Search
  • Follow NativePlanet
Share
» »ഒറ്റയ്ക്കുള്ള യാത്ര നിർത്താൻ ഒരു കൂട്ടുവേണോ?

ഒറ്റയ്ക്കുള്ള യാത്ര നിർത്താൻ ഒരു കൂട്ടുവേണോ?

By Maneesh

ഒറ്റയ്ക്കുള്ള യാത്ര ചിലോപ്പോഴൊക്കെ ത്രില്ലടിപ്പിക്കുമെങ്കിലും പലപ്പോഴും വിരസമായിരിക്കും. എന്നാൽ ആരുടെയെങ്കിലും കൂടെ യാത്ര പോകുക എന്നത് സന്തോഷം തരുന്ന കാര്യവുമല്ല. നമ്മുക്ക് കൂടെ യാത്ര ചെയ്യാൻ നമ്മളെ മനസിലാക്കുന്ന, നമ്മുടെ യാത്ര അഭിരുചികൾ മനസിലാക്കുന്ന ഒരാൾ തന്നെ വേണം.

ഇത്തരത്തി‌ൽ ഒരു സഹയാത്രികനെ കിട്ടുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന് യാത്ര ചെയ്യാൻ തീരെ താത്പര്യമില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട. വെറുതെ നടന്ന് പോകുമ്പോൾ പെട്ടെന്ന് ഒരു സുഹൃത്തിനേയും നിങ്ങൾ ലഭിക്കില്ല. ആദ്യം പരിചയപ്പെടണം. പിന്നെ നല്ല സഹയാത്രികനാകാൻ കഴിയുമോയെന്ന് നോക്കണം.

എന്നാൽ നല്ലൊരു സഹായാത്രികനെ ലഭിക്കാനുള്ള ചില വഴികളാണ് ഇവിടെ നിങ്ങ‌ൾക്ക് പരിചയപ്പെടുത്തുന്നത്. പലവഴികൾ എന്ന് പറഞ്ഞാൻ അഞ്ച് വഴികൾ. നല്ലൊരു സഹയാത്രികനെ ലഭിക്കാനുള്ള അഞ്ച് വഴികൾ നമുക്ക് നോക്കാം. മറക്കരുത് അർത്ഥവത്തായ ഒരു യാത്രയ്ക്ക് നല്ല സഹയാത്രികൻ നല്ലതാണ്.

ലക്ഷ്യം വ്യക്തമായിരിക്കണം

ലക്ഷ്യം വ്യക്തമായിരിക്കണം

യാത്രയുടെ ലക്ഷ്യം യാത്ര മാത്രമായിരിക്കണം. യാത്ര ചെയ്യാൻ പോകുന്ന സ്ഥലത്തെക്കുറിച്ചും അവിടുത്തെ ആക്റ്റിവിറ്റികളെക്കുറിച്ചും നിങ്ങളുടെ പങ്കാളിക്ക് നിങ്ങളെ പോലെ തന്നെ നല്ല ധാരണ ഉണ്ടായിരിക്കണം. യാത്ര ഒരിക്കലും നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാകരുതെന്ന് സാരം.
Photo Courtesy: Anton Whoa

പ്രണയമല്ല പ്രധാനം

പ്രണയമല്ല പ്രധാനം

നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു പെൺകുട്ടിയാണെന്ന് വിചാരിക്കുക. യാത്രയ്ക്കിടെ അവളോട് പ്രണയകാര്യങ്ങൾ പറഞ്ഞ് ബോറടിപ്പിക്കരുത്. ഒരു പക്ഷെ നിങ്ങളുടെ യാത്ര താത്പര്യങ്ങൾക്ക് യോജിച്ച ഒരാളായിരിക്കും. എന്നാൽ നിങ്ങളുടെ പെരുമാറ്റം ഇഷ്ടപ്പെടാതെ അവൾ നിങ്ങളിൽ നിന്ന് അകന്നേക്കാം.

ചിന്തകളിലെ പൊരുത്തം

ചിന്തകളിലെ പൊരുത്തം

ദൂരയാത്രകൾ നടത്തുമ്പോൾ ബോറടിമാറ്റാനുള്ള ഒരു വഴി സംസാരമാണ്. രണ്ട് പേർക്കും താത്പര്യമുള്ള കാര്യങ്ങൾ സംസാരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിന് കൂടെ യാത്ര ചെയ്യുന്ന ആളുടെ താത്പര്യങ്ങൾ മുൻകൂട്ടി അറിയണം. അവരുടെ താത്പര്യങ്ങളേക്കുറിച്ച് നേരത്തെ ചോദിച്ച് മനസിലാക്കുന്നത് നല്ലതാണ്.

ഒന്ന് ടെസ്റ്റ് ചെയ്യാം

ഒന്ന് ടെസ്റ്റ് ചെയ്യാം

കൂടെ യാത്ര ചെയ്യാൻ ഒരാളെ കിട്ടിയാൽ. അടുത്തുള്ള സ്ഥലങ്ങളിലേക്ക് ഒരു യാത്ര ചെയ്ത് നല്ലൊരു സഹയാത്രികനാണോ അയാളെന്ന് വേണമെങ്കിൽ ടെസ്റ്റ് ചെയ്യാം. എല്ലായ്പ്പോഴും ഈ ടെസ്റ്റിംഗ് വിജയിക്കണമെന്നില്ല.

എന്തും ഉൾക്കൊള്ളാൻ തയ്യാറാകണം

എന്തും ഉൾക്കൊള്ളാൻ തയ്യാറാകണം

അഡ്ജസ്റ്റ് ചെയ്യുക എന്നതാണ് നല്ല സഹയാത്രികരുടെ ഏറ്റവും നല്ല ലക്ഷണം. സഹയാത്രികർക്ക് താൽപര്യമുള്ള ഭക്ഷണം കഴിക്കാൻ തയ്യാറാകുക. അവർക്ക് സൗകര്യപ്രദമായ താമസ സ്ഥലം തെരഞ്ഞെടുക്കുക എന്നതൊക്കെ ഈ അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമാണ്. ഇതിന് കഴിയാത്തവർക്ക് ഒറ്റ വഴിയേയുള്ളു. തനിയേ യാത്ര ചെയ്യുക.

Photo Courtesy: torbakhopper

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X