Search
  • Follow NativePlanet
Share
» »ശിവഭക്തർക്ക് ദർശ്ശിക്കാനായി രാജസ്ഥാനിലെ എട്ട് ശിവക്ഷേത്രങ്ങൾ

ശിവഭക്തർക്ക് ദർശ്ശിക്കാനായി രാജസ്ഥാനിലെ എട്ട് ശിവക്ഷേത്രങ്ങൾ

പരമശിവന്റെ ഭക്തരായ ജനങ്ങൾ നിരവധി ഉള്ളതിനാൽ രാജസ്ഥാൻ സംസ്ഥാനത്തിൽ നിരവധി ശിവക്ഷേത്രങ്ങൾ നിലകൊള്ളുന്നു. . ഓരോ ശിവ ഭക്തരും വന്നു ചേരാൻ ആഗ്രഹിക്കുന്ന 8 ശിവ ക്ഷേത്രങ്ങളെപ്പറ്റി വായിച്ചറിയാം

ഹിന്ദുമതത്തിലെ എല്ലാ ദേവീ ദേവന്മാരെയും പ്രത്യേകം ആരാധിക്കുന്ന ചരിത്ര സ്വാധീനമുള്ള ഒരു സംസ്ഥാനമാണ് രാജസ്ഥാൻ. പണ്ട് ഇവിടെ നിലനിന്നിരുന്ന രാജ്പുത്ത് രാജപരമ്പരയിൽ ഓരോ ദൈവങ്ങൾക്കും മതപരമായി പ്രത്യേകം പ്രത്യേകം സ്ഥാനമുണ്ടെന്ന കാര്യം അറിയാമല്ലോ ...! ഓരോ രാജ കുടുംബത്തിനും തങ്ങളുടെ ഇഷ്ടദേവന്മാരുടെ പ്രത്യേക പ്രതിഷ്ഠകളുണ്ട്.. പരമശിവൻ, മഹാവിഷ്ണു, ബ്രഹ്മാവ് എന്നിവരാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് കണക്കാക്കിയിരിക്കുന്നു. ഇവരുടെ വ്യത്യസ്തമായ അവതാരങ്ങളും അവർക്കു വേണ്ടിയുള്ള അനുഷ്ഠാന കർമ്മങ്ങളും എല്ലാം വളരെയേറെ വ്യത്യസ്തമാണ്. രാജസ്ഥാനിൽ ശിവ ഭഗവാന് മാത്രമായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ നിരവധിയുണ്ട്. രാജസ്ഥാനിലെ ഏറ്റവും പ്രശസ്തമായ 8 ശിവക്ഷേത്രങ്ങളെ അറിയാം...

ഭാന്ദ് ദേവ ക്ഷേത്രം, രാംഗഡ്

ഭാന്ദ് ദേവ ക്ഷേത്രം, രാംഗഡ്

മാൾവയിലെ നാഗ രാജവംശത്തിലെ രാജാ മലയാല വർമ നിർമ്മിച്ച ഭാന്ദ് ദേവ ക്ഷേത്രം രാജസ്ഥാനിലെ ഏറ്റവും പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്. പത്താം നൂറ്റാണ്ടിലെ ശൈവമത പാരമ്പര്യങ്ങളിലെ താന്ത്രിക സംസ്ക്കാരത്തെ പിന്തുടർന്നു കൊണ്ടാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടത് .
മേദി രാജവംശത്തിലെ ചക്രവർത്തിയിരുന്ന ത്രിസ്ന വർമ രാജാവ് 1162 എ.ഡി യിൽ ഈ ക്ഷേത്രം പുനരുദ്ധീകരിച്ചു. വളരേ പുരാതനമായതും ചരിത്രാന്വേഷികൾ തിരഞ്ഞു നടക്കുന്നതുമായ നാഗർ വാസ്തുവിദ്യാ ശൈലിയിലാണ് ഭാന്ദ് ദേവ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. നിരവധി ചരിത്രാന്വേഷികളും ഭക്തന്മാരുമടങ്ങുന്ന ലക്ഷക്കണക്കിന് സഞ്ചാരികൾ വർഷത്തിലുടനീളം ഇവിടേക്ക് യാത്ര ചെയ്തെത്തുന്നു

PC: Harshal Sharma

ചോമുഘ ഭൈരവ്ജി ക്ഷേത്രം, ജുൻജ്നു

ചോമുഘ ഭൈരവ്ജി ക്ഷേത്രം, ജുൻജ്നു

രാജസ്ഥാനിലെ ജുൻജ്നു എന്ന ചെറു നഗരത്തിലാണ് ചോമുഘ ഭൈരവ്ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവ ഭഗവാനു വേണ്ടി സമർപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം സംസ്ഥാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നാണ്. ഈ ക്ഷേത്രത്തിൽ തത്പരനായിരിക്കുന്ന ശിവ ഭഗവാൻ ഭീമാകാരനാായ ഭൈരവ എന്ന പേരിലാണ് അറിയപ്പെടുന്നത്. ക്ഷേത്രത്തിനകത്തെ പ്രതിഷ്ഠ നാല് മുഖങ്ങളുള്ള ചോമുഘന്റെ രൂപത്തിലാണ്. ഈ ക്ഷേത്രത്തിൽ എന്നും ഭക്തരുടെ തിരക്ക് ഉണ്ടാവും. എങ്കിലും ഫെബ്രുവരിയിൽ നടക്കുന്ന ജാഗ്രാൺ തിത്തിയെന്ന ഉത്സവത്തോടനുബന്ധിച്ച് തീർത്ഥാടകരും ഭക്തന്മാരുമൊക്കെ ഈ ക്ഷേത്രത്തിലേക്ക് പ്രവഹിച്ചെത്തുന്നത് കാണാനാവും

