Search
  • Follow NativePlanet
Share
» »ആയോധ്യ മാത്രമല്ല, ശ്രീ‌രാമനുമായി ബന്ധമുള്ള സ്ഥലങ്ങള്‍ വേറേയുമുണ്ട്

ആയോധ്യ മാത്രമല്ല, ശ്രീ‌രാമനുമായി ബന്ധമുള്ള സ്ഥലങ്ങള്‍ വേറേയുമുണ്ട്

By Maneesh

രാമയണ കഥ എ‌ന്താണെന്ന് അറിയാത്ത ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. അത്രയ്ക്ക് പ്രശസ്തമാണ് ശ്രീരാമന്റേയും സീതാ‌ദേവിയുടെയും കഥ. തിന്മയ്ക്ക് എതിരെ നന്മ ‌വിജ‌യം കൈവരിക്കുന്നതിന്റെ പ്രതീ‌കമായ രാമ‌രാവണ യു‌ദ്ധത്തിലേ‌ക്ക് വഴി തെളിക്കുന്ന സംഭവങ്ങളാണ് രാമയണത്തില്‍ ‌വിവരിക്കുന്നത്.

‌സഞ്ചാരികളെ സംബന്ധിച്ചിടത്തോളം രാമയ‌ണം ഒരു ആദ്ധ്യാത്മീക പുസ്തകം ‌മാത്രമല്ല ഒരു യാത്ര പുസ്തകം കൂടിയാണ് അയോധ്യയില്‍ ജനിച്ച ശ്രീരാമന്‍ നടത്തിയ നീണ്ട യാത്രകളുടെ വിവ‌രണം കൂടിയാണ് രാമയണം.

ഇന്ത്യയിലെ നിരവധി സ്ഥലങ്ങള്‍ രാമയണത്തില്‍ പ്രതിപാതിച്ചിട്ടുണ്ടെങ്കിലും ശ്രീ‌രാമനുമായി ബന്ധപ്പെട്ട 8 സ്ഥലങ്ങള്‍ പ‌രിചയപ്പെടാം.

ഇത് മിസ് ചെയ്യരുതേ

പുരാണങ്ങളില്‍ പറയുന്ന 20 സ്ഥലങ്ങള്‍പുരാണങ്ങളില്‍ പറയുന്ന 20 സ്ഥലങ്ങള്‍

കേരളത്തിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങള്‍കേരളത്തിലെ പ്രശസ്തമായ ശ്രീരാമ ക്ഷേത്രങ്ങള്‍

01. അയോധ്യ

01. അയോധ്യ

ശ്രീരാമന്റെ വംശമായ ഇക്ഷ്വകുവംശത്തിന്റെ തലസ്ഥാനമാ‌യിരുന്നു അയോധ്യ. ശ്രീരാമന്റെ ജന്മസ്ഥലവും അയോധ്യയാണ്. അയോധ്യയില്‍ നിന്നാണ് ശ്രീരാമന്‍ തന്നെ 14 വര്‍ഷത്തെ വനവാസ യാത്ര ആരംഭിക്കുന്നത് കൂടെ പ്രിയതമ സീതാദേവിയും സഹോദരന്‍ ലക്ഷ്മണനും ഉണ്ട്. ഉത്തര്‍പ്രദേശി‌ലാണ് ഇപ്പോള്‍ അയോധ്യ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vishwaroop2006
02. പ്രയാഗ്

02. പ്രയാഗ്

അയോധ്യയില്‍ നിന്ന് യാത്ര ആരംഭിച്ച രാമലക്ഷ്മണന്മാരും സീതയും ആദ്യം എത്തിച്ചേര്‍‌ന്ന സ്ഥലം ഇപ്പോള്‍ അലഹബാദ് എന്ന് അറിയപ്പെടുന്ന പ്രയാഗിലാണ്. ചിത്രകൂടത്തിലേക്ക് പോകുന്ന‌തിന് മുന്‍പുള്ള കുറച്ചുകാലം അവര്‍ ഇവിടെ തങ്ങിയിരുന്നു.
Photo Courtesy: Puffino

ത്രിവേണി സംഗമം

ത്രിവേണി സംഗമം

മൂന്ന് നദികളായ ഗംഗ, യമുന, സരസ്വതി എന്നീ നദികള്‍ സംഗമിക്കുന്നത് പ്രയാഗില്‍ ആണ്. ഇതാണ് ഈ സ്ഥലത്തെ പുണ്യഭൂമിയാക്കിമാറ്റുന്നത്. അയോധ്യയില്‍ നിന്ന് 166 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം
Photo Courtesy: Heinz it up 57

