Search
  • Follow NativePlanet
Share
» »സമ്മർ വെക്കേഷന് തമിഴ്നാട്ടിലേക്ക്: വേനൽക്കാല യാത്രയ്ക്ക് 8 സ്ഥലങ്ങൾ

സമ്മർ വെക്കേഷന് തമിഴ്നാട്ടിലേക്ക്: വേനൽക്കാല യാത്രയ്ക്ക് 8 സ്ഥലങ്ങൾ

ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് പൂർവഘട്ടം അതാണ് തമിഴ്നാട്ടിലെ മലനിരകളുടെ പ്രത്യേകത. അതിനാൽ തന്നെ തമിഴ്നാട്ടിൽ നിരവധി ഹിൽസ്റ്റേഷനുകൾ ഉണ്ട്

By Maneesh

ഒരു വശത്ത് പശ്ചിമഘട്ടം, മറുവശത്ത് പൂർവഘട്ടം അതാണ് തമിഴ്നാട്ടിലെ മലനിരകളുടെ പ്രത്യേകത. അതിനാൽ തന്നെ തമിഴ്നാട്ടിൽ നിരവധി ഹിൽസ്റ്റേഷനുകൾ ഉണ്ട്. ഇവയിൽ ഊട്ടി, കൊടൈക്കനാൽ തുടങ്ങിയ പ്രശസ്തമായ ഹിൽസ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നത് പശ്ചിമഘട്ട മലനിരകളിൽ ആണ്. എന്നാൽ പൂർവഘട്ട മലനിരകളും ഹിൽസ്റ്റേഷനുകളുടെ കാര്യത്തിൽ അത്ര പിന്നിലല്ല.

ഏർക്കാടാണ് പൂർവഘട്ടമലനിരകളിലെ ഏറ്റവും പ്രശസ്തമായ ഹിൽസ്റ്റേഷൻ. തമിഴ്നാട്ടിലെ മറ്റൊരു പ്രശസ്ത ഹിൽസ്റ്റേഷൻ ആയ കൊല്ലി ഹിൽസ് സ്ഥിതി ചെയ്യുന്നതും പൂർവഘട്ടത്തിൽ ആണ്.

നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ലാ, തമിഴ്നാട്ടിലെ ഈ പറുദീസകളെക്കുറിച്ച്നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ലാ, തമിഴ്നാട്ടിലെ ഈ പറുദീസകളെക്കുറിച്ച്

നീലഗിരിയി‌ലെ കോട്ടഗിരിയിലേക്ക് യാത്ര പോകാംനീലഗിരിയി‌ലെ കോട്ടഗിരിയിലേക്ക് യാത്ര പോകാം

ഏലഗിരിയിലേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരി‌ക്കേണ്ട കാര്യങ്ങൾഏലഗിരിയിലേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരി‌ക്കേണ്ട കാര്യങ്ങൾ

ഏര്‍ക്കാടേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഏര്‍ക്കാടേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സിരുമലയിലേക്ക് യാത്ര പോകാംസിരുമലയിലേക്ക് യാത്ര പോകാം

കൊല്ലിമലയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍കൊല്ലിമലയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

തമിഴ്നാട്ടിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിചയപ്പെടാം.

1. കുന്നൂർ

1. കുന്നൂർ

തമിഴ്നാട്ടിൽ ഊട്ടിക്കടുത്തുള്ള ഒരു ഹിൽസ്റ്റേഷൻ ആണ് കുന്നൂർ. സമുദ്രനിരപ്പില്‍ നിന്ന് 1850 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, മഞ്ഞിന്‍റെ മൂട് പടമണിഞ്ഞ ഈ ചെറുടൗണിനെ നിങ്ങള്‍ കാണുമ്പോഴേ ഇഷ്ടപ്പെട്ടു തുടങ്ങും. മണത്തിനും, രുചിക്കും പേര് കേട്ട നീലഗിരി ചായ ഉത്പാദിപ്പിക്കപ്പെടുന്നത് ഇവിടെയാണ്.