PC:Ashishsultania2k7

ഘുഷ്മേശ്വർ ജ്യോതിർലിംഗ ശിവാലയ ക്ഷേത്രം, സവായ് മധോപൂർ

ഘുഷ്മേശ്വർ ജ്യോതിർലിംഗ ശിവാലയ ക്ഷേത്രം, സവായ് മധോപൂർ

രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ഘുഷ്മേശ്വർ ജ്യോതിർലിംഗ ശിവക്ഷേത്രം രാജ്യത്തെ ഏറ്റവും പവിത്രമായ ശിവ ക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ശിവ പുരാണമനുസരിച്ച് ഈ ക്ഷേത്രം ശിവന്റെ അവസാനത്തെ ജ്യോതിർലിംഗമാണെന്നാണ് വിശ്വാസം..
തങ്ങളുടെ പ്രാർഥനകൾ സമർപ്പിക്കുന്നതിനായും ശക്തനായ ദൈവത്തിൽ നിന്നും അനുഗ്രഹങ്ങൾ ആരായാനുമായി ഭക്തർ എല്ലാവരും വർഷം മുഴുവൻ ഈ ക്ഷേത്രം സന്ദർശിക്കുന്നു. മഹാ ശിവരാത്രി ഉത്സവത്തിന്റെ നാളുകളിൽ ഇവിടെ നിരവധി പൂജകൾ നടത്താറുണ്ട്. രാജ്യത്താകമാനമുള്ള ഹിന്ദുക്കൾ എല്ലാവരും ഒരേ മനസ്സോടെ ഇവിടേക്ക് വന്നെത്തി ഈ ക്ഷേത്രത്തെ മനോഹരമായി അലങ്കരിക്കുന്നു.

PC: Ghushmeshwar jyotirlinga

പരശുരാം മഹാദേവ ക്ഷേത്രം, പാലി

പരശുരാം മഹാദേവ ക്ഷേത്രം, പാലി

രാജസ്ഥാനിലെ ആരവല്ലി മലനിരകളുടെ താഴ്വരയിലെ ഒരു ഗുഹയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായിരുന്ന പരശുറാം തന്റെ മഴു എറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതാണ് ഈ ഗുഹാക്ഷേത്രമെന്ന് പറയപ്പെടുന്നു. എല്ലാ വർഷവും നിരവധി ഭക്തരെ ആകർഷിച്ചു വരുന്ന ശിവക്ഷേത്രമായ പരശുരാം മഹാദേവ ക്ഷേത്രത്തിൽ ആഗസ്റ്റ് മാസത്തിൽ ശ്രാവൺ ശുക്ല സമാപ്തി ആഘോഷം നടക്കുന്നു. ഭഗവാൻ ശിവന്റെ പ്രതിരൂപങ്ങളെ കൂടാതെ ഗണപതി ഭഗവാന്റെ വിഗ്രഹ രൂപങ്ങളേയും നിങ്ങൾക്ക് ക്ഷേത്രത്തിന്റെ അകത്തളങ്ങളിൽ കാണാനാവും.

PC:Harshitsanaala

നാൽദേശ്വർ പുണ്യസ്ഥാനം അതിനടുത്തുള്ള ക്ഷേത്രവും, അൽവാർ

നാൽദേശ്വർ പുണ്യസ്ഥാനം അതിനടുത്തുള്ള ക്ഷേത്രവും, അൽവാർ

പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ ശിവക്ഷേത്രം ആൽവാറിലെ ഒരു ഗുഹയിൽ ശിവലിംഗത്തെ മൂടിവെയ്ക്കാനായി പണി കഴിപ്പിച്ചതാണ് എന്ന് പറയപ്പെടുന്നു. പിന്നീട് നാൽദേശ്വർ ക്ഷേത്രം എന്ന പേരിൽ സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമായ ഈ ക്ഷേത്രം ഇന്ത്യയിലെ ഭക്തജനങ്ങൾക്കിടയിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഒന്നായി കണക്കാക്കപ്പെടുന്നു. മഴക്കാലത്ത് ഈ ഗുഹയുടെ സൗന്ദര്യം അത്യാകർഷകമാം വിധം ജ്വലിച്ചുനിൽക്കും എന്നതിനാൽ നിങ്ങൾ ഒരോരുത്തരും മൺസൂൺ കാലങ്ങളിൽ ഇവിടേക്ക് സന്ദർശനം നടത്താൻ ശ്രമിക്കുക

