Search
  • Follow NativePlanet
Share
» »ക്യാമ്പിംഗ് - തെന്നിന്ത്യയിലെ 8 സ്ഥലങ്ങൾ

ക്യാമ്പിംഗ് - തെന്നിന്ത്യയിലെ 8 സ്ഥലങ്ങൾ

By Maneesh

വിവിധ തരം സഞ്ചാരികളുണ്ട്, ചിലർ ആഢംബര പ്രിയരാണ് സുഖകരമായ സ്ഥലങ്ങളിൽ മാത്രമെ അവർ താമസിക്കുകയുള്ളു. മറ്റു ചിലർ പര്യവേക്ഷകരാണ് ഏത് തരം സാഹചര്യങ്ങളുമാ‌യി പൊരുത്തപ്പെട്ട് യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവരാണ് അത്തരക്കാർ. എത്തിച്ചേ‌രുന്നിട‌ത്ത് ടെന്റ് കെട്ടി താമസിക്കുകയാണ് ഇത്തരക്കാരുടെ രീതി. പിന്നീട് ക്യാമ്പിംഗ് എന്ന പേരിൽ ഇത്തരത്തിലുള്ള യാത്ര ട്രെൻഡായി.

സാധരണയായി ഹിമാലയൻ ഗ്രാമങ്ങളിൽ ക്യാമ്പിംഗ് നടത്താനാണ് ഒരു വിധം എ‌ല്ലാവർക്കും താൽപര്യം. എന്ന നമ്മുടെ തെക്കെ ഇന്ത്യയിലും ക്യാമ്പിംഗ് നടത്താൻ പറ്റിയ സുന്ദരമായ നിരവധി സ്ഥല‌ങ്ങളുണ്ട്.

തെക്കെ ഇന്ത്യയിൽ ക്യാമ്പിംഗ് നടത്താൻ പറ്റിയ 8 സ്ഥലങ്ങൾ നമുക്ക് പരിചയപ്പെ‌ടാം

01. ഗോദവരി റിവർ ക്യാമ്പ്

01. ഗോദവരി റിവർ ക്യാമ്പ്

ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള കൊറിംഗ വന്യജീവി സങ്കേതത്തിന് സമീപത്തായി ഗോദവ‌രി നദിയുടെ കരയിലാണ് ഈ റിവർ ക്യാമ്പിംഗ്. ക്യാമ്പിംഗ്, ക്യാമ്പ് ഫയർ, വന്യജീ‌വി സ‌ങ്കേത സന്ദർശനം എന്നിവയാണ് ഇവിടുത്തെ ആക്റ്റിവിറ്റികൾ. ഇവിടുത്തെ കണ്ടൽക്കാടുകൾ പ്രകൃതി സ്നേഹികളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്.

Photo Courtesy: vijay chennupati
https://www.flickr.com/photos/vijay_chennupati/8381620670

02. വയനാട്

02. വയനാട്

കേരളത്തിലെ സുന്ദരമായ ഒരു ഹിൽസ്റ്റേഷനാണ് വയനാട്. കേരളത്തിൽ ക്യാമ്പിംഗ് നടത്താൻ പറ്റിയ സ്ഥലങ്ങളിൽ ഒന്നും വയനാടാണ്. വയനാട്ടിലെ മലനിരകളിലെ നിരവധി സ്ഥലങ്ങളിൽ ക്യാമ്പിംഗ് നടത്താറുണ്ട്. ട്രെക്കിംഗ്, പ്രകൃതിയാത്ര, വന്യജീവികൾ, എന്നിവയൊക്കെയാണ് ആളുകളെ വയനാട്ടിലേക്ക് യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
Photo Courtesy: Green Gates Hotel

03. കൂർഗ്

03. കൂർഗ്

കർണാടകയിലെ ഏറ്റവും പ്രശസ്തമായ ഒരു ഹിൽസ്റ്റേഷനാ‌ണ്. കാപ്പിത്തോട്ടങ്ങൾക്കും തേയിലത്തോട്ടങ്ങൾക്കും പേരുകേട്ട സ്ഥലമാണ് കൂർഗ്. നിരവധി ആളുകൾ ട്രെക്കിംഗിനും റിലാക്സ് ചെയ്യാനും മറ്റുമാ‌യി ഇവിടെ എത്തിച്ചേരുന്നു.