Photo Courtesy: Michael varun

നീലഗിഗി ജില്ല

നീലഗിഗി ജില്ല

നീലഗിഗി ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് കൂന്നൂര്‍. ഊട്ടി ആസ്ഥാനമാക്കിയ നീലഗിരി ജില്ലയുടെ കളക്ടാറാണ് ഇവിടുത്തെ ഭരണമേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്. നീലഗിരി മൗണ്ടേൻ ട്രെയിൻ കുന്നൂർ വഴിയാണ് കടന്ന് പോകുന്നത്. വിശദമായി വായിക്കാം

Photo Courtesy: Titus John
2. കൊടൈക്കനാൽ

2. കൊടൈക്കനാൽ

കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
Photo Courtesy: Ramkumar

ഹണിമൂൺ ഡെസ്റ്റിനേഷൻ

ഹണിമൂൺ ഡെസ്റ്റിനേഷൻ

ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍. വിശദമായി വായിക്കാം

Photo Courtesy: Silvershocky
3. കൊല്ലി ഹിൽസ്

3. കൊല്ലി ഹിൽസ്

തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ മലനിരകളാണ്‌ കൊല്ലി . 280 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കൊല്ലിമല പ്രകൃതി സൗന്ദര്യം കൊണ്ട്‌ അനുഗ്രഹീതമായ സ്ഥലമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 1000 മുതല്‍ 1300 വരെ മീറ്റര്‍ ഉയരത്തിലാണ്‌ കൊല്ലി മല സ്ഥിതി ചെയ്യുന്നത്‌.
Photo Courtesy: ANAND NANO

പൂർവഘട്ടത്തിൽ

പൂർവഘട്ടത്തിൽ

പൂർവഘട്ടത്തിന്റെ ഭാഗമായ കൊല്ലി മലനിരകള്‍ അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതും അതേസമയം ഏറെ സാധ്യതകള്‍ ഉള്ളതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌. വിശദമായി വായിക്കാം

Photo Courtesy: Rajeshodayanchal
4. കോട്ടഗിരി

4. കോട്ടഗിരി

നീലഗിരി ജില്ലയിലെ പ്രധാന ഹില്‍ സ്റ്റേഷനുകളിലൊന്നാണ്‌ കോട്ടഗിരി. കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍,ട്രെക്കിംഗിനായി കാനന പാതകള്‍ തുടങ്ങി ഒരു ഹില്‍ സ്റ്റേഷനു വേണ്ട എല്ലാവിധ പകിട്ടോടും പ്രൌഡിയോടും കൂടി കോട്ടഗിരി നിരകള്‍ നിറഞ്ഞു നില്‍ക്കുന്നു.
Photo Courtesy: Hari Prasad Sridhar

പ്രധാന ഹിൽസ്റ്റേഷൻ

പ്രധാന ഹിൽസ്റ്റേഷൻ

കൂന്നൂര്‍,ഊട്ടി എന്നിവയോടൊപ്പം തന്നെ യാത്രികരുടെ പട്ടികയില്‍ സുപ്രധാന സ്ഥാനമുണ്ടിതിന്. വിശദമായി വായിക്കാം

Photo Courtesy: Buvanesh Subramani
5. ഊട്ടി

5. ഊട്ടി

തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിലാണ് ഊട്ടി എന്ന പ്രകൃതിരമണീയമായ പട്ടണം സ്ഥിതിചെയ്യുന്നത്. മഞ്ഞും കുളിരും വലയം ചെയ്ത നീലഗിരിക്കുന്നുകള്‍ക്കിടയിലെ ഈ പ്രദേശത്തിന്റെ ഔദ്യോഗിക നാമം ഊട്ടക്കാമുണ്ട് എന്നാണ്.
Photo Courtesy: http://www.flickr.com/photos/sankaracs/

ജന‌പ്രിയ ടൂറിസ്റ്റ് കേന്ദ്രം

ജന‌പ്രിയ ടൂറിസ്റ്റ് കേന്ദ്രം

വര്‍ഷംതോറും ഊട്ടിയുടെ സൗന്ദര്യം നുകരാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളുടെ സൌകര്യത്തിന് വേണ്ടിയാണ് ഊട്ടിയെന്ന സരള നാമം കൈകൊണ്ടത്. വിശദമായി വായിക്കാം