PC: Akash.nakka

ബിസാൽ ദിയോ ക്ഷേത്രം, ടോങ്ങ്

ബിസാൽ ദിയോ ക്ഷേത്രം, ടോങ്ങ്

രാജസ്ഥാനിലെ ബിസാൽപൂർ അണക്കെട്ടിൽ സ്ഥിതി ചെയ്യുന്ന ബിസാൽ ദിയോ ക്ഷേത്രത്തിന് ഹിന്ദു ഐതിഹ്യങ്ങളിൽ വളരെയേറെ പ്രാധാന്യമുണ്ട്.. ഈ ക്ഷേത്രങ്ങളിൽ ശിവ ഭഗവാനെ ആരാധിക്കുന്ന ഗോകർണേശ്വരൻ എന്ന പേരിലാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ദേശീയ പ്രാധാന്യമുള്ള ഒരു സ്മാരക ക്ഷേത്രമായി പ്രഖ്യാപിച്ചതാണ്..

ചാഹ്മാന ഭരണാധികാരിയിരുന്ന വിക്രഹരാജാ ആറാമന്റെ (ബിസാൽ ദിയോ എന്ന പേരിലും അദ്ധേഹം അറിയപ്പെട്ടിരുന്നു) നാമത്തിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.. ബിസാൽപൂർ അണക്കെട്ട് പണിതതിനു ശേഷം ക്ഷേത്രത്തിന്റെ ഒരു ഭാഗം ഭാഗികമായി ജലത്തിൽ മുങ്ങി നിറഞ്ഞു നിൽക്കാറുണ്ട്.. ഭക്തജനങ്ങൾ എല്ലാവർക്കും അവിസ്മരണീയമായതും ആത്മനിർവൃതി നൽകുന്നതുമായ ഒരു കാഴ്ചയാണത്..

PC:Dilipsinghshekhawat

എക്ലിങ്ജി ക്ഷേത്രം, ഉദയ്പൂർ

എക്ലിങ്ജി ക്ഷേത്രം, ഉദയ്പൂർ

രാജസ്ഥാനിലെ മറ്റൊരു പ്രശസ്തമായ ശിവ ക്ഷേത്രമാണ് ഉദയ്പൂരിലെ ഏക്ലിംഗ്ജി ക്ഷേത്രം. നിരവധി ഭക്തജനങ്ങളെ ഈ ക്ഷേത്രം ആകർഷിക്കുന്നു. മതപരമായ പ്രാധാന്യത്തെ കൂടാതെ, അതിമനോഹരമായ ശിൽപകലകളും കൊത്തുപണികളും ഇവിടെയുണ്ട്. അതിനാൽ തന്നെ ഭക്തജനങ്ങളെ കൂടാതെ നിരവധി പുരാവസ്തു ഗവേഷകരും ഇവിടെയാകെ എത്തിച്ചേരാറുണ്ട്

മേവാറിലെ ഗുഹില രാജവംശ പരമ്പയിലെ പവിത്രമായ ആരാധന മൂർത്തിയായ ഏക്ലിങ്ജിയെ ആരാധിക്കുന്നതിനായി രാജകുടുംബത്തിലെ കുടുംബാംഗങ്ങൾ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. പ്രധാനമായ ഈ ക്ഷേത്ര കവാടത്തെ കൂടാതെ കുറച്ചപ്പുറത്തായി 108 ക്ഷേത്രങ്ങളും നിലകൊള്ളുന്നുണ്ട്.

PC: Tejaspatel1

അച്ഛലേശ്വർ മഹാദേവ ക്ഷേത്രം, മൌണ്ട് അബു

അച്ഛലേശ്വർ മഹാദേവ ക്ഷേത്രം, മൌണ്ട് അബു

അച്ഛൽഗർഹ് കോട്ടയ്ക്ക് വെളിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം രാജസ്ഥാനിലെ മൌണ്ട് അബുവിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ്. ഒൻപതാം നൂറ്റാണ്ടിലെ പർമാർ രാജവംശത്തിലെ അനുയായികളാണ് അച്ഛലേശ്വർ മഹാദേവ ക്ഷേത്രം നിർമ്മിച്ചതെന്ന് കണക്കാക്കിയിരിക്കുന്നു. എങ്കിലും പിന്നീടുള്ള കാലയളവിൽ പലവട്ടം ഈ ക്ഷേത്രം പുനർനവീകരിച്ചാട്ടുണ്ട് .
ശിവലിംഗത്തിന്റെ രൂപത്തിലാണ് ശിവ ഭഗവാൻ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നത്.. പരമശിവന്റെ ഭവനമായ കൈലാസ പർവ്വതത്തെ രൂപം ചെയ്തിരിക്കുന്ന അഞ്ച് പഞ്ചധാതുക്കളുടെ പ്രതിഫലനം ഇവിടുത്തെ പ്രതിഷ്ഠകളിൽ പരാമർശിക്കുന്നുണ്ട്.


PC:Gyanendrasinghchauha...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X