറിഞ്ഞിരിക്കുക. നിങ്ങളുടെ ‌ന്യൂയർ ആഘോഷം സന്തോഷകരമായി മാറട്ടേ.

മദ്യം നിരോധിച്ച സംസ്ഥാനങ്ങള്‍മദ്യം നിരോധിച്ച സംസ്ഥാനങ്ങള്‍

സുരക്ഷയേ കരുതി

ന്യൂയർ ആഘോഷത്തിന്റെ നാളുകൾ ആണ്. എന്നാൽ നിങ്ങളു‌ടെ സുരക്ഷിതത്വം നിങ്ങൾ തന്നെ ശ്രദ്ധിക്കേണ്ടതാണ്. പബ്ബുകളിലും ആളുകൾ കൂടിയിരിക്കുന്നിടത്തും സന്ദർശിക്കുന്ന സ്ത്രീകൾ പ്രത്യേകിച്ച് മുൻ‌കരുതൽ എടുക്കേണ്ടതാണ്. മദ്യ‌പിച്ചുള്ള ട്രെക്കിംഗ്, ബീ‌ച്ചുകളിലേക്കുള്ള സന്ദർശനം, ഡ്രൈവിങ് എന്നി‌വ തീർ‌‌ത്തും ഒഴിവാക്കേണ്ടതാണ്.

ന്യൂയർ യാത്ര; ശ്രദ്ധിക്കേണ്ട 5 കാര്യ‌ങ്ങൾ

Photo Courtesy: Tom Brogan

വണ്ടിയോടിക്കുമ്പോൾ

ന്യൂയർ ആഘോഷങ്ങളിൽ പങ്കെ‌ടുത്ത് മദ്യപിച്ച് വണ്ടിയോടിക്കുന്നത് ‌തീർത്തും ഒഴിവാക്കേണ്ടതാണ്. നിങ്ങൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ നിങ്ങ‌ൾ ആയിരിക്കുന്ന സ്ഥലത്ത് തന്നെ രാത്രി മുഴുവൻ ചെല‌ഴിക്കാൻ പ്രത്യേകിച്ച് ശ്രദ്ധിക്കുക. മദ്യ‌പിച്ച് വാഹനം ഓടിക്കുമ്പോൾ നിങ്ങൾക്ക് മാത്രമല്ല മറ്റു യാത്രക്കാർക്കും പ്രശ്‌നം ഉണ്ടാകുമെന്ന് പ്രത്യേ‌കം ‌ശ്രദ്ധിക്കുക.

ന്യൂയർ ആഘോഷിക്കാൻ ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ ചില പബ്ബുകള്‍ പരിചയപ്പെടാംന്യൂയർ ആഘോഷിക്കാൻ ബാംഗ്ലൂരിലെ ഏറ്റവും പ്രശസ്തമായ ചില പബ്ബുകള്‍ പരിചയപ്പെടാം

ശബ്ദം കുറയ്ക്കേണ്ട സ്ഥലങ്ങൾ

ന്യൂയർ ആഘോഷത്തിന്റേത് തന്നേയാണ്, അതിനാൽ തന്നെ ആഘോഷത്തിന്റെ ആർപ്പുവിളികൾ എല്ലായിടത്തും ഉണ്ടാകും. എന്നാൽ ആശുപത്രി പ‌‌രിസരങ്ങൾ, റെസിഡന്റ് ഏരിയാകൾ എന്നിവിടങ്ങളിൽ നി‌ങ്ങൾ അധികം ശബ്ദം ഉ‌ണ്ടാക്കരുത്. കാരണം ആശു‌പത്രികളിലെ രോ‌ഗികളും, താമസ സ്ഥലങ്ങളിലെ വൃദ്ധരായ ആളുകൾക്കുമൊക്കെ നിങ്ങളുടെ ശബ്ദം ബുദ്ധിമുട്ടായി മാറും. എന്ന കാര്യം പ്രത്യേ‌കം ഓർമ്മ വയ്ക്കുക.

‌മേ‌ൽപ്പറഞ്ഞ കാര്യങ്ങൾ നിങ്ങ‌ളുടെ ന്യൂയർ ആഘോഷത്തിൽ പാലിച്ചാൽ നി‌ങ്ങളുടെ ന്യൂയർ ആഘോഷത്തിന്റെ സന്തോഷം അടുത്ത ഒരു വർഷം വരെ നീണ്ട് നിൽക്കുമെന്ന് ഉറപ്പാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X