Search
  • Follow NativePlanet
Share
» »താഴ്വരയിലെ ഇരട്ട തടാകവും മലയിടുക്കിലെ പച്ചതടാകവും...ഇതും ലഡാക്കാണ്!!

താഴ്വരയിലെ ഇരട്ട തടാകവും മലയിടുക്കിലെ പച്ചതടാകവും...ഇതും ലഡാക്കാണ്!!

പാന്‍ഗോങ് സോ തടാകം മുതൽ സഞ്ചാരികൾ ഒരിക്കലും എത്തിച്ചേരാത്ത ഇരട്ടതടാകങ്ങൾ വരെ ഇവിടെയുണ്ട്. ലഡാക്കിലെ ഒളിഞ്ഞു കിടക്കുന്ന തടാകങ്ങളെ പരിചയപ്പെടാം....

ലോകത്തിന്റെ നെറുകിൽ തൊട്ടിറങ്ങുവാൻ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ലഡാക്ക്. കണ്ണിൽ നിന്നും ഒരിക്കലും മായരുതേ എന്ന് ആഗ്രഹിക്കുന്ന കാഴ്ചകളും മനോഹരമായ ഗ്രാമങ്ങളും ഒക്കെ ചേർന്ന ലഡാക്ക് ഒരിക്കലെങ്കിലും കൊതിപ്പിക്കാത്തവർ കാണില്ല. എത്ര എഴുതിയാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് ഈ നാടിനുള്ളത്. കേട്ടുപഴകിയ ലഡാക്ക് വിശേഷങ്ങൾ മാറ്റിവെച്ചാലും പിന്നെയും ധാരാളമുണ്ട്. ഇവടെ. അതിൽ പ്രധാനപ്പെട്ടവയാണ് ഇവിടുത്തെ തടാകങ്ങൾ. ത്രി ഇഡിയറ്റ്സ് എന്ന ബോളിവുഡ് സിനിമയിലൂടെ പ്രശസ്തമായ പാന്‍ഗോങ് സോ തടാകം മുതൽ സഞ്ചാരികൾ ഒരിക്കലും എത്തിച്ചേരാത്ത ഇരട്ടതടാകങ്ങൾ വരെ ഇവിടെയുണ്ട്. ലഡാക്കിലെ ഒളിഞ്ഞു കിടക്കുന്ന തടാകങ്ങളെ പരിചയപ്പെടാം...

ഇരട്ടതടാകങ്ങൾ

ഇരട്ടതടാകങ്ങൾ

ലഡാക്കിലെ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങളിലൊന്നാണ് ഇവിടുത്തെ ഇരട്ടതടാകങ്ങൾ. ക്യോൻ സോ എന്നും ചിലിങ് സോ എന്നും അറിയപ്പെടുന്ന ഈ തടാകങ്ങൾ ലഡാക്കിലെ ചങ്താങ് റീജിയണിലാണ് സ്ഥിതി ചെയ്യുന്നത്.
ഒറ്റപ്പെട്ടു സ്ഥലത്ത് ആരാലും അറിയപ്പെടാത സ്ഥിതി ചെയ്യുന്ന ഈ തടാകങ്ങളുടെ ഭംഗിയും ഇവിടുത്തെ കാഴ്ചകളും പറഞ്ഞറിയിക്കുവാൻ പറ്റാത്തതാണ്. ഒറ്റപ്പെട്ടു കിടക്കുന്ന ഇടമായതിനാൽ ആവശ്യമായ രേഖകളടക്കം ഗ്രൂപ്പായി സന്ദർശിക്കുവാൻ ശ്രമിക്കുക.

PC:wikimapia

മിർപാൽ സോ തടാകം

മിർപാൽ സോ തടാകം

കക്സാങ് ലാ പാസിനടുത്ത് മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മറ്റൊരു മനോഹര തടാകമാണ് മിർപാൽ സോ തടാകം. മരതകത്തിൻ നിറത്തിലുള്ള ജലമാണ് ഈ തടാകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിൾ റോഡിലൊന്ന് എന്നറിയപ്പെടുന്ന കർദുങ് ലായിലേക്കുള്ള യാത്രകളിൽ എളുപ്പം പോകുവാൻ കഴിയുന്ന ഇടമാണിത്.
തടാകത്തിന്റെ ഭംഗി കണ്ട് അരികിലേക്ക് ചെല്ലാം എന്നു വിചാരിച്ചാൽ സംഗതി നടപ്പില്ല. ഇതിനടുത്തേയ്ക്ക് എത്തണമെങ്കിൽ ഹൈക്കിങ്ങ് മാത്രമേ ഒരു വഴിയുള്ളൂ. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്ന മിക്കവരും ദൂരെ നിന്നും ഇതിൻരെ ഭംഗി ആസ്വദിച്ച് മടങ്ങുകയാണ് പതിവ്.

യെയെ സോ തടാകം

യെയെ സോ തടാകം

സമുദ്രനിരപ്പിൽ നിന്നും ഏകദേശം അയ്യായിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാണ് യെയെ സോ തടാകം. ഹോറാ ലാ പാസിന്റെ അടുത്തു നിന്നും ഇത് കാണാമെങ്കിലും താഴേക്കിറങ്ങിയാലെ അടുത്തെത്തുവാൻ സാധിക്കുകയുള്ളൂ. ഹൃദയാകൃതിയിലുള്ള ഈ തടാകം പേരുപോലെ വ്യത്യസ്തമാണ് കാഴ്ചയിലും.

PC:Vinay Goyal, Ludhiana

യരാബ് സോ തടാകം

യരാബ് സോ തടാകം

നുബ്രാ വാലിയിലെ പനാമിക് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന യരാബ് സോ തടാകമാണ് ലജാക്കിലെ മറ്റൊരു പ്രധാന തടാകങ്ങളിലൊന്ന്. കാഴ്ചയിൽ എടുത്തുപറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലെങ്കിലും പ്രദേശവാസികൾ വിശുദ്ധം എന്നു കരുതുന്ന ഇടമാണിത്. ഇവിടെ എത്തി പ്രാർഥിച്ചാൽ ആഗ്രഹങ്ങള്‍ സഫലമാകും എന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ടു തന്നെ തടാകത്തിൽ ഇറങ്ങുവാനോ കുളിക്കുവാനോ ആർക്കും അനുമതിയില്ല.

 സോ കിയാഗർ തടാകം

സോ കിയാഗർ തടാകം

സോ മോരിരിയിലേക്കുള്ള യാത്രയിൽ സന്ദർശിക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് സോ കിയാഗർ തടാകം. ലഡാക്കിലെ മനോഹര തടാകങ്ങളിലൊന്നായ ഇവിടം ഫോട്ടോഗ്രഫിക്കു പറ്റിയ പ്രദേശം കൂടിയാണ്.

സൻസ്കാർ വാലിയിലെ ഇരട്ടതടാകങ്ങൾ

സൻസ്കാർ വാലിയിലെ ഇരട്ടതടാകങ്ങൾ

ലഡാക്കിലെ കറക്കത്തിൽ ഒരിക്കലും വിട്ടുപോകരുതാത്ത തൊട്ടടുത്തുള്ള ഇടമാണ് സൻസ്കാർ വാലി. തടാകങ്ങൾ തേടിയുള്ള യാത്രയിൽ ഇവിടെ തീർച്ചയായും സന്ദർശിക്കേണ്ട ഇരട്ട തടാകങ്ങൾ കൂടിയുണ്ട്. ലാങ് സോ തടാകവും സ്റ്റാറ്റ് സോ തടാകവും.

Read more about: ladakh lakes travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X