Search
  • Follow NativePlanet
Share
» »സഞ്ചാ‌രികളെ ആകർഷിപ്പിക്കുന്ന കേരളത്തിലെ അത്ഭുത ദ്വീപുകൾ

സഞ്ചാ‌രികളെ ആകർഷിപ്പിക്കുന്ന കേരളത്തിലെ അത്ഭുത ദ്വീപുകൾ

സുന്ദരമായ തീരങ്ങളും, നദികളും, മലനിരകളുമുള്ള കേരളത്തിലെ മറ്റൊരു വിനോദസഞ്ചാര ആകർഷണമാണ് ദ്വീപുകൾ. കേരളത്തിലെ പ്രശസ്തമായ ദ്വീപുകൾ നമുക്ക് പരിചയപ്പെടാം.

By Maneesh

പലപ്പോഴും ഏകാന്തതയുടെ പ്രതീകമായാണ് ദ്വീപുകൾ അറിയപ്പെടുന്നത്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ തുരുത്തുകളിൽ ജീവിക്കുന്നവരേക്കുറിച്ചുള്ള കഥകൾ നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ ആഹ്ലാദം പകരുന്ന ദ്വീപുകളുമുണ്ട്. പ്രത്യേകിച്ച് സഞ്ചാരപ്രിയർക്ക്.

കടലോളം കായലുകളും നദികളുമുള്ള കേരളത്തിൽ നിരവധി ദ്വീപുകൾ ഉണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുമ്പോൾ നമുക്ക് പോകാൻ കുറേ തുരുത്തുകൾ ഉള്ളതായി നമുക്ക് കാണാം. വയനാട്ടിലെ കുറുവദ്വീപും, കണ്ണൂരിന് അടുത്തുള്ള ധർമ്മടം തുരുത്തും. കൊല്ലം ജില്ലയിലെ മൺറോ തുരുത്തും കേരളത്തിലെ പ്രശസ്തമായ ദ്വീപുകളാണ്.

സുന്ദരമായ തീരങ്ങളും, നദികളും, മലനിരകളുമുള്ള കേരളത്തിലെ മറ്റൊരു വിനോദസഞ്ചാര ആകർഷണമാണ് ദ്വീപുകൾ. കേരളത്തിലെ പ്രശസ്തമായ ദ്വീപുകൾ നമുക്ക് പരിചയപ്പെടാം.

ധർമ്മടം തുരുത്ത്, കണ്ണൂർ

ധർമ്മടം തുരുത്ത്, കണ്ണൂർ

കണ്ണൂർ ജില്ലയിലാണ് പ്രശസ്തമായ ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ തലശ്ശേരി റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ധർമ്മടം എന്ന സ്ഥലത്ത് എത്താം. തലശ്ശേരിയിൽ നിന്ന് വളരെ അടുത്തായാണ് ധർമ്മടം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: ShajiA

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ധര്‍മടത്തുനിന്നും കേവലം 100 മീറ്റര്‍ മാത്രം മാറിയാണ് മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ക്കു പേരുകേട്ട ധര്‍മടം തുരുത്ത് സ്ഥിതിചെയ്യുന്നത്. ധർമ്മടം തുരുത്തിലേക്ക് പ്രവേശിക്കാൻ മുൻകൂട്ടിയുള്ള അനുമതി വാങ്ങണം.
Photo Courtesy: Jaisen Nedumpala

മൺറോ തുരുത്ത്, കൊല്ലം

മൺറോ തുരുത്ത്, കൊല്ലം

എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മണ്‍റോ തുരുത്ത്‌ സ്ഥിതി ചെയ്യുന്നത് കൊല്ലത്താണ്. ഈ മേഖലയില്‍ കനാലുകള്‍ നിര്‍മ്മിക്കുന്നതിനും കായല്‍പ്പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മുന്‍കൈ എടുത്ത ബ്രട്ടീഷ്‌ ഉദ്യോഗസ്ഥനായ കേണല്‍ ജോണ്‍ മണ്‍റോയുടെ പേരിലാണ്‌ ഈ ദ്വീപ് സമൂഹം അറിയപ്പെടുന്നത്‌.
Photo Courtesy: Arunsunilkollam