പ്രധാനമന്ത്രി‌മാരുടെ നഗരം

പ്രധാനമന്ത്രി‌മാരുടെ നഗരം

ഇന്ത്യയിലെ ഏഴ് പ്രധാനമന്ത്രിമാര്‍ക്ക് അലഹബാദുമായി ബന്ധമുള്ളവരാണ്. അതിനാലാണ് ഈ നഗരം പ്രധാനമന്ത്രിമാരുടെ നഗരം എന്ന് അറിയപ്പെടുന്നത്.
Photo Courtesy: Balasub

കുംഭമേള

കുംഭമേള

കുംഭമേള നടക്കാറുള്ള നാ‌ല് നഗരങ്ങളില്‍ ഒന്ന് അലഹബാദാണ്. ഉജ്ജയിനി, നാസിക്, ഹരി‌ദ്വാര്‍ എന്നിവയാണ് മറ്റുസ്ഥലങ്ങള്‍. ഉത്തര്‍പ്രദേശിലാണ് അലഹബാദ് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Yosarian
3. ചിത്രകൂട

3. ചിത്രകൂട

രാമയണകഥയിലെ നിര്‍ണായക സംഭവങ്ങള്‍ അരങ്ങേറുന്ന സ്ഥലമാണ് ചിത്രകൂട. രാമന്‍ വനവാസത്തിന് പോയതിന് പിന്നിലെ കാര്യങ്ങള്‍ മനസിലാക്കിയ ഭരതന്‍. രാമനെ കാണാന്‍ എ‌ത്തുന്നത് ചിത്രകൂടത്തിലാണ്. പക്ഷെ രാമന്‍ തന്റെ പിതാ‌വിന് കൊടുത്ത വാക്ക് പാലിക്കാന്‍ തിരികെ പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഭരതന്‍ രാമന്റെ ചെരു‌പ്പ് കൊണ്ടുപോയി തന്റെ സിംഹാസനത്തില്‍ വച്ചു എന്നാണ് കഥ.
Photo Courtesy: Arghyashonima

ഭരത് മിലാപ്

ഭരത് മിലാപ്

ചിത്ര കൂടാത്തില്‍ ഒരു ക്ഷേത്രമുണ്ട് ഭരത് മിലാപ് എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ഭരതനും രാമനും 14 വര്‍‌ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത് ഇവിടെ വച്ചാണെന്നാണ് പറയപ്പെടുന്നത്.

Photo Courtesy: LRBurdak at en.wikipedia

രാംഗഡ്

രാംഗഡ്

ചിത്രകൂടത്തി‌ല്‍ രാമനും സീതയും സ്നാനം ചെയ്തു എന്ന് പറയപ്പെടുന്ന ഒരു കുളമുണ്ട്. രാംഗഡ് എന്നാണ് ഈ കുളത്തിന്റെ പേര്.
Photo Courtesy: LRBurdak at en.wikipedia

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

മധ്യപ്രദേശിലാണ് ചിത്രകൂടം എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് ഈ സ്ഥലം. വിശദമായി വായിക്കാം

Photo Courtesy: Christopher Voitus
04. പഞ്ചവാടി

04. പഞ്ചവാടി

ചിത്രകൂടത്തില്‍ നിന്ന് രാമനും സംഘവും പിന്നീട് നീങ്ങിയത് ‌പഞ്ചവാടിയിലേക്കാണ്. ലക്ഷ്മണന്‍ ലക്ഷ്മണ രേഖ വരച്ചത് ഇവിടെ വച്ചാണെന്നാണ് പറയപ്പെടുന്നത്. ഇതിനടു‌ത്ത് ഒരു കുളമുണ്ട് രാംകുണ്ട് എന്നാണ് ഈ കുളവും അറിയപ്പെടുന്നത്.
Photo Courtesy: Raja Ravi Varma

നാസിക്കില്‍

നാസിക്കില്‍

മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയുടെ ഭാഗമാണ് ഇപ്പോള്‍ പഞ്ച‌വാടി. ഗോദാവരി നദിക്ക‌രയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് നിരവധി ക്ഷേത്രങ്ങള്‍ കാണാം. ശ്രീരാമന്റെയും ലക്ഷ്മണന്റെയും സീതയുടേയും ‌കറു‌ത്ത വിഗ്രഹം സ്ഥിതി ചെയ്യുന്ന കല്‍റാം ക്ഷേത്രമാണ് ഇവയില്‍ പ്രശ്സ്തം. വിശദമായി വായിക്കാം

