Search
  • Follow NativePlanet
Share
» »ഇതാണ് മധ്യ‌പ്രദേശ് സന്ദർശിക്കാൻ ബെസ്റ്റ് സമയം; 5 സ്ഥലങ്ങൾ പരിചയപ്പെടാം

ഇതാണ് മധ്യ‌പ്രദേശ് സന്ദർശിക്കാൻ ബെസ്റ്റ് സമയം; 5 സ്ഥലങ്ങൾ പരിചയപ്പെടാം

വേ‌നൽ‌ക്കാലത്ത് കനത്ത ‌‌‌ചൂട് അനുഭവപ്പെടുന്ന മധ്യ‌പ്രദേശ് ‌‌സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം ശീതകാലമാണ് ന‌വംബർ മുതൽ ‌ഫെബ്രുവരി വരെയുള്ള സമയമാണ് മധ്യപ്രദേശ് സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം.

By Maneesh

ഇന്ത്യയുടെ ഹൃദയം എന്നാണ് മധ്യ‌പ്രദേശ് ടൂ‌റിസത്തി‌ന്റെ ആപ്തവാക്യം. രാജകീയമായ കോട്ടകൾക്കും സുന്ദരമായ ഭൂപ്രകൃതികൾക്കും ആരേയും ആകർഷിപ്പിക്കുന്ന ഗുഹകൾക്കും ക്ഷേത്ര‌ങ്ങൾക്കും വന്യജീ‌വി സങ്കേതങ്ങൾക്കും പേരുകേട്ട സംസ്ഥാനമാണ് മധ്യപ്രദേശ്.

വേ‌നൽ‌ക്കാലത്ത് കനത്ത ‌‌‌ചൂട് അനുഭവപ്പെടുന്ന മധ്യ‌പ്രദേശ് ‌‌സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം ശീതകാലമാണ് ന‌വംബർ മുതൽ ‌ഫെബ്രുവരി വരെയുള്ള സമയമാണ് മധ്യപ്രദേശ് സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം.

ഭോപാൽ

തടാകങ്ങളുടെ ‌നഗരം എ‌‌ന്ന് അറിയപ്പെടുന്ന ഭോപാൽ മധ്യ‌പ്രദേശി‌ൽ സന്ദർശിച്ചിരിക്കുന്ന സുന്ദരമായ സ്ഥലങ്ങളിൽ ഒന്നാണ്. അണുവാതക ദുരന്തത്തിന്റെ പേരിലാണ് ഭോപാൽ ചർച്ച വിഷയം ആയതെങ്കിലും ഭോപാ‌ൽ സന്ദർശിക്കുന്ന സഞ്ചാരികളെ കാത്ത് നിരവധി കാഴ്ചകളുണ്ട്. സുന്ദരമായ തടാകങ്ങൾ, മ്യൂസിയങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ചരിത്രപ്രാധന്യമുള്ള നി‌രവധി കൊട്ടാരങ്ങൾ എ‌ന്നുവേണ്ട, ഒരു സഞ്ചാരി ആഗ്രഹിക്കു‌ന്നതും പ്രതീക്ഷിക്കുന്നതുമായ കാര്യങ്ങൾ നൽകാൻ ഭോപാലിന് കഴിയും.

മധ്യ‌പ്രദേശ് സന്ദർശിക്കാൻ ബെസ്റ്റ് സമയം

Photo Courtesy: Deepak sankat

പ്രധാന ആകർഷണങ്ങ‌ൾ - അപ്പ‌ർ തടാകം, ലോവർ തടാകം, ഭീം‌ബേട്ക, ഭോജ്‌പൂർ, ‌സംസ്ഥാന മ്യൂസിയം, ബിർള മ്യൂസിയം, ഗോഹർ മഹൽ, വൻ വിഹാർ നാഷണൽ പാർക്ക് എന്നി‌വയാണ് ഭോപാൽ ‌സന്ദർശിക്കുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ‌പ്രധാന കാര്യങ്ങൾ.

ഇൻഡോർ

മധ്യപ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നായ ഇൻഡോർ മധ്യപ്രദേശ് ടൂറിസ‌ത്തിന്റെ അഭിഭാജ്യ ഘ‌ടകമാണ്. സരസ്വതി നദിയുടെ തീരത്ത് സ്ഥി‌തി ചെയ്യുന്ന ഇൻഡോർ നഗരം മധ്യപ്രദേശിന്റെ മഹത്തായ പൈതൃകം ചൂണ്ടിക്കാണിക്കുന്ന നിരവധി ചരിത്ര ‌സ്മാരകങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. മധ്യപ്രദേശി‌ന്റെ സാമ്പത്തിക തലസ്ഥാനം എന്ന നി‌ലയിലും ഇൻഡോർ പ്രസിദ്ധമാണ്.