കൊല്ല‌ത്ത് നിന്ന്

കൊല്ല‌ത്ത് നിന്ന്

കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്‌.
Photo Courtesy: Arunsunilkollam

03. കുറുവ ദ്വീപ്, വയനാട്

03. കുറുവ ദ്വീപ്, വയനാട്

വര്‍ഷം മുഴുവന്‍ പച്ചപ്പ് നിറഞ്ഞുനില്‍ക്കുന്ന കുറുവദ്വീപ് കബനീനദിയിലാണ് സ്ഥിതിചെയ്യുന്നത്. വയനാട്ടിലെ പ്രമുഖനദിയാണ് കബനി. ഒപ്പം കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ മൂന്ന് നദികളില്‍ ഒന്നുകൂടിയാണ് കബനി.
Photo Courtesy: നിരക്ഷരൻ

കബനി നദിയിൽ

കബനി നദിയിൽ

കബനി നദിയിലെ ഡെല്‍റ്റ കാരണം നിത്യഹരിതമരങ്ങള്‍ വളരുന്ന കുറുവ ദ്വീപ് സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ് കുറുവ ദ്വീപ്.
Photo Courtesy: Challiyan

04. വലിയപറമ്പ്, കാസർകോട്

04. വലിയപറമ്പ്, കാസർകോട്

കാസർകോട് ജില്ലയിലാണ് വലിയപറമ്പ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. കവ്വായി കായലിലാണ് ഈ ദ്വീപ് കാസർകോട് എത്തുന്ന വിനോദ സഞ്ചാരികളുടെ വലിയ ആക്ർഷണമാണ്. ഒന്നിലധികം തുരുത്തുകൾ ചേർന്നതാണ് ഈ ദ്വീപ്. ബേക്കലിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ ഈ ദ്വീപിൽ എത്താം.
Photo Courtesy: Alertedlevel2

05. വൈപ്പിൻ ദ്വീപ്, എറണാകുളം

05. വൈപ്പിൻ ദ്വീപ്, എറണാകുളം

എറണാകുളം ജില്ലയിലാണ് വൈപ്പിൻ‌ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 1331ൽ ആണ് ഈ ദ്വീപ് രൂപം കൊണ്ടത്. ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ പുതുവൈപ്പ്ബീച്ച്, ചെറായിബീച്ച് എന്നിവ ഈ തീരങ്ങളിലാണ്.
Photo Courtesy: Varkey Parakkal

06. വെല്ലിംഗ്ടൺ ദ്വീപ്, എറണാകുളം

06. വെല്ലിംഗ്ടൺ ദ്വീപ്, എറണാകുളം

വേമ്പനാട്ട് കായലില്‍ 1936 ലാണ് വെല്ലിംഗ്ടണ്‍ ഐലന്റ് നിര്‍മിക്കപ്പെട്ടത്. കൊച്ചി തുറമുഖത്തിന്റെ ശില്പിയായിരുന്ന റോബര്‍ട്ട് ബ്രിസ്‌റ്റോയുടെ ദീര്‍ഘ വീക്ഷണവെല്ലിംഗ്ടണ്‍ ഐലന്റ് എന്ന് പറയാം. മുന്‍ വൈസ്രോയിയാരുന്ന വെല്ലിംഗ്ടന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ഇതിന് വെല്ലിംഗ്ടണ്‍ ഐലന്റ് എന്ന പേരല്‍കിയിരിക്കുന്നത്.
Photo Courtesy: Jaseem Hamza

07. കവ്വായി ദ്വീപ്, കണ്ണൂർ

07. കവ്വായി ദ്വീപ്, കണ്ണൂർ

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തായാണ് കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്നത്. കവ്വായി നദിക്ക് കുറുകെ നിർമ്മിച്ച ചെറിയപാലമാണ് കവ്വായി നിവാസികളെ പയ്യന്നൂരുമായി ബന്ധിപ്പിക്കുന്നത്.

Photo Courtesy: Sherjeena

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X