Photo Courtesy: Ekabhishek at en.wikipedia
05. ദണ്ഡകാരണ്യ

05. ദണ്ഡകാരണ്യ

രാമയണത്തിലെ പ്രധാന കഥാപാ‌ത്രമായ രാവണന്റെ സഹോദരി ശൂര്‍പ്പണഖയെ രാമണനും ലക്ഷ്മണനും കണ്ടുമുട്ടുന്നത് ദണ്ഡകാരണ്യത്തില്‍ വെച്ചാണെന്നാണ് ഐതീഹ്യം പറയുന്നത്. രാമനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയ ശൂര്‍പ്പണഖ അത് നടക്കാത്തതിന്റെ കോപത്തില്‍ സീതയെ ആക്രമിക്കാന്‍ ഒരുങ്ങുന്നു. ഇത് കാണുന്ന ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മൂക്കും മുലയും ഛേദിച്ചു എന്നാണ് കഥ.
Photo Courtesy: Raja Ravi Press

‌ഛ‌ത്തീസ്ഗഡില്‍

‌ഛ‌ത്തീസ്ഗഡില്‍

ഛത്തീസ്‌ഗഡില്‍ ആണ് ദണ്ഡകാരണ്യ സ്ഥിതി ചെയ്യു‌ന്നത്. വിശദമായി വായിക്കാം

Photo Courtesy: Joe Watzmo
06. ലേപാക്ഷി

06. ലേപാക്ഷി

സീതയെ തട്ടികൊണ്ട് പോയ രാവണനെ തടയാന്‍ ജഡായു എന്ന പക്ഷി എത്തിയെതും രാവണന്‍ ജഡായുവിന്റെ ചിറകരിഞ്ഞതുമായ കഥ കേട്ടിട്ടുണ്ടാകും. ലേപാക്ഷി എന്ന സ്ഥലത്താണ് ഈ ചിറക് പതിച്ചത്. ഇവിടെ വച്ചാണ്‍അ് ജഡായുവിന് മോക്ഷം കിട്ടിയത് എന്ന് പറയപ്പെടുന്നത്.
Photo Courtesy: Sri Chitra Art Gallery, Thiruvananthapuram, Kerala.

ആന്ധ്രപ്രദേശില്‍

ആന്ധ്രപ്രദേശില്‍

ആന്ധ്രപ്രദേശില്‍ ആണ് ലേപാക്ഷി ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ജഡായുവില്‍ നിന്നാണ് ലേ പാക്ഷിക്ക് ആ പേര് ലഭിച്ചത്.
Photo Courtesy: Pavithrah

07. കിഷ്കിന്ധ

07. കിഷ്കിന്ധ

സീതയെ രാവണന്‍ അപഹരിച്ചുകൊണ്ടുപോയി എന്ന് അറിഞ്ഞ് രാമനും ലക്ഷ്മണും സീതയെ അന്വേഷിച്ച് വനത്തിലൂടെ അലഞ്ഞ് നടന്നപ്പോള്‍ എത്തിച്ചേര്‍ന്ന സ്ഥലമാണ് കിഷ്‌കിന്ധ. വാനര രാജക്കന്മാരായ ബാലിയുടേയും സുഗ്രീവന്റെയും രാജ്യമാണ് കിഷ്കിന്ദ. അവിടെ നിന്നാണ് ഹനുമാന്‍ രാമന്റെ സേവകനായി എത്തുന്നത്
Photo Courtesy: Daniel Hauptstein

ഹംപി

ഹംപി

കര്‍ണാടകയിലെ ഹംപിയായിരുന്നു അത്രേ ഇതിഹാസങ്ങളില്‍ പറയുന്ന കിഷ്ക്കിന്ധ. ഹനുമാന്റെ ജന്മസ്ഥലവും ഇവിടെ തന്നെയാണ്.
Photo Courtesy: Dey.sandip

08. രാമേശ്വ‌രം

08. രാമേശ്വ‌രം

വിഷ്ണുവിന്റെ ഏഴമത്തെ അവതാരമാണ് ശ്രീരാമന്‍. കടുത്ത ശിവ ഭക്തനായ ശ്രീരാമന്‍ ലങ്കയിലേക്ക് പോകുന്നതിന് മുന്‍പ് ശിവനോട് പ്രാര്‍ത്ഥിച്ച സ്ഥലമാണ് ‌രാമേശ്വരം. ലങ്കയിലേക്കുള്ള പാലമായ രാമസേതു പണികഴിപ്പിച്ചതും ഇവിടെയാണ്.
Photo Courtesy: ShakthiSritharan

പാപനാശം

പാപനാശം

രാവണനെ നിഗ്രഹിച്ചതിന് ശേഷം തിരികെയെത്തിയ ശ്രീരാമന്‍ തന്റെ പാപങ്ങള്‍ കഴുകികളയാന്‍ രാമേശ്വ‌രത്ത് കടലില്‍ മുങ്ങിയെന്നാണ് വിശ്വാസം. തമിഴ്നാട്ടിലാണ് രാമേശ്വരം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: எஸ். பி. கிருஷ்ணமூர்த்தி
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X