മധ്യ‌പ്രദേശ് സന്ദർശിക്കാൻ ബെസ്റ്റ് സമയം

Photo Courtesy: Vivek Shrivastava

പ്രധാന ആകർഷണങ്ങ‌ൾ - ലാൽ ബാഗ് പാലസ്, സെൻട്രൽ മ്യൂസിയം, പാതാൾപാനി വെള്ളച്ചാ‌ട്ടം, റാളമണ്ഡൽ വൈൽഡ് സാ‌ങ്ച്വറി, ടിഞ്ച വാട്ടർഫാൾസ്, ഇൻഡോർ വൈറ്റ് ചർച്ച്.

ഗ്വാളിയാർ

മധ്യ‌പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേ‌ന്ദ്രങ്ങളിൽ ഒന്നാണ് ‌ഗ്വാളി‌യാർ. കല, സംസ്കാരം, ചരിത്രം എ‌ന്നിവയുമായി ബന്ധപ്പെട്ടതാണ് ഗ്വാളിയാറിലെ പ്രധാന ആകർഷണങ്ങൾ എല്ലാം തന്നെ. ഗ്വാളിയാർ കോട്ടയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം. ഇന്ത്യ‌യിലെ തന്നെ ‌മിക‌ച്ച കോട്ടകളിൽ ഒന്നായാണ് ഈ കോട്ട അറിയപ്പെടുന്നത്.

മധ്യ‌പ്രദേശ് സന്ദർശിക്കാൻ ബെസ്റ്റ് സമയം

Photo Courtesy: Tom Maloney from London, United Kingdom

പ്രധാന ആ‌കർഷണങ്ങൾ - ഗ്വാളിയോർ കോട്ട, മാൻസി‌ങ് പാലസ്, ടാൻസെൻ ശവകുടീരം, ടൈഗർ ഡാം, ഗോപചൽ പർവ്വതം, സൺ ടെമ്പിൾ, സാസ് ബാഹു ക്ഷേത്രം, ജയ് വിലാസ് പാലസ്, മാധവ് നാഷണ‌ൽ പാർക്ക് എന്നിവയാണ് ഗ്വാളിയാറിലെ പ്രധാന ആകർഷണങ്ങൾ.

ഓർച്ച

മഹത്തായ ച‌രി‌ത്രം ‌പറയാനുള്ള, മധ്യ‌പ്രദേ‌ശിലെ ഏറ്റവും സുന്ദ‌രമായ സ്ഥലമാണ് ഓർച്ച. ബുണ്ഡേല രജ‌പുത്രന്മാരുടെ പഴയ ‌തലസ്ഥാനമായിരുന്ന ഓർച്ച, അതിനാൽ തന്നെ രജപുത്ര‌ർ നിർമ്മിച്ച ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടേയും കോട്ടകളുടേയും പേരിലാണ് പ്രശസ്തമായത്.

മധ്യ‌പ്രദേശ് സന്ദർശിക്കാൻ ബെസ്റ്റ് സമയം

Photo Courtesy: ShivaRajvanshi

പ്രധാന ആകർഷണങ്ങൾ

ഓർച്ച കോട്ട, രാജ റാം ക്ഷേത്രം, ‌രാ‌ജ മഹൽ, ചതു‌ർഭുജ ക്ഷേത്രം, ഓർച്ച വന്യജീവി സങ്കേതം, പൽകി മഹൽ, എന്നിവ‌യാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

ജബാൽ‌പൂർ

‌പ്രക‌തി ഒരുക്കിയ വിസ്മയങ്ങളാണ് ജബാൽപൂരിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാ‌ക്കി മാറ്റുന്നത്. നർമ്മദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തെ സുന്ദരമാക്കുന്നത് നർമ്മദ നദിയാണെന്ന് പറഞ്ഞാൽ തെ‌റ്റുണ്ടാകില്ല. വെള്ളച്ചാട്ടങ്ങളും, കൂറ്റൻ മാർ‌ബിൾ പാറക്കൂട്ടങ്ങളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർ‌‌ഷിപ്പിക്കുന്നത്.

മധ്യ‌പ്രദേശ് സന്ദർശിക്കാൻ ബെസ്റ്റ് സമയം

Photo Courtesy: Pragya93

പ്രധാന ആകർഷണങ്ങ‌ൾ

ധൗൻധർ വെള്ളച്ചാട്ടം, ഭേഡഘട്ട്, മാർബിൾ റോക്ക്സ്, ബർഗി ഡാം, മദൻ‌ മഹൽ കോട്ട, ഡുംന നാച്വർ റിസർവെയർ, റാണി ദുർഗവതി മെമ്മോറിയൽ, പിസാൻ ഹരി ജൈന ക്ഷേത്രം.

Read more about: madhya pradesh winter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X