Search
  • Follow NativePlanet
Share
» »കേട്ടതൊന്നും ഒരിക്കലും സത്യമല്ല..ഇതാണ് യഥാർഥ ജയ്പൂർ

കേട്ടതൊന്നും ഒരിക്കലും സത്യമല്ല..ഇതാണ് യഥാർഥ ജയ്പൂർ

എന്നാൽ ഒരു സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം ഒരല്പം കുഴപ്പിക്കുന്ന നഗരം കൂടിയാണിത്.

ചരിത്രത്തിന്റെ ഏടുകൾ തേടി നടക്കുന്ന സ‍ഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ജയ്പൂർ. രാജ്യത്തിൻറെ ചരിത്രത്തിൻറെ ഒട്ടേറെ അധ്യായങ്ങൾ ഒളിഞ്ഞു കിടക്കുന്ന ഇവിടം ചരിത്രപ്രേമികളെയും ആകർഷിക്കുന്നു. കോട്ടകളും കൊട്ടാരങ്ങളും ഒക്കെ ചേർന്ന ഇവിടം പിങ്ക് സിറ്റി കൂടിയാണ്.
എന്നാൽ ഒരു സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം ഒരല്പം കുഴപ്പിക്കുന്ന നഗരം കൂടിയാണിത്.

ലോകത്തെ ഏറ്റവും ചിലവേറിയ ഹോട്ടലുകൾ

ലോകത്തെ ഏറ്റവും ചിലവേറിയ ഹോട്ടലുകൾ

ലോകത്തെ ഏറ്റവും ചിലവേറിയ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ജയ്പൂർ എന്നത് വിശ്വസിക്കുവാൻ അല്പം പ്രയാസമുള്ള കാര്യമാണ്. ഡെൽഹിയെയും മുംബൈയെയും ഒക്കെ കടത്തിവെട്ടി നിൽക്കുന്ന ഇവിടുത്തെ ഹോട്ടലുകൾ വളരെ പ്രശസ്തമാണ്. പേരുകേട്ട ആഡംബര ഹോട്ടലുകൾ ഒട്ടേറെ ഇവിടെയുണ്ട്. ഇവിടുത്തെ പ്രശസ്തമായ രാജ്പാലസ് ഹോട്ടലിലെ പ്രസിഡൻഷ്യൽ സ്യൂട്ടിന് ഒരു രാത്രിയിലേക്കുള്ള ചിലവ് മാത്രം 5000 യുഎസ് ഡോളറാണ്.

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം

പല പൊതുവിജ്ഞാന പുസ്തകങ്ങളിലും പറയുന്നതനുസരിച്ച് ചണ്ഡിഗഡാണ് ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാനം... എന്നാൽ യഥാർഥത്തിൽ ജയ്പൂരാണ് വാസ്തുശാസ്ത്രവും ശില്പ ശാസ്ത്രവും അനുസരിച്ച് 1730 ൽ നിർമ്മാണം പൂർത്തിയാക്കിയ ആദ്യത്തെ ആസൂത്രിത നഗരം എന്നതാണ് യാഥാർഥ്യം. വെറും നാലു വർഷം കൊണ്ടാണത്രെ ഈ നഗരത്തെ ഇന്നു കാണുന്ന രീതിയിൽ മാറ്റിയെടുത്തത്.

എന്തുകൊണ്ട് പിങ്ക് നഗരം

എന്തുകൊണ്ട് പിങ്ക് നഗരം

ജയ്പൂർ എന്നാൽ പിങ്ക് നഗരമാണെന്ന് നമുക്കറിയാം...എന്നാൽ എങ്ങനെ ആ പേരു കിട്ടി എന്നറിയുമോ? അതിനു പിന്നിലും ഒരു കഥയുണ്ട്. ജയ്പൂർ സന്ദർശിക്കുവാൻ വന്ന വെയിൽസിലെ രാജകുമാരനായിരുന്ന എഡ്വേർഡിനോടുള്ള ബഹുമാന സൂചകമായാണത്രെ നഗരം മുഴുവൻ അന്ന് പിങ്ക് ചായം പൂശിയത്. 1876 ൽ മഹാരാജാ റാം സിങ്ങിൻരെ നിർദ്ദേശപ്രകാരമായിരുന്നു അത്. അന്നുതൊട്ട് ഇവിടം പിങ്ക് സിറ്റി എന്നാണ് അറിയപ്പെടുന്നത്.

ജന്ദർ മന്ദിറിന്റെ നാട്

ജന്ദർ മന്ദിറിന്റെ നാട്

ജയ്പൂരിലെ യുനസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായാണ് ജന്ധർ മന്ദിർ അറിയപ്പെടുന്നത്. ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു സ്മാരകമാണിത്. വാനനിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന 19 വിസ്മയിപ്പിക്കുന്ന ഉപകരണങ്ങളുടെയും നിർമ്മിതികളുടെയും കൂട്ടമാണിത്. ലോകാത്ഭുതങ്ങളിൽ ഒന്ന് എന്നു വിശേഷിപ്പിച്ചാലും അതിൽ അത്ഭുതമില്ല.

ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ലൈബ്രറി ഫെസ്റ്റിവൽ

ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ലൈബ്രറി ഫെസ്റ്റിവൽ

2006 ൽ ആരംഭിച്ച ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലായണ് ലോകത്തിലെ തന്നെ ഏറ്റവുംവലിയ സൗജന്യ ലൈബ്രറി ഫെസ്റ്റിവൽ എന്നറിയപ്പെടുന്നത്. എഴുത്തുകാർ മുതൽ സിനിമാ നിർമ്മാതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധാരണ ആളുകള്‍ വരെ പങ്കെടുക്കുന്ന പ്രസിദ്ധ മേളയാണിത്.

കിരീടത്തിന്റെ ആകൃതിയിലുള്ള ഹവാ മഹൽ

കിരീടത്തിന്റെ ആകൃതിയിലുള്ള ഹവാ മഹൽ

ജയ്പൂരിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളിൽ ഒന്നാണ് കൃഷ്ണൻറെ കിരീടത്തിന്റെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം കാറ്റിൻരെ മാളിക എന്നാണ് അറിയപ്പെടുന്നത്. ജയ്പൂരിലേക്കുള്ള യാത്രകൾ ഇവിടം സന്ദർശിക്കാതെ പൂർണ്ണമാവില്ല.

ഗോൾഡൻ ട്രയാംഗിളിന്റെ ഭാഗം

ഗോൾഡൻ ട്രയാംഗിളിന്റെ ഭാഗം

ഡെൽഹി, ആഗ്രാ, ജയ്പൂർ എന്നീ നഗരങ്ങലെ കൂട്ടിയിണക്കുന്ന പ്രസിദ്ധമായ ഗോൾഡൻ ട്രയാംഗിളിന്റെ ഭാഗമാണ് ജയ്പൂരും. ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന ഇടം കൂടിയാണിത്.

Read more about: jaipur rajasthan monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X