Photo Courtesy: psubhashish

04. മുതു‌മലൈ

04. മുതു‌മലൈ

പ്രകൃതിഭംഗിക്കും വന്യമൃഗങ്ങൾക്കും പേരുകേട്ട സ്ഥലമാണ് തമിഴ്നാടിന്റേയും കേരളത്തിന്റെയും കർണാടകയുടെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന മുതു‌മലൈ. തെക്കെ ഇന്ത്യയിലെ പ്രശസ്തമായ ക്യാമ്പിംഗ് സൈറ്റുകളിൽ ഒന്നാണ് ഇത്. മുതുമലൈ നാഷണൽ പാർക്ക് ഇവിടെയെത്തുന്നവർക്ക് സന്ദർശിക്കാം
Photo Courtesy: Prince Roy

05. കുടജാദ്രി

05. കുടജാദ്രി

കർണാടകയിലെ സുന്ദരമായ ഒരു സ്ഥലമാണ് സമുദ്രനിരപ്പിൽ നിന്ന് 1,343 മീറ്റർ ഉയരത്തി‌ൽ സ്ഥിതി ചെയ്യുന്ന കുടജാദ്രി. ട്രെക്കിംഗിനും ജീപ്പ് സഫാരിക്കും പേരുകേട്ട സ്ഥലമായ ഇവിടം ക്യാമ്പിംഗിനും പറ്റിയ ഒരിടമാണ്.
Photo Courtesy: Thejaswi

06. കുന്തി‌ബേട്ട

06. കുന്തി‌ബേട്ട

മഹാഭാരത കഥയു‌മായി ബന്ദമുള്ള ഒരു സ്ഥലമാണ് കുന്തിബേട്ട. പാണ്ഡവന്മാരുടെ അമ്മയായ കുന്തി തന്റെ അവസാന നാളുകളിൽ ഇവിടെയാണ് കഴിഞ്ഞെതെന്ന് ഒരു വിശ്വാസമുണ്ട്. നൈറ്റ് ട്രെക്കിംഗിനും, റോക്ക് ക്ലൈമ്പിംഗിനും പേരുകേട്ട ഈ സ്ഥ‌ല കർണാടകയിലെ മാണ്ഢ്യ ജില്ലയിലെ പാണ്ഡവപുരയിലാണ് സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് 128 കിലോമീറ്ററും മൈസൂരിൽ നിന്ന് 40 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

Photo Courtesy: Prashanth shivanna

07. തേക്കടി

07. തേക്കടി

ക്യാമ്പിംഗിന് പറ്റിയ സുന്ദരമായ ഒരു സ്ഥലമാണ് കേരളത്തിലെ തേക്കടിയിലെ പെരിയാർ ടൈഗർ റിസേർവ്. കേരള വനം വകുപ്പാണ് ഇവിടെ ക്യാമ്പിംഗിന് സഞ്ചാരികൾക്ക് അവസരം നൽകുന്നത്.

Photo Courtesy: Wouter Hagens

08. ഡാൻഡെലി

08. ഡാൻഡെലി

വാട്ടർറാഫ്റ്റിംഗിന് പേരുകേട്ട ഡാൻഡേലി സ്ഥി‌തി ചെയ്യുന്നത് കർണാടകയിലെ കാളി നദിയുടെ തീരത്താണ്. സുന്ദരമായ സ്ഥലങ്ങളും നദിയുമാണ് ഇവിടെ സഞ്ചാരികളെ ആകർഷിപ്പിക്കുന്നത്. കാളി നദിയുടെ തീരത്താണ് ക്യാമ്പിംഗിന് സൗകര്യമുള്ളത്.

Photo Courtesy: toufeeq hussain

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X