Photo Courtesy: KARTY JazZ

6. വാൽപ്പാറൈ

6. വാൽപ്പാറൈ

തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഹില്‍സ്റ്റേഷനുകളിലൊന്നാണ് വാൽപ്പാറൈ. കോയമ്പത്തൂര്‍ ജില്ലയില്‍ പെടുന്ന ഈ സ്ഥലം അണ്ണാമലൈ മലനിരകളിലാണ്. 170 വര്‍ഷങ്ങള്‍ക്കപ്പുറമാണ് വാല്‍പ്പാറൈയില്‍ ആദ്യമായി മനുഷ്യവാസം ആരംഭിച്ചത്. വനത്തോട് ചേര്‍ന്ന് ഇവിടെ കാപ്പി, തേയില പ്ലാന്‍റേഷനുകളുണ്ട്.
Photo Courtesy: Thangaraj Kumaravel from Chennai, India

വെള്ളച്ചാട്ടങ്ങളും ഡാമുകളും

വെള്ളച്ചാട്ടങ്ങളും ഡാമുകളും

ഇടതൂര്‍ന്ന വനത്തില്‍ വെള്ളച്ചാട്ടങ്ങളും, അരുവികളും ഏറെയുണ്ട്. വാല്‍പ്പാറയില്‍ വരുന്നവരെ ഏറെ ആകര്‍ഷിക്കുന്നതാണ് ഷോളയാര്‍ ഡാമും, ഗ്രാസ് ഹില്‍സും, വ്യുപോയിന്‍റുകളും. വിശദമായി വായിക്കാം

Photo Courtesy: Challiyan at Malayalam Wikipedia
07. യേലഗിരി

07. യേലഗിരി

ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ തമിഴ്‌നാട്ടിലെ മറ്റു ഹില്‍സ്‌റ്റേഷനുകള്‍ പോലെ അത്ര വികസിതമല്ല യേലഗിരി. എന്നിരുന്നാലും സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ജില്ലാഭരണകൂടം ആരംഭിച്ചിട്ടുണ്ട്‌.
Photo Courtesy: Keyan20

സാഹസിക വിനോദങ്ങൾ

സാഹസിക വിനോദങ്ങൾ

ഇതിന്റെ ഭാഗമായി പാരാഗ്‌ളൈഡിംഗ്‌, റോക്ക്‌ ക്ലൈംബിംഗ്‌ എന്നിവയ്‌ക്ക്‌ വലിയ പ്രചാരം നല്‍കി വരുന്നു. ശാന്തമായ അന്തരീക്ഷവും ഗ്രാമീണ സൗന്ദര്യവും യേലഗിരിയില്‍ എത്തുന്നവരുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കും.
കൂടുതൽ വായിക്കാം

Photo Courtesy: Coolsangamithiran
08. ഏർക്കാട്

08. ഏർക്കാട്

പൂര്‍വ്വഘട്ട മലനിരകളിലെ ഏറ്റവും ഭംഗിയേറിയ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ് ഏര്‍ക്കാട്. ബാംഗ്ലൂരിൽ നിന്ന് 4 മണിക്കൂർ കൊണ്ട് ഏർക്കാട് എത്തിച്ചേരാം. തമിഴ്‌നാടിലെ ഷെവരോയ് കുന്നുകളില്‍, സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1515 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Riju K

സുന്ദരമായ കാലവസ്ഥ

സുന്ദരമായ കാലവസ്ഥ

അതുകൊണ്ടുതന്നെ വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്. മലമുകളില്‍ നിന്നും നോക്കുമ്പോള്‍ താഴെ പച്ച വിടര്‍ത്തി നില്ക്കുന്ന ഭംഗിയേറിയ മലനിരകളുടെ കാഴ്ച. വിശദമായി വായിക്കാം.

Photo Courtesy: Mohammed Aswath Ali

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X